Kerala PSC Question Bank | Previous Questions: 051
by Admin
No Comments
ഹൊഗെനക്കൽ വെള്ളച്ചാട്ടം ഏത് നദിയിൽ ആണ് ?
a) കാവേരി
b) കൃഷ്‌ണ
c) ഗോദാവരി
d) നർമ്മദ
Correct Answer: Option A, കാവേരി
Explanation
ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹൊഗെനക്കൽ വെള്ളച്ചാട്ടം
തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കാവേരി നദിയിലാണ് ഈ വെളളച്ചാട്ടം.
സത്യമംഗലം കാടുകളുടെ ഇടയിൽ മുപ്പത്താറ് വെള്ളച്ചാട്ടങ്ങൾ അടുത്തടുത്ത് കാണാം.
Source: keralapsc.gov website
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ?
a) ജവഹർലാൽ നെഹ്‌റു
b) ശ്യാം ശരൺ നേഗി
c) സുകുമാർ സെൻ
d) അംബേദ്ക്കർ
Correct Answer: Option B, ശ്യാം ശരൺ നേഗി
Explanation
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ വ്യക്‌തിയാണ് ശ്യാം ശരൺ നേഗി
1951 ഒക്‌ടോബർ 25 ന് നടന്ന വോട്ടെടുപ്പിൽ കൽപ്പ ബൂത്തിലെ പോളിംഗ് ഓഫീസർ ആയിരുന്നു ശ്യാം നേഗി.
ഡ്യൂട്ടിയിൽ ആയിരുന്നതിനാൽ തന്റെ വോട്ട് ആദ്യം രേഖപ്പെടുത്തിയ നേഗി അങ്ങനെ ഇന്ത്യയുടെ ആദ്യവോട്ടർ എന്ന സ്‌ഥാനം കരസ്‌ഥമാക്കി രാജ്യത്തെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപയിലെ ബൂത്തിൽ വോട്ട് ചെയ്‌തുകൊണ്ടാണ് അദ്ദേഹം ചരിത്രത്തിൽ സ്‌ഥാനം നേടിയത്.
Source:Wikipedia
1996-ൽ ഗോൾഡ്മാൻ എൻവയൺമെന്റൽ പുരസ്കാരം ലഭിച്ച അഭിഭാഷകൻ ?
a) പ്രശാന്ത് ഭൂഷൺ
b) മഹേഷ് ചന്ദ്ര മേത്ത
c) ആർ മഹാദേവൻ
d) ഇ ശ്രീധരൻ
Correct Answer: Option B,മഹേഷ് ചന്ദ്ര മേത്ത
Explanation
ഇന്ത്യയിൽ ഒരു പൊതുതാല്പര്യ അഭിഭാഷകനാണ് മഹേഷ് ചന്ദ്ര മേത്ത.
പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന വ്യവസായ ശാലകൾക്കെതിരെ ഇന്ത്യൻ കോടതികളിൽ അദ്ദേഹം നടത്തിയ തുടർച്ചയായ പോരാട്ടങ്ങൾക്ക് 1996-ൽ ഗോൾഡ്മാൻ എൻവയൺമെന്റൽ പുരസ്കാരം ലഭിച്ചു
1997ൽ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങൾക്കായി മഗ്സസെ അവാർഡ് ലഭിച്ചു
Source:Web india
ലോക ന്യൂമോണിയ ദിനം എന്ന് ?
