Kerala PSC Question Bank | Previous Questions: 052
by Admin
No Comments
ജലത്തിൽ ഏറ്റവും കൂടുതൽ ലയിക്കുന്ന വാതകം ?
a) അമോണിയ
b) ആർഗൺ
c) നൈട്രജൻ
d) കാർബൺ ഡൈ ഓക്‌സൈഡ്
Correct Answer: Option A, അമോണിയ
Explanation
നൈട്രജൻ ഹൈഡ്രജനുമായി ചേർന്നുണ്ടാകുന്ന വ്യാവസായിക പ്രാധാന്യമുള്ള സംയുക്തമാണ് അമോണിയ.
ഇതിൻറെ രാസസമവാക്യം NH3. സാധാരണയായി വാതക രൂപത്തിൽ കാണാറുള്ള ഇതിന് രൂക്ഷ ഗന്ധമാണുള്ളത്.
VSEPR സിദ്ധാന്ത പ്രകാരം അമോണിയ തന്മാത്രക്ക് ട്രയഗണൽ പിരമിഡൽ ആകൃതിയാണുള്ളത്.
ഈ ആകൃതി കാരണം തന്മാത്രക്ക് ഡൈപ്പോൾ മൊമെൻറ് ഉണ്ട്. അതിനാൽ ജലത്തിൽ ധാരാളമായി ലയിക്കുന്നു.
Source: keralapsc.gov website
പത്മശ്രീ ലഭിച്ച അരുണാചൽ പ്രദേശിലെ സാമൂഹിക പ്രവർത്തകനായ മലയാളി ?
a) ചന്ദ്രശേഖരൻ നായർ
b) സത്യനാരായൺ മുണ്ടയൂർ
c) കെ എസ് മണിലാൽ
d) എം കെ കുഞ്ഞാൽ
Correct Answer: Option B, സത്യനാരായൺ മുണ്ടയൂർ
Explanation
ശ്രദ്ധേയനായ ഗ്രന്ഥശാലാ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമാണ് സത്യനാരായണൻ മുണ്ടയൂർ .
കേരളത്തിൽ ജനിച്ച സത്യനാരായണൻ കഴിഞ്ഞ നാൽപ്പതുവർഷമായി അരുണാചൽ പ്രദേശിലാണ് പ്രവർത്തിക്കുന്നത്.
വിദ്യാഭ്യാസ പ്രവർത്തനത്തിനും ഗ്രാമീണമേഖലയിൽ വായനശാലകൾ വ്യാപിപ്പിച്ചു.
സംഭാവനകൾ കണക്കിലെടുത്ത് 2020 ൽ പത്മശ്രീ ലഭിച്ചു.
Source:Wikipedia
അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം?
a) തെർമോഡൈനാമിൿസ്
b) ക്രയോജനിക്സ്
c) അക്ക്വസ്റ്റിക്
d) ഡെൻസിക്
Correct Answer: Option B,ക്രയോജനിക്സ്
Explanation
ഭൗതികശാസ്ത്രത്തിൽ താഴ്ന്ന താപനിലയും (−150°C, −238°F അല്ലെങ്കിൽ 123K താഴെ) കൈവരിക്കുന്നതിനേക്കുറിച്ചും പദാർഥങ്ങൾക്ക് ആ ഊഷ്മാവിലുള്ള വ്യതിയാനങ്ങളെക്കുറിച്ചുമുള്ള പഠനമാണ് ക്രയോജനിക്സ്.
ഈ അവസ്ഥകളെക്കുറിച്ച് പഠിക്കുന്ന വ്യക്തിയെ ക്രയോജനിസ്റ്റ് എന്നു പറയുന്നു.
സാധാരണ താപനില ഏകകങ്ങളല്ലാതെ പരമതാപനിലാ ഏകകങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
Source:Web india
അമേരിക്കയുടെ എത്രമത് പ്രെസിഡൻറ് ആണ് എബ്രഹാം ലിങ്കൺ ?
a) 14
b) 16
c) 20
d) 12
Correct Answer: Option B,16
Explanation
അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ.
അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു
അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം
Source:psc website
ഉദകമണ്ഡലം എന്നറിയപ്പെടുന്ന സ്ഥലം ?
a) കുടക്
b) കൊടൈക്കനാൽ
c) ഊട്ടി
d) കോയമ്പത്തൂർ
Correct Answer: Option C,ഊട്ടി
Explanation
ഊട്ടി അഥവാ ഉദഗമണ്ഡലം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയുമാണ്.
തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ആളുകളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമാണ് ഇത്.
ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമം.
ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്; അതിന്റെ ചുരുക്കമാണ് ഊട്ടി.
Source: keralapsc.gov website
ഗദ്ദർ പാർട്ടിയുടെ സ്ഥാപകൻ?
a) ലാലാ ഹർദയാൽ
b) ലാലാ ലജ്‌പത് റായി
c) സോഹൻ സിംഗ്
d) ഇവരാരുമല്ല
Correct Answer: Option A, ലാലാ ഹർദയാൽ
Explanation
ഗദ്ദർ പാർട്ടിയുടെ സ്ഥാപകരിലൊരാളും ഇന്ത്യയുടെ സ്വാതന്ത്ര സമര നേതാക്കളിലൊരാളുമായിരുന്നു ലാലാ ഹർദയാൽ
ഇന്ത്യൻ സിവിൽ സർവ്വീസിൽ ജോലിയാരംഭിച്ച അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നു.
ലളിത ജീവിതം നയിച്ച ഹർദയാൽ കാനഡയിലും അമേരിക്കയിലും താമസിച്ചിരുന്ന പ്രവാസി ഇന്ത്യാക്കാർക്ക് ആദ്യ ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി പോരാടുവാൻ പ്രചോദനമായി.
Source:keralapsc.gov website
ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന വാസോപ്രസ്സിൻ, ഓക്സിട്ടോസിൻ എന്നീ ഹോർമോണുകളെ താൽക്കാലികമായി സംഭരിക്കുന്ന ഗ്രന്ഥി ?
a) തൈറോയിഡ് ഗ്രന്ഥി
b) പാൻക്രിയാസ് ഗ്രന്ഥി
c) പിയൂഷ ഗ്രന്ഥി
d) അഡ്രിനൽ ഗ്രന്ഥി
Correct Answer: Option C, പിയൂഷ ഗ്രന്ഥി
Explanation
അന്തഃസ്രാവീഗ്രന്ഥികളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നു കണക്കാക്കപ്പെടുന്ന ഗ്രന്ഥിയാണ് പീയൂഷഗ്രന്ഥി
ഹൈപ്പോതലാമസുമായി ഹൈപ്പോഫൈസിയൽ സ്റ്റോക്ക് വഴി ബന്ധപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥി ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന വാസോപ്രസ്സിൻ, ഓക്സിട്ടോസിൻ എന്നീ ഹോർമോണുകളെ താൽക്കാലികമായി സംഭരിക്കുന്നു.
Source: Wikipedia
ഭൗമോപരിതലത്തിൽ ഓക്സിജൻ കഴിഞ്ഞാൽ ഏറ്റവും അധികം കാണപ്പെടുന്ന മൂലകം ?
a) ഫ്ലൂറിൻ
b) നിയോൺ
c) സിലിക്കൺ
d) മഗ്നീഷ്യം
Correct Answer: Option C,സിലിക്കൺ
Explanation
പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന എട്ടാമത്തെ മൂലകമാണ് സിലിക്കൺ
ഭൗമോപരിതലത്തിൽ ഓക്സിജൻ കഴിഞ്ഞാൽ ഏറ്റവും അധികം കാണപ്പെടുന്ന മൂലകമാണിത്. ഭൂവൽക്കത്തിന്റെ 28.3% ഭാഗം സിലിക്കൺ ആണ്.
ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ മുതലായ മേഖലകളുടെ അടിസ്ഥാനമായ അർദ്ധചാലകങ്ങളുടെ നിർമ്മാണത്തിനുള്ള അസംസ്കൃതവസ്തു എന്ന നിലയിലാണ് സിലിക്കണിന് ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രാധാന്യം ലഭിക്കുന്നത്.
Source: Wikipedia
വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്തുന്ന യൂണിറ്റ് ഏതാണ് ?
a) ഓടോ മീറ്റർ
b) അമ്മീറ്റർ
c) ഹൈഗ്രോമീറ്റർ
d) മാക് നമ്പർ
Correct Answer: Option D, മാക് നമ്പർ
Explanation
ഒരു വസ്തുവിന്റെ ഒരു മാധ്യമത്തിന്റെ സഞ്ചാരവേഗതയും ആ മാധ്യമത്തിൽ ശബ്ദത്തിന്റെ വേഗതയും തമ്മിലുള്ള അനുപാതത്തിനെയാണ് മാക് സംഖ്യ എന്നുപറയുന്നത്
അന്തരീക്ഷം, ഉയരം, താപനില എന്നിവയുടെ അടിസ്ഥാനത്തിൽ ലായനികളുടെയും, വാതകങ്ങളുടേയും, വസ്തുക്കളുടെയും വേഗത മാറുന്നതിനാൽ അവയെ അതേ അവസ്ഥയിലുളള ശബ്ദ വേഗതയുമായി താരതമ്യം ചെയ്യുന്നതിന് മാക് സംഖ്യ ഉപയോഗിക്കുന്നു.
ഇവ കൂടുതലായും വിമാനങ്ങളുടെ വേഗത സുചിപ്പിക്കാൻ ഉപയോഗിക്കുന്നു. മാക് സംഖ്യ ഒന്നിൽകൂടുതലായാൽ വസ്തു ശബ്ദാതിവേഗത്തിലാണ് എന്നുപറയാം
Source: psc website
വിറ്റാമിനുകൾ കണ്ടുപിടിച്ചത് ആരാണ് ?
a) കാസിമർ ഫങ്ക്
b) ജോഹന്നാസ് മുൾഡർ
c) ജോർജിയസ്
d) ജെ സി ബോസ്
Correct Answer: Option A, കാസിമർ ഫങ്ക്
Explanation
പോളിഷ് ജൈവരസതന്ത്രജ്ഞനായിരിന്നു കാസിമർ ഫങ്ക്
ജീവകങ്ങളുടെ (വിറ്റാമിൻ) കണ്ടുപിടിത്തവുമായി ബന്ധെപ്പെട്ടാണ് അറിയപ്പെടുന്നത്.
ജീവകം ബി കോംപ്ലക്സിലെ തയാമിൻ (ജീവകം ബി-1) ആദ്യമായി വേർതിരിച്ചെടുത്തതും, അത്തരത്തിലുള്ള പോഷക ഘടകങ്ങളെ വിറ്റാമിൻ (ജീവകം) എന്ന പേര് നിർദ്ദേശിച്ചതും ഇദ്ദേഹമാണ്.
Source: Web india
ലോക ഹിപ്നോട്ടിസ ദിനം ?
a) ജനുവരി 5
b) ജനുവരി 4
c) ജനുവരി 21
d) ജനുവരി 11
Correct Answer: Option B, ജനുവരി 4
Explanation
ജനുവരി 4 ന് ലോക ഹിപ്നോട്ടിസ ദിനമായി ആചരിക്കുന്നു.
