Kerala PSC Question Bank | Previous Questions: 046
by Admin
No Comments
ഒരു സർക്യൂട്ടിലെ വൈദ്യുത പ്രവാഹം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
a) റിയോസ്റ്റാറ്റ്
b) ഗാൽവനോമീറ്റർ
c) വോൾട്ട് മീറ്റർ
d) കമ്മ്യൂട്ടേറ്റർ
Correct Answer: Option A, റിയോസ്റ്റാറ്റ്
Explanation
ഒരു സർക്യൂട്ടിലെ വൈദ്യുത പ്രവാഹം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു തരം ഇലക്ട്രിക്കൽ റെസിസ്റ്ററാണ് റിയോസ്റ്റാറ്റ്.
അതിൽ നീളമുള്ള ചുരുളുകളുള്ള വയർ അല്ലെങ്കിൽ ഒരു കാമ്പിനു ചുറ്റും മുറിവുണ്ടാക്കുന്ന ഒരു റെസിസ്റ്റീവ് മൂലകം അടങ്ങിയിരിക്കുന്നു
സ്ലൈഡിംഗ് കോൺടാക്റ്റിന്റെ സ്ഥാനം ക്രമീകരിക്കുന്നതിലൂടെ, റിയോസ്റ്റാറ്റിന്റെ പ്രതിരോധം വ്യത്യാസപ്പെടാം, ഇത് സർക്യൂട്ടിലൂടെ ഒഴുകുന്ന വൈദ്യുതധാരയെ മാറ്റുന്നു.
ഇത് ഒരു പ്രകാശത്തിന്റെ തെളിച്ചമോ മോട്ടോറിന്റെ വേഗതയോ നിയന്ത്രിക്കുന്നതിന് റിയോസ്റ്റാറ്റിനെ ഉപയോഗപ്രദമാക്കുന്നു,
Source: keralapsc.gov website
പ്രഭാത നക്ഷത്രം ,പ്രദോഷ നക്ഷത്രം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗ്രഹം ?
a) ചൊവ്വ
b) ശുക്രൻ
c) യുറാനസ്
d) ബുധൻ
Correct Answer: Option B, ശുക്രൻ
Explanation
സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ.
ഇവയെ പ്രഭാത നക്ഷത്രം ,പ്രദോഷ നക്ഷത്രം എന്നീ പേരുകളിലും അറിയപ്പെടുന്നു .
ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്
Source:Wikipedia
തുർക്കിയിലെ ഭൂകമ്പ ബാധിത മേഖലകളിൽ ഇന്ത്യ നടത്തുന്ന രക്ഷാ ദൗത്യം ?
a) ഓപ്പറേഷൻ മദാദ്
b) ഓപ്പറേഷൻ ദോസ്ത്
c) ഓപ്പറേഷൻ വിജയ്
d) ഓപ്പറേഷൻ മേഘദൂത്
Correct Answer: Option B, ഓപ്പറേഷൻ ദോസ്ത്
Explanation
2023 ഫെബ്രുവരി 6 ന് തുർക്കി-സിറിയ ഭൂകമ്പം ഇരു രാജ്യങ്ങളെയും തകർത്തതിന് ശേഷം, സിറിയയെയും തുർക്കിയെയും സഹായിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഒരു നടന്നുകൊണ്ടിരിക്കുന്ന തിരച്ചിൽ, രക്ഷാപ്രവർത്തനമാണ് ഓപ്പറേഷൻ ദോസ്ത്.
സിറിയയിലേക്കും തുർക്കിയിലേക്കും ഇന്ത്യ ഏകദേശം ₹7 കോടി വിലമതിക്കുന്ന ദുരിതാശ്വാസ സാമഗ്രികൾ അയച്ചിട്ടുണ്ട്.
ദുരന്തം സംഭവിച്ച് 12 മണിക്കൂറിനുള്ളിൽ ഇന്ത്യൻ സൈന്യം തങ്ങളുടെ രക്ഷാപ്രവർത്തകരെ ദുരിതാശ്വാസ സാമഗ്രികളുമായി സജ്ജമാക്കി.
Source:Web india
ഷോളയാർ അണക്കെട്ട് ഏതു നദിയിൽ ആണ് ?
a) കോരപ്പുഴ
b) ചാലക്കുടി
c) നെയ്യാർ
d) മണിമല
Correct Answer: Option B,ചാലക്കുടി
Explanation
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി – വാൽപ്പാറ – ആളിയാർ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ മലക്കപ്പാറയ്ക്കു സമീപമായി ചാലക്കുടിപ്പുഴയുടെ പോഷകനദിയായ ഷോളയാറിൽ ഷോളയാർ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിച്ച അണക്കെട്ടാണ് ഷോളയാർ അണക്കെട്ട്
1965-ലാണ് ഈ ഡാമുകൾ നിർമ്മാണം പൂർത്തിയാക്കിയത്.
