1. പുരുഷണി എന്ന് പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന നദി ?
    a) രവി
    b) ചിനാബ്
    c) ബിയാസ്
    d) ഝലം
    Correct Answer: Option A, രവി
    Explanation
    ഇന്ത്യയിലും പാകിസ്താനിലുമായി ഒഴുകുന്ന ഒരു നദിയാണ് രവി(പരുഷ്ണി). പഞ്ചനദികളിൽ ഒന്നാണിത്. വേദങ്ങളിൽ ഇരാവതി, പരുഷാനി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള മണാലി എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം.
    Source: keralapsc.gov website
  2. ശബ്ദതരംഗങ്ങളെ വൈദ്യുതതരംഗങ്ങളാക്കി മാറ്റുവാനുപയോഗിക്കുന്ന ഉപകരണം ?
    a) ടേപ്പ് റെക്കോർഡർ
    b) മൈക്രോഫോൺ
    c) ഗാൽവനോമീറ്റർ
    d) ആംപ്ലിഫയർ
    Correct Answer: Option B, മൈക്രോഫോൺ
    Explanation
    ശബ്ദതരംഗങ്ങളെ വൈദ്യുതതരംഗങ്ങളാക്കി മാറ്റുവാനുപയോഗിക്കുന്ന ഉപാധിയാണ് മൈക്രോഫോൺ. 1876 ൽ എമൈൽ ബെർലിനെർ എന്നയാളാണ് ആദ്യത്തെ മൈക്രോഫോൺ നിർമ്മിച്ചത്. ശബ്ദമുണ്ടാകുന്നതിനനുസരിച്ച് വിറക്കുന്ന ഒരു തനുസ്തരമാണ് (membrane) സാധാരണയായ രൂപകല്പനകളിൽ ഉപയോഗിക്കുന്നത്.
    Source:Wikipedia
  3. ലൈക്കോപെർസിക്കോൺ എസ്ക്കുലന്റം ഏതിന്റെ ശാസ്ത്രീയ നാമം ആണ് ?
    a) ഉരുളകിഴങ്ങ്
    b) തക്കാളി
    c) പയർ
    d) മത്തങ്ങ
    Correct Answer: Option B, തക്കാളി
    Explanation
    സസ്യകുടുംബത്തിൽപ്പെട്ട ബഹുവർഷസസ്യമാണ് തക്കാളി. ശാസ്ത്രീയ നാമം ലൈക്കോപെർസിക്കോൺ എസ്ക്കുലന്റം തെക്ക്, വടക്ക് അമേരിക്കൻ വൻ‌കരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം‍.
    Source:Web india
  4. കേവലപൂജ്യതാപനില എത്ര ഡിഗ്രി സെൽഷ്യസ് ആണ് ?
    a) 100 ഡിഗ്രി സെൽഷ്യസ്
    b) 273 ഡിഗ്രി സെൽഷ്യസ്
    c) 50 ഡിഗ്രി സെൽഷ്യസ്
    d) -50 ഡിഗ്രി സെൽഷ്യസ്
    Correct Answer: Option B,273 ഡിഗ്രി സെൽഷ്യസ്
    Explanation
    കെൽവിൻ മാനദണ്ഡത്തിലെ (സ്കെയിലിലെ) പൂജ്യത്തെ കേവലപൂജ്യം അഥവാ കേവലശൂന്യ താപനില എന്ന് പറയുന്നു. .ബ്രിട്ടിഷ് ഊർജ്ജതന്ത്രജ്ഞനും എഞ്ചിനിയറുമായ വില്യം തോംസൺ ഒന്നാമന്റെ (കെൽവിൻ പ്രഭു) (1824–1907) ബഹുമാനാർത്ഥമാണ് കെൽവിൻ മാനദണ്ഡവും കെൽവിനും അങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ശൂന്യതാപനില പൂജ്യം ആയും നിലവിലുള്ള ഡിഗ്രീ സെൽഷ്യസ് അങ്കനം വികാസാങ്കമായും കണക്കാക്കാവുന്നതാണു് എന്നു് അദ്ദേഹം നിർദ്ദേശിച്ചു. അന്നു നിലവിലുണ്ടായിരുന്ന വായു |തെർമ്മോമീറ്ററുകൾ ഉപയോഗിച്ച് കേവലപൂജ്യതാപനില -273 ഡിഗ്രി സെൽ‌ഷ്യസ് ആണെന്നു് അദ്ദേഹം കണക്കുകൂട്ടിയെടുത്തു.