ആളുകളുടെയിടയിൽ പ്രചാരമുള്ള കെട്ടുകഥകളും തെറ്റിദ്ധാരണകളും നീക്കം ചെയ്യുക,
ഹിപ്നോട്ടിസത്തിലൂടെ സത്യവും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം
ഹിപ്നോട്ടിസത്തിലൂടെ വിധേയൻ ആയ വ്യക്തിയെ അയാളുടെ കഴിഞ്ഞുപോയ ഏതു പ്രായത്തിൽ ഉള്ള അവസ്ഥയിലേക്കും കൊണ്ടുപോകാൻ സാധിക്കുന്നതാണ്
Source: keralapsc.gov website
മലബാർ മാനുവൽ എന്ന ഗ്രന്ഥo രചിച്ചത് ആരാണ് ?
a) മുൽക് രാജ് ആനന്ദ്
b) വില്യം ലോഗൻ
c) അമിതാവ് ഘോഷ്
d) രാജ റാവു
Correct Answer: Option B, വില്യം ലോഗൻ
Explanation
ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയിൽ ഭരണപരിഷ്ക്കാരവും കാർഷികനിയമസംവിധാനവും സമുദായമൈത്രിയും കൈവരുന്നതിനനായി അത്യദ്ധ്വാനം ചെയ്ത പ്രഗൽഭനായ ഭരണാധികാരിയും ന്യായാധിപനുമായിരുന്നു വില്ല്യം ലോഗൻ
മലബാറിന്റെ കളക്ടറായിരുന്നുകൊണ്ട് തദ്ദേശവാസികളുടെ പ്രശ്നങ്ങൾ പഠിക്കാനും അവയ്ക്ക് പരിഹാരം കാട്ടാനും വില്യം ലോഗൻ പ്രകടമാക്കിയ താൽപര്യം മലബാർ മാനുവൽ എന്ന ഗ്രന്ഥത്തിന്റെ രൂപത്തിൽ കേരളചരിത്രത്തിൽ ആ ബ്രിട്ടീഷുകാരനു സവിശേഷമായൊരു സ്ഥാനം നേടികൊടുത്തു.
Source:vikaspedia
വൈഷ്ണവ ജൻ തൊ എന്ന കവിത രചിച്ചത് ആരാണ് ?
a) പ്രേമാനന്ദ ഭട്ട്
b) നരസിംഹ മേത്ത
c) ദയറാം
d) സൂർദാസ്
Correct Answer: Option B, നരസിംഹ മേത്ത
Explanation
പതിനഞ്ചാം നൂറ്റാണ്ടിൽ ഗുജറാത്തിൽ ജീവിച്ചിരുന്ന ഭക്തകവിയാണ് നരസിംഹ് മേത്ത
ഭക്തശിരോമണിയായ അദ്ദേഹം നിരവധി ഭക്തി ഗീതങ്ങൾ രചിച്ചിട്ടുണ്ട്. ഗുജറാത്തിയിലെ ആദി കവിയെന്നറിയപ്പെടുന്ന ഇദ്ദേഹം ഗുജറാത്തിലും ഉത്തര ഭാരതത്തിലും വളരെ ആദരിക്കപ്പെടുന്നു.
വൈഷ്ണവ ജൻ തൊ എന്ന പ്രശസ്തമായ ഭജനം ഇദ്ദേഹത്തിന്റെ രചനയാണ്.
Source:keralapsc.gov website
മിന്നാമിനുങ്ങിന്റെ പ്രകാശത്തിനു കാരണമായ വസ്‌തു ഏതാണ് ?
a) പ്രകീർണനം
b) ലൂസിഫെറിൻ
c) ഡിഫ്രാക്ഷൻ
d) ഇലക്ട്രോ മാഗ്നറ്റിക്
Correct Answer: Option B, ലൂസിഫെറിൻ
Explanation
മിന്നാമിന്നുകളുടെ ഉദരഭാഗത്തുള്ള ശ്വസനനാളികൾ ഘടിപ്പിക്കപ്പെട്ട കോശസമൂഹത്തിൽ ഒരുതരം പ്രോട്ടീനായ ലൂസിഫെറിൻ എന്ന രാസവസ്തുവുണ്ട്.
വയറിന്റെ അടിയിൽ നിന്നുമാണവ പ്രകാശം പരത്തുന്നത്. ലൂസിഫെറിൻ (Luciferin), ലൂസിഫെറേസ് (Luciferase) എന്നീ രണ്ട് രാസവസ്തുക്കളിൽ ലൂസിഫെറിൻ ഓക്സിജനുമായി സംയോജിച്ച് പ്രകാശമുണ്ടാകുന്നു.