a) നവംബർ 11
b) നവംബർ 12
c) നവംബർ 20
d) നവംബർ 25
Correct Answer: Option B,നവംബർ 12
Explanation
വസനേന്ദ്രിയത്തിലെ വായു അറകളിൽ രോഗാണുക്കൾ പെരുകി ശ്വസനേന്ദ്രീയ മൃദൂതകത്തിൽ വീക്കവും പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണു ന്യുമോണിയ
പലതരം പശ്ചാത്തല ശ്വാസകോശരോഗങ്ങൾ ഉള്ളവരിലും ആവർത്തിച്ച് ആന്റിബയോട്ടിക്കുകൾ എടുക്കേണ്ടിവരുന്നവരിലും ആശുപത്രികളുമായി ബന്ധപ്പെട്ടുമൊക്കെ മരുന്നുകൾക്കെതിരേ പ്രതിരോധമാർജ്ജിച്ച രോഗാണുക്കൾ സമൂഹത്തിൽ പരക്കുകയും ന്യുമോണിയ ഉണ്ടാക്കുകയും ചെയ്യുന്നത് ഈ രംഗത്തെ പ്രധാന ആശങ്കകളിലൊന്നാണ്
ന്യൂമോണിയയ്ക്കെതിരെ ഒന്നിച്ചു നില്ക്കുവാനും അതിനെതിരെയുള്ള നടപടികൾക്കുമായി നവമ്പർ 12 ലോക ന്യൂമോണിയ ദിനമായി ആചരിക്കുന്നു
Source:psc website
ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് ?
a) എം വിശേശ്വരയ്യ
b) ആചാര്യ പി സി റേ
c) ജംഷഡ്‌ജി ടാറ്റ
d) ജെ ആർ മുദോൽക്കർ
Correct Answer: Option C,ജംഷഡ്‌ജി ടാറ്റ
Explanation
ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ജംഷഡ്ജി ടാറ്റ.
1872 ൽ തന്നെ മുംബെയിൽ അലക്സാന്ദ്രാ മിൽസ് എന്ന നൂൽ കമ്പനി തുടങ്ങി.
തുടർന്ന് 1877 ൽ നാഗ്പ്പൂരിൽ എമ്പ്രസ് മിൽ എന്ന തുണീക്കമ്പനി തുടങ്ങി.
ഇന്ത്യൻ വ്യവസായത്തിന്റെ പിതാവായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു
Source: keralapsc.gov website
യോഗക്ഷേമ സഭയുടെ യുവജന വിഭാഗം അദ്ധ്യക്ഷയായ ആദ്യ വനിത ?
a) പാർവതി നെന്മണിമംഗലം
b) എ വി കുട്ടിമാള ‘അമ്മ
c) അക്കമ്മ ചെറിയാൻ
d) ആര്യാപള്ളം
Correct Answer: Option A, പാർവതി നെന്മണിമംഗലം
Explanation
കേരളത്തിലെ പ്രസിദ്ധയായ നമ്പൂതിരി നവോത്ഥാന നായികമാരിൽ ഒരാളായിരുന്നു പാർവതി നെന്മേനിമംഗലം.
അന്തര്‍ജനസമാജം രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു.
യോഗക്ഷേമ സഭയുടെ യുവജന വിഭാഗം അദ്ധ്യക്ഷയായ ആദ്യ വനിത ആയിരുന്നു പാർവതി നെന്മണിമംഗലം
Source:keralapsc.gov website
2021 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത് ?
a) എബിൻ ജോസഫ്
b) മോബിൻ മോഹൻ
c) രഖുനാഥ് പലേരി
d) ഗ്രെസി
Correct Answer: Option C, രഖുനാഥ് പലേരി
Explanation
കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയിലൂടെ മലയാളചലച്ചിത്രമേഖലയിലും കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ മലയാളസാഹിത്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് രഘുനാഥ് പലേരി.
കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം 2021 ൽ അവർ മൂവരും ഒരു മഴവില്ലും എന്ന നോവലിനു ലഭിച്ചു .
Source: Wikipedia
യുവാക്കൾക്ക് 4 വർഷത്തേക്ക് കരസേനയിൽ സന്നദ്ധസേവനം അനുഷ്ഠിക്കാൻ ഉള്ള കേന്ദ്രസർക്കാർ പദ്ധതി ?
a) ഇന്ദ്രപ്രസ്ഥം
b) ഷൗര്യവീർ
c) അഗ്നിപഥ്
d) കോൾ ഓഫ് ഡ്യൂട്ടി
Correct Answer: Option C,അഗ്നിപഥ്
Explanation
പതിനേഴര വയസ്സ് ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി
നാലു വർഷത്തിനു ശേഷം പിരിയുമ്പോൾ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം.
പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ ‘അഗ്‌നിവീര്‍’ എന്നാണറിയപ്പെടുക.