    Source:psc website
  5. അധിവൃക്കഗ്രന്ഥിയുടെ മെഡുല്ലയിൽ നിന്നു സ്രവിക്കുന്ന ഹോർമോൺ ?
    a) കോർട്ടിസോൾ
    b) ഇൻസുലിൻ
    c) അഡ്രിനാലിൻ
    d) തൈറോക്സിൻ
    Correct Answer: Option C,അഡ്രിനാലിൻ
    Explanation
    അധിവൃക്കഗ്രന്ഥി(അഡ്രിനൽ ഗ്രന്ഥി)യുടെ മെഡുല്ലയിൽ നിന്നു സ്രവിക്കുന്ന ഒരു ഹോർമോണാണു് അഡ്രിനാലിൻ. ബാഹ്യലോകത്തുനിന്നും സ്വശരീരത്തിൽനിന്നും ഉണ്ടാകുന്ന എല്ലാത്തരം സമ്മർദങ്ങളെയും ചെറുത്തുനില്ക്കുവാനുള്ള ശക്തി ഒരു ജന്തുവിനു പ്രദാനം ചെയ്യുന്നത് അഡ്രിനൽ ഗ്രന്ഥിയും അനുകമ്പി നാഡിവ്യൂഹവും ചേർന്നാണ്. ‘എപ്പിനെഫ്രിൻ’ എന്ന പേരിലും ഇതറിയപ്പെടുന്നുണ്ടു്.
    Source: keralapsc.gov website
  6. കൈ വെള്ളയിലെ ചൂടിൽ ദ്രവകാവസ്ഥയിൽ ആകുന്ന ലോഹം ?
    a) ഗാലിയം
    b) ഇരുമ്പ്
    c) സീസിയം
    d) ഇറിഡിയം
    Correct Answer: Option A, ഗാലിയം
    Explanation
    അണുസംഖ്യ 31 ആയ മൂലകമാണ് ഗാലിയം. Ga ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. മെറ്റാലിക് വെള്ളി നിറമുള്ള മൃദുവായ ഈ ലോഹം താഴ്ന്ന താപനിലകളിൽ പൊടിഞ്ഞ് പോകുന്ന ഖര രൂപത്തിലായിരിക്കും. അന്തരീക്ഷ ഊഷ്മാവിൽ അല്പം ദ്രവീകരിക്കുന്നു. ഒരാളുടെ കൈകളിലെടുത്താൽ ഇത് പൂർണമായും ദ്രാവകമാകും.
    Source:keralapsc.gov website
  7. ഏതു ഹോർമോൺ ആണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത് ?
    a) തൈറോക്സിൻ
    b) ഇൻസുലിൻ
    c) ഫിറോമോൺ
    d) സൈറ്റോകിനിൻ
    Correct Answer: Option C, ഫിറോമോൺ
    Explanation
    മനുഷ്യനുൾപ്പെടെയുള്ള ജന്തുക്കൾ ബാഹ്യമായ ചുറ്റുപാടിൽ സ്രവിപ്പിക്കുന്ന ചില രാസപദാർഥങ്ങളാണ് ഫിറോമോണുകൾ. സ്വന്തം ജാതിയിൽ പെട്ട അംഗങ്ങളുമായി ആശയവിനിമയത്തിനുള്ള ഒരു ഉപാധിയായി ഇവ പ്രധാനമായും ഉപയോഗിക്കപ്പെടുന്നു. സാമൂഹ്യ ഷട്പദങ്ങളായ ഉറുമ്പ്, ചിതൽ, തേനീച്ച തുടങ്ങിയ ജീവികളിലാണ് ഫിറോമോണുകൾ കൊണ്ടുള്ള ആശയവിനിമയ വ്യവസ്ഥ ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചിരിക്കുന്നത്
    Source: Wikipedia
  8. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ?
