1. 2021 ജൂലൈയിൽ അന്തരിച്ച പ്രശസ്‌ത പരിസ്ഥിതി സസ്യശാസ്ത്രജ്ഞൻ ആയ അകിര മിയവാക്കി ഏതു രാജ്യക്കാരൻ ആണ് ?
    a) ജപ്പാൻ
    b) ചൈന
    c) നേപ്പാൾ
    d) മ്യാന്മാർ
    Correct Answer: Option A, ജപ്പാൻ
    Explanation
    ജപ്പാൻകാരനായ ഒരു സസ്യശാസ്ത്രജ്ഞനും സസ്യ പരിസ്ഥിതിശാസ്ത്രത്തിൽ വിദഗ്ദ്ധനുമായിരുന്നു അകിര മിയവാക്കി. മിയാവാക്കി വനം എന്നറിയപ്പെടുന്ന നട്ടുവളർത്തുന്ന വനത്തിന്റെ സ്രഷ്ടാവ് എന്നനിലയിൽ അദ്ദേഹം പ്രശസ്തനാണ്. ഭൂമിയിൽ പ്രകൃതിദത്ത സസ്യങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ ഒരു വിദഗ്‌ദ്ധനായി അദ്ദേഹം ലോകമെമ്പാടും സജീവമായിരുന്നു.
    Source: keralapsc.gov website
  2. തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ വൈദ്യതി പ്രവാഹമുണ്ടാകുന്ന അവസ്ഥ ?
    a) അൽഷിമേഴ്‌സ്
    b) അപസ്മാരം
    c) പാർക്കിൻസൺസ്
    d) പോളിയോവെലിറ്റസ്
    Correct Answer: Option B, അപസ്മാരം
    Explanation
    തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ് അപസ്മാരം. മസ്തിഷ്കത്തിൽ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം. സ്ത്രീകളിലും കുട്ടികളിലുമാണ് കൂടുതലായി ഈ രോഗം കാണുന്നത്.
    Source:Wikipedia
  3. കുനോ ദേശീയോദ്യാനം എവിടെ ആണ് സ്ഥിതി ചെയ്യുന്നത് ?
    a) ഹിമാചൽ
    b) മധ്യപ്രദേശ്
    c) ആസാം
    d) ഉത്തർപ്രദേശ്
    Correct Answer: Option B,മധ്യപ്രദേശ്
    Explanation
    കുനോ ദേശീയോദ്യാനം, ഇന്ത്യയിലെ മധ്യപ്രദേശിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1981-ൽ ഒരു വന്യജീവി സങ്കേതമായി സ്ഥാപിതമായ ഇത് ഷിയോപൂർ, മൊറേന ജില്ലകളിലെ ഏകദേശം 344.686 ചതുരശ്ര കിലോമീറ്റർ (133.084 ചതുരശ്ര മൈൽ) ഭൂപ്രദേശത്തെ ഉൾക്കൊള്ളുന്നു 2018-ൽ ഇതിന് ദേശീയോദ്യാന പദവി ലഭിച്ചു.
    Source:Web india
  4. ലോങ്മാർച്ചിന് നേതൃത്വം നൽകിയത് ?
    a) ജോൺ ഹേയ്
    b) മാവോ സേതൂങ്
    c) സൺയാസെൻ
    d) ഇവരാരുമല്ല
    Correct Answer: Option B,മാവോ സേതൂങ്
    Explanation
    ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ്‌ ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് മാവോ സെദൂങ്ങ്‌ മാർക്സിസം-ലെനിനിസത്തിനു നൽകിയ സൈദ്ധാന്തിക സംഭാവനകളും അദ്ദേഹത്തിന്റെ സൈനിക തന്ത്രങ്ങളും ചേർന്ന് മാവോയിസം എന്നറിയപ്പെടുന്നു. രണ്ടാം സിനോ-ജാപ്പനീസ് യുദ്ധത്തിൽ ജപ്പാന്റെ കടന്നാക്രമണത്തിനെതിരേ ഒരു ലോംഗ് മാർച്ച് ആഹ്വാനം ചെയ്തുകൊണ്ടാണ് മാവോ, രാഷ്ട്രീയരംഗത്തെ തന്റെ വരവറിയിക്കുന്നത്.