Source: Wikipedia
ഗുലാംഗിരി എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ?
a) ആത്മാറാം പാണ്ഡുരംഗ്
b) വീരേശലിംഗം
c) ദയാനന്ദ സരസ്വതി
d) ജ്യോതി റാവു ഫൂലെ
Correct Answer: Option D, ജ്യോതി റാവു ഫൂലെ
Explanation
മഹാരാഷ്ട്രയിലെ സാമൂഹ്യ നവോത്ഥാന നായകനായിരുന്ന ജ്യോതി റാവു ഫൂലെ രചിച്ച മറാത്തി ഗ്രന്ഥമാണ് ഗുലാം ഗിരി.
അടിമത്തം എന്നാണ് ഈ വാക്കിന്റെ അർത്ഥം. 1873 ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ ഫൂലെയുടെ ആശയ ചിന്താഗതികൾ പ്രതിപാദിച്ചിരിക്കുന്നു.
ജാതി വ്യവസ്ഥക്കെതിരെ ശക്തമായ പ്രതികരണങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്.
പതിന്നാറ് അധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തിൽ നാല് കവിതകളും ഉൾപ്പെടുത്തിയിരിക്കുന്നു.
Source: psc website
ദണ്ഡി യാത്രയിൽ ഗാന്ധിജിക്കൊപ്പം ഉണ്ടായിരുന്ന അനുയായികളുടെ എണ്ണം ?
a) 78
b) 77
c) 76
d) 75
Correct Answer: Option A, 78
Explanation
1930 മാർച്ച് 12 ന് ഗാന്ധിജിയും 78 സന്നദ്ധപ്രവർത്തകരും, സബർമതി ആശ്രമത്തിൽ നിന്നും 390 കിലോമീറ്റർ അകലെയുള്ള ദണ്ഡി എന്ന തീരപ്രദേശത്തേക്ക് കാൽനടയായി യാത്രയാരംഭിച്ചു
21 കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ ആദ്യദിവസത്തെ യാത്ര അവസാനിപ്പിക്കുകയും അവിടെ കൂടിയ നാലായിരത്തോളം വരുന്ന ജനങ്ങളെ അഭിസംബോധന ചെയ്യുകയുമുണ്ടായി.
യാത്ര കടന്നുപോകുന്ന ഇടങ്ങളിൽ നിന്നെല്ലാം ധാരാളം സംഭാവനകൾ ലഭിച്ചിരുന്നു. കൂടാതെ നിരവധി സന്നദ്ധപ്രവർത്തകരും, ജാഥയിൽ ചേരാനായി എത്തി
Source: Web india
ചോർച്ചാ സിദ്ധാന്തം അവതരിപ്പിച്ചത് ?
a) സുരേന്ദ്രനാഥാ ബാനർജി
b) ദാദാഭായ് നവറോജി
c) അമർത്യാസെൻ
d) ഇവരാരുമല്ല
Correct Answer: Option B, ദാദാഭായ് നവറോജി
Explanation
എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയാണ് ദാദാഭായ് നവറോജി
ഇദ്ദേഹം “ഇന്ത്യയുടെ വന്ദ്യവയോധികൻ” എന്നറിയപ്പെടുന്നു
ദാദാബായ് നവറോജിയുടെ പ്രധാന സംഭാവനയാണ് ചോർച്ചാ സിദ്ധാന്തം.ചോർത്തിയെടുക്കുന്നത് വിവരിച്ചുകൊണ്ട് അദ്ദേഹം പോവെർട്ടി ആന്റ് അൺ-ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ (Poverty and Un-British Rule in India) എന്ന പുസ്തകമെഴുതുകയുണ്ടായി.
Source: keralapsc.gov website
കേരളത്തിലെ ആദ്യ സമ്പൂർണ ആദിവാസി ഗ്രാമപഞ്ചായത്ത് ?
a) അമ്പലവയൽ
b) ഇടമലക്കുടി
c) തിരുനെല്ലി
d) ചീനിക്കര
Correct Answer: Option B, ഇടമലക്കുടി
Explanation
ഇടമലക്കുടി കേരളത്തിലെ ഒരേ ഒരു ആദിവാസി പഞ്ചായത്തായത്തും ആദ്യ ആദിവാസി പഞ്ചായത്തുമാണ് ഇടമലക്കുടി ഗ്രാമപഞ്ചായത്ത്.