    a) റോബർട്ട് റിച്ചാർഡ്
    b) റേബർട്ട് പിയറി
    c) ക്ലെമെന്റ് ആറ്റ്ലീ
    d) കഴ്‌സൺ പ്രഭു
    Correct Answer: Option C, ക്ലെമെന്റ് ആറ്റ്ലീ
    Explanation
    1945-1951 കാലത്ത് ബ്രിട്ടന്റെ പ്രധാനമന്ത്രിയും 1935-1955 കാലത്ത് ലേബർ പാർട്ടിയുടെ നേതാവും ആയിരുന്ന ഒരു ബ്രിട്ടീഷ് രാഷ്ട്രീയക്കാരനായിരുന്നു ക്ലെമെന്റ് റിച്ചാർഡ് ആറ്റ്ലീ ചർച്ചിലിന്റെ യുദ്ധകാലമുന്നണി സർക്കാരിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 1935-1940 കാലത്തും 1951-1955 കാലത്തു ബ്രിട്ടനിലെ പ്രതിപക്ഷനേതാവും ആയിരുന്നു. ഇദ്ദേഹം ആണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി
    Source: Wikipedia
  9. സൈരന്ധ്രി വനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ?
    a) ഇരവികുളം
    b) മതികെട്ടാൻചോല
    c) പാമ്പാടും ചോല
    d) സൈലന്റ് വാലി
    Correct Answer: Option D, സൈലന്റ് വാലി
    Explanation
    കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു വിളിക്കുന്നു. ഇന്തോ-ആസ്ത്രേലിയൻ ഭൂഖണ്ഡത്തിന്റെ കാലം തൊട്ടേയുള്ള വനപ്രദേശമാണ് സൈലന്റ്‌വാലിയെന്നാണ് ഭൂമിശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.
    Source: psc website
  10. പരസ്പരം സ്പർശിച്ചു നിൽക്കുന്ന രണ്ടു വസ്തുക്കൾ തമ്മിലുള്ള ആപേക്ഷിക ചലനത്തെ പ്രതിരോധിക്കുന്ന ബലം ഏത് ?
    a) ഘർഷണ ബലം
    b) പ്രതല ബലം
    c) വിസ്‌കസ് ബലം
    d) കാന്തിക ബലം
    Correct Answer: Option A, ഘർഷണ ബലം
    Explanation
    പരസ്പരം സ്പർശിച്ചു നിൽക്കുന്ന രണ്ടു വസ്തുക്കൾ തമ്മിലുള്ള ആപേക്ഷിക ചലനത്തെ പ്രതിരോധിക്കുന്ന ബലമാണ് ഘർഷണം എന്ന് അറിയപ്പെടുന്നത്. വസ്തുക്കൾക്കിടയിലുള്ള സ്പർശനതലങ്ങൾക്കിടയിൽ സമാന്തരമായാണ് ഘർഷണം അനുഭവപ്പെടുന്നത്. സ്വയം ക്രമീകരിക്കുന്ന ഒരു ബലം കൂടിയാണ് ഘർഷണം. വൈദ്യുതകാന്തിക ബലമാണ് ഘർഷണത്തിന്റെ അടിസ്ഥാനം.
    Source: Web india
  11. ഒരു സമന്വിത പ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രക്രിയ ഏത് ?
    a) വികിരണം
    b) അപവർത്തനം
    c) പ്രതിഫലനം
    d) പ്രകീർണനം
    Correct Answer: Option D, പ്രകീർണനം
    Explanation
    ഒരു സമന്വിത പ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രക്രിയയാണ്‌ പ്രകീർണ്ണനം. വിവിധവർണ്ണങ്ങൾ കൂടിച്ചേർന്നുണ്ടാകുന്നതും കാഴ്ചയിൽ ഒരൊറ്റ നിറമായി തോന്നുന്നതുമായ പ്രകാശമാണ്‌ സമന്വിത പ്രകാശം. പതിനേഴാം നൂറ്റാണ്ടിൽ ഐസക് ന്യൂട്ടൺ ആണ്‌ പ്രകീർണ്ണനം കണ്ടെത്തിയത്.
    Source: keralapsc.gov website
  12. അക്‌ബർ ചക്രവർത്തി നടപ്പാക്കിയ ഭരണ വ്യവസ്ഥ ഏത് ?
    a) ഷഹ്ന
    b) മൻസബ്‌ദാരി സമ്പ്രദായം
    c) തങ്കജിറ്റാൾ
    d) ഇക്ത
    Correct Answer: Option B, മൻസബ്‌ദാരി സമ്പ്രദായം
    Explanation
    മുഗൾ ചക്രവർത്തിയായിരുന്ന അക്‌ബർ 1595നും1596നും ഇടയിൽ നടപ്പാക്കിയ ഒരു ഭരണ വ്യവസ്ഥയാണ്‌ മൻസബ്‌ദാരി സമ്പ്രദായം. ഈ വ്യവസ്ഥ ഓരോ ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെയും പദവി തിരിച്ചറിയാനായിരുന്നു. ഓരോ ഉയർന്ന സൈനിക-സൈനികേതര ഉദ്യോഗസ്ഥനും ഒരു “മൻസബും” അതിന്റെ ഭാഗമായി പത്തിന്റെ ഗുണിതമായ ഒരു സംഖ്യയും നല്കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു ഉദ്യോഗസ്ഥരുടെ വേതനം നിശ്ചയിച്ചിരുന്നത്.
