1. ബക്സർ യുദ്ധം യുദ്ധംനടന്നതെവിടെ ?
    a) ബീഹാർ
    b) രാജസ്ഥാൻ
    c) ഗുജറാത്ത്
    d) കേരളം
    Correct Answer: Option A, ബീഹാർ
    Explanation
    ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഒരു വശത്തും ബംഗാൾ നവാബായ മിർ കാസിം; അവധിലെ നവാബായ ഷൂജ ഉദ്-ദൗള; മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് ബക്സർ യുദ്ധം ഇന്ത്യയിലെ ഇന്നത്തെ ബിഹാർ സംസ്ഥാനത്തിലുള്ള ബക്സർ എന്ന ഗംഗാതീരത്തുള്ള പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു.
    Source: keralapsc.gov website
  2. തണ്ണിമത്തന്റെ ജന്മ ദേശം?
    a) ഇന്ത്യ
    b) ആഫ്രിക്ക
    c) ചൈന
    d) ബ്രിട്ടൻ
    Correct Answer: Option B, ആഫ്രിക്ക
    Explanation
    വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ്‌ തണ്ണിമത്തൻ വെള്ളരി വർഗ്ഗ വിളയായ തണ്ണിമത്തന്റെ ജന്മ ദേശം ആഫ്രിക്കയാണ്‌. ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം തന്നെ ഈ വിള വ്യാപകമായി കൃഷി ചെയ്തു വരുന്നു. അന്തരീക്ഷത്തിലെ ഈർപ്പവും; മഴയും കുറഞ്ഞ രീതിയിലുള്ള വരണ്ട കാലാവസ്ഥയുമാണ്‌ തണ്ണിമത്തന്റെ കൃഷിക്ക് അനുകൂല ഘടകങ്ങൾ.
    Source:Wikipedia
  3. കോത്താരി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
    a) ബാലവേല
    b) വിദ്യാഭ്യാസം
    c) സ്ത്രീധനം
    d) രാഷ്ട്രീയം
    Correct Answer: Option B,വിദ്യാഭ്യാസം
    Explanation
    ഇന്ത്യയുടെ വിദ്യാഭ്യാസ പ്രശ്നങ്ങളെ പഠിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും നിയമിക്കപ്പെട്ട കമ്മീഷനാണ് കോത്താരി വിദ്യാഭ്യാസ കമ്മീഷൻ (1964-66). യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (U.G.C) ചെയർമാനായിരുന്ന ഡോ. ഡി.എസ്. കോത്താരി ആയിരുന്നു കമ്മീഷന്റെ അദ്ധ്യക്ഷൻ. 1964 ജൂലൈ 14 ന് നിയമിക്കപ്പെട്ട കമ്മീഷൻ 1964 ഒക്ടോബർ 2 ന് പ്രവർത്തനം ആരംഭിച്ചു.
    Source:Web india
  4. ഗോവയിൽ നിന്നും പോർച്ചുഗീസുകാരെ 1961 -ൽ പുറത്താക്കിയ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയുടെ പേര് ?
    a) ഓപ്പറേഷൻ സക്‌സസ്
    b) ഓപ്പറേഷൻ വിജയ്
    c) ഓപ്പറേഷൻ കാർഗിൽ
    d) ഓപ്പറേഷൻ ഗോവ
    Correct Answer: Option B,ഓപ്പറേഷൻ വിജയ്
    Explanation
    ഗോവ വിമോചനം , പോർച്ചുഗീസ് ഇന്ത്യയുടെ പതനം , പോർച്ചുഗീസ് ഗോവയിലേക്കുള്ള ഇന്ത്യൻ കടന്നുകയറ്റം, ഓപ്പറേഷൻ വിജയ് (1961) എന്നെല്ലാം അറിയപ്പെടുന്നത് ഗോവയിൽ നിന്നും പോർച്ചുഗീസുകാരെ 1961 -ൽ പുറത്താക്കിയ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയാണ്. കര, നാവിക, വായുസേനകളെല്ലാം പങ്കെടുത്ത ഈ സൈനികനടപടി ഏതാണ്ട് 36 മണിക്കൂർ നീണ്ടുനിന്നു, അതോടെ ഇന്ത്യൻ മണ്ണിൽ 451 വർഷം നീണ്ട പോർച്ചുഗീസ് അധിനിവേശത്തിന് വിരാമമായി.
