1. കൃഷ്‌ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര് ?
    a) മാർത്താണ്ഡവർമ്മ
    b) കാർത്തികതിരുനാൾ രാമവർമ്മ
    c) സ്വാതി തിരുന്നാൾ
    d) അവിട്ടം തിരുനാൾ ബാലരാമവർമ്മ
    Correct Answer: Option A, മാർത്താണ്ഡവർമ്മ
    Explanation
    ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയാണ്‌ ഇന്നു കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്. കൃഷ്ണപുരത്തിലെ കൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള കൊട്ടാരം ഗാബ്ലഡ് റൂഫ്, ഇടുങ്ങിയ ഇടനാഴി, ഡോർമർ ജന്നലുകൾ എന്നിവ ഉപയോഗിച്ച് കേരളത്തിന്റെ നിർമ്മാണ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്
    Source: keralapsc.gov website
  2. ഫോർബ്‌സും പറയുന്നതനുസരിച്ച് 2017 മുതൽ 2021 വരെ ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തി?
    a) ഇലോൺ മസ്‌ക്
    b) ജെഫ് ബെസോസ്
    c) ബിൽ ഗേറ്റ്സ്
    d) മാർക്ക് സുക്കർബർഗ്
    Correct Answer: Option B, ജെഫ് ബെസോസ്
    Explanation
    ജെഫ്രി പ്രെസ്റ്റൺ ബെസോസ് ഒരു അമേരിക്കൻ സംരംഭകനും മീഡിയ പ്രൊപ്രൈറ്ററും നിക്ഷേപകനും കമ്പ്യൂട്ടർ എഞ്ചിനീയറും വാണിജ്യ ബഹിരാകാശയാത്രികനുമാണ് ആമസോണിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനും മുൻ പ്രസിഡന്റും സിഇഒയുമാണ്. 2022 ജൂൺ വരെ ഏകദേശം 146 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള ബെസോസ്, ബ്ലൂംബെർഗിന്റെ ശതകോടീശ്വരൻമാരുടെ സൂചികയും ഫോർബ്‌സും പറയുന്നതനുസരിച്ച് 2017 മുതൽ 2021 വരെ ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയാണ്
    Source:Wikipedia
  3. മൗണ്ട് അന്നപൂർണ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ?
    a) പ്രേമലത അഗർവാൾ
    b) പ്രിയങ്ക മോഹിതേ
    c) അരുണിമ സിൻഹ
    d) മലാവത്ത് പൂർണ
    Correct Answer: Option B,പ്രിയങ്ക മോഹിതേ
    Explanation
    പശ്ചിമ മഹാരാഷ്ട്രയിലെ സത്താറയിൽ നിന്നുള്ള പ്രിയങ്ക മൊഹിതെ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പത്താമത്തെ കൊടുമുടിയായ ‘അന്നപൂർണ’ കീഴടക്കി.ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് പ്രിയങ്ക. 8,000 മീറ്ററിലധികം ഉയരമുള്ള അന്നപൂർണ കൊടുമുടി ഹിമാലയത്തിൽ നേപ്പാളിനോടു ചേർന്നാണു സ്ഥിതി ചെയ്യുന്നത്. കയറാൻ ഏറ്റവും ദുഷ്കരമായ കൊടുമുടികളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
    Source:Web india
  4. അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചു‌ പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ-സംരംഭം ഏത് ?
    a) ഐ എസ് ആർ ഒ
    b) സ്‌പേസ് എക്‌സ്
    c) നാസ
    d) സ്‌പേസ് ഏജൻസി
    Correct Answer: Option B,സ്‌പേസ് എക്‌സ്
    Explanation
    അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചു‌ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ-സംരംഭമാണ് സ്പേസ് എക്സ് പെയ്പാലിന്റെയും ടെസ്‌ല മോട്ടോഴ്സിന്റെയും സ്ഥാപകനായ ഈലോൺ മസ്ക് ആണ് ഇതിന്റെ സി.ഇ.ഓ. ബഹിരാകാശ യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്പേസ് എക്സിന്റെ ലക്ഷ്യം അതിന്റെ ചെലവു കുറക്കുക എന്നതും ചൊവ്വാ കുടിയേറ്റം സാധ്യമാക്കുക എന്നതുമാണ്.
