1. അന്തരീക്ഷ വായുവിലെ നീരാവിയുടെ അളവാണ്?
    a) ആർദ്രത
    b) നീരാവി
    c) തുഷാരം
    d) സാന്ദ്രത
    Correct Answer: Option A, ആർദ്രത
    ഭൗമാന്തരീക്ഷത്തിലെ നീരാവിയുടെ അഥവാ ഈർപ്പത്തിന്റെ അളവാണ്‌ ആർദ്രത സൈക്രോമീറ്റർ അഥവാ ഹൈഗ്രോമീറ്റർ ഉപയോഗിച്ചാണ്‌ ആർദ്രത അളക്കുന്നത്. ആർദ്രതയെ വിശേഷിപ്പിക്കുവാൻ കാലാവസ്ഥാ പ്രവചനങ്ങളിൽ സാധാരണ ഉപയോഗിക്കുന്ന ഏകകം ആപേക്ഷിക ആർദ്രത (En: relative humidity) എന്നതാണ്. ഒരു പ്രത്യേക താപനിലയിൽ അന്തരീക്ഷവായുവിന് ഉൾക്കൊള്ളാനാവുന്ന നീരാവിയുടെ അളവ് ശതമാന രീതിയിൽ വിവക്ഷിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.
    Source: keralapsc.gov website
  2. വയോജന രോഗവിഭാഗം?
    a) ഫാമിലി ആൻഡ് ജനറൽ മെഡിസിൻ
    b) ജെറിയാട്രിക്‌സ്
    c) ആൻഡ്രോളജി
    d) ഇവയൊന്നുമല്ല
    Correct Answer: Option B, ജെറിയാട്രിക്‌സ്
    Explanation
    പ്രായമായവരുടെ ആരോഗ്യ പരിരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ജെറിയാട്രിക്സ് അഥവാ ജെറിയാട്രിക് മെഡിസിൻ പ്രായമായവരിൽ രോഗങ്ങളെയും വൈകല്യങ്ങളെയും തടയുകയും ചികിത്സിക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
    Source:Wikipedia
  3. വാക്‌സിനേഷന്റെ പിതാവ് ആര് ?
    a) ലാൻഡ്‌സ് സ്റ്റെയ്നർ
    b) എഡ്വേർഡ് ജെന്നർ
    c) വില്യം ഹാർവി
    d) ലൂയി പാസ്ചർ
    Correct Answer: Option B,എഡ്വേർഡ് ജെന്നർ
    Explanation
    ലോകത്തിലെ ആദ്യത്തെ വാക്സിൻ എന്നറിയപ്പെടുന്ന വസൂരി വാക്സിൻ കണ്ടുപിടിച്ചതിന്റെ പേരിൽ ലോകപ്രശസ്തനായ ഇംഗ്ലീഷുകാരനായ ഭിഷഗ്വരനും ശാസ്ത്രജ്ഞനുമാണ് എഡ്വേർഡ് ജെന്നർ രോഗപ്രതിരോധ ശാസ്ത്രത്തിന്റെ (Immunology) പിതാവ് എന്ന് പേരിൽ കൂടി അദ്ദേഗം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കണ്ടുപിടിത്തം ഏറ്റവും കൂടുതൽ ജീവനുകൾ രക്ഷപെടാൻ കാരണമായ ഒന്നാണ് എന്ന് വിലയിരുത്തപ്പെടുന്നു.
