Kerala PSC Question Bank | Previous Questions: 049
by Admin
No Comments
ഹിറ്റ്ലർ രൂപം നൽകിയ രഹസ്യസംഘം ?
a) ഗസ്റ്റപ്പോ
b) എഫ് ബി ഐ
c) മൊസാദ്
d) മോയിസ്
Correct Answer: Option A, ഗസ്റ്റപ്പോ
Explanation
അഡോൾഫ് ഹിറ്റ്ലറുടെ ഭരണകാലത്ത് പ്രഷ്യയിൽ നിലവിലുണ്ടായിരുന്ന പോലീസ് സംഘടനയാണ് ഗസ്റ്റപ്പോ.
രാജ്യത്തിനു് ഹാനികരമായ എല്ലാ പ്രവണതകളും അന്വേഷിച്ചറിഞ്ഞ് അടിച്ചമർത്തുകയായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം.
1933 ഏപ്രിൽ 23 നാണ് ഗസ്റ്റപ്പോ നിലവിൽ വന്നത്.
Source: keralapsc.gov website
2021-ൽ പത്മവിഭൂഷൺ പുരസ്‌കാരത്തിന് അർഹനായ മുൻ ജാപ്പനീസ് പ്രധാനമന്ത്രി ?
a) യോഷിഹി : സുഗ
b) ഷിൻസോ ആബേ
c) യോം കി ബുൻ
d) സഞ്ചിത കാതുൻ
Correct Answer: Option B, ഷിൻസോ ആബേ
Explanation
രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലെത്തിയപ്പോൾ മൂന്നുതവണയാണ് ആബെ ഇന്ത്യയിലെത്തിയത്.
2021-ൽ അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു.
അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയടക്കം ഇന്ത്യയുടെ നിരവധി വികസന പദ്ധതികളിൽ ജപ്പാൻ പങ്കാളിയായത് ആബെയുടെ കാലത്താണ്.
Source:Wikipedia
കേരള ഫോറെസ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്ന വർഷം ?
a) 1986
b) 1975
c) 1984
d) 1976
Correct Answer: Option B,1975
Explanation
ഉഷ്ണമേഖലാ വനങ്ങളെയും വനവൽക്കരണത്തെയും കുറിച്ച് ഗവേഷണം നടത്തുന്ന അനുബന്ധ വിഷയങ്ങളില്‍ പ്രവീണരായ ഗവേഷകരാണ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനുള്ളത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉഷ്ണമേഖലാ വനവൽക്കരണത്തിലും ജൈവവൈവിധ്യ സംരക്ഷണത്തിലും നടത്തിയ ഗവേഷണങ്ങള്‍ക്ക് ഈ സ്ഥാപനം നല്‍കിയ സംഭാവന വലുതാണ്.
1975 ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ടിനെ വനവൽക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനും ശാസ്ത്രീയ പിന്തുണ നൽകുന്നതിനുമായി ഉഷ്ണമേഖലാ വനവൽക്കരണത്തിന്റെ ഒരു കേന്ദ്രമായി വിഭാവനം ചെയ്യുന്നു
Source:Web india
അൾട്രാവയലറ്റ് രശ്മികളുടെ അവശോഷണം മൂലം താപനില വർദ്ധിക്കുന്ന മണ്ഡലം ഏത് ?
a) എക്സോസ്ഫിയർ
b) സ്ട്രാറ്റോസ്ഫിയർ
c) മിസോസ്ഫിയർ
d) അയണോസ്ഫിയർ
Correct Answer: Option B,സ്ട്രാറ്റോസ്ഫിയർ
Explanation
അൾട്രാവയലറ്റ് രശ്മികളുടെ അവശോഷണം മൂലം താപനില വർദ്ധിക്കുന്ന മണ്ഡലമാണ് സ്ട്രാറ്റോസ്ഫിയർ.
ഊഷ്മാവ് ക്രമേണ ഉയർന്ന് ഉദ്ദേശം 50 കി.മീ. ഉയരെ സമുദ്രനിരപ്പിലേതിന് തുല്യമായിത്തീരുന്നു. 12 കി.മീ. മുതൽ 30 കി.മീ. വരെ കാണുന്ന ഓസോൺ മണ്ഡലം (Ozonosphere) സ്ട്രാറ്റോ മണ്ഡലത്തിലെ ഒരു ഉപമേഖലയാണ്.
