1. ദ്രവീകരണ പ്രക്രിയ മൂലം രൂപം കൊള്ളുന്ന കപട പർവ്വതം ഏത് ?
    a) പീഠഭൂമി പർവ്വതങ്ങൾ
    b) മടക്ക് പർവ്വതങ്ങൾ
    c) അഗ്നിപർവ്വതങ്ങൾ
    d) ബ്ലോക്ക് പർവ്വതങ്ങൾ
    Correct Answer: Option A, പീഠഭൂമി പർവ്വതങ്ങൾ
    Explanation
    ചുറ്റുപാടുമുള്ള പ്രദേശങ്ങളേക്കാൾ വളരെ ഉയർന്ന ഭൂവിഭാഗമാണ് പർവ്വതം എന്നറിയപ്പെടുന്നത്. ദ്രവീകരണ പ്രക്രിയ മൂലം രൂപം കൊള്ളുന്ന കപട പർവ്വതങ്ങളാണ് പീഠഭൂമി പർവ്വതങ്ങൾ. ഇവ സാധാരണയായി മടക്ക് പർവ്വതങ്ങൾക്കരികിലായാണ് കാണപ്പെടുന്നത്. ന്യൂയോർക്കിലെ കാറ്റ്സ്കിൽ പർവ്വതം പീഠഭൂമി പർവ്വതത്തിന് ഒരു ഉദാഹരണമാണ്.
    Source: keralapsc.gov website
  2. ആന്തിസ് പർവ്വത നിരയുടെ പശ്ചിമഭാഗത്തായി നീണ്ടു കിടക്കുന്ന രാജ്യം ഏത് ?
    a) ബ്രസീൽ
    b) ചിലി
    c) യു എസ് എ
    d) അർജന്റീന
    Correct Answer: Option B, ചിലി
    Explanation
    ചിലി തെക്കേ അമേരിക്കൻ വൻ‌കരയിലെ തിരദേശ രാജ്യമാണ്. ആന്തിസ് പർവ്വത നിരയുടെ പശ്ചിമഭാഗത്തായി നീണ്ടു കിടക്കുന്ന രാജ്യമാണ്‌ ഇത് വടക്കു മുതൽ തെക്ക് വരെ 4,630 കി.മീ നീളമുണ്ട് ഈ രാജ്യത്തിന്, പക്ഷേ കിഴക്ക് മുതൽ പടിഞ്ഞാറ് വരെ പരമാവധി വീതി 430 കി.മീറ്ററാണ്‌. ഇത് കാരണം ഈ രജ്യത്ത് വ്യത്യസ്തതയുള്ള ഭൂപ്രകൃതി കാണപ്പെടുന്നു. ആകെ ഭൂവിസ്തീർണം 756,950 ചതുരശ്ര കി.മീറ്റർ വരും.
    Source:Wikipedia
  3. ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം ?
    a) തൈറോയിഡ് ഗ്രന്ഥി
    b) പാൻക്രിയാസ്
    c) പിറ്റ്യുട്ടറി ഗ്രന്ഥി
    d) കരൾ
    Correct Answer: Option B, പാൻക്രിയാസ്
    Explanation
    അന്തഃസ്രാവി ഗ്രന്ഥിയായും ദഹനഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്. അന്തഃസ്രാവിയായി പ്രവർത്തിക്കുന്ന ഭാഗം ഇൻസുലിൻ, ഗ്ലൂക്കഗോൺ, സൊമാറ്റോസ്റ്റാറ്റിൻ, പാൻക്രിയാറ്റിക് പോളിപെപ്റ്റൈഡ്, അമൈലിൻ എന്നിവ ഉത്പാദിപ്പിക്കുന്നു. ദഹനഗ്രന്ഥിയായി പ്രവർത്തിക്കുന്ന ഭാഗം ആഗ്നേയരസം അഥവാ പാൻക്രിയാറ്റിക് ജ്യൂസിനെ ഉത്പാദിപ്പിക്കുന്നു
    Source:Web india
  4. ഏറ്റവും ലളിതമായ ആൽക്കീൻ ഏത് ?