    Source:Web india
  4. അസ്റ്റിഗ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
    a) കോൺവെക്സ് ലെൻസ്
    b) സിലിണ്ടറിക്കൽ ലെൻസ്
    c) ബൈ കോൺവെക്സ് ലെൻസ്
    d) കോൺകേവ് ലെൻസ്
    Correct Answer: Option B,സിലിണ്ടറിക്കൽ ലെൻസ്
    Explanation
    സാധാരണ ലെൻസുകളിൽ എന്നപോലെ പ്രകാശം ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്നതിന് പകരം, പ്രകാശത്തെ ഒരു വരയിലേക്ക് കേന്ദ്രീകരിക്കുന്ന ലെൻസുകളാണ് സിലിണ്ട്രിക്കൽ ലെൻസുകൾ. ഒരു സിലിണ്ടർ ലെൻസിന്റെ വളഞ്ഞ മുഖം അല്ലെങ്കിൽ മുഖങ്ങൾ ഒരു വൃത്ത സ്തംഭത്തിന്റെ വിഭാഗങ്ങളാണ്. അസ്റ്റിഗ്മാറ്റിസം ചികിൽസിക്കാൻ ഉപയോഗിക്കുന്നത് സിലിണ്ട്രിക്കൽ അല്ലെങ്കിൽ ടോറിക് ലെൻസുകളാണ്
    Source:psc website
  5. ‘മാതൃഭാഷയുടെ പോരാളി’ എന്നറിയപെടുന്നതാരെ ?
    a) മമ്പുറം തങ്ങൾ
    b) സൈനുദ്ദീൻ മഖ്ദൂം
    c) സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ
    d) ഇവരാരുമല്ല
    Correct Answer: Option C,സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ
    Explanation
    പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ ഒരു മുസ്‌ലിം സാമൂഹിക പരിഷ്കർത്താവായിരുന്നു മക്തി തങ്ങൾ മത പരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, ഗ്രന്ഥ രചന, മതാന്തര സംവാദം, സ്ത്രീ വിദ്യാഭ്യാസം, പത്രപ്രവർത്തനം, മലയാള ഭാഷക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന സാഹിത്യകാരനും നവോത്ഥാന നായകനുമായിരുന്നു മക്തി തങ്ങൾ. ‘മാതൃഭാഷയുടെ പോരാളി’ എന്നറിയപ്പെട്ടു.
    Source: keralapsc.gov website
  6. തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല ?
    a) കാസർഗോഡ്
    b) പത്തനംതിട്ട
    c) കണ്ണൂർ
    d) കോഴിക്കോട്
    Correct Answer: Option A, കാസർഗോഡ്
    Explanation
    ഇരുപത് ലക്ഷത്തിൽ കുറവ് ജനങ്ങൾ മാത്രം സംസാരിക്കുന്ന ഒരു ഭാരതീയ ദ്രാവിഡഭാഷയാണ് തുളു ഭാഷ 2001ലെ സെൻസസ് പ്രകാരം ഭാരതത്തിൽ 1.72 മില്യൻ ആളുകൾ തുളു മാതൃഭാഷയായി സംസാരിക്കുന്നു കേരളത്തിലെ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിലും ഈ ഭാഷ സംസാരിക്കുന്നവർ ഉണ്ട്. തുളു ഭാഷ സംസാരിക്കുന്നവർ ഉൾപ്പെടുന്ന പ്രദേശം പരമ്പരാഗതമായി തുളുനാട് എന്ന് അറിയപ്പെടുന്നു.
    Source:keralapsc.gov website
  7. താഴെപ്പറയുന്നവയിൽ ജഹാംഗീർ ഇന്റെ സദസ്സിലെ പ്രധാന ചിത്രകാരൻ ആരായിരുന്നു ?
    a) ഉസ്താദ് ഈസ
    b) അബുൽ ഫൈസി
    c) ഉസ്താദ് മൻസൂർ
    d) അബ്ദുൽ വഹാബ്
    Correct Answer: Option C, ഉസ്താദ് മൻസൂർ
    Explanation
    പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചിത്രകാരനും കൊട്ടാരം കലാകാരനുമായിരുന്നു ഉസ്താദ് മൻസൂർ അക്ബറിന്റെ ഭരണത്തിന്റെ അവസാനത്തിൽ, അദ്ദേഹം ഉസ്താദ് എന്ന പദവി നേടി, മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ മാസ്റ്റർപീസുകൾ അദ്ദേഹത്തിന് നാദിർ-അൽ-അസർ (“യുഗത്തിന്റെ സമാനതകളില്ലാത്തത്”) എന്ന പദവി നേടിക്കൊടുത്തു.
