1. നയാഗ്ര വെള്ളച്ചാട്ടം ഏതു രണ്ട് രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തി ആണ് ?
    a) കാനഡ – യു എസ് എ
    b) സിംഗപ്പൂർ – യു കെ
    c) കാനഡ – ഇന്ത്യ
    d) സിംഗപ്പൂർ – ലണ്ടൻ
    Correct Answer: Option A, കാനഡ – യു എസ് എ
    Explanation
    കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിനുമിടയിൽ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. ഇത് കാനഡയും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള അന്തർദേശീയ അതിർത്തിയിലേയ്ക്കു വ്യാപിച്ചുകിടക്കുന്നു. അമേരിക്കയിൽ നിന്നും കാനഡയിലേക്കു പതിക്കുന്നതിനാൽ കാനഡയിൽ നിന്നുമാണ്‌ നയാഗ്രയുടെ ഭംഗി പൂർ‌ണ്ണമായും ആസ്വദിക്കാൻ‌ കഴിയുക.
    Source: keralapsc.gov website
  2. ആരുടെ ജന്മദിനം ആണ് ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നത് ?
    a) വെങ്കയ്യ നായിഡു
    b) സർവ്വേപ്പള്ളി രാധാകൃഷ്ണൻ
    c) പ്രണവ് മുഖർജി
    d) കെ ആർ നാരായണൻ
    Correct Answer: Option B, സർവ്വേപ്പള്ളി രാധാകൃഷ്ണൻ
    Explanation
    ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന്‌ നിദർശനമാണ്‌. വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു.
    Source:Wikipedia
  3. സാമ്പത്തികശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
    a) ഗലീലിയോ
    b) ആദം സ്‌മിത്ത്‌
    c) ആർക്കമെഡീസ്
    d) ചാൾസ് ബാബേജ്
    Correct Answer: Option B,ആദം സ്‌മിത്ത്‌
    Explanation
    ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായറിയപ്പെടുന്ന സ്കോട്ടിഷ് തത്ത്വശാസ്ത്രജ്ഞനാണ്‌ ആഡം സ്മിത്ത്. വെൽത്ത് ഓഫ് നാഷൻസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആൻ ഇൻക്വയറി ഇന്റു ദി നേച്ചർ ആൻഡ് കോസസ് ഒഫ് ദി വെൽത്ത് ഓഫ് നാഷൻസ് എന്ന അദ്ദേഹത്തിന്റെ രചനയെ സാമ്പത്തികശാസ്ത്രത്തിലെ ആദ്യത്തെ ആധുനികകൃതിയായി കണക്കാക്കുന്നു.
    Source:Web india
  4. പെൻസിലുകൾ നിർമ്മിക്കുന്നതിൽ എന്താണ് ഉപയോഗിക്കുന്നത് ?
    a) ഇരുമ്പ്
    b) ഗ്രാഫൈറ്റ്
    c) മാർബിൾ
    d) കടലാസ്
    Correct Answer: Option B,ഗ്രാഫൈറ്റ്
    Explanation
    വരക്കാനും എഴുതാനും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് പെൻസിൽ . ഇതിൽ ചായം (സാധാരണയായി ഗ്രാഫൈറ്റ്, പല നിറങ്ങളിലുള്ള ചായം, കൽക്കരി എന്നിവയും ഉപയോഗിക്കാറുണ്ട്) കളിമണ്ണ് എന്നിവയുടെ മിശ്രിതത്തിന്റെ കനം തീരെ കുറഞ്ഞ, സാമാന്യം നീളമുള്ള ഒരു ദണ്ഡ് അത്രയും നീളമുള്ള മരത്തിന്റെ കനംകുറഞ്ഞ ആവരണത്തിന്ന് നടുവിലായി ഉറപ്പിച്ചിരിക്കും. അതിന്റെ ഒരറ്റം ആവശ്യാനുസരണം ചെത്തി കൂർപ്പിച്ച് എഴുതുവാനും ചിത്രം വരക്കാനുമൊക്കെ ഉപയോഗിക്കുന്നു. ഇതാണു ആദ്യകാലത്തെ പെൻസിലുകളുടെ ഘടന.
    Source:psc website
  5. ടെഹ്‌റാൻ എവിടെ ആണ് സ്ഥിതി ചെയ്യുന്നത് ?
    a) മേഘാലയ
    b) ഇറാഖ്
    c) ഇറാൻ
    d) സിഡ്‌നി
    Correct Answer: Option C,ഇറാൻ
    Explanation
    ഇറാനിന്റെ തലസ്ഥാന നഗരമാണ് ടെഹ്റാൻ. രാജ്യത്തെ ഏറ്റവും വലിയ നഗരവും ടെഹ്റാൻ തന്നെയാണ്. ടെഹ്റാൻ പ്രവിശ്യയുടെ ഭരണകേന്ദ്രം കൂടിയാണ് ഈ നഗരം.8,429,807പേർ അധിവസിക്കുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള 23-ആമത്തെ നഗരമാണ്.