    a) പ്രോപീൻ
    b) എഥീൻ
    c) മീഥേൻ
    d) പെന്റീൻ
    Correct Answer: Option B,എഥീൻ
    Explanation
    ഓർഗാനിക് രസതന്ത്രത്തിൽ, കുറഞ്ഞത് ഒരു കാർബൺ-കാർബൺ ദ്വിബന്ധനമെങ്കിലുമുള്ള അപൂരിത രാസസംയുക്തങ്ങളെ ആൽക്കീനുകൾ എന്ന് വിളിക്കുന്നു ഏറ്റവും ലളിതമായ ആൽക്കീൻ എഥിലീൻ ആണ്. എഥീൻ എന്നാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യൂർ ആന്റ് അപ്ലൈഡ് കെമിസ്ട്രി ഇതിനു നൽകിയിരിക്കുന്ന നാമം.
    Source:psc website
  5. ഉറക്കത്തിൽ ആവേഗങ്ങളെ സെറിബ്രത്തിലേക്ക് കടത്തിവിടാതെ തടഞ്ഞു നിർത്തുന്ന കേന്ദ്രം?
    a) ഹൈപ്പോതലാമസ്
    b) സെറിബ്രം
    c) തലാമസ്
    d) സെറിബെല്ലം
    Correct Answer: Option C,തലാമസ്
    Explanation
    തലാമസ് സെറിബ്രത്തിന് താഴെയായി കാണപ്പെടുന്നു. ശരീരത്തിലെ സംവേദ-പ്രേരക സന്ദേശങ്ങളുടെ പ്രധാന ഏകോപന കേന്ദ്രം. വേദനാസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗമാണ് തലാമസ് . ഉറക്കത്തിൽ ആവേഗങ്ങളെ സെറിബ്രത്തിലേക്ക് കടത്തിവിടാതെ തടഞ്ഞു നിർത്തുന്ന കേന്ദ്രം തലാമസാണ് .
    Source: keralapsc.gov website
  6. തുടർച്ചയായ ആറാം വർഷവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന നേട്ടം കൈവരിച്ചത് ?
    a) ഇൻഡോർ
    b) ഹരിദ്വാർ
    c) നവി മുംബൈ
    d) സൂറത്ത
    Correct Answer: Option A, ഇൻഡോർ
    Explanation
    ഈ നഗരം കേവലം 530 ചതുരശ്ര കിലോമീറ്റർ (200 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു, ഇൻഡോറിനെ സെൻട്രൽ പ്രവിശ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രധാന നഗരമാക്കി മാറ്റുന്നു. സ്വച്ഛ് സർവേക്ഷൻ റിപ്പോർട്ട് 2022 പ്രകാരം തുടർച്ചയായ ആറാം തവണയും ലോകത്തിലെ ഏറ്റവും വലിയ നഗര ശുചിത്വമുള്ള നേട്ടം കൈവരിച്ചത് ഇൻഡോർ ആണ് . ശുചിത്വ സർവേയായ MoHUA നടത്തിയ സർവ്വേയിൽ ഇൻഡോർ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി കണ്ടെത്തി.