    Source: Wikipedia
  8. താരിഖ് അൽ ഹിന്ദ് രചിച്ചത് ?
    a) മുഹമ്മദ് ഗസ്നി
    b) അമീർ ഖുസ്രു
    c) അൽ-ബയ്റൂനി
    d) ഫിർദൗസി
    Correct Answer: Option C,അൽ-ബയ്റൂനി
    Explanation
    ലോകത്തിലെ പ്രാമാണികരായ പണ്ഡിതന്മാരുടെ ശ്രേണിയിൽ ശ്രേഷ്ഠസ്ഥാനമുള്ള പണ്ഡിതനാണ് അൽ-ബിറൂനി. റഷ്യയിലെ ഖീവാക്കാരനായിരുന്ന അദ്ദേഹം, അദ്ദേഹത്തിന്റെ താരിഖ് അൽ-ഹിന്ദ് എന്ന കൃതി അക്കാലത്തെ ഇന്ത്യയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒരു അമൂല്യ രേഖയാണ്.
    Source: Wikipedia
  9. സുപ്രീം കോടതിയിലെ ആദ്യ മലയാളി ചീഫ് ജസ്റ്റിസ്?
    a) K K മാത്യു
    b) K S പരിപൂർണ്ണൻ
    c) K G ബാലകൃഷ്ണൻ
    d) R നാരായണ പിഷാരടി
    Correct Answer: Option C,K G ബാലകൃഷ്ണൻ
    Explanation
    ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശക്കമ്മീഷന്റെ അദ്ധ്യക്ഷനും മുൻ പര‍മോന്നത ന്യായാധിപനുമാണ് കെ.ജി. ബാലകൃഷ്ണൻ. സുപ്രീം കോടതിയിൽ മുപ്പത്തിയേഴാമത് പ്രധാന ന്യായാധിപനായിരുന്ന ഇദ്ദേഹം ദളിത് വിഭാഗത്തിൽ പെട്ട ആദ്യത്തെയാളായിരുന്നു. 2007 ജനുവരി 14 മുതൽ 2010 മേയ് 12 സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു.
    Source: psc website
  10. തോറ ഏത് മതസ്ഥരുടെ പുണ്യ ഗ്രന്ഥം ആണ് ?
    a) ജൂതമതം
    b) ക്രിസ്തുമതം
    c) ഇസ്ലാം മതം
    d) ഹിന്ദു മതം
    Correct Answer: Option A, ജൂതമതം
    Explanation
    തനക്ക് എന്ന വാക്ക് ഈ സംഹിതയിലടങ്ങിയിരിക്കുന്ന ഗ്രന്ഥവിഭാഗങ്ങളുടെ പേരുകളായ തോറ, നബിയിം, കെത്തുവിം എന്നിവയുടെ ആദ്യക്ഷരങ്ങൾ ചേർന്നുണ്ടായതാണ്. തനക്കിന്റെ മൂന്നു ഖണ്ഡങ്ങളിൽ എറ്റവും പ്രധാനം ആദ്യഖണ്ഡവും നിയമസമാഹാരവുമായ ‘തോറ’ ആണ്. തോറ എന്ന ഹെബ്രായ പദത്തിന്റെ അർത്ഥം വഴികാട്ടുക എന്നാണ്‌. പഞ്ചഗ്രന്ഥങ്ങളായ ഉല്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമാവർത്തനം എന്നിവയാണ്‌ തോറായിൽ അടങ്ങിയിരിക്കുന്നത്.