    Source: keralapsc.gov website
  6. ജപ്പാന്റെ ദേശീയ കായിക വിനോദം ഏതാണ് ?
    a) സുമോ ഗുസ്‌തി
    b) ക്രിക്കറ്റ്
    c) ഫുട്ബാൾ
    d) ഹോക്കി
    Correct Answer: Option A, സുമോ ഗുസ്‌തി
    Explanation
    ജപ്പാന്റെ ദേശീയ കായിക വിനോദമാണ്‌ സുമോ ഗുസ്തി. രണ്ടു ഗുസ്തിക്കാർ (റികിഷി)‍ തമ്മിൽ നടത്തുന്ന ഒരു ഗുസ്തി മൽസരമാണിത്. ഷിന്റോ ദേവാലയങ്ങളിൽ ദേവപ്രീതിക്കായുള്ള അനുഷ്ഠാനമെന്ന നിലയിലാണ്‌ പണ്ടുകാലത്ത് സുമോ ഗുസ്തി നടന്നിരുന്നത്. എതിരാളിയെ മലർത്തിയടിക്കുകയോ ദോഹ്യോ എന്ന മൽസരം നടക്കുന്ന വലയത്തിനു പുറത്താക്കുകയോ ചെയ്യുകയാണ്‌ ലക്ഷ്യം.
    Source:keralapsc.gov website
  7. നൈൽ നദി എവിടെ നിന്നാണ് ഉത്ഭവിക്കുന്നത് ?
    a) ആൻഡമാൻ
    b) അറബിക്കടൽ
    c) വിക്ടോറിയ തടാകം
    d) ലക്ഷദ്വീപ്
    Correct Answer: Option C, വിക്ടോറിയ തടാകം
    Explanation
    നൈൽ നദി ഭൂഗോളത്തിലെ ഏറ്റവും നീളമേറിയ നദിയാണ് 6,650 കിലോമീറ്റർ നീളമുള്ള ഈ നദി പതിനൊന്ന് രാജ്യങ്ങളിലായി ആഫ്രിക്കൻ വൻ‌കരയിലൂടെ ഒഴുകുന്നു വിക്റ്റോറിയ തടാകം ആണ് നൈലിന്റെ പ്രഭവകേന്ദ്രം എന്നാണ് കരുതിവരുന്നത്. ഉഗാണ്ടയിലെ ജിൻജ എന്ന സ്ഥലത്തുനിന്നു വിക്ടോറിയ തടാക ത്തിന്റെ ഭാഗത്തുവെച്ച് ഉൽഭവിച്ച് ഈജിപ്റ്റിന്റെ വടക്ക് ഭാഗത്ത് മെഡിറ്റേറിയൻ ഉൾക്കടലിൽ പതിയ്ക്കുന്നു.
    Source: Wikipedia
  8. കേരള സംസ്ഥാനത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പ് മന്ത്രി ആരായിരുന്നു ?
    a) ജോസഫ് മുണ്ടശ്ശേരി
    b) സി അച്യുതമേനോൻ
    c) എ ആർ മേനോൻ
    d) വി എസ് അച്യുതാനന്ദൻ
    Correct Answer: Option C,എ ആർ മേനോൻ
    Explanation
    കേരള സംസ്ഥാനത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പ് മന്ത്രിയും ഒരു ഭിഷഗ്വരനുമായിരുന്നു അമ്പാട്ട് രാവുണ്ണി മേനോൻ എന്ന എ.ആർ. മേനോൻ തൊഴിലുകൊണ്ട് ഒരു ഡോക്ടറായിരുന്നെങ്കിലും അദ്ദേഹം പൊതു പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു രണ്ട് തവണ കേരള നിയമസഭയിലും ഇരുപത് വർഷത്തോളം കൊച്ചിനിയമസഭയിലും, ഒരു തവണ തിരുക്കൊച്ചി നിയമസഭയിലും എ.ആർ. മേനോൻ അംഗമായിരുന്നു.