    Source:vikaspedia
  13. കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ലാ?
    a) തൃശൂർ
    b) ഇടുക്കി
    c) കോഴിക്കോട്
    d) പാലക്കാട്
    Correct Answer: Option B, ഇടുക്കി
    Explanation
    അമരില്ലിഡേസി (Amaryllidaceae) സസ്യകുടുംബത്തിൽ പെട്ട, പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ്‌ വെളുത്തുള്ളി കേരളത്തിലെ വെളുത്തുള്ളി കൃഷി ഇടുക്കിയിലെ ദേവികുളം താലൂക്കിലെ വട്ടവട ഗ്രാമത്തിലാണ്‌. ഭാരതത്തിൽ ഉത്തർ പ്രദേശ്, ബിഹാർ,കർണ്ണാടകം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ വെളുത്തുള്ളി കൃഷിചെയ്യുന്നു
    Source:keralapsc.gov website
  14. ബംഗ്ലാദേശിന്റെ ദേശീയ വിനോദം ?
    a) ഹോക്കി
    b) കബഡി
    c) ക്രിക്കറ്റ്
    d) ഫുട്ബോൾ
    Correct Answer: Option B, കബഡി
    Explanation
    ദക്ഷിണേഷ്യയിലെ ഒരു കായിക ഇനമാണ് കബഡി. 2013-14 ലെ ലോക കബഡി ചാമ്പ്യൻഷിപ്പ് ചെന്നൈയിലാണ് നടത്തുക. ബംഗ്ലാദേശിന്റെ ദേശീയ കളിയാണ് കബഡി. ഇന്ത്യൻ സംസ്ഥാനങ്ങളായ പഞാബിന്റെയും തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിന്റെയും സംസ്ഥാന കളിയും കബഡിയാണ്.
    Source:keralapsc.gov website
  15. വാതകാവസ്ഥയിൽ ഉള്ള സസ്യഹോർമോൺ ഏത് ?
    a) ഓക്സിൻ
    b) ഗിബ്ബറെല്ലിൻ
    c) അബ്സ്സിസിക് ആസിഡ്
    d) എഥിലീൻ
    Correct Answer: Option D,എഥിലീൻ
    Explanation
    ശുദ്ധരൂപത്തിൽ ഇത് കസ്തൂരിവാസനയുള്ളതും നിറമില്ലാത്തതും, എളുപ്പത്തിൽ ജ്വലിക്കുന്നതുമായ വാതകമാണ്.ഏറ്റവും ലളിതമായ ആൽക്കീനാണ് ഇത്. രാസ വ്യവസായത്തിൽ എഥിലീൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എഥിലീൻ യൂണിറ്റുകളുടെ പോളിമർ ശൃംഖലകൾ അടങ്ങിയ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിർമ്മിക്കുന്നത് ഇതിൽ നിന്നാണ്. പ്രകൃതിദത്ത സസ്യഹോർമോൺ കൂടിയാണ്
    Source: Wikiwand
  16. ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന തലച്ചോറിലെ ഭാഗം ?
    a) സെറിബ്രം
    b) സെറിബെല്ലം
    c) തലാമസ്
    d) ഹൈപ്പോതലാമസ്
    Correct Answer: Option A, സെറിബ്രം
    Explanation
    മസ്തിഷ്കത്തിന്റെ ഒരു പ്രധാന ഭാഗമാണ് സെറിബ്രം സെറിബ്രൽ കോർട്ടക്സിലെ തിരിച്ചറിയാൻ ശേഷിയുള്ള ഭാഗങ്ങൾ കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കുന്നു. മറ്റ് കോർട്ടിക്കൽ ഭാഗങ്ങളുടെ സഹായത്തോടെ മസ്തിഷ്കം, ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന അനുഭവങ്ങൾ തിരിച്ചറിയുന്നു.