    Source:psc website
  5. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ആരുടെ ആത്മകഥ ആണ് ?
    a) പി വത്സല
    b) പി ജയചന്ദ്രൻ
    c) ജേക്കബ് തോമസ്
    d) ജോർജ് ഓണക്കൂർ
    Correct Answer: Option C,ജേക്കബ് തോമസ്
    Explanation
    ഇന്ത്യൻ പോലീസ് സർവ്വീസിൽ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥനും എഴുത്തുകാരനും ഗവേഷകനുമാണ് ജേക്കബ് തോമസ് കേരളത്തിലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ (വിഎസിബി) മുൻ ഡയറക്ടർ ജനറലുമായിരുന്ന ഇദ്ദേഹത്തിനു മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും മലയാള മനോരമയുടെ ന്യൂസ് മേക്കർ ഓഫ് ദ ഇയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്നപേരിൽ ഇദ്ദേഹത്തിന്റെ ആത്മകഥ പുറത്തിറങ്ങിയിട്ടുണ്ട്.
    Source: keralapsc.gov website
  6. ഹിരോഷിമയിൽ ബോംബിട്ട അമേരിക്കൻ വൈമാനികൻ ?
    a) പോൾ ടിബറ്റ്സ്
    b) ചാൾസ് സ്വീനി
    c) പോൾ ഡോൺസ്
    d) ചാൾസ് ബെഗിൻ
    Correct Answer: Option A, പോൾ ടിബറ്റ്സ്
    Explanation
    അമേരിക്കൻ വ്യോമസേനയിലെ ബ്രിഗേഡിയർ ജനറലും ഹിരോഷിമയിൽ രണ്ടാം ലോകമഹായുദ്ധക്കാലത്ത് വർഷിച്ച ആണവബോംബ് വഹിച്ച വിമാനത്തിന്റെ വൈമാനികനുമായിരുന്നു പോൾ ടിബറ്റ്സ് ഓപ്പറേഷൻ ഓർഡർ നമ്പർ 35 ന്റെ അടിസ്ഥാനത്തിൽ 1945 ,ഓഗസ്റ്റ് 5 നുഎനോള ഗേ എന്നു നാമകരണം ചെയ്ത ബി-29വിമാനത്തിൽ ഹിരോഷിമയെ ലക്ഷ്യമാക്കി നോർത്ത് ഫീൽഡിൽ നിന്നു ടിബറ്റ്സ് പുറപ്പെട്ടു. ഹിരോഷിമയുടെ ആകാശത്തെത്തിയ വിമാനത്തിൽ നിന്നും ലിറ്റിൽ ബോയ് എന്ന അണുബോംബ് രാവിലെ പ്രാദേശിക സമയം 8.15 നു വർഷിക്കപ്പെട്ടു.
    Source:keralapsc.gov website
  7. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ?
    a) അലൻ ഷുഗർട്ട്
    b) പോൾ അലൻ
    c) റിച്ചാർഡ് സ്റ്റാൾമാൻ
    d) ഇവരാരുമല്ല
    Correct Answer: Option C, റിച്ചാർഡ് സ്റ്റാൾമാൻ
    Explanation
    അമേരിക്കൻ ഐക്യനാടുകളിൽ‌, മാസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ‌ കമ്പ്യൂട്ടർ വിദഗ്ദ്ധനായിരുന്ന റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. ആർ. എം. എസ് എന്ന ചുരുക്കപ്പേരിൽ‌ കൂടി അറിയപ്പെടുന്ന റിച്ചാർഡ് സ്റ്റാൾമാൻ ഗ്നൂ പ്രോജക്റ്റിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനത്തിനു തുടക്കം‌ കുറിച്ചത്.