    Source:psc website
  5. അവസാദ നിക്ഷേപത്തിനു കാരണമാവുന്ന നദികളെ അടിസ്ഥാനമാക്കി ഉത്തരമഹാസമതലത്തെ എത്രയായി തിരിച്ചിരിക്കുന്നു ?
    a) 2
    b) 3
    c) 4
    d) 5
    Correct Answer: Option C,4
    Explanation
    അവസാദ നിക്ഷേപത്തിനു കാരണമാവുന്ന നദികളെ അടിസ്ഥാനമാക്കി ഉത്തരമഹാസമതലത്തെ നാലായി തരംതിരിച്ചിരിക്കുന്നു. പഞ്ചാബ്-ഹരിയാന സമതലം ഗംഗാ സമതലം ബ്രഹ്മപുത്ര സമതലം മരുസ്ഥലി-ബാഗർ സമതലം
    Source: keralapsc.gov website
  6. ഗോവ ദ്വീപിനെ പിടിച്ചടക്കിയത് ആര് ?
    a) അഫോൺസോ ഡി അൽബുക്കർക്ക്
    b) അൽവാരസ്സ് കബ്രാൾ
    c) ഫ്രാൻസിസ്‌കോ
    d) വാസ്കോഡഗാമ
    Correct Answer: Option A, അഫോൺസോ ഡി അൽബുക്കർക്ക്
    Explanation
    അഫോൺസോ ഡി അൽബുക്കർക്ക്, ഡ്യൂക്ക് ഓഫ് ഗോവ ഒരു പോർച്ചുഗീസ് ജനറൽ, ഒരു മഹാനായ ജേതാവ്,ഒരു രാഷ്ട്രതന്ത്രജ്ഞൻ, ഒരു സാമ്രാജ്യ ശിൽപ്പിഎന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു. ഗോവ ദ്വീപിനെ പിടിച്ചടക്കിയ അദ്ദേഹം, പേർഷ്യൻ ഗൾഫിലേയ്ക്കു കടന്നാക്രമണം നടത്തിയ ആദ്യ നവോത്ഥാനകാല യൂറോപ്യനും ചെങ്കടലിലേയ്ക്ക് യൂറോപ്യൻ കപ്പൽപ്പടയെ നയിച്ച ആദ്യ യൂറോപ്യനുമായിരുന്നു
    Source:keralapsc.gov website
  7. കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴ ഏത് ?
    a) ചാലിയാർ പുഴ
    b) ചന്ദ്രഗിരി പുഴ
    c) ചാലക്കുടി പുഴ
    d) ഇവയൊന്നുമല്ല
    Correct Answer: Option C, ചാലക്കുടി പുഴ
    Explanation
    കേരളത്തിലെ തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദിയാണ്‌ ചാലക്കുടിപ്പുഴ. 144 കിലോമീറ്റർ[1] നീളമുള്ള ( പെരിയാറിന്റെ ഭാഗമായ 14 കി മീ ചേർത്ത്‌) ചാലക്കുടിപ്പുഴ, ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ്. മത്സ്യങ്ങളുടെ വൈവിധ്യവും ഇന്ത്യയിൽ വച്ചു തന്നെ എറ്റവുമധികമാണ്
    Source: Wikipedia
  8. തൊഴിലാളി-കാർഷിക ശക്തി കൂട്ടായ്മ സ്ഥാപിച്ചത് ഏത് വർഷം ?
    a) 1985
    b) 1986
    c) 1987
    d) 1988
    Correct Answer: Option C,1987
    Explanation
    ഇന്ത്യക്കാരിയായ ഒരു സാമൂഹിക രാഷ്ട്രീയ പ്രവർത്തകയാണ് അരുണ റോയ് 1987 ഇൽ ശങ്കർ സിംഗ്, നിഖിൽ ദേ തുടങ്ങിയവരോടോപ്പം ചേർന്ന് മസ്ദൂർ കിസാൻ ശക്തി സന്ഗ്താൻ (MKSS) (തൊഴിലാളി-കാർഷിക ശക്തി കൂട്ടായ്മ) എന്ന സംഘടന സ്ഥാപിച്ചു. പ്രസ്തുത പ്രസ്ഥാനം തൊഴിലാളികളുടെ ഉചിതവും തുല്യവുമായ വേതനങ്ങൾക്ക് വേണ്ടി പോരാടുകയും വിവരാവകാശ നിയമത്തിനു വേണ്ടിയുള്ള പോരാട്ടമായി പരിണമിക്കുകയും ചെയ്തു.