    Source:psc website
  5. താരാശങ്കർ ബന്ദോപാധ്യായക്ക് ജ്ഞാനപീഠം പുരസ്‌കാരം നേടിക്കൊടുത്ത നോവൽ?
    a) ദേവദൂത്
    b) ആകാശമണ്ഡലം
    c) ഗണദേവത
    d) ഗന്ധർവ്വൻ
    Correct Answer: Option C,ഗണദേവത
    Explanation
    താരാശങ്കർ ബന്ദോപാധ്യായ എഴുതിയ പ്രസിദ്ധ ബംഗാളി നോവൽ.1967 ലെ ജ്ഞാനപീഠ പുരസ്കാരം ഈ കൃതിക്കായിരുന്നു. `ചണ്ഡീമണ്ഡപം` എന്ന ഗ്രാമത്തെ കേന്ദ്രമാക്കിയാണ് ഗണദേവത ആരംഭിക്കുന്നത്. ഗ്രാമീണ സംസ്കാരം സെമീന്ദാർമാരുടെ ചൂഷണം കൊണ്ട് നശിക്കുന്നതും ജനസേവകർ വൈദേശിക ഭരണവും മുതലാളിത്ത സംസ്ക്കാരവും സൃഷ്ടിക്കുന്ന അന്തരീക്ഷത്തിൽ പെട്ട് തകർന്നടിയുന്നതും ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിക്കുന്നു.
    Source: keralapsc.gov website
  6. ‘ജീവൻ മിശായി’ എന്ന കഥാപാത്രം ഏത് ബംഗാളി നോവലിലാണ്?
    a) ആരോഗ്യനികേതനം
    b) ഗണദേവത
    c) ഗന്ധർവ്വൻ
    d) ദേവദൂത്
    Correct Answer: Option A, ആരോഗ്യനികേതനം
    Explanation
    ബംഗാളി സാഹിത്യകാരൻ താരാശങ്കർ ബന്ദോപാധ്യായയുടെ പ്രശസ്തമായ ഒരു നോവലാണ് ആരോഗ്യനികേതനം 1953-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ ലോകസാഹിത്യത്തിലെതന്നെ ഏറ്റവും നല്ല നോവലുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. ജീവൻ മശായ് എന്ന ആയുർവേദ ഡോക്ടറുടെ ബാല്യം മുതൽ മരണം വരെയുള്ള ജീവിതകഥയും അതിനെ പശ്ചാത്തലമാക്കി, ജീവന്റേയും മരണത്തിന്റേയും രഹസ്യങ്ങൾ തേടുന്ന രണ്ടു വൈദ്യവ്യവസ്ഥകളുടെ സംഘർഷഭരിതമായ മുഖാമുഖവുമാണ് നോവൽ ചിത്രീകരിക്കുന്നത്
    Source:keralapsc.gov website
  7. ‘യയാതി’ എന്ന മറാഠി നോവലിന്റെ കർത്താവാര്?
    a) രൺജിത് ദേശായി
    b) അമരസിംഹൻ
    c) വി.സ്. ഖാണ്ഡേക്കർ
    d) ബങ്കിം ചന്ദ്ര ചാറ്റർജി
    Correct Answer: Option C, വി.സ്. ഖാണ്ഡേക്കർ
    Explanation
    വിഷ്ണു സഖാറാം ഖാണ്ഡേക്കർ , ഒരു മറാഠി സാഹിത്യകാരനായിരുന്നു. ഇദ്ദേഹം ആകെ 16 നോവലുകളും, ആറ് നാടകങ്ങളും, 250-ഓളം ചെറുകഥകളും, 50 ദൃഷ്ടാന്ത കഥകളും, 100 ഉപന്യാസങ്ങളും, 200-ലധികം നിരൂപണങ്ങളും രചിച്ചിട്ടുണ്ട്. യയാതി എന്ന നോവലാണ് ഏറ്റവും പ്രശസ്തമായ കൃതി. ഈ നോവലിന് മഹാരാഷ്ട്ര സംസ്ഥാന പുരസ്കാരവും (1960), സാഹിത്യ അക്കാദമി പുര‍സ്കാരവും (1960), ജ്ഞാനപീഠവും(1974) ലഭിച്ചു.
    Source: Wikipedia
  8. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വർഷം ?
    a) 1760
    b) 1761
    c) 1762
    d) 1763
    Correct Answer: Option C,1761
    Explanation
    മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ദില്ലിക്ക് ഏകദേശം 80 മൈൽ വടക്ക് സ്ഥിതിചെയ്യുന്ന പാനിപ്പത്തിൽ 1761 ജനുവരി 14-നു ആണ്. ഈ യുദ്ധത്തിൽ ഫ്രഞ്ചുകാർ ആയുധം നൽകുകയും പരിശീ‍ലിപ്പിക്കുകയും ചെയ്ത മറാഠരുടെ പീരങ്കിപ്പടയും അഹ്മദ് ഷാ ദുറാനി നേതൃത്വം നൽകിയ അഫ്ഗാനികളുടെ ലഘു കുതിരപ്പടയും ഏറ്റുമുട്ടി. 18-ആം നൂറ്റാണ്ടിൽ നടന്ന ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായി ഈ യുദ്ധം കരുതപ്പെടുന്നു.