    Source: Wikipedia
  8. അർജുന അവാർഡ് ലഭിച്ച ആദ്യ കേരളീയ വനിത ?
    a) കെ എം ബീനാമോൾ
    b) പി ടി ഉഷ
    c) കെ സി ഏലമ്മ
    d) എം ഡി വത്സമ്മ
    Correct Answer: Option C,കെ സി ഏലമ്മ
    Explanation
    കേരളത്തിലെ മികച്ച വനിതാ വോളിതാരങ്ങളിലൊരാളാണ് കെ.സി. ഏലമ്മ. 1968-ൽ സംസ്ഥാന ടീമിൽ ഇടം കണ്ട ഏലമ്മ 72-ലെ ജാംഷഡ്പൂർ നാഷണൽസിൽ കിരീടം നേടിയ കേരളാ ടീമിന്റെ നായികയായിരുന്നു. 76- ൽ അർജുന അവാർഡ് ലഭിച്ച ആദ്യ വനിതയായി
    Source: Wikipedia
  9. സൗരോജ്ജത്തെ വൈദ്യുതോർജ്ജമാക്കുന്ന സൗരോർജ്ജ സെല്ലുകളുടെ ശേഖരം ?
    a) സോളാർ കുക്കർ
    b) സോളാർ ഹീറ്റർ
    c) സോളാർ പാനൽ
    d) ഇവയൊന്നുമല്ല
    Correct Answer: Option D, സോളാർ പാനൽ
    Explanation
    സൗരോജ്ജത്തെ വൈദ്യുതോർജ്ജമാക്കുന്ന സൗരോർജ്ജ സെല്ലുകളുടെ ശേഖരമാണ് സോളാർ പാനൽ. സിലിക്കൺ കൊണ്ട് നിർമ്മിച്ച ഒരു അർധചാലകമാണിത്. ഇതിൽ സിലിക്കൺ എന്ന മൂലകമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോട്ടോ വോൾടേയിക് പ്രഭാവം മൂലമാണ് സോളാർ പാനലിൽ വൈദ്യുതി ഉണ്ടാകുന്നത്. സിലിക്കൺ പാളികളിൽ പതിക്കുന്ന സൂര്യപ്രകാശം അതിലുള്ള ആറ്റങ്ങളെ ഉദ്ദീപിപ്പിക്കുകയും ഇലക്ട്രോണുകളൂടെ പ്രവാഹത്തിന് കാരണമാവുകയും ചെയ്യുന്നു. ഇലക്ട്രോണുകളുടെ ഈ പ്രവാഹമാണ് വൈദ്യുതോർജ്ജമായി മാറുന്നത്.
    Source: psc website
  10. കാച്ചിക്കെട്ട് എന്ന വാദ്യമേളം ഏത് കലാരൂപമായി ബന്ധപ്പെട്ടത് ആണ് ?
    a) പടയണി
    b) മയൂരനൃത്തം
    c) വേലകളി
    d) തിറയാട്ടം
    Correct Answer: Option A, പടയണി
    Explanation
    കുംഭം, മീനം മാസങ്ങളിലാണ് പടയണി നടക്കാറ്. പന്ത്രണ്ട് ദിവസത്തോളം നീണ്ടു നിൽക്കുന്ന പടയണിയുടെ ഒന്നാം ദിവസത്തെ ചടങ്ങ് ചൂട്ടുവെപ്പോടുകൂടി ആരംഭിക്കുന്നു. പടയണി നടക്കുന്നു എന്ന വിവരമറിയിയ്ക്കാൻ നടത്തുന്ന വാദ്യമേളമാണ് കാച്ചിക്കെട്ട്. ചിലയിടങ്ങളിൽ ഇതിനെ തപ്പുമേളം എന്നും പറയും
    Source: Web india
  11. ശബ്‌ദത്തിന്റെ ഉച്ചത രേഖപെടുത്തുന്നതിനുള്ള യൂണിറ്റ് ?
