Kerala PSC Question Bank | Previous Questions: 059
by Admin
No Comments
ബയലാട്ടം എന്നറിയപ്പെടുന്ന നാടോടി കലാരൂപം ഏത് ?
a) യക്ഷഗാനം
b) ചാക്യാർകൂത്ത്
c) ഓട്ടൻതുള്ളൽ
d) കഥകളി
Correct Answer: Option A, യക്ഷഗാനം
Explanation
ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഒരു നാടോടി കലാരൂപമാണ് യക്ഷഗാനം.
കർണാടകത്തിലെ തീരപ്രദേശങ്ങളാണ് യക്ഷഗാനത്തിന്റെ കേന്ദ്രം.കേരളത്തിലെ കാസർഗോഡ് ജില്ലയിലും യക്ഷഗാനം പ്രചാരത്തിലുണ്ട്.
കേരളത്തിന്റെ തനത് നൃത്തകലയായ കഥകളിയുമായി നല്ല സാമ്യമുള്ള കലാവിശേഷമാണ് “ബയലാട്ടം” എന്നു കൂടി അറിയപ്പെടുന്ന “യക്ഷഗാനം”.
Source: keralapsc.gov website
അജന്ത ഗുഹകൾ ഏത് സംസ്ഥാനത്ത് ആണ് ?
a) ആന്ധ്രാപ്രദേശ്
b) മഹാരാഷ്ട്ര
c) ബീഹാർ
d) മധ്യപ്രദേശ്
Correct Answer: Option B, മഹാരാഷ്ട്ര
Explanation
മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ അജന്തയിൽ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി. ഏഴാം നൂറ്റാണ്ടു വരേയുള്ള കാലഘട്ടത്തിൽ പലപ്പോഴായി കരിങ്കല്ലിൽ കൊത്തിയെടുത്ത ഗുഹാക്ഷേത്രങ്ങളാണ് അജന്ത ഗുഹകൾ എന്നറിയപ്പെടുന്നത്.
ഈ ഗുഹകളിൽ കാണപ്പെടുന്ന ചിത്രങ്ങളും ശില്പങ്ങളും ബുദ്ധമതകലയുടെ മകുടോദാഹരണമായി കണക്കാക്കപ്പെടുന്നു
1983 മുതൽ അജന്ത ഗുഹകളെ യുനെസ്കോയുടെയുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Source:Wikipedia
താഴെ പറയുന്നവയിൽ അദിശ അളവ് ഏത് ?
a) സമയം
b) നീളം
c) ഊഷ്മാവ്
d) മാസ്
Correct Answer: Option B,നീളം
Explanation
ഭൗതികശാസ്ത്രപരമായി അളവുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. സദിശ അളവുകളും അദിശ അളവുകളും.
സദിശ അളവുകളിൽ നിന്നും വ്യതസ്തമായി ഇത്തരം അളവുകൾക്ക് ദിശയുണ്ടാകില്ല
പിണ്ഡം, നീളം. അദിശ അളവുകളിൽ വരുന്ന അടിസ്ഥാന അളവുകളാണിവ
വർക്ക്, ഊർജ്ജം എന്നിവയും ഈ ഗണത്തിൽ പെടും.
Source:Web india
അമീബ സഞ്ചരിക്കുന്നത് എന്ത് ഉപയോഗിച്ച് ആണ് ?
a) ഗ്രഹികൾ
b) കപടപാദങ്ങൾ
c) സീലിയ
d) ഫ്ലജെല്ലം
Correct Answer: Option B,കപടപാദങ്ങൾ
Explanation
പ്രോട്ടോസോവ (Protozoa) ഫൈലത്തിലെ സാർക്കോഡൈന (Sarcodina) വർഗത്തിൽ ഉൾപ്പെടുന്ന ഒരു ഏകകോശസൂക്ഷ്മജീവിയാണ് അമീബ
ശുദ്ധജലതടാകങ്ങളിലും ഇലകളും മറ്റും അഴുകിക്കിടക്കുന്ന ഓടകളിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത്.
