1. ഹർമന്ദർ സാഹിബ് എന്നറിയപ്പെടുന്ന ആരാധനാലയം ഏതാണ് ?
    a) സുവർണക്ഷേത്രം
    b) സൂര്യക്ഷേത്രം
    c) കുരുക്ഷേത്രം
    d) ശ്രീ കൃഷ്ണ പുരം
    Correct Answer: Option A, സുവർണക്ഷേത്രം
    Explanation
    “ഹർമന്ദർ സാഹിബ്” അഥവാ ദർബാർ സാഹിബ് അനൗപചാരികമായി “സുവർണക്ഷേത്രം” എന്നും അറിയപ്പെടുന്നു. സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവും ആണ് ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിൽ അമൃതസർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സുവർണക്ഷേത്രം. സുവർണ ക്ഷേത്രം നിർമിച്ചത് അഞ്ചാമത്തെ ഗുരു ആയിരുന്ന ഗുരു അർജൻ ദേവ് ആയിരുന്നു.
    Source: keralapsc.gov website
  2. ഐക്യരാഷ്ട്രസഭയുടെ നിയമപുസ്തകം ഏതു പേരിൽ അറിയപ്പെടുന്നു ?
    a) ഇത് നിങ്ങളുടെ ലോകം
    b) യു എൻ ചാർട്ടർ
    c) യു എൻ രാക്ഷസമിതി
    d) ട്രസ്റ്റി ഷിപ് കൗൺസിൽ
    Correct Answer: Option B, യു എൻ ചാർട്ടർ
    Explanation
    ഐക്യരാഷ്ട്രസഭ (United Nations-Nations Unies) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌.
    Source:Wikipedia
  3. ഐക്യരാഷ്ട്രസംഘടനയുടെ പതാകയുടെ നിറം ?
    a) ചുവപ്പ്
    b) നീല
    c) പച്ച
    d) വെള്ള
    Correct Answer: Option B,നീല
    Explanation
    ഐക്യരാഷ്ട്രസംഘടനയുടെ പതാകക്ക് നീലനിറമാണ് രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ ലോകരാഷ്ട്രങ്ങളുടെ ഭൂപടമാണ് പതാകയുടെ മധ്യത്തിലുള്ള ചിഹ്നം ഇളംനീല പശ്ചാത്തലത്തിൽ വെളുത്ത യു.എൻ ചിഹ്നം പതാകയിൽ ആലേഖനം ചെയ്തിരിക്കുന്നു 1947 ഒക്ടോബർ 20-ന് ഒരു പ്രമേയ(resolution 167 (II))ത്തിലൂടെ ഐക്യരാഷ്ട്ര സഭയുടെ പൊതുയോഗം അംഗീകരിച്ചതാണ് പതാക.
    Source:Web india
  4. ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം ആദ്യമായി നൽകപ്പെട്ടത് ഏത് വർഷം ?
    a) 1957
    b) 1958
    c) 1959
    d) 1960
    Correct Answer: Option B,1958
    Explanation
    ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏററവും ഉന്നതമായ ബഹുമതിയാണ് ഇത്. ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനത്തിന്റെ പ്രതിഷ്ഠാപകനും പ്രഥമ നിർദ്ദേശകനുമായ ശാന്തി സ്വരൂപ് ഭട്നാഗറിന്റെ പേരിലാണ് ഈ ബഹുമതി അറിയപ്പെടുന്നത്. ആദ്യമായി ഈ പുരസ്കാരം നൽകപ്പെട്ടത് 1958 ലാണ്.ഈ പുരസ്കാരം ഇന്ത്യൻ പൌരന്മാർക്കു മാത്രം അവകാശപ്പെട്ടതാണ്.
    Source:psc website
  5. ഭാരതീയ ആണവോർജ്ജ കമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആരായിരുന്നു ?
    a) രാജ രാമണ്ണ
    b) സി വി രാമൻ
    c) ഹോമി ജെ ഭാഭ
    d) വിക്രം സാരാഭായ്
    Correct Answer: Option C,ഹോമി ജെ ഭാഭ
    Explanation
    ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനാണ് ഹോമി ജഹാംഗീർ ഭാഭാ ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നദ്ദേഹം അറിയപ്പെടുന്നു. ഭാരതീയ ആണവോർജ്ജ കമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ, ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് പ്രസിഡണ്ട്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിന്റെ ഡയറക്ടർ, സമാധാനാവശ്യങ്ങൾക്ക് അണുശക്തിയുടെ ഉപയോഗത്തെ സംബന്ധിച്ച് ജനീവയിൽ ചേർന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ, ഇൻറർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻറ് അപ്ലൈഡ് ഫിസിക്സിന്റെ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
    Source: keralapsc.gov website
  6. ശിരുവാണി നദി ഏതു നദിയുടെ പോഷക നദി ആണ് ?
