Kerala PSC Question Bank | Previous Questions: 048
by Admin
No Comments
ഹർഷവർദ്ധനന്റെ ആസ്ഥാനകവി ?
a) ബാണഭട്ടൻ
b) ദിവാകരൻ
c) മയൂരൻ
d) കുമാരദാസൻ
Correct Answer: Option A, ബാണഭട്ടൻ
Explanation
ഹർഷവർദ്ധനന്റെ(606–647 CE) സദസ്സിലെ സംസ്കൃത പണ്ഡിതനും ആസ്ഥാനകവിയായിരുന്നു ‘ബാണഭട്ടൻ.
ഹർഷന്റെ ജീവചരിത്രം പ്രധാന വിഷയമായ ഹർഷചരിതം, കാദംബരി എന്നിവയാണ് പ്രധാനകൃതികൾ. കാദംബരി പൂർത്തിയാക്കുന്നതിനു മുൻപു ബാണഭട്ടൻ മരണമടഞ്ഞതിനാൽ പുത്രനായ ഭൂഷണഭട്ടനായിരുന്നു ഈ കൃതി പൂർത്തീകരിച്ചത്.
Source: keralapsc.gov website
ചുവടെ തന്നിട്ടുള്ളതിൽ ബാലഗംഗാധരതിലകൻ ആരംഭിച്ച പത്രം ?
a) വന്ദേമാതരം
b) കേസരി
c) ന്യൂ ഇന്ത്യ
d) ബംഗാളി
Correct Answer: Option B, കേസരി
Explanation
ഇന്ത്യൻ സ്വാതന്ത്യ സമര പ്രസ്ഥാനത്തിലെ പ്രധാന നേതാവായിരുന്ന ബാലഗംഗാധര തിലകൻ 1881 – ൽ സ്ഥാപിച്ച ഒരു മറാഠി വർത്തമാനപ്പത്രമാണ് കേസരി
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഈ പത്രത്തിൽ പ്രധാനമായും അച്ചടിച്ചിരുന്നത്.
ബാലഗംഗാധര തിലകന്റെ മരണത്തിനു ശേഷം കേസരി മറാത്താ ട്രസ്റ്റും തിലകന്റെ അനുയായികളുമായിരുന്നു ഈ പത്രത്തിന്റെ പ്രസിദ്ധീകരണത്തിന്റെ ചുമതല വഹിച്ചിരുന്നത്
Source:Wikipedia
2021 ലെ മലയാള ഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവ് ?
a) എസ് രമേശൻ നായർ
b) ജോർജ് ഓണക്കൂർ
c) വി മധുസൂദനൻ
d) ഓംചേരി എൻ എൻ പിള്ള
Correct Answer: Option B,ജോർജ് ഓണക്കൂർ
Explanation
സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായി സേവനം അനുഷ്ഠിച്ചതിനാൽ ജവഹർലാൽ നെഹ്റു അവാർഡ് ലഭിച്ചിട്ടുണ്ട്
2021 ൽ മലയാള ഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു
Source:Web india
ഇന്ത്യ ദേശീയ വിദ്യാഭ്യാസ ദിനം എന്ന് ?
a) നവംബർ 10
b) നവംബർ 11
c) നവംബർ 9
d) നവംബർ 8
Correct Answer: Option B,നവംബർ 11
Explanation
നവംബർ 11 ഇന്ത്യ ദേശീയ വിദ്യാഭ്യാസ ദിനം ആയി ആചരിക്കുന്നു.
സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുൽ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്
വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിൽ ഇന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങൾക്കും തുടക്കംകുറിച്ചവരിൽ പ്രധാനിയായിരുന്നു മൗലാനാ അബുൾകലാം ആസാദ്.
1888 നവംബർ 11-ന് മക്കയിൽ ജനിച്ച മൗലാനാ അബുൾ കലാം ആസാദ് തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോടുള്ള ആദരസൂചകമായാണ് ഭാരതം ഈ ദിവസം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത്
Source:psc website
ടോൾസ്റ്റോയ് ഫാം സ്ഥാപിതമായ വർഷം ?
a) 1908
b) 1909
c) 1910
d) 1911
Correct Answer: Option C,1910
Explanation
മോഹൻദാസ് ഗാന്ധിയുടെ ദക്ഷിണാഫ്രിക്കൻ പ്രസ്ഥാനത്തിന്റെ കാലത്ത് ആരംഭിച്ചതും ആദ്യം സംഘടിപ്പിച്ചതുമായ ഒരു ആശ്രമമാണ് ടോൾസ്റ്റോയ് ഫാം.