ഈ സംയോജനത്തിൻ ഒരു രാസത്വകരമായി ലൂസിഫെറേസ് പ്രവർത്തിക്കുന്നു. ഇങ്ങനെ പ്രകാശമുണ്ടാക്കുന്നതിൻ ജൈവപ്രഭ (Bio-Luminescence) എന്ന് പറയുന്നു.
Source:keralapsc.gov website
രക്തക്കുഴലുകളിൽ രക്തക്കട്ടകൾ രൂപീകൃതമാകുന്ന പ്രക്രിയ?
a) പൾസി
b) ഓട്ടിസം
c) ഹീമോഫീലിയ
d) ത്രോംബോസിസ്
Correct Answer: Option D, ത്രോംബോസിസ്
Explanation
രക്തക്കുഴലുകളിൽ രക്തക്കട്ടകൾ അഥവാ ത്രോംബസുകൾ രൂപീകൃതമാകുന്ന പ്രക്രിയയാണ് ത്രോംബോസിസ്
രക്തക്കുഴലിന്റെ ഉൾഭിത്തിയോട് ഒട്ടിച്ചേർന്നാണ് ത്രോംബസ് ഉടലെടുക്കുന്നത്.
മുറിവിലുണ്ടാകുന്ന രക്തപ്രവാഹം നിറുത്തുവാനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനമെന്ന നിലയ്ക്കാണ് സാധാരണയായി രക്തം ഉറഞ്ഞു കട്ടിയാകുന്നത്
രക്തക്കുഴലിന്റെ ഉൾഭിത്തിക്ക് (endothelium) ഏതെങ്കിലും വിധത്തിൽ തകരാറ് സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ ത്രോംബസ് ഉണ്ടാകുന്നത്.
Source: Wikiwand
ഇന്ത്യയിലെ സാമ്രാജ്യ ശിൽപികൾ എന്നറിയപ്പെടുന്ന രാജവംശം ?
a) നന്ദ വംശം
b) തുക്ലക് വംശം
c) ലോദി വംശം
d) സയ്യിദ് വാവംശം
Correct Answer: Option A, നന്ദ വംശം
Explanation
ക്രി.മു. 5-ആം നൂറ്റാണ്ടിലും 4-ആം നൂറ്റാണ്ടിലും മഗധ സാമ്രാജ്യം ഭരിച്ചിരുന്ന രാജവംശമാണ് നന്ദ രാജവംശം.
ഈ രാജവംശം സ്ഥാപിച്ചത് ശിശുനാഗ രാജവംശത്തിലെ രാജാവായ മഹാനന്ദൻ എന്ന രാജാവിന്റെ ഒരു അവിഹിതപുത്രനായ മഹാപത്മനന്ദൻ ആണെന്ന് വിശ്വസിക്കപ്പെടുന്നു
ഇന്ത്യയിലെ സാമ്രാജ്യ ശിൽപികൾ എന്നറിയപ്പെടുന്ന രാജവംശം ആണ് നന്ദ വംശം
Source:keralapsc.gov website
അമേരിക്കയുടെ ദേശിയ കായിക വിനോദം ഏതാണ് ?
a) ബാസ്‌ക്കറ്റ് ബോൾ
b) വോളിബോൾ
c) ബേസ്ബോൾ
d) ടെന്നീസ്
Correct Answer: Option C,ബേസ്ബോൾ
Explanation
ഒൻപതു കളിക്കാർ വീതമുള്ള രണ്ടു ടീമുകൾ ബാറ്റും പന്തും ഉപയോഗിച്ചു കളിക്കുന്ന കായികവിനോദമാണു ബേസ്‌ബാൾ.