    a) ഹെർട്സ്
    b) ഡെസിബെൽ
    c) ആമ്പിയർ
    d) ഓം
    Correct Answer: Option B, ഡെസിബെൽ
    Explanation
    ശബ്ദതീവ്രത, വോൾട്ടത, കറന്റ്, പവർ എന്നിവയുടെ രണ്ടു രാശികൾ തമ്മിലുള്ള അനുപാതത്തിന്റെ അളവ് സൂചിപ്പിക്കുന്ന ലോഗരിതമിക ഏകകമാണ്‌ ഡെസിബെൽ ധ്വനിശാസ്ത്രത്തിൽ (accoustics) ഇത് കൂടുതലായി ഉപയോഗിക്കപ്പെടുന്നു. ശബ്ദശാസ്ത്രത്തിൽ ശബ്ദ-തീവ്രത അനുപാതങ്ങൾക്കും ശബ്ദ-മർദ അനുപാതങ്ങൾക്കും ഡെസിബെൽ ഉപയോഗിക്കുന്നു.
    Source: keralapsc.gov website
  12. ആവർത്തന പട്ടികയിലെ 18 ഗ്രൂപ്പ് മൂലകങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?
    a) ആൽക്കലി ലോഹങ്ങൾ
    b) അലസവാതകങ്ങൾ
    c) ആൽക്കലൈൻ എർത്ത് ലോഹങ്ങൾ
    d) ഹാലജനുകൾ
    Correct Answer: Option B, അലസവാതകങ്ങൾ
    Explanation
    ആവർത്തനപ്പട്ടികയിലെ പതിനെട്ടാം ഗ്രൂപ്പിലെ ആദ്യത്തെ ആറ് മൂലകങ്ങളെയാണ് ഉൽകൃഷ്ടവാതകങ്ങൾ ഇവയെ അലസവാതകങ്ങൾ എന്നും വിശിഷ്ടവാതകങ്ങൾ എന്നും നിഷ്ക്രിയവാതകങ്ങൾ എന്നും വിളിക്കാറുണ്ട്. മറ്റു മൂലകങ്ങളുമായും സംയുക്തങ്ങളുമായും ഇവ വിരളമായേ രാസപ്രവർത്തനത്തിലേർപ്പെടുന്നുള്ളൂ എന്നതാണ് ഈ മൂലകങ്ങളുടെ പ്രധാന സവിശേഷത.
    Source:vikaspedia
  13. ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
    a) എം എസ് സ്വാമിനാഥൻ
    b) വർഗീസ് കുര്യൻ
    c) നോർമാൻ ബോർലോഗ്
    d) നിർപഖ്‌ ടുതേജ്
    Correct Answer: Option B, വർഗീസ് കുര്യൻ
    Explanation
    ഒരു ഇന്ത്യൻ എഞ്ജിനീയറും പ്രശസ്തനായ സാമൂഹിക സംരംഭകനുമാണ് പൊതുവേ ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന വർഗീസ് കുര്യൻ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി മാറ്റിയതിൽ സുപ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ ക്ഷീര വികസന ബോർഡിന്റെ സ്ഥാപകനും ആദ്യ ചെയർമാനുമാണ്‌
    Source:keralapsc.gov website
  14. മുല്ലമ്മേൽ കോട്ട എന്നറിയപ്പെടുന്ന കോട്ട ?
    a) കോട്ടപ്പുറം കോട്ട
    b) ചാലിയം കോട്ട
    c) ചേറ്റുവാ കോട്ട
    d) ഇവയൊന്നുമല്ല
    Correct Answer: Option B, ചാലിയം കോട്ട
    Explanation
    കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചാലിയത്ത് പോർച്ചുഗീസുകാർ നിർമിച്ച കോട്ടയാണ് ചാലിയം കോട്ട. കടൽമാർഗവും പുഴമാർഗവും മലബാർ കീഴടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അറബിക്കടലും ചാലിയാറും ചേരുന്ന അഴിമുഖത്തോട് ചേർന്ന് പറങ്കികൾ സൈനികകേന്ദ്രം പടുത്തുയർത്തിയത്. കടലോരത്തെ പാറക്കൂട്ടങ്ങൾക്കിടയിലായിരുന്നു തന്ത്രപ്രധാനമായ കോട്ട സ്ഥിതിചെയ്തിരുന്നത്.