    Source:keralapsc.gov website
  7. ധാരാതലീയ ഭൂപടങ്ങളിൽ റെയിൽപാതകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറം ?
    a) വെള്ള
    b) നീല
    c) കറുപ്പ്
    d) പച്ച
    Correct Answer: Option C, കറുപ്പ്
    Explanation
    ഒരു ചെറിയ പ്രദേശത്തെ മനുഷ്യനിർമ്മിത വസ്തുക്കളേയും പ്രകൃതിദത്ത സവിശേഷതകളേയും അനുയോജ്യമായ ചിഹ്നങ്ങളും നിറങ്ങളും നൽകി ചിത്രീകരിക്കുന്ന ഭൂപടമാണ് ധരാതലീയ ഭൂപടം. രാജ്യത്തിന്റെ ഭരണനിർവ്വഹണ കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ, അണക്കെട്ടുപ്രദേശങ്ങൾ, അന്തർദ്ദേശീയ അതിർത്തികൾ മുതലായവയുടേത് ഇപ്രകാരം തയ്യാറാക്കാറില്ല. ധാരാതലീയ ഭൂപടങ്ങളിൽ റെയിൽപാതകളെ സൂചിപ്പിക്കാൻ കറുപ്പ് നിറം ഉപയോഗിക്കുന്നു
    Source: Wikipedia
  8. യു ആർ എൽ പൂർണ്ണ രൂപമേത് ?
    a) യൂണിഫൈഡ് റിസോഴ്സ് ലൊഞ്ചർ
    b) യൂണിവേഴ്‌സൽ റിസോഴ്സ് ലൊക്കേറ്റർ
    c) യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ
    d) ഇവയൊന്നുമല്ല
    Correct Answer: Option C, യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ
    Explanation
    ഇന്റർനെറ്റിൽ ഏകീകൃത സ്വഭാവമുള്ള വിലാസങ്ങളെ സൂചിപ്പിക്കാനുള്ള വിലാസമാണ് യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ (മുമ്പ് യൂനിവേഴ്സൽ റിസോഴ്സ് ലൊക്കേറ്റർ) അഥവാ യു.ആർഎൽ. യൂനിഫോം റിസോഴ്സ് ഐഡന്റിഫയറിന്റെ (യു.ആർ.ഐ) ഒരു ഉപവിഭാഗമാണ് യുആർഎൽ. ഇത് ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്കിലെ അതിന്റെ സ്ഥാനം വ്യക്തമാക്കുന്ന ഒരു വെബ് റിസോഴ്‌സിനെക്കുറിച്ചുള്ള ഒരു റഫറൻസാണ്, അത് വീണ്ടെടുക്കുന്നതിനുള്ള ഒരു സംവിധാനമാണിത്.
    Source: Wikipedia
  9. അണുസംഖ്യ 83 ആയ മൂലകം ഏത്
    a) പ്രൊമിതിയം
    b) നെപ്റ്റ്യൂണിയം
    c) ടെക്നീഷ്യം
    d) ബിസ്മത്
    Correct Answer: Option D, ബിസ്മത്
    Explanation
    അണുസംഖ്യ 83 ആയ മൂലകമാണ് ബിസ്മത്. Bi ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഭാരമേറിയതും ബലം പ്രയോഗിച്ചാൽ പൊട്ടിപ്പോകുന്നതുമായ ഈ ത്രിവാലക മൃദുലോഹത്തിന് ഒരു പിങ്ക് തിളക്കമുണ്ട്. രാസപരമായി ആർസനിക്, ആന്റിമണി എന്നിവയുമായി സാദൃശ്യം പ്രകടിപ്പിക്കുന്നു.
    Source: psc website
  10. അടവി ഇക്കോ ടൂറിസം പദ്ധതി ഏതു ജില്ലയിൽ ആണ് ?
    a) പത്തനംതിട്ട
    b) ഇടുക്കി
    c) കൊല്ലം
    d) തൃശ്ശൂർ
    Correct Answer: Option A, പത്തനംതിട്ട
    Explanation
    പത്തനംതിട്ട ജില്ലയിലെ കൊന്നിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി. കല്ലാർ നദിയുടെ തീരത്തായാണ് ഇത് സ്ഥിതിചെയ്യുന്നത് കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനും വനം, വന്യജീവി വകുപ്പും സംയുക്തമായാണ് അടവിയിലെ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ചത്
    Source: Web india
  11. 1708 ൽ തലശ്ശേരി കോട്ട നിർമ്മിച്ചത് ആര് ?