    Source: Wikipedia
  9. ഇന്ത്യയിൽ ആദ്യത്തെ മണ്ണു മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
    a) വെള്ളയമ്പലം
    b) നന്ദൻകോട്
    c) മരുതൻകുഴി
    d) പാറാട്ട് കോണം
    Correct Answer: Option D, പാറാട്ട് കോണം
    Explanation
    കേരളത്തിൽ തിരുവനന്തപുരത്തെ പറോട്ടുകോണത്തുള്ള കേന്ദ്ര മണ്ണ് അനലിറ്റിക്കൽ പരീക്ഷണശാലയിൽ സ്ഥിതിചെയ്യുന്ന മ്യൂസിയമാണ് കേരള മണ്ണു മ്യൂസിയം കേരളത്തിലെ മണ്ണിന്റെ വൈവിധ്യം പ്രദർശിപ്പിക്കുന്ന മ്യൂസിയമാണിത്. 2014 ജനുവരി ഒന്നിനു തുടങ്ങിയ ഈ മ്യൂസിയം മണ്ണുസർവ്വേയ്ക്കും സംരക്ഷണത്തിനുമുള്ള വകുപ്പിന്റെ കീഴിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ മ്യൂസിയം ഇന്ത്യയിലെതന്നെ ആദ്യ മണ്ണുമ്യൂസിയവും ലോകത്തിലെ ഏറ്റവും വലിയ മണ്ണുമ്യൂസിയവുമായി കണക്കാക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലാണിത് സ്ഥാപിച്ചിരിക്കുന്നത്.
    Source: psc website
  10. അളവെടുപ്പ് എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത് ?
    a) മെട്രോളജി
    b) സൈക്കോളജി
    c) സ്റ്റീരിയോളജി
    d) സെലനോളജി
    Correct Answer: Option A, മെട്രോളജി
    Explanation
    അളവെടുപ്പ് എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് മെട്രോളജി മനുഷ്യപ്രവർത്തനങ്ങളെ ഏകോപിപിക്കുന്നതിൽ നിർണായകമായ ഏകകങ്ങളെക്കുറിച്ചുള്ള പൊതുവായ അവബോധം സൃഷ്ടിക്കുന്നതിന് ഈ ശാസ്ത്രശാഖ ശ്രമിച്ചുവരുന്നു. ഫ്രെഞ്ച് വിപ്ലവത്തെ തുടർന്ന് ഫ്രാൻസിലെ അളവെടുപ്പ് ഏകകങ്ങളെ ഏകീകരിക്കാനുള്ള ശ്രമത്തോടെയാണ് ആധുനിക മെട്രോളജി പിറവിയെടുക്കുന്നത്.
    Source: Web india
  11. ക്ഷേത്രഗണിതശാസ്ത്രത്തിന്റെ പിതാവ് ?
    a) ജോൺ നേപ്പിയർ
    b) യൂക്ലിഡ്
    c) ആർക്കമിഡീസ്
    d) ആര്യഭട്ടൻ
    Correct Answer: Option B, യൂക്ലിഡ്
    Explanation
    ഗണിതശാസ്ത്ര വിഭാഗത്തിൽ ക്ഷേത്രഗണിതശാസ്ത്രത്തിന്റെ (ജ്യാമിതി) പിതാവ് എന്നറിയപ്പെടുന്ന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനാണ്‌ യൂക്ലിഡ് ഉദ്ദേശം ബി.സി. 300-ൽ ജീവിച്ചിരുന്ന ഇദ്ദെഹം യൂക്ലിഡ് ഓഫ് അലക്സാണ്ട്രിയ എന്ന പേരിലും അറിയപ്പെട്ടിരുന്നു. എലമെന്റ്സ് എന്ന ഗ്രന്ഥത്തിൽ യൂക്ലിഡ് വിവരിക്കുന്ന ജ്യാമിതീയതത്വങ്ങൾ യൂക്ലീഡിയൻ ക്ഷേത്രഗണിതം എന്നറിയപ്പെടുന്നു
    Source: keralapsc.gov website
  12. കാളിദാസന്റെ കവിത്വമുള്ള ശാസ്ത്രജ്ഞൻ എന്നറിയപ്പെടുന്നതാരെ ?
    a) യൂക്ലിഡ്
    b) ഭാസ്കരാചാര്യൻ
    c) ബെർട്രൻഡ് റസ്സൽ
    d) ആർക്കമിഡീസ്
    Correct Answer: Option B, ഭാസ്കരാചാര്യൻ
    Explanation
    ഭാരതത്തിലെ ഏറ്റവും പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞന്മാരിൽ ഒരാളാണ് ഭാസ്കരൻ ഒന്നാമൻ. പ്രശസ്തനായ ഒരു ജ്യോതിശാസ്ത്രജ്ഞനും കൂടി ആണദ്ദേഹം. ഗണിത ജ്യോതിശാസ്ത്ര പഠനങ്ങളിൽ ഉപമാസമ്പുഷ്ടങ്ങളായ കവിതാശകലങ്ങൾ ചേർത്തതുവഴി പുതിയൊരു പാത വെട്ടിത്തെളിച്ച മഹാനാണദ്ദേഹം. കാളിദാസന്റെ കവിത്വമുള്ള ശാസ്ത്രജ്ഞൻ എന്നാണ്‌ ഭാസ്കരാചാര്യൻ അറിയപ്പെടുന്നത്‌.