    Source: Wikipedia
  9. ഏതു രാജാവ് ആണ് മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റിയത് ?
    a) ബുദ്ധൻ
    b) ബിംബിസാരൻ
    c) അജാതശത്രു
    d) ഉദയഭദ്രൻ
    Correct Answer: Option D, ഉദയഭദ്രൻ
    Explanation
    ഹര്യങ്ക രാജവംശം മഗധ സാമ്രാജ്യം ഭരിച്ചിരുന്ന രണ്ടാമത്തെ രാജവംശമാണെന്ന് കരുതപ്പെടുന്നു. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം രാജഗൃഹം ആയിരുന്നു. പിന്നീട് പാടലീപുത്രത്തേക്ക് (ഇന്നത്തെ പറ്റ്ന) തലസ്ഥാനം മാറ്റി. മഹാവംശപുസ്തകം അനുസരിച്ച് അജാതശത്രുവിനു ശേഷം ഉദയഭദ്രൻ രാജാവായി ഉദയഭദ്രൻ മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി. പിൽക്കാലത്ത് മൗര്യസാമ്രാജ്യത്തിനു കീഴിൽ പാടലീപുത്രം പുരാതന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായി.
    Source: psc website
  10. ജൈനഗ്രന്ഥങ്ങളിൽ ശ്രേനിക് മഹാരാജാവെന്ന് അറിയപെടുന്നതാരെ ?
    a) ബിംബിസാരൻ
    b) ബുദ്ധൻ
    c) അജാതശത്രു
    d) ഉദയഭദ്രൻ
    Correct Answer: Option A, ബിംബിസാരൻ
    Explanation
    ബി.സി. 558 – 491 വരെ മഗധ സാമ്രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിയാണ് ബിന്ദുസാരൻ ബിംബിസാരൻ മഹാവീരന്റെയും ശ്രീബുദ്ധന്റെയും കാലത്ത് ജീവിച്ചിരുന്നു എന്നും ബുദ്ധനെ നേരിട്ടു കണ്ടിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു. ജൈനഗ്രന്ഥങ്ങളിൽ ശ്രേനിക് മഹാരാജാവെന്ന് ബിംബിസാരനെ പ്രതിപാദിക്കുന്നു. ബിംബിസാരന്റെ സദസ്യനായിരുന്ന ഭിഷഗ്വരനായിരുന്നു ” ജീവകൻ”
    Source: Web india
  11. മഹാബലിപുരം നിർമിച്ച രാജവംശമേത്?
    a) നന്ദ വംശം
    b) പല്ലവവംശം
    c) മഗധ വംശം
    d) മുഗൾ വംശം
    Correct Answer: Option B, പല്ലവവംശം
    Explanation
    മഹാബലിപുരം ഇന്നത്തെ കാഞ്ചീപുരം (തമിഴ്നാട്) ജില്ലയിലെ അതിപുരാതനമായ ഒരു തുറമുഖ നഗരമാണ്‌. ക്രി.വ 7ആം നൂറ്റാണ്ടിൽ തെക്കൻ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ്‌, ഇന്ന് തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിനു 60 കി.മീ തെക്കുള്ള ഈ നഗരം രൂപപ്പെടുത്തിയത്. പല്ലവരാജാവായിരുന്ന മാമല്ലന്റെ പേരിലാണ്‌ ഈ സ്ഥലം അറിയപ്പെടുന്നത്.
    Source: keralapsc.gov website
  12. തിരുവത്താഴം, മൊണാലിസ എന്നീ ചിത്രങ്ങൾ ആര് വരച്ചതാണ് ?
    a) ടാഗോർ
    b) ഡാ വിഞ്ചി
    c) നെഹ്‌റു
    d) പിക്കാസോ
    Correct Answer: Option B, ഡാ വിഞ്ചി
    Explanation
    നവോത്ഥാനകാലത്തെ പ്രശസ്തനായ ഒരു കലാകാരനായിരുന്നു ലിയനാർഡോ ഡാ വിഞ്ചി. ഇദ്ദേഹത്തിന്റെ ചിന്താഗതികൾ തന്റെ കാലത്തിനും മുൻപിൽ ആയിരുന്നു. ഇദ്ദേഹത്തിന്റെ സാന്ത മരിയ ഡെല്ല ഗ്ഗ്രാസിയെ ദേവാലയത്തിലെ തിരുവത്താഴം, മൊണാലിസ എന്നീ ചിത്രങ്ങൾ അവയുടെ കലാമൂല്യത്തിന്റെ പേരിൽ ലോക പ്രശസ്തങ്ങളാണ്.