അൾട്രാവയലറ്റ് രശ്മികളുടെ പ്രകാശരാസപ്രക്രിയയുടെ (Photo chemical process) ഫലമായി ഊഷ്മാവ് വർദ്ധിക്കുന്നതുമൂലം ഓക്സിജൻ ഓസോണായും, മറിച്ചും രൂപാന്തരപ്പെടുന്നു.
Source:psc website
മൂന്നാം വട്ടമേശ സമ്മേളനത്തിൽ എത്തിയ പ്രതിനിധികളുടെ എണ്ണം എത്ര ?
a) 40
b) 37
c) 46
d) 50
Correct Answer: Option C,46
Explanation
1932 നവംബർ 17 ന് ലണ്ടനിൽ ആരംഭിച്ച മൂന്നാം വട്ടമേശ സമ്മേളനത്തിൽ ഗവണ്‍മെന്‍റിനോടു കൂറുപുലര്‍ത്തിയിരുന്ന 46 പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്.
കോൺഗ്രസ് പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തില്ല. ഭാവിയിലെ ഇന്ത്യൻ ഭരണഘടനയെ സംബന്ധിച്ചുള്ള ചില സാമാന്യ തത്വങ്ങൾ ഈ സമ്മേളനം രൂപപ്പെടുത്തി.
മൂന്നാം വട്ടമേശ സമ്മേളനത്തിന്റെ അന്ത്യത്തില്‍ പുറപ്പെടുവിച്ച ധവളപത്രത്തിന്റെ അടിസ്ഥാനത്തിലാണ് 1935 ലെ ഇന്ത്യാ ഗവൺമെന്റ് നിയമം പാസ്സാക്കിയത്.
1935 ലെ ഇന്ത്യാ നിയമം ഇന്ത്യയിൽ പ്രാതിനിധ്യ ഗവൺമെന്റിന് തുടക്കം കുറിച്ചു.
Source: keralapsc.gov website
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തെ എത്രയായി തരംതിരിച്ചിരിക്കുന്നു ?
a) 3
b) 4
c) 2
d) 5
Correct Answer: Option A, 3
Explanation
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നതിൽ ഒരു ഭൂഭാഗത്തെയാണ് തീരദേശം എന്നു പറയുന്നത്
കേരളത്തിൽ സമുദ്ര നിരപ്പിൽ നിന്നും 25 അടി ഉയരമോ അതിൽ താഴെയോ ഉയരമുള്ള പ്രദേശങ്ങളെയാണ് തീരദേശം എന്ന വിഭാഗത്തിൽ പെടുത്തുന്നത്.
മലനാട്, ഇടനാട് എന്നിവയാണ് മറ്റു ഭൂവിഭാഗങ്ങൾ
Source:keralapsc.gov website
ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ യോഗ സർവകലാശാല സ്ഥിതി ചെയ്യുന്നത് ?
a) ന്യൂയോർക്ക്
b) ചിക്കാഗോ
c) ലോസ് എയ്ഞ്ചല്‍സ്
d) ലാസ് വേഗാസ്
Correct Answer: Option C, ലോസ് എയ്ഞ്ചല്‍സ്
Explanation
ഇന്ത്യക്ക് പുറത്ത് ലോകത്തെ ആദ്യ യോഗ സര്‍വകലാശാല അമേരിക്കയിലെ ലോസ്ഏയ്ഞ്ചല്‍സില്‍ ആണ് .
2019 നവംബറിലാണ് സര്‍വകലാശാലയ്ക്ക് അംഗീകാരം ലഭിച്ചത് .
മറ്റ് സര്‍വകലാശാലകളുമായി ചേര്‍ന്ന് ഗവേഷണവും മറ്റു പരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള സൗകര്യവും വിവേകാനന്ദ യോഗ സര്‍വകലാശാലയില്‍ ലഭ്യമാണ്
Source: Wikipedia
ബംഗ്ലാദേശിലെത്തുമ്പോൾ പത്മ എന്നറിയപ്പെടുന്ന നദി ?
a) കൃഷ്ണ
b) യമുന
c) ഗംഗ
d) കാവേരി
Correct Answer: Option C, ഗംഗ
Explanation
ഹിമാലയത്തിലുത്ഭവിച്ച് ബംഗാൾ ഉൾക്കടൽ വരെ ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന ഒരു വൻ നദിയാണ് ഗംഗാനദി.
ഗംഗാനദി. വിഷ്ണുപാദി, ജാഹ്നവി, മന്ദാകിനി, ഭാഗീരഥി, പാപനാശിനി എന്നിങ്ങനേയും ഈ നദി അറിയപ്പെടാറുണ്ട്.