    a) ഭവാനി
    b) കബനി
    c) കാവേരി
    d) പമ്പ
    Correct Answer: Option A, ഭവാനി
    Explanation
    കേരളത്തിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ. കേരളത്തിലെ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു. 400 കിലോമീറ്ററോളം നീളമുള്ള ഈ നദി തമിഴ്നാട്ടിലെ ഈറോഡിനടുത്ത് കാവേരി നദിയുമായി കൂടിച്ചേരുന്നു. ശിരുവാണി നദി, വരഗാറ് എന്നിവയാണ് ഭവാനിപ്പുഴയുടെ പ്രധാന പോഷക നദികൾ.
    Source:keralapsc.gov website
  7. പേപ്പാറ അണക്കെട്ട് ഏതു നദിയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
    a) മണി മലയാർ
    b) ചാലിയാർ
    c) കരമനയാർ
    d) അച്ചൻകോവിൽ
    Correct Answer: Option C, കരമനയാർ
    Explanation
    കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിതുരക്കു സമീപം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ കരമനായാറിൽ കുറുകെ നിർമിച്ച അണക്കെട്ടാണ് പേപ്പാറ ഡാം ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം[2],[3] എന്നറിയപ്പെടുന്നു. 1983-ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്.
    Source: Wikipedia
  8. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 280 ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    a) ഇലക്ഷൻ കമ്മീഷൻ
    b) ഓൾ ഇന്ത്യ സർവീസ്
    c) ധനകാര്യ കമ്മീഷൻ
    d) നികുതികൾ
    Correct Answer: Option C,ധനകാര്യ കമ്മീഷൻ
    Explanation
    ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളതാണ് ഇന്ത്യൻ ധനകാര്യ കമ്മീഷൻ. 1951 ൽ തന്നെ ഒരു ധനകാര്യകമ്മീഷനു രൂപം നൽകപ്പെടുകയുണ്ടായി. കേന്ദ്ര-സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകൾക്കു മേൽനോട്ടം വഹിയ്ക്കുകയുമാണ് പ്രധാന കർത്തവ്യം.
    Source: Wikipedia
  9. പനാമ കനാൽ തുറന്നത് ഏതു വർഷം ആണ് ?
    a) 1911
    b) 1912
    c) 1913
    d) 1914
    Correct Answer: Option D, 1914
    Explanation
    പസഫിക് സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മനുഷ്യ നിർമിത കനാലാണ് പനാമ കനാൽ. പനാമക്കടുത്ത് ഒരു കനാൽ എന്ന സങ്കൽ‌പ്പത്തിന് 16-ആം നൂറ്റാണ്ട് വരെ പഴക്കമുണ്ടെങ്കിലും അത് നിർമ്മിക്കാനുള്ള ആദ്യ ശ്രമം ആരംഭിച്ചത് 1880-ൽ ഫ്രഞ്ച് നേതൃത്വത്തിലാണ്. 1900-കളുടെ ആദ്യ കാലയളവിൽ അമേരിക്ക കനാൽ നിർമ്മാണം ഏറ്റെടുക്കുകയും അത് വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. 1914-ൽ കനാൽ പ്രവർത്തനമാരംഭിച്ചു.
    Source: psc website
  10. പാകിസ്താനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താൻ ലഭിച്ച ഏക പ്രധാനമന്ത്രി?
    a) മൊറാർജി ദേശായി
    b) ശശി തരൂർ
    c) ആർ കെ നാരായൺ
    d) വിക്രം സേത്
    Correct Answer: Option A, മൊറാർജി ദേശായി
    Explanation
    മൊറാർജി ദേശായി ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പരസ്പരവൈര്യം ഇല്ലാതാക്കാൻ ദേശായി വളരെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും, പാകിസ്താനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും ലഭിച്ച ഏക പ്രധാനമന്ത്രി കൂടിയാണ് ദേശായി.
    Source: Web india
  11. ഏത് വേദത്തിന്റെ ഉപവേദമാണ് ധനുർവേദം ?
    a) ഋഗ്വേദം
    b) യജുർവേദം
    c) സാമവേദം
    d) അഥർവ്വ വേദം
    Correct Answer: Option B, യജുർവേദം
    Explanation
    യജുർവേദം യജുസ്സ് വേദം എന്നീ വാക്കുകളുടെ സന്ധിയിൽ നിന്നും സംജാതമായതാണ്. യജുർവേദത്തിന്റെ ഉപവേദം ആണ് ധനുർവേദം യജുർവേദം ഭൗതിക യജ്ഞങ്ങളെ അനുശാസിക്കുകയല്ല മറിച്ച് യജ്ഞങ്ങളെ പ്രകൃതിയുമായും ആത്മീയതലങ്ങളുമായും കാവ്യാത്മകമായി സമന്വയിപ്പിച്ച് അതിനെ ഭൗതികതയിൽ നിന്നും മോചിപ്പിക്കുന്നു.