1910 ൽ സ്ഥാപിതമായപ്പോൾ ആശ്രമം സ്ഥിതിചെയ്യുന്ന ട്രാൻസ്വാളിൽ ഇന്ത്യക്കാർക്കെതിരായ വിവേചനത്തിനെതിരായ സത്യാഗ്രഹത്തിന്റെ പ്രചാരണത്തിന്റെ ആസ്ഥാനമായി പ്രവർത്തിച്ചു.
റഷ്യൻ എഴുത്തുകാരനും തത്ത്വചിന്തകനുമായ ലിയോ ടോൾസ്റ്റോയിയുടെ പേരിലാണ് ആശ്രമത്തിന് പേര് നൽകിയിരിക്കുന്നത്.
Source: keralapsc.gov website
കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത് ?
a) കുറ്റ്യാടിപ്പുഴ
b) കബനി
c) ചാലിപ്പുഴ
d) മഞ്ജീശ്വരം
Correct Answer: Option A, കുറ്റ്യാടിപ്പുഴ
Explanation
കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് കുറ്റ്യാടി.
കോട്ടയ്ക്കൽ കുഞ്ഞാലി മരക്കാർ കോട്ടയെ ചുറ്റി ഒഴുകുന്നതിനാൽ കോട്ടപ്പുഴ എന്നും കുറ്റ്യാടിപ്പുഴ അറിയപ്പെടുന്നു.
കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഈ നദിയിലാണ്. കേരളത്തിലെ മഞ്ഞ നദി എന്നും ഇത് അറിയപ്പെടുന്നു.
Source:keralapsc.gov website
“മെയ്നെസ് ഹിന്ദു നിയമങ്ങൾ” എന്നത് ആരുടെ പുസ്തകം ആണ് ?
a) ജവഹർലാൽ നെഹ്‌റു
b) തേജ് ബഹദൂർ സച്ചു
c) എസ് ശ്രീനിവാസ അയ്യങ്കർ
d) സുഭാഷ് ചന്ദ്രബോസ്
Correct Answer: Option C, എസ് ശ്രീനിവാസ അയ്യങ്കർ
Explanation
ശ്രീനിവാസ അയ്യങ്കർ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രീയ നേതാവുമായിരുന്നു.
മദ്രാസ് ബാർ അഡ്വക്കേറ്റ് ജനറലായി ചുമതലപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വക്കീലായിരുന്നു ശ്രീനിവാസ അയ്യങ്കാർ.
1939- ൽ ശ്രീനിവാസ അയ്യങ്കാരുടെ “മെയ്നെസ് ഹിന്ദു നിയമങ്ങൾ” എന്ന പുസ്തകം വളരെ പ്രശസ്തിയാർജ്ജിച്ചതും ആണ്.
Source: Wikipedia
ഗുജറാത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നതാര് ?
a) ജി സുബ്രമഹ്ണ്യ അയ്യർ
b) ജയ പ്രകാശ് നാരായണൻ
c) അബ്ബാസ് ത്യാബ്ജി
d) സുരേന്ദ്രനാഥ് ബാനർജി
Correct Answer: Option C, അബ്ബാസ് ത്യാബ്ജി
Explanation
ഗുജറാത്തിൽ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനിയും , മഹാത്മാഗാന്ധിയുടെ സഹചാരിയും ആയിരുന്നു അബ്ബാസ് ത്യാബ്ജി
ബറോഡ സംസ്ഥാന ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിനെ ഗുജറാത്തിന്റെ വന്ദ്യവയോധികൻ എന്നും അറിയപ്പെടുന്നു
Source: Wikipedia
അന്താരാഷ്ട്ര പ്രകാശ വർഷമായി ആചരിക്കുന്നത് എന്ന് ?
a) 2012
b) 2013
c) 2014
d) 2015
Correct Answer: Option D, 2015
Explanation
2015 ൽ അന്താരാഷ്ട തലത്തിൽ ആചരിക്കുന്ന ഒരു വർഷാചരണമാണ് അന്താരാഷ്ട്ര പ്രകാശ വർഷം
പ്രാകാശത്തെ കുറിച്ചും പ്രകാശ ശാസ്ത്രത്തെ കുറിച്ചും പ്രകാശാനുബന്ധ സാങ്കേതിക വിദ്യകളെ ക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുകയാണ് ഈ വാർഷികാചരണത്തിൻറെ ലക്ഷ്യം.