    Source: Web india
  11. പെഡ്രോ അൽവാരിസ് കബ്രാൾ കോഴിക്കോട്ടെത്തിയത് ഏത് വർഷത്തിൽ?
    a) 1501
    b) 1500
    c) 1503
    d) 1504
    Correct Answer: Option B, 1500
    Explanation
    ബ്രസീൽ കണ്ടെത്തിയ പോൽച്ചുഗീസ് നാവികനായ ‌പെഡ്രോ അൽവാരിസ് കബ്രാൾ 1500 മാർച്ച ഒമ്പതിന് പതിമൂന്ന കപ്പലുകളടങ്ങിയ ഒരു നാവിക വ്യൂഹവുമായി ലിസബണിലിൽ നിന്നും യാത്ര തിരിച്ചു. 1500ൽ കോഴിക്കോടെത്തിയ അദ്ദേഹത്തിന്റെ ലക്ഷ്യം പൌരസ്ത്യ വ്യാപാരമാകെ കയ്യിലൊതുക്കുക എന്നതായിരുന്നു.
    Source: keralapsc.gov website
  12. കോശ സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?
    a) റോബർട്ട്‌ ഹൂക്
    b) തിയോഡർ ഷ്വാൻ
    c) ജെയിംസ് വാട്സൺ
    d) ഫ്രാൻസിസ് ക്രിക്
    Correct Answer: Option B, തിയോഡർ ഷ്വാൻ
    Explanation
    ബാഹ്യനാഡീവ്യവസ്ഥയിലെ ഷ്വാൻ കോശങ്ങൾ പെപ്സിൻ എന്ന ദഹനരസം യീസ്റ്റ് കോശത്തിന്റെ ജൈവസ്വഭാവം എന്നിവയൊക്കെ അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളാണ്. മെറ്റാബോളിസം (ഉപാപചയപ്രവർത്തനം) എന്ന പദവും അദ്ദേഹത്തിന്റേ സംഭാവനയാണ്.കോശസിദ്ധാന്തം 1838ൽ മത്തിയാസ് ജക്കോബ് ഷ്ലീഡൻ എല്ലാ സസ്യങ്ങളും കോശനിർമിതങ്ങളാണെന്ന് ക്ണ്ടെത്തി.
    Source:vikaspedia
  13. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം നിര്‍മ്മിച്ചത് ആര്?
    a) ചിത്തിര തിരുനാള്‍
    b) ശ്രീമൂലം തിരുനാള്‍
    c) സ്വാതി തിരുനാള്‍
    d) വിശാഖം തിരുനാള്‍
    Correct Answer: Option B,ശ്രീമൂലം തിരുനാള്‍
    Explanation
    കനകക്കുന്ന് കൊട്ടാരം തിരുവനന്തപുരത്ത്‌ നേപ്പിയർ മ്യൂസിയത്തിനരുകിലാണ്‌ സ്ഥിതി ചെയ്യുന്നത്. ശ്രീമൂലം തിരുനാൾ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ കൊട്ടാരം ഇപ്പോൾ വിനോദസഞ്ചാര വകുപ്പിന്റെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ നേഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആന്റ് കൾച്ചറൽ ഹെരിറ്റേജ് (INTACH) ഈ കൊട്ടാരത്തെ ഒരു ഹെരിറ്റേജ് മോണ്യുമെന്റ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
    Source:keralapsc.gov website
  14. ശുചീന്ദ്രം സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്നത് ?
    a) എന്‍.പെരുമാള്‍ പണിക്കര്‍
    b) എം ഇ നായിഡു
    c) സി മുത്തുസ്വാമി
    d) എം സുബ്രമണ്യപിള്ള
    Correct Answer: Option B, എം ഇ നായിഡു
    Explanation
    1924 – 25 ലെ വൈക്കം സത്യഗ്രഹ സമരത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് നടന്ന സാമൂഹ്യ മുന്നേറ്റങ്ങളിൽ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു 1926 ലെ ശുചീന്ദ്രം സത്യാഗ്രഹം. ഇതിന് നേതൃത്വം നൽകിയത് ഗാന്ധിയൻ നേതാവായ ഡോ. എം.ഇ. നായിഡുവായിരുന്നു. ഇന്നത്തെ കന്യാകുമാരി ജില്ലയിലെ നാഗർകോവിലിനടുത്തുള്ള ശുചീന്ദ്രം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണ ഹിന്ദുക്കൾക്കും കൃസ്ത്യാനികൾക്കും നടക്കാൻ അനുവാദം ഇല്ലായിരുന്നു
    Source:keralapsc.gov website
  15. “പതറിയ ബുദ്ധിയുള്ളവൻ” എന്ന് വിശേഷിപ്പിച്ചത് ആര് ?