    Source: keralapsc.gov website
  12. ഇന്ത്യയുടെ കണ്ണുനീർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം ?
    a) ബർമ
    b) ശ്രീലങ്ക
    c) ചൈന
    d) മ്യാന്മാർ
    Correct Answer: Option B, ശ്രീലങ്ക
    Explanation
    ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്‌. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ ‘ഇന്ത്യയുടെ കണ്ണുനീർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ ‘സിലോൺ’ എന്നായിരുന്നു ഔദ്യോഗികനാമം. പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക.
    Source:vikaspedia
  13. ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ സ്ഥാപകൻ ആര് ?
    a) ബൂപെന്ദ്ര നാഥ്‌ ദത്ത
    b) രാമനാഥ്‌ ഗോയങ്ക
    c) അരവിന്ദ് ഘോഷ്
    d) ബിപിൻ ചന്ദ്ര പാൽ
    Correct Answer: Option B, രാമനാഥ്‌ ഗോയങ്ക
    Explanation
    ഇന്ത്യൻ എക്സ്പ്രസ്സിന്റെ സ്ഥാപകനും ഒരു പത്രപ്രവർത്തകനുമായിരുന്നു രാംനാഥ് ഗോയങ്ക ഇന്ത്യൻ എക്സ്പ്രസ്സ് ഗ്രൂപ്പ് സ്ഥാപിച്ച് വിവിധ പ്രസിദ്ധീകരണങ്ങൾ ഇംഗ്ലീഷിലും ഇതര ഇന്ത്യൻ ഭാഷകളിലും അദ്ദേഹം ആരംഭിച്ചു. 2000 ലെ ഇന്ത്യാടുഡെ പ്രസിദ്ധീകരിച്ച മില്ലേനിയം പതിപ്പിൽ, ഇന്ത്യയെ രൂപപ്പെടുത്തിയ നൂറു വ്യക്തികളിൽ ഒരാളായി രാംനാഥ് ഗോയങ്കയെ തിരഞ്ഞെടുക്കുകയുണ്ടായി
    Source:keralapsc.gov website
  14. അറ്റ്ലസ് പർവ്വതനിര സ്ഥിതി ചെയ്യുന്നത് ഏതു ഭൂഖണ്ഡത്തിൽ ആണ് ?
    a) അന്റാർട്ടിക്ക
    b) ആഫ്രിക്ക
    c) തെക്കേ അമേരിക്ക
    d) അഫ്ഗാനിസ്ഥാൻ
    Correct Answer: Option B, ആഫ്രിക്ക
    Explanation
    ആഫ്രിക്കയുടെ വടക്ക് പടിഞ്ഞാറൻ തീരത്തുള്ള പർവ്വത നിരയാണ് അറ്റ്‌ലസ് പർവ്വതനിര 2,500 km ദൈർഘ്യമുള്ള ഈ പർവ്വതനിര അൾജീറിയ,മൊറോക്കോ,ടുണീഷ്യ എന്നീ രാജ്യങ്ങളിലൂടെ കടന്നു പോകുന്നു. ഈ പർവ്വത നിരയിലെ ഏറ്റവും ഉയർന്ന കൊടുമുടി 4,165 മീറ്റർ ഉയരമുള്ള ടൌബ്കാൽ ആണ്.
    Source:keralapsc.gov website
  15. ലോക ഭൗമ ദിനം എന്ന് ?
    a) ഏപ്രില്‍ 20
    b) ഏപ്രില്‍ 21
    c) ഏപ്രില്‍ 23
    d) ഏപ്രില്‍ 22
    Correct Answer: Option D, ഏപ്രില്‍ 22
    Explanation
    ഭൂമിയുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 22 ലോക ഭൗമ ദിനമായി ആചരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഭൂമിയുടെ സ്വാഭാവികമായ ഘടന നിലനിര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാന്‍ ഊര്‍ജ്ജം നല്‍കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം
    Source: Wikiwand
  16. നവാബ്മാരുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലം ഏതാണ് ?
    a) ലഖ്‌നൗ
    b) മുംബൈ
    c) ഡൽഹി
    d) ബാംഗ്ലൂർ
    Correct Answer: Option A, ലഖ്‌നൗ
    Explanation
    ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ലഖ്‌നൌ കാൺപൂർ കഴിഞ്ഞാൽ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരമായ ലഖ്‌നൌ നവാബ്മാരുടെ നഗരം, ഇന്ത്യയിലെ കോൺസ്റ്റാന്റിനോപ്പിൾ, കിഴക്കിന്റെ സുവർണ്ണനഗരം, ഷിറാസ്-ഇ-ഹിന്ദ് എന്നൊക്കെ ഈ നഗരത്തെ വിശേഷിപ്പിക്കപ്പെടാറുണ്ട്.