ബംഗ്ലാദേശിലെത്തുമ്പോൾ ഗംഗ ‘പത്മ’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
Source: Wikipedia
ആര്യന്മാരുടെ വിശുദ്ധദേശമായിരുന്ന ആര്യാവർത്തം ഏത് നദിയുടെ തീരത്ത് ആയിരുന്നു ?
a) ബ്രഹ്മപുത്ര
b) കൃഷ്‌ണ
c) പെരിയാർ
d) ഗംഗ
Correct Answer: Option D, ഗംഗ
Explanation
ദൈർഘ്യത്തിൽ ഏഷ്യയിൽ പതിനഞ്ചാമത്തേയും, ലോകത്തിൽ മുപ്പത്തിയൊമ്പതാമത്തെയും സ്ഥാനമാണ് ഗംഗയ്ക്കുള്ളത്.
ഇന്ത്യ, ബംഗ്ലാദേശ് എന്നിവയാണ് ഗംഗയൊഴുകുന്ന പഥത്തിലെ രാജ്യങ്ങൾ.
ആര്യന്മാരുടെ വിശുദ്ധദേശമായിരുന്ന ആര്യാവർത്തം ഗംഗയുടെ തീരത്തായിരുന്നുവെന്ന് കരുതുന്നു.
Source: psc website
രാമചന്ദ്ര പാണ്ഡുരംഗ് എന്നത് ആരുടെ യഥാർത്ഥ നാമം ആണ് ?
a) താന്തിയതോപ്പി
b) നാനാസാഹിബ്
c) മംഗൾ പാണ്ഡ
d) ഇവരാരുമല്ല
Correct Answer: Option A, താന്തിയതോപ്പി
Explanation
ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, 1857 -ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ നേതാവുമായിരുന്നു രാമചന്ദ്ര പാണ്ടുരംഗ് തോപ്പെ എന്ന താന്തിയോ തോപ്പി
നാനാ സാഹിബിന്റെ സൈന്യാധിപനും സുഹൃത്തും കൂടിയായിരുന്നു താന്തിയോ തോപ്പെ.
ഗ്വാളിയോർ യുദ്ധത്തിൽ ഝാൻസി റാണിയുടെ സഹായത്തിനായി എത്തിച്ചേർന്നതും തോപ്പെ ആയിരുന്നു.
Source: Web india
“ഇന്ത്യൻ നാണയനിയമം” ഭേദഗതി ചെയ്തത് ഏതു വർഷം ?
a) 1950
b) 1951
c) 1952
d) 1955
Correct Answer: Option D, 1955
Explanation
1955 ൽ ഇന്ത്യ നാണയനിർമ്മാണത്തിനായി മെട്രിക് സമ്പ്രദായം സ്വീകരിച്ച് “ഇന്ത്യൻ നാണയനിയമം” ഭേദഗതി ചെയ്തു.
തുടർന്ന്, 1957 ഏപ്രിൽ 1 ന് ഒരു പൈസ നാണയങ്ങൾ അവതരിപ്പിച്ചു.
1957 മുതൽ 1964 വരെ ഒരു പൈസ നാണയത്തെ “നയാ പൈസ” എന്നാണ് പറഞ്ഞിരുന്നത്.
Source: keralapsc.gov website
ശുഭാപ്തിവിശ്വാസം ആരുടെ രചന ആണ് ?
a) നെപ്പോളിയൻ ബോണപ്പാർട്ട്
b) വോൾട്ടയർ
c) റൂസ്സോ
d) മൊണ്ട
Correct Answer: Option B, വോൾട്ടയർ
Explanation
വോൾട്ടയറുടെ ഏറ്റവും പ്രശസ്തമായ രചനയായ “കാൻഡീഡ് അല്ലെങ്കിൽ ശുഭാപ്തിവിശ്വാസം”,’ ഫെർണി ജീവിതകാലത്ത് 1759-ലാണ് പുറത്തുവന്നത്.
ലെയ്ബ്നിസിന്റെ optimistic determinism തത്ത്വശാസ്ത്രത്തിന്റെ ആക്ഷേപമായിരുന്നു ഇത്.
പ്രധാന കൃതികളിലൊന്നായ Dictionnaire Philosophique എന്ന തത്ത്വശാസ്ത്രഗ്രന്ഥം 1764-ൽ പുറത്തുവന്നു.