    a) തോമസ് ആൽ‌വ എഡിസൺ
    b) ആൽബർട്ട് ഐൻസ്റ്റീൻ
    c) ചാൾസ് ബാബേജ്
    d) ഐസക് ന്യൂട്ടൺ
    Correct Answer: Option A,തോമസ് ആൽ‌വ എഡിസൺ
    Explanation
    സ്കൂൾ വിദ്യാഭ്യാസ സമയത്ത് എഡിസൺ ശ്രദ്ധയുള്ള വിദ്യാർത്ഥിയായി കാണപ്പെട്ടിരുന്നില്ല. റെവറന്റ് എങ്കിൾ എന്ന അദ്ധ്യാപകൻ എഡിസണെ “പതറിയ ബുദ്ധിയുള്ളവൻ” എന്നുവിശേഷിപ്പിച്ചിട്ടുണ്ട്. എനിക്ക് ജീവിക്കാൻ ഒരു ലക്ഷ്യമുണ്ടെന്നും നിരാശപ്പെടുത്താതിരിക്കാൻ ഒരാളുണ്ടെന്നും തോന്നിയിരുന്നു” എന്നും എഡിസൺ പ്രസ്താവിക്കുകയുണ്ടായി
    Source: Wikiwand
  16. ഹൃദയം പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരം ഏത് ?
    a) കാർഡിയം
    b) ഔശരാശയം
    c) മെനിഞ്ചസ്
    d) പെരികാർഡിയം
    Correct Answer: Option D, പെരികാർഡിയം
    Explanation
    ഹൃദയത്തെ പൊതിഞ്ഞ് കാണപ്പെടുന്ന ഇരട്ടപാളികളുള്ള സ്തരമാണ് പെരികാർഡിയം. പെരികാർഡിയൽ സാക് (സഞ്ചി) എന്നും ഇതറിയപ്പെടുന്നു. വീനക്കാവകൾ (venecavas) (ഊർധ്വമഹാസിര, അധോമഹാസിര), ശ്വാസകോശധമനി, ശ്വാസകോശസിര, മഹാധമനി എന്നീ രക്തക്കുഴലുകളുടെ ചുവടുഭാഗങ്ങളേയും ഈ സഞ്ചി ഉൾക്കൊള്ളുന്നു. ഈ സഞ്ചിയ്ക്കുള്ളിലാണ് ഹൃദയം സ്ഥിതിചെയ്യുന്നത്.
    Source:keralapsc.gov website
  17. ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്നു തയ്യാറാക്കിയ പദ്ധതി ?
    a) ഗാന്ധിയൻ പദ്ധതി
    b) ബിർള പദ്ധതി
    c) ബോംബെ പദ്ധതി
    d) ജനകീയ പദ്ധതി
    Correct Answer: Option C,ബോംബെ പദ്ധതി
    Explanation
    ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ മുമ്പ് ഭാവി സമ്പദ്‌വ്യവസ്ഥ എങ്ങനെയായിരിക്കണമെന്ന അഭിപ്രായം ആസൂത്രണം ചെയ്ണ് പുറത്തിറക്കിയ രേഖയാണ്‌ ബോംബെ പദ്ധതി. 1944/1945 ൽ ഇന്ത്യയിലെ പ്രമുഖരായ എട്ട് വ്യവസായികൾ ചേർന്നാണ് ഇതിന് രൂപം നൽകിയത്.