പതിനെട്ടാം നൂറ്റാണ്ടിൽ വടക്കേ അമേരിക്കയിൽ ആരംഭിച്ച ഈ കളി ഇന്നു അമേരിക്കൻ ഭൂഖണ്ഡങ്ങൾ, ജപ്പാൻ, തായ്‌വാൻ എന്നിവിടങ്ങളിൽ കളിച്ചുവരുന്നു.
ക്യൂബയാണു നിലവിലുള്ള ഒളിമ്പിക്സ് ബേസ്‌ബാൾ ജേതാക്കൾ.
Source: keralapsc.gov website
ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്ന ആദ്യ ഇന്ത്യക്കാരൻ ?
a) ദേബേന്ദ്രനാഥ് ടാഗോർ
b) ജ്യോതീന്ദ്ര നാഥ് ടാഗോർ
c) സത്യേന്ദ്രനാഥ് ടാഗോർ
d) രവീന്ദ്ര നാഥ് ടാഗോർ
Correct Answer: Option C, സത്യേന്ദ്രനാഥ് ടാഗോർ
Explanation
ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്ന ആദ്യ ഇന്ത്യക്കാരനാണ് സത്യേന്ദ്രനാഥ് ടാഗോർ
എഴുത്തുകാരൻ, സംഗീതസവിധായകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ബ്രിട്ടീഷ് ഭരണകാലത്ത് സ്ത്രീശാക്തീകരണത്തിനായി വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ്
Source: keralapsc.gov website
റെയിൽവേയുടെ പിതാവ് എന്നറിയപെടുന്നതാരെ ?
a) ജോർജ് സ്റ്റീവൻസൺ
b) ഫ്രാങ്ക് വിറ്റിൽ
c) വിക്ടർ ഹെസ്സ്
d) റുഡോൾഫ് ഡീസൽ
Correct Answer: Option A, ജോർജ് സ്റ്റീവൻസൺ
Explanation
നീരാവി എഞിൻ കണ്ടുപിടിച്ച, റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്‌ളണ്ടിലെ എന്ജിനീയരായിരുന്നു ജോർജ് സ്‌റ്റീഫെൻസൻ.
കൽക്കരി ഖനികളിൽ എന്ജിനിയറായി പണിയെടുത്തു. ആവിശക്തികൊണ്ട് ഓടിക്കാവുന്ന ഒരു യന്ത്രം നിർമിച്ചു.
താമസിയാതെ ലിവർപൂളിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ഒരു റയിൽപാത നിർമ്മിക്കുന്നതിനു അദ്ദേഹത്തെ ചുമതലപ്പെടുത്തി.
ഈ പാതയിലൂടെ സ്‌റ്റീഫെൻസൻറെ തീവണ്ടി ഓടി.
Source: keralapsc.gov website
ചന്ദ്രനുചുറ്റും ഒരു പ്രകാശവലയം തീർക്കുന്ന മേഘങ്ങൾ ?
a) സിറോസ്ട്രാറ്റസ് മേഘങ്ങൾ
b) ആൾട്ടോ ക്യുമുലസ് മേഘങ്ങൾ
c) ക്യുമുലസ് മേഘങ്ങൾ
d) സ്ട്രാറ്റസ് മേഘങ്ങൾ
Correct Answer: Option A,സിറോസ്ട്രാറ്റസ് മേഘങ്ങൾ
Explanation
കാഴ്ചയ്ക്ക് ഗോചരമായ രീതിയിൽ ഭൗമാന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ചുണ്ടാകുന്ന വാതകപിണ്ഡങ്ങളാണ് മേഘങ്ങൾ
ശീർഷ മേഖലയിൽ ഒരു പാളിപോലെ കാണപ്പെടുന്ന മേഘങ്ങളാണിവ.
നിലാവുള്ള ചില രാത്രികളിൽ ചന്ദ്രനുചുറ്റും ഒരു പ്രകാശവലയം കാണപ്പെടുന്നു .
ഇത്തരം മേഘങ്ങളുള്ള രാത്രികളീലാണ് ഇങ്ങനെ കാണപ്പെടുന്നത്.
Source: keralapsc.gov website