    Source:keralapsc.gov website
  17. ഏതു ഗ്രൂപ്പിലെ മൂലകങ്ങൾ ആണ് ആൽക്കലൈൻ എർത്ത് ലോഹങ്ങൾ എന്നറിയപ്പെടുന്നത് ?
    a) ഗ്രൂപ്പ് 1
    b) ഗ്രൂപ്പ് 18
    c) ഗ്രൂപ്പ് 2
    d) ഗ്രൂപ്പ് 5
    Correct Answer: Option C, ഗ്രൂപ്പ് 2
    Explanation
    ആവർത്തനപ്പട്ടികയിലെ രണ്ടാം ഗ്രൂപ്പിലെ മൂലകങ്ങളുടെ ശൃംഖലയാണ് ആൽക്കലൈൻ ലോഹങ്ങൾ അഥവാ ആൽക്കലൈൻ എർത്ത് ലോഹങ്ങൾ. ആവർത്തനപ്പട്ടികയിൽ ഗ്രൂപ്പുകൾ ക്രമാവർത്തന പ്രവണത കാണിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് ആൽക്കലൈൻ ലോഹങ്ങൾ. ആൽക്കലൈൻ ലോഹങ്ങൾ വെള്ളി നിറമുള്ള മൃദുവായ ലോഹങ്ങളാണ്.
    Source: keralapsc.gov website
  18. ജലഗതാഗത്തിനു പേരുകേട്ട ഏതു കനാൽ ആണ് ആന്ധ്ര തമിഴ്നാട് പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്നത് ?
    a) ആഗ്ര കനാൽ
    b) ഇന്ദിരാ ഗാന്ധി കനാൽ
    c) ബക്കിങ്ഹാം കനാൽ
    d) ഭക്ര കനാൽ
    Correct Answer: Option C, ബക്കിങ്ഹാം കനാൽ
    Explanation
    ബക്കിംഗ്ഹാം കനാൽ 796 കിലോമീറ്റർ (494.6 മൈൽ) നീളമുള്ള ഒരു ശുദ്ധജല നാവിഗേഷൻ കനാൽ ആണ് ഇത് ദക്ഷിണേന്ത്യയിലെ കോറോമാണ്ടൽ തീരത്തിന് സമാന്തരമായി ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ കാക്കിനാഡ സിറ്റി മുതൽ തമിഴ്‌നാട്ടിലെ വിഴുപ്പുരം ജില്ല വരെ ആണ് സ്ഥിതി ചെയ്യുന്നത് ചെന്നൈ (മദ്രാസ്) തുറമുഖവുമായി തീരത്തോട് ചേർന്നുള്ള പ്രകൃതിദത്ത കായലുകളെ ഈ കനാൽ ബന്ധിപ്പിക്കുന്നു.
    Source: keralapsc.gov website
  19. ഇന്ത്യൻ റെയിൽവേയുടെ ചിഹ്നം ?
    a) ഭോലു
    b) ജെങ്കു
    c) മിലു
    d) ഇവയൊന്നുമല്ല
    Correct Answer: Option A,ഭോലു
    Explanation
    ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്രയാണ് ഭോലു എന്ന ആനക്കുട്ടി. ഇന്ത്യൻ റെയിൽവേ 150-ാം വാർഷികം ആഘോഷിച്ച വേളയിൽ 2002 ഏപ്രിൽ 22-നാണ് ഭോലുവിനെ ആ ആഘോഷത്തിന്റെ ഭാഗ്യമുദ്രയായി പ്രഖ്യാപിച്ചത്. പിന്നീട് 2003-ൽ ഭോലുവിനെ റെയിൽവേയുടെ തന്നെ സ്ഥിരം ഭാഗ്യമുദ്രയായി തീരുമാനിക്കുകയായിരുന്നു ഈ ചിഹ്നത്തെ ഒരു നാണയത്തിന്റെ പുറകുവശത്തായിട്ടാണ് സജ്ജീകരിച്ചിരുന്നത്
    Source: keralapsc.gov website
  20. ലോക വനിതാ ദിനം എന്ന് ?
    a) മാർച്ച് 8
    b) മാർച്ച് 15
    c) മാർച്ച് 17
    d) മാർച്ച് 20
    Correct Answer: Option A,മാർച്ച് 8
    Explanation
    ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. International women’s dayഎല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു . വിവേചനവും (Discrimination) അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.
    Source: keralapsc.gov website

Loading