    Source:vikaspedia
  13. ഭാരതത്തിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം ഏതു വർഷം ആണ് ആരംഭിച്ചത് ?
    a) 2008
    b) 2007
    c) 2009
    d) 2010
    Correct Answer: Option B, 2007
    Explanation
    കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണ് സുനാമി എന്നു വിളിയ്ക്കുന്നത്. INCOIS (Indian National Centre for Ocean Information Services) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി. ഭാരതത്തിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം 2007 ഒക്ടോബർ 1 മുതൽ ഹൈദ്രാബാദിൽ ആരംഭിച്ചു.
    Source:keralapsc.gov website
  14. സുനാമിയുടെ വേഗത മണിക്കൂറിൽ എത്ര ?
    a) 800 മൈൽസ്
    b) 500 മൈൽസ്
    c) 700 മൈൽസ്
    d) 1000 മൈൽസ്
    Correct Answer: Option B, 500 മൈൽസ്
    Explanation
    ഒരു സുനാമിത്തിരയുടെ ഉയരം ഉൾക്കടലിൽ സാധാരണഗതിയിൽ ഒരു മീറ്ററിൽ താഴെയായിരിയ്ക്കും സുനാമിയുടെ ഏകദേശവേഗത മണിക്കൂറിൽ അഞ്ഞൂറു് മൈൽ വരും. കരയോടടുക്കുന്തോറും കടലിന്റെ ആഴം കുറയുകയും, അതിനാൽ സുനാമിയുടെ വേഗത ഗണ്യമായി കുറയുകയും ചെയ്യും. അപ്രകാരം വേഗവും തരംഗദൈർഘ്യവും കുറയുന്നതോടെ, തിരകളുടെ നീളം കുറുകി ഉയരം കൂടാൻ തുടങ്ങുന്നു.
    Source:keralapsc.gov website
  15. മൈക്രോവേവ് ഓവൻ കണ്ടുപിടിച്ചത് ആര് ?
    a) ഹെൻറി ജോൺ
    b) ജെയിംസ് റുഥർ
    c) ജോൺ ലോഗി ബേർഡ്
    d) പെർസി സ്പെൻസർ
    Correct Answer: Option D, പെർസി സ്പെൻസർ
    Explanation
    രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആധുനിക മൈക്രോവേവ് ഓവൻ കണ്ടുപിടിച്ചത് അമേരിക്കൻ എൻജിനീയർ പെർസി സ്പെൻസറാണ്. “റഡറഞ്ച്” എന്ന് നാമകരണം ചെയ്ത ഇത് 1946 ലാണ് ആദ്യമായി വിറ്റത്. ഷാർപ്പ് കോർപ്പറേഷൻ 1964-നും 1966-നും ഇടയിൽ ടേൺടേബിൾ ഉള്ള ആദ്യത്തെ മൈക്രോവേവ് ഓവൻ അവതരിപ്പിച്ചു. 1970 കളുടെ അവസാനത്തിൽ മൈക്രോവേവ് ഓവനുകൾ റെസിഡൻഷ്യൽ ഉപയോഗത്തിന് താങ്ങാനാകുന്ന തരത്തിലായതിന് ശേഷം, അവയുടെ ഉപയോഗം ലോകമെമ്പാടുമുള്ള വാണിജ്യ, പാർപ്പിട അടുക്കളകളിലേക്ക് വ്യാപിച്ചു.
    Source: Wikiwand
  16. ലോകത്തിലെ ഏറ്റവും ശക്തി ഉള്ള ഇല ?
    a) വിക്ടോറിയ വാട്ടർ ലില്ലി
    b) പനയോല
    c) റഫ്ലേഷ്യ
    d) മോൺസ്റ്റെറ
    Correct Answer: Option A, വിക്ടോറിയ വാട്ടർ ലില്ലി
    Explanation
    ആമസോൺ പ്രദേശത്ത് കാണുന്ന വലിയ ഒരിനം ആമ്പലാണ്‌ വിക്റ്റോറിയ റീജിയ അഥവാ വിക്റ്റോറിയ ആമസോണിക്ക ആമ്പലുകളുടെ കുടുംബമായ Nymphaeaceae കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയതാണ്‌ ഇത്. ഗയാനയിലെ ദേശീയ പുഷ്പമാണിത്. ഇതിന്റെ ഇലകൾക്ക് 2 മീറ്ററോളം വ്യാസമുണ്ടാകും. 50 കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷിയും ഇലകൾക്കുണ്ട്.