    Source: Wikipedia
  9. ഇന്ത്യയിൽ ആദ്യമായി ഇരുമ്പുരുക്ക് വ്യവസായശാല ആരംഭിച്ചത് ഏത് സംസ്ഥാനത്ത് ആണ് ?
    a) കേരളം
    b) ഉത്തർപ്രദേശ്
    c) ബീഹാർ
    d) തമിഴ്നാട്
    Correct Answer: Option D, തമിഴ്നാട്
    Explanation
    ചെറിയ തോതിൽ ഇന്ത്യയിൽ ആദ്യമായി ഇരുമ്പുരുക്ക് വ്യവസായശാല ആരംഭിച്ചത് 1830ൽ തമിഴ് നാട്ടിലെ പോർട്ടോ നോവോയിലാണ്. പത്തൊൻപതാം നൂറ്റാണ്ടിൽതന്നെ ഇരുമ്പുരുക്ക് കമ്പനിയായ കുൾട്ടി 1870ൽ പശ്ചിമ ബംഗാളിൽ സ്ഥാപിക്കപ്പെട്ടു രാജ്യത്ത് വ്യാവസായിക വിപ്ലവം സഫലമാകണമെങ്കിൽ ഇരുമ്പും ഉരുക്കും വൻതോതിൽ ഉല്പാദിപ്പിക്കപ്പെടണമായിരുന്നു. ഇത് മുന്നിൽ കണ്ട ജംഷഡ്‌ജി ടാറ്റ ഇന്ത്യയിൽ ആധുനിക ഇരുമ്പുരുക്ക് വ്യവസായത്തിന് തുടക്കം കുറിച്ചു
    Source: psc website
  10. ഏറ്റവും കുറച്ചു കാലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത് ആര് ?
    a) വി എസ് രമാദേവി
    b) നവീൻ ചൗള
    c) വി കെ സുന്ദരം
    d) ടി എസ് കൃഷ്ണമൂർത്തി
    Correct Answer: Option A, വി എസ് രമാദേവി
    Explanation
    ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ആദ്യവനിതയാണ് വി.എസ്. രമാദേവി ഹിമാചൽ പ്രദേശ്‌, കർണാടകം എന്നി സംസ്ഥാനങ്ങളുടെ ഗവർണറായും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1990 നവംബർ 26 മുതൽ ഡിസംബർ 11 വരെ മാത്രമാണ് ഇവർ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായിരുന്നത്. ഏറ്റവും കുറച്ചുകാലം ഈ പദവി വഹിച്ച വ്യക്തിയാണ് രമാദേവി.
    Source: Web india
  11. പ്രാചീന ബുദ്ധമതകേന്ദ്രമായ നാഗാർജുനകൊണ്ട ഏതു നദിയുടെ തീരത്ത് ആണ്?
    a) കാവേരി
    b) പമ്പ
    c) ചാലിയാർ
    d) കൃഷ്‌ണ
    Correct Answer: Option D, കൃഷ്‌ണ
    Explanation
    കൃഷ്ണവേണി എന്ന് അപരനാമത്താൽ അറിയപ്പെടുന്ന കൃഷ്ണ നദി. തുംഗഭദ്രയും ഭീമയുമാണ് കൃഷ്ണയുടെ ഏറ്റവും വലിയ പോഷകനദികൾ. ദ്വാദശ ജ്യോതിർലിംഗങ്ങളിലൊന്നായ ശ്രീശൈലം, പ്രാചീന ബുദ്ധമതകേന്ദ്രമായ നാഗാർജുനകൊണ്ട എന്നിവ ഈ നദിയുടെ തീരത്താണ്.