    a) ഡച്ചുകാർ
    b) പോർച്ചുഗീസുകാർ
    c) ഫ്രഞ്ചുകാർ
    d) ബ്രിട്ടീഷുകാർ
    Correct Answer: Option D, ബ്രിട്ടീഷുകാർ
    Explanation
    കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ, അറബിക്കടലിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് തലശ്ശേരിക്കോട്ട. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാർ തീരത്ത് തങ്ങളുടെ സൈനിക ശക്തി പ്രബലമാക്കുന്നതിനായി 1708-ൽ സ്ഥാപിച്ചതാണ് ഈ കോട്ട. തലശ്ശേരിയിൽ വെറും കുരുമുളകുവ്യാപാരികളായി വന്ന ഇംഗ്ലീഷുകാർ ഒരു നൂറ്റാണ്ടുകാലത്തിനിടയിൽ നാട്ടിലെ ഭരണാധികാരികളായിത്തീർന്ന ചരിത്രത്തിന്റെ പ്രതീകമാണു ഈ കോട്ട.
    Source: keralapsc.gov website
  12. ആദ്യമായി ലൂതർ ജോർജ്ജ് സിംജിയൻ ഒരു എ.ടി.എം നിർമ്മിച്ചത് ഏത് വർഷം ?
    a) 1938
    b) 1939
    c) 1940
    d) 1941
    Correct Answer: Option B, 1939
    Explanation
    ബാങ്കിലെ ഇടപാടുകാർക്ക്, ബാങ്കുജീവനക്കാരുടെ സഹായമില്ലാതെ പണമിടപാടുനടത്താൻ സഹായിക്കുന്ന ഒരു യന്ത്രോപകരണമാണ് എ.ടി.എം. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ‍. 1939 ൽ, ലൂതർ ജോർജ്ജ് സിംജിയൻ എന്ന അമേരിക്കക്കാരനാണ് ആദ്യമായി ഒരു എ.ടി.എം നിർമ്മിച്ചത്. അത്, സിറ്റി ബാങ്ക് ഓഫ് ന്യൂയോർക്ക് , ന്യൂയോർക്കിൽ സ്ഥാപിച്ചു. എന്നാലതിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ല.
    Source:vikaspedia
  13. ഓർമ്മകളുടെ ഭ്രമണപഥം എന്നത് ആരുടെ ആത്മകഥ ആണ് ?
    a) വൈക്കം മുഹമ്മദ് ബഷീർ
    b) നമ്പി നാരായണൻ
    c) ജി മാധവൻ നായർ
    d) തകഴി ശിവശങ്കരപ്പിള്ള
    Correct Answer: Option B, നമ്പി നാരായണൻ
    Explanation
    നമ്പി നാരായണൻ എന്നറിയപ്പെടുന്ന എസ്. നമ്പി നാരായണൻ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ മുൻ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തിന്റെ ആത്മകഥയായ ഓർമ്മകളുടെ ഭ്രമണപഥം 2017 ഒക്ടോബർ 23 നു പുറത്തിറങ്ങിയിരുന്നു. 2019 ജനുവരി 25ന് ഭാരത സർക്കാർ പദ്മഭൂഷൺ നൽകി ഈ ശാസ്ത്രജ്ഞനെ ആദരിച്ചു
    Source:keralapsc.gov website
  14. ത്രെഷോൾഡ് എന്ന കോഡ് നാമമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഏത് ?
    a) വിൻഡോസ് xp
    b) വിൻഡോസ് 10
    c) ആൻഡ്രോയിഡ്
    d) ലിനക്‌സ്
    Correct Answer: Option B, വിൻഡോസ് 10
    Explanation
    മൈക്രോസോഫ്റ്റിന്റെ വിൻഡോസ് പേഴ്സണൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം പരമ്പരയിൽ 2021 ൽ പ്രഖ്യാപിച്ച വിൻഡോസ് 11 ന് മുൻപുള്ള പതിപ്പ് ആണ് വിൻഡോസ് 10. വിൻഡോസ് 10 ന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നാണ് സാർവത്രിക ആപ്ലിക്കേഷനുകൾക്കുള്ള പിന്തുണ ത്രെഷോൾഡ് എന്ന കോഡ് നാമമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് വിൻഡോസ് 10 .