    Source:vikaspedia
  13. ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു ?
    a) ചെന്നൈ
    b) മുംബൈ
    c) ബാംഗ്ലൂർ
    d) വിശാഖപട്ടണം
    Correct Answer: Option B, മുംബൈ
    Explanation
    തെക്കേ മുംബൈയിൽ കടൽതീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കമാനമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ ബസാൾട്ട്, കോൺക്രീറ്റ് എന്നിവയാൽ നിർമ്മിക്കപ്പെട്ട ഈ കമാനത്തിന്റെ ഉയരം 26 മീറ്ററാണ് .ബ്രിട്ടണിലെ ജോർജ്ജ് അഞ്ചാമൻ രാജാവും, മേരി രാജ്ഞിയും 1911 ൽ നടത്തിയ ഇന്ത്യാസന്ദർശനത്തിന്റെ ഓർമ്മക്കായി പണികഴിക്കപ്പെട്ടു. 1911-ലാണ് തറക്കല്ലിട്ടത്. പൂർത്തീകരണം 1924-ൽ.
    Source:keralapsc.gov website
  14. ഇന്ത്യ അണുപരീക്ഷണം നടത്തിയ സ്ഥലം?
    a) ഡൽഹി
    b) പൊഖ്‌റാൻ
    c) മുംബൈ
    d) അഹമ്മദാബാദ്
    Correct Answer: Option B, പൊഖ്‌റാൻ
    Explanation
    രാജ്സ്ഥാനിലെ ജയ്സാൽമീർ മുനിസിപ്പാലിറ്റിയിൽ പെട്ട പ്രദേശമാണ് പൊഖ്റാൻ ഥാർ മരുഭൂമിയുടെ ഭാഗമായ പൊഖ്റാനിലാണ് ഇന്ത്യ ആണവപരീക്ഷണങ്ങൾ നടത്താറുള്ളത് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1974-ലാണ് പൊഖ്റാനിലെ ആണവപരീക്ഷണ നിലയം സ്ഥാപിതമാകുന്നത്. ഭാഭാ ആറ്റമിക് റിസർച്ച് സെന്ററാണ് പൊഖ്രാൻ ആണവപരീക്ഷണനിലയം സ്ഥാപിക്കാൻ പ്രധാന പങ്കു വഹിച്ചത്.
    Source:keralapsc.gov website
  15. പൊഖ്റാൻ-2 എന്ന രണ്ടാമത്തെ ആണവ പരീക്ഷണം നടന്നത് ഏതു വർഷം ?
    a) 1995
    b) 1996
    c) 1997
    d) 1998
    Correct Answer: Option D, 1998
    Explanation
    ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1974-ലാണ് പൊഖ്റാനിലെ ആണവപരീക്ഷണ നിലയം സ്ഥാപിതമാകുന്നത്. ഇന്ത്യൻ കരസേനയുടെ കീഴിലാണ് ഈ നിലയം പ്രവർത്തിക്കുന്നത്. 1998 ലാണ് പൊഖ്റാൻ-2 എന്ന രണ്ടാമത്തെ ആണവ പരീക്ഷണം നടന്നത് അടൽ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെയാണ്
    Source: Wikiwand
  16. പരിശുദ്ധിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ?
    a) പാകിസ്ഥാൻ
    b) ഇന്ത്യ
    c) അമേരിക്ക
    d) ബ്രിട്ടൻ
    Correct Answer: Option A, പാകിസ്ഥാൻ
    Explanation
    പാകിസ്താൻ ഏഷ്യൻ വൻകരയുടെ തെക്കുഭാഗത്തുള്ള രാജ്യമാണ്‌. ഇന്ത്യാ വിഭജനത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയാണ്‌ പാകിസ്താൻ നിലവിൽവന്നത്‌. പാകിസ്താൻ എന്ന പേരിനർത്ഥം പരിശുദ്ധിയുടെ നാട് എന്നാണ് മുസ്ലിംങ്ങൾക്ക് ബ്രിട്ടീഷ് ഇന്ത്യയിൽ പ്രത്യേക രാജ്യം എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ചൌധരി റഹ്മത്ത് അലിയാണ് ഈ പേര് 1934-ൽ ആദ്യമായി ഉപയോഗിച്ചത്.