    Source: keralapsc.gov website
  12. കൃഷ്ണാനദിയിൽ സ്ഥിതി ചെയ്യുന്ന ഡാം ഏത് ?
    a) ബാണാസുര സാഗർ
    b) അലമാട്ടി
    c) സർദാർ സരോവർ
    d) മേപ്പാടി
    Correct Answer: Option B, അലമാട്ടി
    Explanation
    ഗോദാവരി നദി കഴിഞ്ഞാൽ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയാണിത്. അലമാട്ടി, നാഗാർജുനസാഗർ അണക്കെട്ടുകൾ പണിതിട്ടുള്ളത് ഈ നദിയ്ക്ക് കുറുകെയാണ്. വിജയവാഡയാണ് നദീതീരത്തുള്ള ഏറ്റവും വലിയ നഗരം.
    Source:vikaspedia
  13. മംലൂക്ക് രാജവംശം എന്നറിയപ്പെട്ടിരുന്ന രാജവംശം ഏത് ?
    a) മുഗൾ രാജവംശം
    b) അടിമവംശം
    c) മറാത്ത രാജവംശം
    d) ഇവയൊന്നുമല്ല
    Correct Answer: Option B, അടിമവംശം
    Explanation
    അടിമവംശത്തെ ആണ് മംലൂക്ക് രാജവംശം എന്ന പേരിലും അറിയപ്പെട്ടിരുന്നത് . ദില്ലി സുൽത്താനത്തിലെ ആദ്യ രാജവംശമാണ്‌ മംലൂക്ക് രാജവംശം, അഥവാ ഗുലാം രാജവംശം. ഡൽഹി ആസ്ഥാനമാക്കി ഉത്തരേന്ത്യ ഭരിച്ച ആദ്യത്തെ മുസ്ളിം രാജവംശമാണിത്.
    Source:keralapsc.gov website
  14. ഏകദിനത്തിൽ തുടർച്ചയായി ഏഴ് സെഞ്ച്വറികൾ നേടുന്ന ആദ്യ കളിക്കാരി?
    a) ഷെഫാലി വർമ്മ
    b) മിതാലി രാജ്
    c) സ്‌മൃതി മന്ദനാ
    d) ജെമീമ
    Correct Answer: Option B, മിതാലി രാജ്
    Explanation
    ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിയും ടെസ്റ്റുകളിലും ഏകദിനങ്ങളിലും ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ് മിതാലി ഡോറായ് രാജ് വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരിയും WODI കളിൽ 6,000 റൺസ് മറികടന്ന ഏക വനിതാ ക്രിക്കറ്റ് കളിക്കാരിയുമാണ് ഏകദിനത്തിൽ തുടർച്ചയായി ഏഴ് സെഞ്ച്വറികൾ നേടുന്ന ആദ്യ കളിക്കാരിയാണ്
    Source:keralapsc.gov website
  15. ഛത്തീസ്ഗഡിലെ റായ്‌പൂർ ജില്ലയിലെ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി ?
    a) കൃഷ്‌ണ
    b) ഗംഗ
    c) പെരിയാർ
    d) മഹാനദി
    Correct Answer: Option D,മഹാനദി
    Explanation
    വടക്കേ ഇന്ത്യയിലെ നാല് വൻ നദികളിൽ ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കാത്ത ഒരേയൊരു നദിയാണ് മഹാനദി ഛത്തീസ്ഗഡിലെ റായ്‌പൂർ ജില്ലയിലെ മലനിരകളിലാണ് ഇതിന്റെ ഉത്ഭവം. പ്രധാനമായും ഛത്തീസ്ഗഢിലൂടെയും ഒറീസയിലൂടെയുമാണ് ഈ നദി ഒഴുകുന്നത്. ഏകദേശം 860 കിലോമീറ്റർ നീളമുള്ള മഹാനദി ഒടുവിൽ ബംഗാൾ ഉൾക്കടലിനോട് ചേരുന്നു
    Source: Wikiwand
  16. പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം?