    Source:keralapsc.gov website
  15. കാനഡയിലെ ഔദ്യോഗിക ദേശീയ ശീതകാല കായിക ഇനം ?
    a) പോളോ
    b) ഹാൻഡ് ബോൾ
    c) റഗ്ബി
    d) ഐസ്ഹോക്കി
    Correct Answer: Option D, ഐസ്ഹോക്കി
    Explanation
    ഐസ് പ്രതലത്തിൽ വടിയുപയോഗിച്ചുള്ള ഒരു പന്തുകളിയാണ് ഐസ് ഹോക്കി. പുരുഷന്മാർക്കും വനിതകൾക്കുമായി നിരവധി അന്താരാഷ്ട്രമൽസരപരമ്പരകൾ ഐസ് ഹോക്കിയിലുണ്ട്. കാനഡ, മധ്യ, കിഴക്കൻ യൂറോപ്പ്, നോർഡിക് രാജ്യങ്ങൾ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ ഐസ് ഹോക്കി ഏറ്റവും ജനപ്രിയമാണ് കാനഡയിലെ ഔദ്യോഗിക ദേശീയ ശീതകാല കായിക ഇനംകൂടിയാണ് ഐസ് ഹോക്കി.[2] ഐസ് ഹോക്കി കളിക്കുന്ന സ്ഥലത്തെ റിങ്ക് എന്നു വിളിക്കുന്നു.
    Source: Wikiwand
  16. ലോക കാരുണ്യ ദിനം ?
    a) നവംബർ 13
    b) നവംബർ 15
    c) നവംബർ 16
    d) നവംബർ 17
    Correct Answer: Option A, നവംബർ 13
    Explanation
    വംശീയത, നിറം, മതം, രാഷ്ട്രീയം, ലിംഗഭേദം, അതിർത്തികൾ എന്നിവയ്ക്കെല്ലാം ഉപരിയായി മനുഷ്യനെ ഒന്നിപ്പിക്കുന്നതാണ് കാരുണ്യം. എല്ലാ വർഷവും നവംബർ 13 ന് ലോക കാരുണ്യ ദിനമായി ആചരിക്കുന്നു. ഇതൊരു അന്താരാഷ്ട്ര ആചരണമാണ്. 1998ൽ സർക്കാരിതര കാരുണ്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ വേൾഡ് കൈൻഡ് മൂവ്മെന്റാണ് ഈ ആചരണം ആരംഭിച്ചത്.
    Source:keralapsc.gov website
  17. ഹീലിയത്തെ ആദ്യമായി വേർതിരിച്ചെടുത്തത് ആര് ?
    a) വില്യം പോൾട്ടൻ
    b) ജോൺസ് മാർക്ക് ഹെൻറി
    c) വില്യം രാംസേ
    d) പിയറി ജാൻസെൻ
    Correct Answer: Option C,വില്യം രാംസേ
    Explanation
    നിറമോ മണമോ രുചിയോ ഇല്ലാത്ത രാസമൂലകമാണ് ഹീലിയം 1895 മാർച്ച് 26ന് ബ്രിട്ടീഷ് രസതന്ത്രജ്ഞനായ വില്യം രാംസേ ആണ് ഹീലിയത്തെ ആദ്യമായി വേർതിരിച്ചെടുത്തത്. ക്ലെവീറ്റ് എന്ന ധാതുവിൽ നിന്നും ധാതു അമ്ലങ്ങൾ ഉപയോഗിച്ചാണ് അദ്ദേഹം ഹീലിയം വേർതിരിച്ചത്. ആർഗോൺ വേർതിരിക്കാൻ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ഇതിലേക്ക് നയിച്ചത്.