ചാലക്കുടി പട്ടണത്തിനു 65 കിലോമീറ്റർ കിഴക്കായി ആണ് ഷോളയാർ ഡാം
Source:psc website
എളുപ്പത്തിൽ രൂപഭേദം വരുത്താവുന്ന ഒരു ലോഹം ഏത് ?
a) കോപ്പർ സിങ്ക്
b) കോപ്പർ ടിൻ
c) വെളുത്തീയം
d) കോപ്പർ സിൽവർ
Correct Answer: Option C,വെളുത്തീയം
Explanation
വെള്ളി നിറത്തിലുള്ളതും മൃദുവായതും എളുപ്പത്തിൽ രൂപഭേദം വരുത്താവുന്ന ഒരു ലോഹമാണ് വെളുത്തീയം
വായുവിൽ നിന്നുള്ള ഓക്സീകരണത്തെ ഫലപ്രദമായി തടയാൻ കഴിവുള്ള ഒരു മൂലകമാണിത്.
അതു കൊണ്ട് നിരവധി ലോഹസങ്കരങ്ങളിലും മറ്റു ലോഹങ്ങളെ തുരുമ്പിക്കുന്നതിൽ നിന്നും തടയുന്നതിന് അവയുടെ പുറത്ത് പൂശുന്നതിനായും ഈ ലോഹം ഉപയോഗപ്പെടുത്തുന്നു.
Source: keralapsc.gov website
കോൾ കലാപം നടന്നത് ഏത് വർഷം ?
a) 1832
b) 1833
c) 1834
d) 1835
Correct Answer: Option A, 1832
Explanation
1832 ൽ ആണ് ഈ കാർഷിക കലാപം പൊട്ടിപ്പുറപ്പെട്ടത്.
ആദിവാസി ഭൂമി ബ്രിട്ടീഷ് അധികാരികളുടെ പിന്തുണയോടെ ഭൂൂടമകളും നാട്ടുരാജാക്കന്മാരും കയ്യടക്കുന്നതിനെതിരേ നടന്നതാണ് ഈ പ്രക്ഷോഭം.
ഒന്നാം സ്വാതന്ത്ര്യസമരത്തിനു മുൻപ് ബ്രിട്ടീഷുകാർക്കെതിരേ നടന്ന സായുധകലാപമായ കോൾ കലാപത്തിൽ പ്രധാന പങ്കു വഹിച്ചിരുന്ന ആദിവാസി നേതാവാണ് വൃധു ഭഗത്
Source:keralapsc.gov website
സ്വാതി തിരുനാളിന്റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം ?
a) സ്വാമിത്തോപ്പ്
b) കന്യാകുമാരി
c) സിങ്കാരതോപ്പ്
d) തക്കല
Correct Answer: Option C, സിങ്കാരതോപ്പ്
Explanation
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കിഴക്കേക്കോട്ടക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് സിങ്കാരതോപ്പ്.
ദളിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന തിരുവിതാംകൂറിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായിരുന്ന വൈകുണ്ഠസ്വാമിയെ ഇവിടെയാണ് സ്വാതി തിരുനാൾ രാമവർമ്മ തടവിലാക്കിയത്
രാജഭരണകാലത്ത് സ്വാമിത്തോപ്പ് മുതൽ ശിങ്കാരത്തോപ്പ് വരെ മഹാരാജാവിന്റെ ഭടൻമാർ വൈകുണ്ഠ സ്വാമികളെ കുതിരവണ്ടിയിൽ കെട്ടിവലിക്കുകയും ശിങ്കാരത്തോപ്പിലെ ജയിലിൽ അടച്ച് മർദിക്കുകയും ചെയ്തു.
Source: Wikipedia
ലോക ഹിന്ദി ദിനം എന്ന് ?
a) ജനുവരി 8
b) ജനുവരി 9
c) ജനുവരി 10
d) ജനുവരി 11
Correct Answer: Option C, ജനുവരി 10
Explanation
എല്ലാവർഷവും ജനുവരി 10 ന് ലോക ഹിന്ദി ദിനമായും ആചരിക്കുന്നുണ്ട്.
നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യൻ കൾച്ചർ, ഹിന്ദി നിധി ഫൗണ്ടേഷൻ, ഇന്ത്യൻ ഹൈക്കമ്മീഷൻ, മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ, സനാതൻ ധർമ്മ മഹാ സഭ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളോടെയാണ് ജനുവരി 10 ന് ലോക ഹിന്ദി ദിനം ആഘോഷിക്കുന്നത്.
Source: Wikipedia
കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം ?
a) 1934 ഓഗസ്റ്റ് 16
b) 1937 ഓഗസ്റ്റ് 16
c) 1936 ഓഗസ്റ്റ് 16
d) 1932 ഓഗസ്റ്റ് 16
Correct Answer: Option D, 1932 ഓഗസ്റ്റ് 16
Explanation
1932 ഓഗസ്റ്റ് 16-ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്ഡൊണാൾഡ് നടത്തിയ പ്രഖ്യാപനമാണ് കമ്മ്യൂണൽ അവാർഡ്
ബ്രിട്ടീഷ് ഇന്ത്യയിലെ ഫോർവേഡ് കാസ്റ്റ്, ഷെഡ്യൂൾഡ് കാസ്റ്റ്, മുസ്ലീങ്ങൾ, ബുദ്ധമതക്കാർ, സിക്കുകാർ, ഇന്ത്യൻ ക്രിസ്ത്യാനികൾ, ആംഗ്ലോ ഇന്ത്യക്കാർ, യൂറോപ്യൻമാർ, ഡിപ്രസ്ഡ് ക്ലാസുകൾ (ഇപ്പോൾ പട്ടികജാതിക്കാർ) എന്നീ വിഭാഗക്കാർക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു ഇത്.
Source: psc website
ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന അനുഛേദം ഏത് ?
a) അനുഛേദം 44
b) അനുഛേദം 45
c) അനുഛേദം 40
d) അനുഛേദം 39 A
Correct Answer: Option A, അനുഛേദം 44
Explanation
എല്ലാ ഇന്ത്യക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്.
ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.
Source: Web india
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?
a) നേര്യമംഗലം പദ്ധതി
b) ഷോളയാർ പദ്ധതി
c) പന്നിയാർ പദ്ധതി
d) പള്ളിവാസൽ പദ്ധതി
Correct Answer: Option D, പള്ളിവാസൽ പദ്ധതി
Explanation
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി.
രണ്ട് ഘട്ടങ്ങളിലായി ആണ് ഇത് പൂർത്തിയാക്കിയത് .
ഇടുക്കി ജില്ലയിലെ മൂന്നാറിൽ പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ ചിത്തിരപുരത്താണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഉടമസ്ഥതയിലാണ് ഈ പദ്ധതി.
Source: keralapsc.gov website
ആഗോളതലത്തിലുള്ള ഹോക്കിയുടെ ഭരണസമിതി ഏത് ?
a) എ എഫ് എച്ച്
b) എഫ്.ഐ.എച്ച്
c) എച്ച് എഫ് ഐ
d) എസ് എഫ് എച്ച്
Correct Answer: Option B, എഫ്.ഐ.എച്ച്
Explanation
ഒളിമ്പിക്സ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ ഹോക്കി മൽസരയിനമാണ്. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ഹോക്കി ലോകകപ്പ്, വർഷാവർഷം സംഘടിപ്പിക്കപ്പെടുന്ന ചാമ്പ്യൻസ് ട്രോഫി, ജൂനിയർ ലോകകപ്പ് ഹോക്കി എന്നിവ ഹോക്കിയിലെ പ്രധാനപ്പെട്ട മൽസരപരമ്പരകളാണ്.
എഫ്.ഐ.എച്ച്. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അന്താരാഷ്ട്ര ഹോക്കി ഫെഡറേഷണാണ് ആഗോളതലത്തിലുള്ള ഹോക്കിയുടെ ഭരണസമിതി.
ലോകകപ്പും വനിതകളുടെ ലോകകപ്പും നടത്തുന്നതും ഹോക്കിക്കു വേണ്ടിയുള്ള കളിനിയമങ്ങൾ ആവിഷ്കരിക്കുന്നതും എഫ്.ഐ.എച്ചാണ്.
Source:vikaspedia
മാനസസരോവർ തടാകത്തിനു സമീപത്തുനിന്ന് ഉദ്ഭവിക്കുന്ന നദി ഏത് ?
a) കൃഷ്‌ണ
b) ബ്രഹ്മപുത്ര
c) പെരിയാർ
d) പമ്പ
Correct Answer: Option B, ബ്രഹ്മപുത്ര
Explanation
ഏഷ്യയിലെ വമ്പൻ നദികളിലൊന്നാണ് ബ്രഹ്മപുത്ര.
ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ നദി ടിബറ്റിലെ മാനസസരോവർ തടാകത്തിനു സമീപത്തുനിന്നാണ് ഉദ്ഭവിക്കുന്നത്.
ഏകദേശം 2900 കിലോമീറ്റർ നീളമുള്ള ബ്രഹ്മപുത്രയുടെ 916 കിലോമീറ്റർ മാത്രമാണ് ഇന്ത്യയിലൂടെ ഒഴുകുന്നത്.
അസമിൽ എത്തുമ്പോഴാണ് ബ്രഹ്മപുത്ര എന്ന പേര് കിട്ടുന്നത്.
Source:keralapsc.gov website
ശരീരത്തിലെ അനിയന്ത്രിത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ?
a) സെറിബെല്ലം
b) മെഡുല ഒബ്ലാംഗേറ്റ
c) തലാമസ്
d) ഹൈപ്പോതലാമസ്
Correct Answer: Option B, മെഡുല ഒബ്ലാംഗേറ്റ
Explanation
മെഡുള്ള ഓബ്ലോംഗറ്റ അല്ലെങ്കിൽ മെഡുള്ള ഒരു നീണ്ട തണ്ട് പോലെയുള്ള ഘടനയാണ്, ഇത് മസ്തിഷ്ക തണ്ടിന്റെ താഴത്തെ ഭാഗം നിർമ്മിക്കുന്നു..
ഇത് സെറിബെല്ലത്തിന്റെ മുൻഭാഗവും ഭാഗികമായി താഴ്ന്നതുമാണ്. ഛർദ്ദി മുതൽ തുമ്മൽ വരെയുള്ള ഓട്ടോണമിക് (അനിയന്ത്രിത) പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയായ കോൺ ആകൃതിയിലുള്ള ന്യൂറോണൽ പിണ്ഡമാണിത്.
മെഡുള്ളയിൽ ഹൃദയം, ശ്വസനം, ഛർദ്ദി, വാസോമോട്ടർ കേന്ദ്രങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു, അതിനാൽ ശ്വസനം, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഉറക്ക-ഉണർവ് ചക്രം എന്നിവയുടെ സ്വയംഭരണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നു.
Source:keralapsc.gov website
കേരള ജൈവവൈവിധ്യ ബോർഡ് രൂപീകരിച്ച വർഷം ?
a) 2002
b) 2003
c) 2004
d) 2005
Correct Answer: Option D,2005
Explanation
കേരള സർക്കാരിനു കീഴിൽ പ്രവർത്തിച്ചു വരുന്ന സ്വയംഭരണാവകാശമുള്ള സ്ഥാപനമാണ് കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്
ദേശീയ ജൈവ വൈവിദ്ധ്യ അതോരിട്ടി സ്ഥാപിച്ച 28സംസ്ഥാന ബോർഡുകളിൽ ഒന്നാണ്.
2005 ഫെബ്രുവരി 28-ാം തിയതി കേരള ജൈവവൈവിധ്യ ബോർഡ് സ്ഥാപിതമായി.
Source: Wikiwand
2016ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ബാഡ്മിന്റൺ താരം ?
a) പി വി സിന്ധു
b) അശ്വനി പൊന്നപ്പ
c) സാനിയ മിർസ
d) സൈന
Correct Answer: Option A, പി വി സിന്ധു
Explanation
ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പി.വി. സിന്ധു എന്ന പുസർല വെങ്കട്ട സിന്ധു
.2016 ആഗസ്റ്റ് 18 ന് റിയോ ഒളിമ്പിക്സ് 2016 സെമിഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായി സിന്ധു മാറി.
2016ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ബാഡ്മിന്റൺ താരം ആണ് പി വി സിന്ധു.
Source:keralapsc.gov website
2019 ൽ വി ജെ ജെയിംസിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?
a) അച്ഛൻ പിറന്ന വീട്
b) ചെക്ക് ബുക്ക്
c) നിരീശ്വരൻ
d) ഇവയൊന്നുമല്ല
Correct Answer: Option C,നിരീശ്വരൻ
Explanation
വി.ജെ. ജെയിംസിന്റെ ഒരു പ്രസിദ്ധമായ നോവലാണ് നിരീശ്വരൻ.
മിത്തുകൾ ഉണ്ടാകുന്നതെങ്ങനെ എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം.
സ്വന്തം കൈപ്പിടിയിൽ ഒതുങ്ങാത്ത ആഗ്രഹങ്ങളെ പൂർത്തീകരിച്ചു കിട്ടുമ്പോൾ അതിലൊരു അതീന്ദ്രിയ ശക്തിയുണ്ടെന്നു വിശ്വസിക്കാനാണ് പൊതുവേ ഭാരതീയർക്ക് താൽപര്യം.