    Source:keralapsc.gov website
  17. ഇന്ത്യയുടെ ദേശീയപ്രതിജ്ഞാ രചയിതാവ് ?
    a) സുഭാഷ് ചന്ദ്രബോസ്
    b) ടാഗോർ
    c) വെങ്കട സുബ്ബറാവു
    d) നെഹ്‌റു
    Correct Answer: Option C,വെങ്കട സുബ്ബറാവു
    Explanation
    തെലുഗു എഴുത്തുകാരനും ഇന്ത്യയുടെ ദേശീയപ്രതിജ്ഞാ രചയിതാവുമാണ് പൈദിമാരി വെങ്കട സുബ്ബറാവു. വിശാഖപട്ടണത്ത് ജില്ലാ ട്രഷറി ഓഫീസറായി സേവനമനുഷ്ഠിക്കുന്ന കാലത്താണ് അദ്ദേഹം പ്രതിജ്ഞ രചിച്ചത്. 1962-ലെ ഇന്ത്യാ-ചൈന യുദ്ധകാലത്താണ് അദ്ദേഹം ഇതെഴുതിയത്. 1964-ൽ ബാംഗ്ലൂരിൽ വച്ച് നടന്ന കേന്ദ്രവിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തിലാണ് ആദ്യമായി ഈ വരികൾ അവതരിപ്പിച്ചത്.
    Source: keralapsc.gov website
  18. മറാഠ സാമ്രാജ്യം സ്ഥാപിച്ചത് ആരാണ് ?
    a) ബാബർ
    b) ശ്രീഗുപ്തൻ
    c) ഛത്രപതി ശിവജി
    d) ശലൻ
    Correct Answer: Option C, ഛത്രപതി ശിവജി
    Explanation
    മറാഠ കോൺഫെഡെറസി എന്ന് അറിയപ്പെട്ട മറാഠ സാമ്രാജ്യം ഇന്ത്യയിലെ ഒരു ഹിന്ദു സാമ്രാജ്യം ആയിരുന്നു. ഛത്രപതി ശിവജി ആണ് ഈ സാമ്രാജ്യം സ്ഥാപിച്ചത്. 1674 മുതൽ 1818 വരെ ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്. സാമ്രാജ്യത്തിന്റെ ഉന്നതിയിൽ മറാഠ സാമ്രാജ്യം 2500 ലക്ഷം ഏക്കർ വിസ്തൃതമായിരുന്നു
    Source: keralapsc.gov website
  19. 2007-ൽ ഗ്ലോബൽ പീസ് ഇൻഡക്സ് തിരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യം ?
    a) നോർവേ
    b) ഈജിപ്‌ത്‌
    c) അമേരിക്ക
    d) പനാമ
    Correct Answer: Option A, നോർവേ
    Explanation
    നോർവേ (ഔദ്യോഗികമായി കിങ്ഡം ഓഫ് നോർവേ) വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. 2006-ൽ ഏറ്റവുമധികം മത്സ്യ കയറ്റുമതി നടത്തുന്ന രണ്ടാമത്തെ രാജ്യമായിരുന്നു നോർവേ. 2007-ൽ ഗ്ലോബൽ പീസ് ഇൻഡക്സ് നോർവേയെ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി തിരഞ്ഞെടുത്തു. നാറ്റോയുടെ ആരംഭം മുതൽ അതിൽ അംഗമാണ് നോർവേ.
    Source: keralapsc.gov website
  20. ഒട്ടാവാ ഏത് രാജ്യത്തിൻറെ തലസ്ഥാനം ആണ് ?
    a) കാനഡ
    b) ജർമ്മനി
    c) മൊറോക്കോ
    d) മാൾട്ട
    Correct Answer: Option A,കാനഡ
    Explanation
    വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ് കാനഡ. വികസിത പശ്ചാത്യ രാജ്യമാണ്.ഒട്ടാവാ ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യവും ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യവുമാണ് കാനഡ. വലിപ്പത്തിൽ മുന്നിലാണെങ്കിലും സമീപമുള്ള അമേരിക്കയെ അപേക്ഷിച്ച് കാനഡയിൽ ജനവാസം കുറവാ‍ണ്.
    Source: keralapsc.gov website

Loading