    Source:keralapsc.gov website
  15. നാഷനൽ പീപ്പിൾസ് പാർട്ടി സ്ഥാപിച്ചത് ആര് ?
    a) അഖിൽ യാദവ്
    b) സുന്ദർലാൽ ബഹുഗുണ
    c) ആനന്ദ് യാദവ്
    d) പി എ സാങ്മ
    Correct Answer: Option D,പി എ സാങ്മ
    Explanation
    ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനാണ് പി.എ. സാങ്മ 2013 ജനുവരി 5-ന് നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) എന്ന പുതിയ രാഷ്ട്രീയ കക്ഷി സാങ്മ രൂപീകരിച്ചു. പുസ്തകമാണ് പുതിയ പാർട്ടിയുടെ ചിഹ്നം. ബി.ജെ.പി. യുടെ നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേർന്നു പ്രവർത്തിക്കാനാന് സാങ്മയുടെ പദ്ധതി
    Source: Wikiwand
  16. മഹാത്മാ ഗാന്ധി പുതിയ ശ്രേണിയിൽ പുറത്തിറങ്ങിയ നാലാമത്തെ നോട്ട് ഏത് ?
    a) 10 രൂപ നോട്ട്
    b) 20 രൂപ നോട്ട്
    c) 50 രൂപ നോട്ട്
    d) 100 രൂപ നോട്ട്
    Correct Answer: Option A, 10 രൂപ നോട്ട്
    Explanation
    ഇന്ത്യൻ 10 രൂപ നോട്ട് (₹10) ഒരു സാധാരണ ഇന്ത്യൻ രൂപയുടെ ഗണത്തിൽപ്പെട്ടതാണ്. 1923 മുതൽ 10₹ നോട്ട് ഉണ്ട് 2018 ജനുവരി 05 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു പുതിയ രൂപകൽപ്പന ഉള്ള നോട്ട് പ്രഖ്യാപിച്ചു ഈ നോട്ടിന്റെ പുറകുവശത് 2018 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി പുതിയ ശ്രേണിയിൽ പുറത്തിറങ്ങിയ നാലാമത്തെ നോട്ട് ആണ് ₹10 നോട്ട്.
    Source:keralapsc.gov website
  17. ഉരു നിർമ്മാണത്തിനു പ്രസിദ്ധമായ സ്ഥലം?
    a) കാപ്പാട്
    b) കടലുണ്ടി
    c) ബേപ്പൂർ
    d) കല്ലായി
    Correct Answer: Option C,ബേപ്പൂർ
    Explanation
    പുരാതന കാലം മുതൽ ചരക്കുകൾകകൊണ്ടുപോകാനുപയോഗിക്കുന്ന ചെറുതരം കപ്പൽ പണ്ട് കേരളത്തിൽ സുലഭമായിരുന്ന കടുപ്പമേറിയ തടികൾകൊണ്ട് നിർമ്മിച്ച ഉരുക്കൾ ലോകപ്രശസ്തമായിരുന്നു. കോഴിക്കോട്ടെ ബേപ്പൂർ തുറമുഖം ഉരു നിർമ്മാണത്തിന് പേര് കേട്ട തുറമുഖമാണ്. മാപ്പിള ഖലാസിമാർ ഉരു നിർമ്മാണത്തിലൂടെ പ്രശസ്തരായവരാണ്.