    Source: keralapsc.gov website
  18. പ്രോസോഫിനോസിയ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    a) മെനിഞ്ചസിനു ഉണ്ടാകുന്ന അണുബാധ
    b) അക്ഷരങ്ങൾ തിരിച്ചറിയാൻ പറ്റാത്ത തലച്ചോറിന്റെ തകരാറ്
    c) മുഖങ്ങളെ തിരിച്ചറിയാൻ പറ്റാത്ത തലച്ചോറിലെ തകരാറ്
    d) കാഴ്ച്ചക്കുറവ്
    Correct Answer: Option C, മുഖങ്ങളെ തിരിച്ചറിയാൻ പറ്റാത്ത തലച്ചോറിലെ തകരാറ്
    Explanation
    മുഖങ്ങളെ തിരിച്ചറിയാൻ കഴിയാതെ വരുന്ന അവസ്ഥ ഉളവാക്കുന്ന ഒരു രോഗമാണ് മുഖാന്ധത അഥവാ പ്രോസോഫിനോസിയ. മസ്തിഷ്കത്തിന്റെ അടിവശത്ത് തകരാറ് സംഭവിക്കുന്നതുമൂലമാണ് ഈ രോഗം ഉണ്ടാവുന്നത്. ഓക്സിപിറ്റൽ ദളങ്ങളുടെയും ടെമ്പറൽ ദളങ്ങളുടെയും നടുവിലായിട്ടാണ് തകരാറ് സംഭവിച്ചിരിക്കുക.
    Source: keralapsc.gov website
  19. ആദ്യമായി വിവിധ ഭൂപടങ്ങൾ ചേർത്ത് അറ്റ്ലസ് തയ്യാറാക്കിയത് ആര് ?
    a) ഓർട്ടേലിയസ്
    b) ഹിപ്പാർക്കസ്
    c) ഇറാത്തോസ്തനീസ്
    d) ടോളമി
    Correct Answer: Option A, ഓർട്ടേലിയസ്
    Explanation
    ഭൂപടങ്ങളുടെ ശേഖരണത്തിന് പറയുന്ന പേരാണ് അറ്റ്ലസ്. വ്യത്യസ്ത ആവശ്യങ്ങൾക്കായി വിവിധങ്ങളായ ഭൂപടങ്ങൾ ഈ ശേഖരത്തിൽ ഉണ്ടാവും. ആദ്യമായി അറ്റലസ് രൂപകല്പന ചെയ്തത് എബ്രഹാം ഓർട്ടേലിയസ് എന്ന ഭൂമിശാസ്ത്രജ്ഞനാണ്.
    Source: keralapsc.gov website
  20. എംപീച് നടപടികൾക് വിദേയനായ ആദ്യ ഗവർണർ ആര് ?
    a) വാറൻ ഹേസ്റ്റിംഗ്‌സ്
    b) റോബർട്ട്‌ ക്ലൈവ്
    c) കാനിങ്
    d) വില്യം ബെന്റിക്
    Correct Answer: Option A,വാറൻ ഹേസ്റ്റിംഗ്‌സ്
    Explanation
    1773- ലെ റെഗുലേറ്റിംഗ് ആക്റ്റ്‌ അനുസരിച്ച് നിയമിക്കപ്പെട്ട ആദ്യത്തെ ഗവർണ്ണർ ജനറലായിരുന്നു ഹേസ്റ്റിംഗ്സ്. കൊൽക്കത്തയിൽ സുപ്രിംകോടതി സ്ഥാപിച്ചതും വിദ്യാഭ്യാസപുരോഗതിക്കായി മദ്രസകൾ സ്ഥാപിച്ചതും ഇദ്ദേഹമാണ്. എംപീച് നടപടികൾക് വിദേയനായ ആദ്യ ഗവർണറാണ് വാറൻ ഹേസ്റ്റിങ്.
    Source: keralapsc.gov website

Loading