    Source:keralapsc.gov website
  17. യുറാനസ് ഗ്രഹം കണ്ടുപിടിച്ചത് ആര് ?
    a) ജോൺ ഹെർഷാൽ
    b) ഐസക് ഹെർഷാൽ
    c) വില്യം ഹെർഷൽ
    d) അലക്‌സാണ്ടർ ഹെർഷാൽ
    Correct Answer: Option C,വില്യം ഹെർഷൽ
    Explanation
    യുറാനസ് കണ്ടെത്തിയ ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനാണ്‌ വില്യം ഹെർഷൽ. ഒരു സംഗീതജ്ഞൻ കൂടിയായ അദ്ദേഹമാണ്‌ ഇൻഫ്രാറെഡ് തരംഗങ്ങളെയും കണ്ടെത്തിയത്.
    Source: keralapsc.gov website
  18. വീൽസ് രോഗം എന്നറിയപ്പെടുന്നത് ഏത് രോഗം ആണ് ?
    a) പന്നിപ്പനി
    b) ചിക്കൻ ഗുനിയ
    c) എലിപ്പനി
    d) മുണ്ടി നീര്
    Correct Answer: Option C, എലിപ്പനി
    Explanation
    ലെപ്ടോസ്പൈറ (Leptospira) ജീനസ്സിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ (Spirocheta), മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis) ‘എലിപ്പനി’ വീൽസ് രോഗം എന്ന പേരിലും അറിയപ്പെടുന്നു പ്രധാന രോഗവഹകർ എലി, കന്നുകാലികൾ, നായ , പന്നി, കുറുക്കൻ , ചിലയിനം പക്ഷികൾ എന്നിവയാണ്. മറ്റു ചില സസ്തനികളിലും , പക്ഷികളിലും, ഉഭയ ജീവികളിലും , ഉരഗങ്ങളിലും ലെപ്ടോസ്പിറ ബാധ ഉണ്ടാകാറുണ്ട്. പക്ഷേ മനുഷ്യരിൽ മാത്രമാണ് രോഗ ബാധ പ്രകടമാകുന്നത്.
    Source: keralapsc.gov website
  19. പ്രോട്ടിയം ഐസോടോപ് ആയ മൂലകം ?
    a) ഹൈഡ്രജൻ
    b) ഓക്സിജൻ
    c) നൈട്രജൻ
    d) അമോണിയ
    Correct Answer: Option A, ഹൈഡ്രജൻ
    Explanation
    അണുസംഖ്യ 1 ആയ രാസ മൂലകമാണ് ഹൈഡ്രജൻ ശരാശരി 1.00794 u ആണവ പിണ്ഡത്തോടെയുള്ള ഹൈഡ്രജനാണ് ഏറ്റവും പിണ്ഡം കുറഞ്ഞതും പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതുമായ മൂലകം ഹൈഡ്രജന്റെ സർവ്വസാധാരണ ഐസോടോപ്പാണ് പ്രോട്ടിയം
    Source: keralapsc.gov website
  20. ഷാലിമാർ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെ ?
    a) പാകിസ്ഥാൻ
    b) ഇന്ത്യ
    c) അമേരിക്ക
    d) ബ്രസീൽ
    Correct Answer: Option A,പാകിസ്ഥാൻ
    Explanation
    പാകിസ്താനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് ഷാലിമാർ പൂന്തോട്ടം അഥവാ ഷാലമർ ബാഗ് 1641-ൽ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാനാണ് ഇത് പണികഴിപ്പിച്ചത്. മുഗൾ വാസ്തുവിദ്യാ ശൈലിയിലുള്ള ഉദ്യാനത്തിന്റെ നിർമ്മാണം ഏകദേശം നാലു വർഷം കൊണ്ടാണ് പൂർത്തിയായത്. പൂച്ചെടികളും പുൽത്തകിടിയും ഫലവൃക്ഷങ്ങളും നിറഞ്ഞ ഈ ഉദ്യാനവും പരിസരവും ഏതാണ്ട് 16 ഹെക്ടേർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നു.
    Source: keralapsc.gov website

Loading