2010 നവംബർ 1 നാണ് പ്രാബല്യത്തിൽ വന്നത് .
ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും 36 കിലോമീറ്റർ വടക്ക് മാറി, കൊടും വനത്തിൽ ആണ് ഈ ഗിരിവർഗ മേഖല .
Source:vikaspedia
ലോക പൈതൃക ദിനം എന്ന് ?
a) ഏപ്രിൽ 17
b) ഏപ്രിൽ 18
c) ഏപ്രിൽ 19
d) ഏപ്രിൽ 20
Correct Answer: Option B, ഏപ്രിൽ 18
Explanation
ഏപ്രിൽ 18 ന് അന്തർദ്ദേശീയമായി ലോക പൈതൃക ദിനം ആചരിക്കപ്പെടുന്നു.
ഇന്റർനാഷണൽ ഡേ ഫോർ മൊണുമെന്റ്സ് ആന്റ് സൈറ്റ്സ് (International Day for Monuments and Sites) എന്നും ഇതറിയപ്പെടുന്നു.
ഈ ദിവസം സ്മാരകങ്ങളുടെയും പാരമ്പര്യ ഇടങ്ങളുടെയും അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ 1983 നവംബറിൽ യുണെസ്കോ തീരുമാനിച്ചു.
Source:keralapsc.gov website
സനാതനധർമവിദ്യാർഥി സംഘം സ്ഥാപിച്ചത് ആര് ?
a) ആനന്ദതീർത്ഥൻ
b) ആഗമനന്ദ സ്വാമി
c) ബ്രഹ്മാനന്ദ ശിവയോഗി
d) ഇവരാരുമല്ല
Correct Answer: Option B, ആഗമനന്ദ സ്വാമി
Explanation
കാലടി രാമകൃഷ്ണ-അദ്വൈതാശ്രമത്തിന്റെ സ്ഥാപകനും മതപ്രചാരകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു ആഗമാനന്ദൻ
കുട്ടിക്കാലം മുതലേ ആധ്യാത്മികജീവിതത്തിൽ കൃഷ്ണന് വലിയ താത്പര്യമായിരുന്നു
സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ ഒരു സനാതനധർമവിദ്യാർഥി സംഘം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ടു.
Source:keralapsc.gov website
ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി അംഗീകരിച്ച വർഷം ?
a) 2007 ഒക്ടോബർ 22
b) 2008 ഒക്ടോബർ 22
c) 2009 ഒക്ടോബർ 22
d) 2010 ഒക്ടോബർ 22
Correct Answer: Option D, 2010 ഒക്ടോബർ 22
Explanation
കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരികമണ്ഡലത്തിൽ ആനകൾക്കു പ്രത്യേകസ്ഥാനമുണ്ട്
ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി 2010 ഒക്ടോബർ 22 നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.
ഇത്, ആനകളുടെ സംരക്ഷണപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.
Source: Wikiwand
ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലം ?
a) ഉത്തരമഹാസമതലം
b) ഹരിയാന സമതലം
c) ഗംഗാ സമതലം
d) ഉപദ്വീപീയ പീഠഭൂമി
Correct Answer: Option A, ഉത്തരമഹാസമതലം
Explanation
ഉത്തരപർവത മേഖലയിൽ നിന്ന് ഉദ്ഭവിക്കുന്ന നദികളാണ് ഹിമാലയൻ നദികൾ. സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവയാണ് പ്രധാന ഹിമാലയൻ നദികൾ.
ഈ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിച്ചുണ്ടായ ഫലഭൂയിഷ്ഠമായ സമതലപ്രദേശമാണ് ഉത്തര മഹാസമതലം.
ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലമാണ് ഉത്തരമഹാസമതലം.
Source:keralapsc.gov website
ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം ?
a) 1791 മുതൽ 1796
b) 1792 മുതൽ 1798
c) 1793 മുതൽ 1797
d) 1795 മുതൽ 1799
Correct Answer: Option C,1793 മുതൽ 1797
Explanation
ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ നികുതിയുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ പഴശ്ശി യുദ്ധം ആരംഭിക്കുന്നത്.