മധ്യകാലയുഗത്തിലെ പ്രമുഖ മുസ്ലിം ശാസ്ത്രകാരനും പ്രകാശ ശാസ്ത്രത്തിൻറെയും അനുബന്ധ സാങ്കേതിക വിദ്യയുടെയും പിതാവുമായ ഇബ്ൻ ഹൈഥമിനെ അനുസ്മരിച്ചാണ് ഈ വാർഷികാചരണം നടത്തുന്നത്.
Source: psc website
1857 ലെ കലാപം അറിയപ്പെടുന്നത് ?
a) ശിപായി ലഹള
b) പ്ലാസി യുദ്ധം
c) ബക്‌സാർ യുദ്ധം
d) സന്താൾ കലാപം
Correct Answer: Option A, ശിപായി ലഹള
Explanation
1857-ൽ നടന്ന ശിപായിലഹള എന്നും ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നും അറിയപ്പെടുന്ന ലഹളയുടെ പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു ഡെൽഹി.
ലഹള ആരംഭിച്ചത് 1857 മേയ് 10-ന് മീറഠിലായിരുന്നെങ്കിലും തുടർന്ന് വടക്കേ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വിമതശിപായിമാർ ഡെൽഹിയെ അവരുടെ കേന്ദ്രമായിക്കരുതി അവിടെ ഒത്തുകൂടി.
മീറഠിൽ കലാപം നടത്തി അവിടെനിന്നും 1857 മേയ് 11-ന് ശിപായിമാർ ഡെൽഹിയിലേക്കെത്തുന്നതോടെ ആരംഭിച്ച സംഭവങ്ങൾ 1857 സെപ്റ്റംബറിൽ ബ്രിട്ടീഷുകാർ നഗരം പിടിച്ചടക്കുന്നതുവരെ നീണ്ടു.
Source: Web india
മനുഷ്യശരീരത്തിലെ ഏറ്റവും പ്രതിരോധശേഷി കൂടിയ അവയവം ?
a) വൃക്ക
b) ഹൃദയം
c) ശ്വാസകോശം
d) പ്ലീഹ
Correct Answer: Option D, പ്ലീഹ
Explanation
ഏതാണ്ട് 12 സെ.മീ നീളവും 7 സെ.മീ വീതിയും ഉള്ള ഒരു മാർദ്ദവമേറിയ ഒരു ആന്തരികാവയവമാണ് പ്ലീഹ അഥവാ സ്‌പ്ലീൻ
ഉദരത്തിൻറെ മേൽഭാഗത്തും ഇടത്തുമായി സ്ഥിതിചെയ്യുന്ന ഈ അവയവം വാരിയെല്ലുകളുടെ അടിയിലാണ്.
മനുഷ്യശരീരത്തിലെ ഏറ്റവും പ്രതിരോധശേഷി കൂടിയ അവയവമാണ് പ്ലീഹ. മനുഷ്യരിൽ ഇതിന് തവിട്ട് നിറമാണ്.
Source: keralapsc.gov website
ദൈവത്തിന്റെ പേര് നൽകിയിരിക്കുന്ന ഉപഗ്രഹം ?
a) ടൈറ്റൻ
b) ഫോബോസ്
c) അറ്റ്‌ലസ്
d) ഡീമോസ്
Correct Answer: Option B, ഫോബോസ്
Explanation
ചൊവ്വയുടെ രണ്ടു പ്രകൃതിദത്ത ഉപഗ്രഹങ്ങളിൽ വെച്ച് ഏറ്റവും വലുതും ചൊവ്വയോട് ഏറ്റവും അടുത്തുകിടക്കുന്നതുമായ ഉപഗ്രഹമാണ് ഫോബോസ്.
ഗ്രീക്ക് ഐതിഹ്യത്തിലെ ഏറീസിൻറെ(മാർസ് എന്നും അറിയപ്പെടുന്നു) മക്കളിൽ ഒരാളായ ഫോബോസ് (‘ഭയം’ എന്ന് അർത്ഥം) എന്ന ദൈവത്തിൻറെ പേരാണ് ഈ ഉപഗ്രഹത്തിന് നൽകിയിരിക്കുന്നത്.
ചെറുതും വികൃതരൂപിയുമായ ഫോബോസ്, ചൊവ്വയുടെ കേന്ദ്രത്തിൽ നിന്നും 9,377 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നു.