    Source: keralapsc.gov website
  18. ഇന്ത്യയുടെ പാൽക്കാരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ ?
    a) സ്വാമി നാഥൻ
    b) നോർമാൻ ബോർലോഗ്
    c) വർഗീസ് കുര്യൻ
    d) നിർപഖ്‌ ടുതേജ്
    Correct Answer: Option C, വർഗീസ് കുര്യൻ
    Explanation
    ഒരു ഇന്ത്യൻ എഞ്ജിനീയറും പ്രശസ്തനായ സാമൂഹിക സംരംഭകനുമാണ് പൊതുവേ ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന വർഗീസ് കുര്യൻ. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി മാറ്റിയതിൽ സുപ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ ക്ഷീര വികസന ബോർഡിന്റെ സ്ഥാപകനും ആദ്യ ചെയർമാനുമാണ്‌ ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിന്റെ ചെയർമാനായി ഇദ്ദേഹം 34 വർഷം പ്രവർത്തിച്ചിരുന്നു ഈ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് ഇന്ത്യയുടെ പാൽക്കാരൻ എന്ന വിശേഷണവും നേടിക്കൊടുത്തു
    Source: keralapsc.gov website
  19. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച കേരളത്തിലെ ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ മീൻവല്ലം ഏതു നദിയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
    a) തൂതപ്പുഴ
    b) ചാലക്കുടിപ്പുഴ
    c) കാവേരി
    d) വളപട്ടണം പുഴ
    Correct Answer: Option A, തൂതപ്പുഴ
    Explanation
    കേരളത്തിലെ പാലക്കാടു നിന്നു് 22 കിലോമീറ്റർ അകലെ കരിമ്പ ഗ്രാമപഞ്ചായത്തിലാണ് മീൻവല്ലം വെള്ളച്ചാട്ടം . ഇവിടെ മൊത്തം നാല് വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണ്. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ പോഷകനദികളിലൊന്നായ തുപ്പനാട് പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം. ജില്ലാ പഞ്ചായത്തിന്റെ നേത്യത്വത്തിൽ തദ്ദേശവാസികളുടെ സഹകരണത്തോടെ വിവിധാവശ്യങ്ങൾക്കുള്ള ജലവൈദ്യുത പദ്ധതി നിർമ്മിക്കാനുള്ള ആദ്യ ശ്രമമായിരുന്നു ഇത്.
    Source: keralapsc.gov website
  20. ഭാരതപ്പുഴയുടെ ഏറ്റവും വലിയ പോഷകനദി?
    a) തൂതപ്പുഴ
    b) കാഞ്ഞിരപ്പുഴ
    c) കുന്തിപ്പുഴ
    d) ഗായത്രിപ്പുഴ
    Correct Answer: Option A,തൂതപ്പുഴ
    Explanation
    കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴ തൂതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ്. പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിർത്തി ഈ നദിയാണ്. തൂത, ആലിപ്പറമ്പ്, കാറൽമണ്ണ, ഏലംകുളം, കുലുക്കല്ലൂർപുലാമന്തോൾ, വിളയൂർ, തിരുവേഗപ്പുറ, ഇരിമ്പിളിയം തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകുന്ന തൂതപ്പുഴ, കൂടല്ലൂരിലെ കൂട്ടക്കടവിൽ വച്ച് ഭാരതപ്പുഴയിൽ ലയിച്ചുചേരുന്നു. ഭാരതപ്പുഴയുടെ ഏറ്റവും വലിയ പോഷകനദിയാണ് തൂതപ്പുഴ.
    Source: keralapsc.gov website

Loading