ഈ ഇഷ്ടത്തെ നോവലിസ്റ്റ് തന്റെ നോവലിൽ ഭംഗിയായി ആവിഷ്കരിക്കുന്നു
2019 ൽ വി ജെ ജെയിംസിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ആണ് നിരീശ്വരൻ
Source: keralapsc.gov website
ചെവിയിൽ പതിക്കുന്ന ശബ്ദത്തിനനുസരിച്ച് കമ്പനം ചെയ്യുന്ന മൂന്ന് അസ്ഥികളുൾപ്പെട്ട ഒരു ചെറിയ അറ ഏത് ?
a) കർണ്ണപടം
b) കോക്ലിയ
c) മദ്ധ്യകർണ്ണം
d) ചെവിക്കുട
Correct Answer: Option C, മദ്ധ്യകർണ്ണം
Explanation
ചെവിയിൽ പതിക്കുന്ന ശബ്ദത്തിനനുസരിച്ച് കമ്പനം ചെയ്യുന്ന മൂന്ന് അസ്ഥികളുൾപ്പെട്ട ഒരു ചെറിയ അറയെ ആണ് മദ്ധ്യകർണ്ണം എന്നു വിളിക്കുന്നത്.
മദ്ധ്യകർണ്ണത്തെ ഗ്രസനിയുമായി ബന്ധപ്പെടുത്തുന്ന യൂസ്റ്റേഷ്യൻ നാളി എന്ന ഒരു കുഴലുണ്ട്.
കർണ്ണപടത്തിനിരുവശവുമുള്ള മർദ്ദം സമമായി നിർത്തുകയാണ് യൂസ്റ്റേഷ്യൻ നാളിയുടെ ധർമ്മം.
മദ്ധ്യകർണ്ണത്തിനും ആന്തരകർണ്ണത്തിനും ഇടയിലായി അണ്ഡാകാര ജാലകം (എലിപ്റ്റിക്കൽ അഥവാ ഓവൽ ജാലകം), വൃത്തജാലകം എന്നീ രണ്ട് രന്ധ്രങ്ങളുണ്ട്.
Source: keralapsc.gov website
വാസ്തുവിദ്യഗുരുകുലം സ്ഥിതി ചെയ്യുന്നത് ?
a) ആറന്മുള
b) കോഴഞ്ചേരി
c) തിരുവല്ല
d) കൊടുമൺ
Correct Answer: Option A,ആറന്മുള
Explanation
കേരളത്തിലെ പത്തനംതിട്ടയിലെ ആറന്മുളയിലുള്ള വാസ്തുവിദ്യാ ഗുരുകുലം പരമ്പരാഗത വാസ്തുവിദ്യയുടെയും മ്യൂറൽ പെയിന്റിംഗുകളുടെയും പ്രോത്സാഹനത്തിനായി സർക്കാർ നടത്തുന്ന സ്ഥാപനമാണ്.
1993 നവംബർ 17-ന് സ്ഥാപിതമായ വാസ്തുവിദ്യാ ഗുരുകുലം കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലാണ് വരുന്നത്
പ്രോത്സാഹനത്തിനും സംരക്ഷണത്തിനും പരമ്പരാഗത വാസ്തുവിദ്യയ്ക്കും മ്യൂറൽ പെയിന്റിംഗിനുമുള്ള കേന്ദ്രം.
Source: keralapsc.gov website
ഇന്ത്യയുടെ വടക്കൻ ഭാഗത്തുള്ള സംസ്ഥാനം ?
a) ഹിമാചൽ പ്രദേശ്
b) പഞ്ചാബ്
c) ഗുജറാത്ത്
d) രാജസ്ഥാൻ
Correct Answer: Option A,ഹിമാചൽ പ്രദേശ്
Explanation
ഹിമാചൽ പ്രദേശ് ഇന്ത്യയുടെ വടക്കൻ ഭാഗത്തുള്ള പതിനെട്ടാമത്തെ സംസ്ഥാനമാണ്.
പടിഞ്ഞാറൻ ഹിമാലയൻ താഴ്‌വരയിൽ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം നിരവധി കൊടുമുടികൾ നിറഞ്ഞതും ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനവും കൂടിയാണ്.
ഷിംലയാണ് സംസ്ഥാന തലസ്ഥാനം. ഷിംല, കുളു, മനാലി എന്നിവ ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്.
Source: keralapsc.gov website