    Source:keralapsc.gov website
  17. ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രം ?
    a) കിരിബാസ്
    b) ബലൂചിസ്ഥാൻ
    c) വത്തിക്കാൻ നഗരം
    d) ഇസ്ലാമബാദ്
    Correct Answer: Option C,വത്തിക്കാൻ നഗരം
    Explanation
    ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാൻ നഗരം കത്തോലിക്കാ സഭയുടെ ആസ്ഥാനവുമാണ്‌ വത്തിക്കാൻ നഗരം 44 ഹെക്ടർ (110 ഏക്കർ) വിസ്തീർണ്ണവും 800 പേർ മാത്രം വസിക്കുന്നതുമായ നഗരം വിസ്തീർണ്ണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമാണ്.
    Source: keralapsc.gov website
  18. ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി?
    a) ഡെക്കാൺ
    b) കാസ്
    c) തിബത്ത്
    d) മാൾവ
    Correct Answer: Option C, തിബത്ത്
    Explanation
    കിഴക്കൻ ഏഷ്യയിലെ 25 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തിബത്ത് പീഠഭൂമിയുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന ഈ പ്രദേശം ചരിത്രത്തിലൊട്ടുമിക്കവാറും കാലം സ്വതന്ത്രരാജ്യമായി നിലനിന്നിരുന്ന ഒരു ഭുവിഭാഗമാണ്. സമുദ്രനിരപ്പിൽനിന്ന് ശരാശരി 5,000 മീറ്റർ (16,000 അടി)[1] വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തിബത്ത് ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ്. സമുദ്രനിരപ്പിൽ നിന്ന് 8,848 മീറ്റർ (29,029 അടി) ഉയരത്തിലുള്ളതും ഭൂമിയുടെ ഏറ്റവും ഉയരമുള്ള പർവത ശിഖരവുമായ എവറസ്റ്റ് ആണ് തിബത്തിലെ ഏറ്റവും ഉയർന്ന പ്രദേശം.
    Source: keralapsc.gov website
  19. നാറ്റോയുടെ (NATO) ആദ്യ സർവ്വാധിപൻ ?
    a) ഡ്വൈറ്റ് ഐസനോവർ
    b) മാർഷൽ ബാലഗാനിൻ
    c) ജോർജ് വാഷിംഗ്‌ടൺ
    d) മിഷൈൽ പോപ്സൺ
    Correct Answer: Option A, ഡ്വൈറ്റ് ഐസനോവർ
    Explanation
    1953 മുതൽ1961 വരെ അമേരിക്കയുടെ 34 ആം പ്രസിഡണ്ടും അമേരിക്കയുടെ സൈനികതലവനും ആയിരുന്നുഡ്വൈറ്റ് ഐസനോവർ . രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ യൂറോപ്പിലെ പരമാധികാര സൈന്യാധിപൻ ഐസനോവർ ആയിരുന്നു. 1951 – ൽ അദ്ദേഹം നാറ്റോയുടെ (NATO) ആദ്യ സർവ്വാധിപനായി.
    Source: keralapsc.gov website
  20. കണ ഏതു ജീവകത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ആണ് ?
    a) ജീവകം ഡി
    b) ജീവകം സി
    c) ജീവകം കെ
    d) ജീവകം ഇ
    Correct Answer: Option A,ജീവകം ഡി
    Explanation
    ശരീരത്തിൽ സൂക്ഷിച്ച് വെക്കാൻ കഴിയുന്ന, കൊഴുപ്പിലലിയുന്ന ജീവകമാണിത്. സൂര്യപ്രകാ‍ശം വഴി ശരീരത്തിലേക്ക് ഈ ജീവകം ആഗിരണം ചെയ്യപ്പെടുന്നു. ജീവകം ഡി ശരീരത്തിലെ കാത്സ്യത്തിന്റെയും ഫോസ്ഫറസ് എന്നിവയുടെയും അളവ് ക്രമീകരിക്കുന്നു സൂര്യൻ സമുദ്രനിരപ്പിൽ നിൽകുമ്പോൾ ഉണ്ടാകുന്ന രശ്മികളുടെ തരംഗദൈർഘ്യം ഇവ സം‌യോജിപ്പിക്കാൻ പറ്റിയതാണ്. ജീവകം ഡിയുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് കണ.
    Source: keralapsc.gov website

Loading