    a) ഗുരുത്വാകർഷണബലം
    b) വൈദ്യുത കാന്തിക ബലം
    c) ന്യൂക്ലിയർ ബലം
    d) പ്രതല ബലം
    Correct Answer: Option A, ഗുരുത്വാകർഷണബലം
    Explanation
    പിണ്ഡമുള്ള വസ്തുക്കൾ പരസ്പരം ആകർഷിക്കുന്ന പ്രകൃതിപ്രതിഭാസമാണ്‌ ഗുരുത്വാകർഷണം ജ്യോതിശാസ്ത്രവസ്തുക്കളെ തമ്മിൽ ബന്ധിപ്പിച്ചു നിർത്തുന്നത് ഈ ബലമാണ്‌. ഏറ്റവും ദുർബലമായ അടിസ്ഥാനബലമാണ്‌ ഇതെങ്കിലും ആകർഷണം മാത്രമേ ഉള്ളൂ എന്നതിനാലും വലിയ ദൂരങ്ങളിൽപ്പോലും പ്രഭാവമുണ്ട്
    Source:keralapsc.gov website
  17. ഉപ്പള കായൽ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
    a) ഇടുക്കി
    b) കൊല്ലം
    c) കാസർഗോഡ്
    d) കോഴിക്കോട്
    Correct Answer: Option C,കാസർഗോഡ്
    Explanation
    കേരളത്തിൽ വലുതും ചെറുതുമായി കായലുകൾ ഉണ്ട്. ഇവയിൽ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിലെ കായലുകളിൽ 7 എണ്ണം ഉൾനാടൻ ജലാശയങ്ങളാണ്. കേരളത്തിലെ മിക്ക കായലുകളിളിലും 24 മണിക്കൂറിനുള്ളിൽ രണ്ട് പ്രാവശ്യം വീതം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നു കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കായൽ കാസർഗോഡ് ജിലയിലെ ഉപ്പള കായലാണ്‌.
    Source: keralapsc.gov website
  18. 2021 ലെ തകഴി സാഹിത്യ പുരസ്‌കാര ജേതാവ് ?
    a) എം മുകുന്ദൻ
    b) ആൻസി തോമസ്
    c) എം ലീലാവതി
    d) സാറ ജോസഫ്
    Correct Answer: Option C, എം ലീലാവതി
    Explanation
    സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ മുണ്ടനാട്ട് ലീലാവതി എന്ന ഡോ.എം. ലീലാവതി മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ് 2008 ലെ പത്മശ്രീ പുരസ്ക്കാരമടക്കം ധാരാളം ബഹുമതികൾക്ക് ലീലാവതി അർഹയായിട്ടുണ്ട് തകഴി സാഹിത്യ പുരസ്കാരം 2021 ൽ ലഭിച്ചു
    Source: keralapsc.gov website
  19. കേരള ഗൗതമൻ എന്നറിയപ്പെട്ടത് ആര് ?
    a) കുറിശ്ശേരി ഗോപാലപിള്ള
    b) സി കൃഷ്ണപിള്ള
    c) ഇ മാധവൻ
    d) പട്ടം താണുപിള്ള
    Correct Answer: Option A,കുറിശ്ശേരി ഗോപാലപിള്ള
    Explanation
    സംസ്‌കൃത പണ്ഡിതനും താർക്കികനും കവിയുമായിരുന്നു കുറിശ്ശേരി ഗോപാലപിള്ള ‘കേരള ഗൗതമൻ’ എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇദ്ദേഹം സംസ്‌കൃതത്തിലും മലയാളത്തിലും കൃതികൾ രചിച്ചിട്ടുണ്ട്. കാരികാവലി എന്ന വിശ്വനാഥ പഞ്ചാനനന്റെ കൃതിയെ അടിസ്ഥാനപ്പെടുത്തിയാണ് തന്റെ ശാസ്ത്രചിന്തകൾ അദ്ദേഹം അവതരിപ്പിച്ചത്.
    Source: keralapsc.gov website
  20. ലോക ഓസോൺ ദിനം എന്ന് ?
    a) സെപ്തംബർ 16
    b) സെപ്തംബർ 17
    c) സെപ്തംബർ 18
    d) സെപ്തംബർ 19
    Correct Answer: Option A,സെപ്തംബർ 16
    Explanation
    സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.
    Source: keralapsc.gov website

Loading