    Source: keralapsc.gov website
  18. ഇങ്ക്വിലാബ് സിന്ദാബാദ് ഏതു ഭാഷയിലെ പദമാണ് ?
    a) റഷ്യൻ
    b) അറബി
    c) ഉറുദു
    d) ചൈനീസ്
    Correct Answer: Option C, ഉറുദു
    Explanation
    ഇന്ത്യൻ സ്വാതന്ത്ര സമരത്തിലും സ്വാതന്ത്രാനന്തര ഇന്ത്യയിലെ സമരങ്ങളിലും വ്യാപകമായി വിളിക്കപ്പെട്ട ഒരു വിപ്ലവ മുദ്രാവാക്യമാണ് ഇങ്ക്വിലാബ് സിന്ദാബാദ് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മാധ്യമപ്രവർത്തകനും കവിയുമായ മൗലാന ഹസ്‌റത്ത് മൊഹാനിയാണ് 1921ൽ ഈ മുദ്രാവാക്യം ആദ്യമായി ഉപയോഗിച്ചത്. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന വാക്ക് ഉർദു ഭാഷയിൽ നിന്നും രൂപം കൊണ്ടതാണ്
    Source: keralapsc.gov website
  19. പാരമ്പര്യേതര ഊർജസ്രോതസ്സുകൾ വികസിപ്പിച്ചെടുക്കുന്ന സ്ഥാപനം ?
    a) അനെർട്ട്
    b) നാഫെഡ്
    c) സെസ്സ്
    d) കില
    Correct Answer: Option A,അനെർട്ട്
    Explanation
    അനെർട്ട്(ANERT)Agency for Non-conventional Energy and Rural Technology കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാവകാശമുള്ള, സൊസൈറ്റി നിയമപ്രകാരം 1986 മുതൽ പ്രവർത്തിക്കുന്നു. അനെർട്ട് പാരമ്പര്യേതര ഊർജ്ജം, ഊർജ്ജ സംരക്ഷണം എന്നിവയെ പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുകയും അവ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഗ്രാമങ്ങളിലെ സാങ്കേതിക വിദ്യയെ മികച്ചതാക്കുകയും പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും ജോലിയിലെ വിരസത കുറക്കുകയും ഉദ്പാദനം കൂട്ടുകയും ജീവിതത്തിന്റെ നിലവാരം ഉയർത്തുകയും ചെയ്യുന്നു.
    Source: keralapsc.gov website
  20. ഗ്രാഫിക് ഡിസൈനിങ്ങിനു ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏത് ?
    a) ഇങ്ക്സ്കെയ്പ്
    b) മാർബിൾ
    c) ജിയോ ജിബ്രാ
    d) ഒഡാസിറ്റി
    Correct Answer: Option A,ഇങ്ക്സ്കെയ്പ്
    Explanation
    വെക്ടർ ഗ്രാഫിക്സ് (അടിസ്ഥാനമായി നേർവരകൾക്ക്‌ കമ്പ്യൂട്ടർ ഗ്രാഫിക്‌സിൽ പ്രാധാന്യം കൊടുക്കുന്ന രീതി) ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണു് ഇങ്ക്സ്കെയ്പ്. എക്സ്.എം.എൽ , എസ്.വി.ജി, സി.എസ്.എസ്. മാനദണ്ഡങ്ങൾ അനുസരിച്ചുകൊണ്ടുതന്നെ ഒരു ശക്തമായ ഗ്രാഫിക്സ് ഉപകരണമായി നിലകൊള്ളുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. ഇതുപയോഗിച്ച് ത്രിമാനദൃശ്യങ്ങൾ നിർമ്മിക്കാം. സ്കൂളുകൾക്കുമുന്നിൽ സാധാരണ വയ്ക്കാറുള്ള ഗേറ്റുകൾ ഡിസൈൻ ചെയ്യാൻ ഇത് സഹായിക്കുന്നു.
    Source: keralapsc.gov website

Loading