Source:vikaspedia
കോർട്ടിസോളിന്റെ അധികോത്പാദനം മൂലമുണ്ടാകുന്ന രോഗം ?
a) അഡിസൺസ്
b) കുഷിംഗ്സ് സിൻഡ്രോം
c) ഗൈനക്കോമാസ്റ്റിയ
d) ഇവയൊന്നുമല്ല
Correct Answer: Option B, കുഷിംഗ്സ് സിൻഡ്രോം
Explanation
സ്ട്രെസ് ലെവലും മറ്റ് സുപ്രധാന പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ കോർട്ടിസോൾ സഹായിക്കുന്നു.
അഡ്രീനൽ ഗ്രന്ഥികളുടെ തകരാറുകൾ ഹോർമോണുകളുടെ അമിതമായ ഉൽപ്പാദനം അല്ലെങ്കിൽ ഉൽപ്പാദനം ഉണ്ടാക്കുന്നില്ല.
കുഷിംഗ്സ് സിൻഡ്രോം കോർട്ടിസോളിന്റെ അമിത ഉൽപാദനത്തിന് കാരണമാകുന്നു,
അഡിസൺസ് രോഗം കോർട്ടിസോളിന്റെ കുറഞ്ഞ ഉൽപാദനത്തിന് കാരണമാകുന്നു.
Source:keralapsc.gov website
സമസ്‌തകേരള സഹോദരസംഘം എന്ന സംഘടന ആരംഭിച്ചത് ഏത് വർഷം ?
a) 1916
b) 1917
c) 1918
d) 1919
Correct Answer: Option B, 1917
Explanation
വിട്ടുവീഴ്ചയില്ലാത്ത യുക്തിവാദിയും ജാതിനിഷേധിയുമായിരുന്ന സാമൂഹിക പരിഷ്‌കർത്താവായിരുന്നു സഹോദരൻ അയ്യപ്പൻ.
അയിത്തം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 1917ൽ സമസ്‌തകേരള സഹോദരസംഘം എന്ന സംഘടന അദ്ദേഹം ആരംഭിച്ചു.
ആശയപ്രചാരണത്തിനായി ‘വിദ്യാപോഷിണി’ സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ ‘സഹോദരൻ’ എന്ന മാസികയും ആരംഭിച്ചു.
Source:keralapsc.gov website
വർക്കല തുരങ്കം സ്ഥാപിച്ചത് ആരുടെ കാലഘട്ടത്തിൽ ആണ് ?
a) വിശാഖം തിരുന്നാൾ
b) ഉത്രം തിരുന്നാൾ
c) അവിട്ടം തിരുന്നാൾ
d) ആയില്യം തിരുന്നാൾ
Correct Answer: Option D,ആയില്യം തിരുന്നാൾ
Explanation
തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ആയില്യം തിരുനാൾ ബാലരാമവർമ്മ മഹാരാജാവ്.
1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം
ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് പുനലൂർ തൂക്കുപാലം നിർമ്മിച്ചത്. കൂടാതെ വർക്കല തുരങ്കം സ്ഥാപിച്ചു.
Source: Wikiwand
പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന നദി ?
a) വളപട്ടണം പുഴ
b) ഭാരതപ്പുഴ
c) മഞ്ചേശ്വരം പുഴ
d) പെരിയാർ
Correct Answer: Option A, വളപട്ടണം പുഴ
Explanation
കേരളത്തിലെ കണ്ണൂർ ജില്ലയിൽ മട്ടന്നൂരിന് അടുത്ത് കുയിലൂർ എന്ന പ്രദേശത്ത് വളപട്ടണം നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ അണക്കെട്ടാണ് പഴശ്ശി അണക്കെട്ട്
കുയിലൂർ എന്ന പ്രദേശത്ത് ഉള്ളതിനാൽ കുയിലൂർ അണക്കെട്ട് എന്നും പേർ പറയാറുണ്ട്.