Source:vikaspedia
വിവര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
a) റിച്ചാർഡ് സ്റ്റാൾമാൻ
b) കോഡ് ഷാനൻ
c) സിമോർക്രേ
d) അലൻ ഹോപ്പ്
Correct Answer: Option B, കോഡ് ഷാനൻ
Explanation
വിവര സിദ്ധാന്തത്തിന്റെ (Information theory) ഉപജ്ഞാതാവാണ് ക്ലോഡ് ഷാനൺ
ഡിജിറ്റൽ സാങ്കേതികവിദ്യക്ക് അടിത്തറ പാകിയ ഇൻഫർമേഷൻ തിയറി വഴി ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ മേഖലകളിൽ സുപ്രധാന സംഭാവനയാണ് ഷാനൻ നൽകിയത്.
1948-ൽ ‘മാത്തമറ്റിക്കൽ തിയറി ഓഫ് കമ്മ്യൂണിക്കേഷൻ ‘എന്ന പ്രബന്ധത്തിലൂടെ ആണ് ഇൻഫർമേഷൻ തിയറിയെന്ന ശാസ്ത്രശാഖയ്ക്ക് അദ്ദേഹം അടിത്തറയിട്ടത്.
Source:keralapsc.gov website
ഡി എൻ എ ഫിംഗർ പ്രിന്റിങ് ടെക്നോളോജിയുടെ ഉപജ്ഞാതാവ് ആര് ?
a) ജെയിംസ് വാട്സൺ
b) അലക് ജെഫ്രി
c) അലക്‌സാണ്ടർ ഫ്ലെമിങ്
d) ഗ്രിഗർ മെൻഡൽ
Correct Answer: Option B, അലക് ജെഫ്രി
Explanation
അലക് ജെഫ്രിസ് ഒരു ബ്രിട്ടീഷ് ജനിതകശാസ്ത്രജ്ഞനും യുകെയിലെ ലെസ്റ്റർ സർവകലാശാലയിലെ പ്രൊഫസറുമാണ്.
ഫോറൻസിക് സയൻസ് മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഡിഎൻഎ ഫിംഗർപ്രിന്റിംഗിലെ പയനിയറിംഗ് പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്,
ലോകമെമ്പാടുമുള്ള എണ്ണമറ്റ ക്രിമിനൽ കേസുകൾ പരിഹരിക്കാൻ ഇത് ഉപയോഗിച്ചു.
ഡിഎൻഎ വിരലടയാളം സംബന്ധിച്ച തന്റെ പ്രവർത്തനത്തിനു പുറമേ, പാരമ്പര്യരോഗങ്ങൾക്ക് കാരണമായ ജനിതകമാറ്റങ്ങൾ തിരിച്ചറിയുന്നതുൾപ്പെടെ മനുഷ്യ ജനിതകശാസ്ത്രത്തെക്കുറിച്ചുള്ള പഠനത്തിലും ജെഫ്രിസ് കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
Source:keralapsc.gov website
ലോക വാർത്താവിനിമയ ദിനം എന്ന് ?
a) മെയ് 14
b) മെയ് 15
c) മെയ് 16
d) മെയ് 17
Correct Answer: Option D,മെയ് 17
Explanation
മെയ് 17 ലോക വാര്‍ത്താ വിനിമയ ദിനമാണ്.
അന്തര്‍ദേശീയ വാര്‍ത്താ വിനിമയ യൂണിയന്‍ (ഐ.ടി.യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്.
1865 ല്‍ ആണ് യൂണിയന്‍ സ്ഥാപിതമാകുന്നത്.
140 വര്‍ഷം കൊണ്ട് അവിശ്വസനീയമായ കുതിച്ചു ചാട്ടമാണ് വാര്‍ത്താ വിനിമയ രംഗത്ത് ലോകമെമ്പാടും ഉണ്ടായിരിക്കുന്നത്.
Source: Wikiwand
ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെട്ടത് ?
a) ജോസെ ഡി സാൻ മാർട്ടിൻ
b) സൈമൺ ബൊളീവൻ
c) നെപ്പോളിയൻ
d) ഇവരാരുമല്ല
Correct Answer: Option A, ജോസെ ഡി സാൻ മാർട്ടിൻ
Explanation
അർജന്റീനയിൽ ജനിച്ച ജോസെ ഡി സാൻ മാർട്ടിന്റെ നേതൃത്വത്തിലാണ് അർജന്റീന, ചിലി തുടങ്ങിയ കോളനികൾ മോചിപ്പിക്കപ്പെട്ടത്.
ചിലിയുടെ മോചനത്തിനായി ആൻഡീസ് പർവതനിരകളിലൂടെ അദ്ദേഹത്തിന്റെ സൈന്യം നടത്തിയ മുന്നേറ്റം ശ്രദ്ധേയമാണ്.