മൈസൂർ അധികാരികൾ കർഷകരിൽ നിന്നും നേരിട്ട് നികുതിപിരിച്ചിരുന്നവെങ്കിൽ ബ്രിട്ടീഷുകാർ ഈ പതിവു അവസാനിപ്പിച്ച് നികുതി പിരിവ് ഓരോയിടത്തുമുള്ള നാടുവാഴികളേയും, ഭരണാധികാരികളേയും ഏൽപ്പിച്ചു. നാടുവാഴികൾ ഒരു നിശ്ചിത തുക സർക്കാരിനെ ഏൽപ്പിച്ചാൽ മതി. നാടുവാഴികൾ ഈ അധികാരം ഉപയോഗിച്ച് ജനങ്ങളെ പിഴിഞ്ഞു. കോട്ടയംപ്രദേശത്തെ നികുതി പിരിപ്പിക്കാൻ കുറുമ്പ്രനാട് രാജാവിന് അധികാരം കൊടുത്തു.
ഇത് കേരളവർമ്മ പഴശ്ശിരാജയെ ചൊടിപ്പിച്ചു.
1793 മുതൽ 1797 വരെയുണ്ടായ കലാപങ്ങളെ അടിച്ചമർത്താൻ കമ്പനിക്കായില്ല. അവസാനം കമ്പനി പഴശ്ശിരാജയുമായി ഒത്തു തീർപ്പിലെത്തുകയായിരുന്നു
Source: keralapsc.gov website
സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹം ?
a) ശുക്രൻ
b) വ്യാഴം
c) ശനി
d) ബുധൻ
Correct Answer: Option C, ശനി
Explanation
സൂര്യനിൽ നിന്നും ആറാമത്തെ ഗ്രഹമാണ് ശനി.
വ്യാഴത്തിനു ശേഷമായി സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹവുമാണിത്.
റോമൻ ദേവന്റെ അരിവാളിനെ സൂചിപ്പിക്കുന്നതാണ് ശനിയുടെ ചിഹ്നം
വലിയ പിണ്ഡമുള്ളത് വഴിയുണ്ടാകുന്ന ഗുരുത്വബലം കാരണം ശനിയിലെ സ്ഥിതി ഭൂമിയോട് താരതമ്യം ചെയ്യപ്പെടുമ്പോൾ വളരെ കഠിനമാണ്
Source: keralapsc.gov website
ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് ?
a) മജുലി
b) ബുക്കൂർ
c) സെയ്‌മാനി
d) ഇവയൊന്നുമല്ല
Correct Answer: Option A, മജുലി
Explanation
ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപാണ് മജുലി. അസമിൽ ബ്രഹ്മപുത്ര നദിയിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്.
421.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപിന്റെ വലിപ്പം മണ്ണൊലിപ്പുമൂലം കുറഞ്ഞുകൊണ്ടിരിക്കുന്നു.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല ദ്വീപാണ് മജുലി.
Source: keralapsc.gov website
പെരിയാർ ഇ വി രാമസ്വാമി നായ്ക്കർ ആരംഭിച്ച സംഘടന ?
a) ദ്രാവിഡർ കഴകം
b) മക്കൾ കഴകം
c) അണ്ണാ ദ്രാവിഡ മക്കൾ കഴകം
d) ഇവയൊന്നുമല്ല
Correct Answer: Option A,ദ്രാവിഡർ കഴകം
Explanation
ദ്രാവിഡ മുന്നേറ്റ കഴകം 1949-ൽ തമിഴ്‌നാട്ടിൽ രൂപീകൃതമായ ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയാണ്.
തമിഴ്‌നാടിന്റെ സമീപ പ്രദേശമായ പുതുച്ചേരിയിലും ഇതിനു സാന്നിദ്ധ്യമുണ്ട്.
ഇ.വി. രാമസ്വാമി നായ്‌കർ സ്ഥാപിച്ച ദ്രാവിഡർ കഴകം 1944 വരെ ജസ്റ്റിസ് പാർട്ടി എന്നറിയപ്പെട്ടു.
Source: keralapsc.gov website