കുടക് മലകളിൽ നിന്നും വയനാടൻ കാടുകളിൽ നിന്നും ഒഴുകിവരുന്ന വളപട്ടണം പുഴയ്ക്കു കുറുകെയാണ് ഈ അണക്കെട്ട്
ഇതിന്റെ ഒരു കര ഇരിട്ടി താലൂക്കിലെ കുയിലൂർ പ്രദേശവും മറുകര ഇരിട്ടി താലൂക്കിലെ വെളിയമ്പ്രയും ആണ്
Source:keralapsc.gov website
പഴശ്ശി ജലസേചന പദ്ധതി ഏതു ജില്ലയിൽ ആണ് ?
a) ഇടുക്കി
b) കൊല്ലം
c) കണ്ണൂർ
d) കോഴിക്കോട്
Correct Answer: Option C,കണ്ണൂർ
Explanation
കേരളത്തിലെ കണ്ണൂർ ജില്ലയിൽ മട്ടന്നൂരിന് അടുത്ത് കുയിലൂർ എന്ന പ്രദേശത്ത് വളപട്ടണം നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ അണക്കെട്ടാണ് പഴശ്ശി അണക്കെട്ട്
ഉത്തരകേരളത്തിലെ ഏറ്റവും പ്രധാന ജലസേചന പദ്ധതി (പഴശ്ശി ജലസേചന പദ്ധതി) എന്ന നിലയിലാണ് ഈ അണക്കെട്ട് നിർമ്മാണം ആരംഭിച്ചിരുന്നത്.
കണ്ണൂർ ജില്ലയിലെ എല്ലാ ഭാഗത്തേക്കും കൂടാതെ മയ്യഴി (മാഹി) പ്രദേശത്തേക്കും കാർഷികാവശ്യത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
Source: keralapsc.gov website
ആധുനിക ഭുവനേശ്വർ രൂപകല്പ്പന ചെയ്തത് ഏത് വർഷം ?
a) 1944
b) 1945
c) 1946
d) 1947
Correct Answer: Option C, 1946
Explanation
ഒറീസ്സയുടെ തലസ്ഥാനമാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഭുവന്വേശ്വർ.
കലിംഗ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഈ നഗരം.
ജർമ്മൻ ആർക്കിറ്റെക്റ്ററായ ഓട്ടോ കോണിസ്‌ബർഗർ ആണ് 1946-ൽ ആധുനിക ഭുവനേശ്വർ രൂപകല്പ്പന ചെയ്തത്
Source: keralapsc.gov website
ചിത്രകൂട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
a) ഛത്തീസ്‌ഗഢ്
b) ബീഹാർ
c) രാജസ്ഥാൻ
d) തമിഴ്നാട്
Correct Answer: Option A,ഛത്തീസ്‌ഗഢ്
Explanation
ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയിൽ ജഗ്ദൽപൂറിന് പടിഞ്ഞാറ് 38 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇന്ദ്രാവതി നദിയിലെ ഒരു പ്രകൃതിദത്ത വെള്ളച്ചാട്ടമാണ് ചിത്രകൂട് വെള്ളച്ചാട്ടം.
വെള്ളച്ചാട്ടത്തിന്റെ ഉയരം 29 മീറ്റർ (95 അടി) ആണ്
ഇന്ത്യയിലെ ഏറ്റവും വലിയ വിസ്താരമേറിയ വെള്ളച്ചാട്ടം ആണിത്
മൺസൂൺ കാലത്ത് ഇതിൻറെ വീതിയും വിസ്താരവും കണക്കിലെടുത്ത് ഇതിനെ ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നും വിളിക്കാറുണ്ട്.
Source: keralapsc.gov website
അരുണാചൽ പ്രദേശിലെ പ്രസിദ്ധമായ ഹിന്ദു തീർത്ഥാടന കേന്ദ്രം ഏതു ?
a) പരശുറാം കുണ്ഡ്
b) ദേവാലാ
c) തവാങ്
d) ജോൻഹാപാ
Correct Answer: Option A,പരശുറാം കുണ്ഡ്
Explanation
അരുണാചൽ പ്രദേശിലെ ലോഹിത് ജില്ലയിലെ ലോഹിത് നദിയുടെ താഴ്ന്ന ഭാഗത്തുള്ള ബ്രഹ്മപുത്ര സമതലത്തിനും തെസുവിന് 21 കിലോമീറ്റർ വടക്കും സ്ഥിതിചെയ്യുന്ന ഒരു ഹിന്ദു തീർത്ഥാടന കേന്ദ്രമാണ് പരശുരാം കുണ്ഡ്.
പരശുരാമമുനിക്കായി സമർപ്പിച്ചിരിക്കുന്ന ഈ സ്ഥലം നേപ്പാളിൽ നിന്നും ഇന്ത്യയിലുടനീളവും തൊട്ടടുത്തുള്ള മണിപ്പൂർ, ആസാം സംസ്ഥാനങ്ങളിൽ നിന്നുമുള്ള തീർത്ഥാടകരെ ആകർഷിക്കുന്നു.
Source: keralapsc.gov website