ലാറ്റിനമേരിക്കൻ രാജ്യ ങ്ങളിൽ അദ്ദേഹം സംരക്ഷകൻ (Protector) എന്നറിയപ്പെടുന്നു.
Source:keralapsc.gov website
സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ്സ് സമ്മേളനം?
a) ഡൽഹി സമ്മേളനം
b) മുംബൈ സമ്മേളനം
c) ലാഹോർ സമ്മേളനം
d) കൽക്കത്ത സമ്മേളനം
Correct Answer: Option C,ലാഹോർ സമ്മേളനം
Explanation
1929 ഡിസംബറിൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനം ലാഹോറിൽ നടന്നു.
കോൺഗ്രസിന്റെ ലാഹോർ സമ്മേളനം ചരിത്രപ്രസിദ്ധമായിരുന്നു.
1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും കൊണ്ടാടാൻ ലാഹോർ സമ്മേളനം തീരുമാനിച്ചു.
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനമാരംഭിക്കാനും ലാഹോർ സമ്മേളനം തീരുമാനിച്ചു.
Source: keralapsc.gov website
കോംപ്റ്റൺ പ്രതിഭാസം കണ്ടെത്തിയത് ആര് ?
a) ആഗസ്റ്റ് വിയസ്മാൻ
b) ഏണസ്റ്റ് ഹക്കൽ
c) ആർതർ കോംപ്റ്റൺ
d) ഇവരാരുമല്ല
Correct Answer: Option C, ആർതർ കോംപ്റ്റൺ
Explanation
ആർതർ ഹോളി കോംപ്റ്റൺ. അമേരിക്കൻ ഭൗതികശാസ്ത്രഞ്ജനായിരുന്നു പ്രസിദ്ധമായ കോംപ്റ്റൺ പ്രതിഭാസം കണ്ടെത്തിയത് ഇദ്ദേഹമാണ്.
വിപ്ലവകരമായ ഈ കണ്ടുപിടിത്തത്തിന് 1927-ലെ നോബൽ സമ്മാനം ലഭിച്ചു.
സെയിന്റ് ലൂയിസ്സിലുള്ള വാഷിങ്ങ്ടൺ യൂണിവേഴ്സിറ്റിയുടെ ചാൻസിലറായിരുന്നു ഇദ്ദേഹം.
Source: keralapsc.gov website
ഇന്ത്യൻ ആണവോർജത്തിന്റെ പിതാവ് ?
a) ഹോമി ജെ ഭാഭ
b) അബ്ദുൽ കലാം
c) വിക്രം സാരാഭായ്
d) ഭട്നഗർ
Correct Answer: Option A,അനെർട്ട്
Explanation
ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനാണ് ഹോമി ജഹാംഗീർ ഭാഭാ
ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നദ്ദേഹം അറിയപ്പെടുന്നു.
അണുശക്തിയുടെ ഉപയോഗത്തെ സംബന്ധിച്ച് ജനീവയിൽ ചേർന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ, ഇൻറർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻറ് അപ്ലൈഡ് ഫിസിക്സിന്റെ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Source: keralapsc.gov website
അണുകേന്ദ്രഭൗതികത്തിന്റെ പിതാവ് ആര് ?
a) ഏണസ്റ്റ് റഥർഫെർഡ്
b) ജോസഫ് പ്രീസ്റ്റ്ലി
c) ലാവോസെ
d) തിയോഡർ ഷ്വാൻ
Correct Answer: Option A,ഏണസ്റ്റ് റഥർഫെർഡ്
Explanation
ഊർജ്ജതന്ത്രജ്ഞനും രസതന്ത്രജ്ഞനുമായിരുന്നു ഏണസ്റ്റ് റഥർഫെർഡ്.
അണുകേന്ദ്രഭൗതികത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്.
തന്റെ സ്വർണത്തകിട് പരീക്ഷണത്തിലൂടെ ന്യൂക്ലിയസിന്റെ റഥർഫോർഡ് വിസരണം കണ്ടെത്തിക്കൊണ്ട് ഇദ്ദേഹം ഓർബിറ്റൽ സിദ്ധാന്തത്തിന് തുടക്കം കുറിച്ചു.
മൈക്കൽ ഫാരഡേയ്ക്ക് (1791–1867) ശേഷമുണ്ടായ ഏറ്റവും പരീക്ഷണാത്മകതയുള്ള ശാസ്ത്രജ്ഞനായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു
Source: keralapsc.gov website