അമീബയുടെ ശരീരത്തിന് ഒരു പ്രത്യേക ആകൃതിയില്ല.കട്ടിയുള്ള ഒരു ആവരണചർമത്തിന്റെ അഭാവവും കപടപാദങ്ങളുടെ(pseudopodia) രൂപവത്കരണവുമാണ് ഇതിനു കാരണം.
Source:psc website
പാറമടകളിൽ പണിയെടുക്കുന്നവരെ ബാധിക്കുന്ന രോഗമേത് ?
a) ബ്ലാക്ക് ലങ്
b) ആന്ത്രാക്സ്
c) സിലിക്കോസിസ്
d) സിറോസിസ്
Correct Answer: Option C,സിലിക്കോസിസ്
Explanation
സിലിക്ക പൊടി ശ്വസിക്കുന്നതിലൂടെ ഉണ്ടാകുന്ന തൊഴിൽപരമായ ശ്വാസകോശരോഗമാണ് സിലിക്കോസിസ്.
സിലിക്കോസിസ് എന്ന പേര് ആദ്യം ഉപയോഗിച്ചത് 1870-ൽ മിലാനിലെ ഓസ്പെഡേൽ മാഗിയോറിലെ പ്രൊസക്ടറായ Achille Visconti (1836-1911) ആണ്
ഖനിത്തൊഴിലാളികൾ പൊടി ശ്വസിക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമായി .
വ്യവസായവൽക്കരണത്തോടെ പൊടി ഉൽപാദനം വർദ്ധിച്ചു. ഇത് സിലിക്കോസിസിന്റെ വ്യാപനത്തിന് കാരണമായി
Source: keralapsc.gov website
1792 ൽ ശ്രീരംഗപട്ടണം സന്ധി ഒപ്പുവെച്ചത് ആരൊക്കെ തമ്മിൽ ആയിരുന്നു ?
a) ഇംഗ്ലീഷുകാരും ടിപ്പുവും
b) ഇംഗ്ലീഷുകാരും ഹൈദരാലിയും
c) ഫ്രഞ്ചുകാരും ടിപ്പുവും
d) ഫ്രഞ്ചുകാരും ഹൈദരാലിയും
Correct Answer: Option A, ഇംഗ്ലീഷുകാരും ടിപ്പുവും
Explanation
മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് 1792 മാർച്ച് 18 -ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി ഇർവിൻ പ്രഭു , ഹൈദരാബാദ് നിസ്സാമിന്റെ പ്രതിനിധിയും, മറാട്ട സാമ്രാജ്യവും, മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താനും കൂടി ഒപ്പുവച്ച ഒരു കരാറാണ് ശ്രീരംഗപട്ടണം ഉടമ്പടി
കരാർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി അതുതീരുന്നതുവരെ ടിപ്പുവിന് തന്റെ മൂന്നു ആൺമക്കളിൽ രണ്ടുപേരെയും യുദ്ധത്തടവുകാരായി കമ്പനിക്ക് വിട്ടുനൽകേണ്ടി വന്നു
Source:keralapsc.gov website
അക്യുപങ്‌ചർ എന്ന ചികിത്സാരീതി ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) മ്യാന്മാർ
b) തായ്‌വാൻ
c) ചൈന
d) ജപ്പാൻ
Correct Answer: Option C, ചൈന
Explanation
അക്യുപങ്‌ചർ ഒരു ബദൽ ചികിത്സാരീതിയാണ്.
പരമ്പരാഗത ചൈനീസ് ചികിസ്താരീതിയുടെ ഒരു പ്രധാന ഘടകമാണ് ഇത്.
വളരെ നേർത്ത സൂചികൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തി ചികിത്സിക്കുക എന്നതാണ് അക്യുപങ്ചർ ചികിത്സാരീതി
പരമ്പരാഗത ചൈനീസ് ചികിസ്താരീതിയുടെ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും ആധുനിക വൈദ്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. മാത്രമല്ല ഇത് മരുന്നില്ലാത്ത ചികിത്സയുടെ വിഭാഗത്തിൽപ്പെടുന്നു
Source: Wikipedia
ഗുഹകളിൽ വസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വിഭാഗം ഏത് ?
a) കുറുമർ
b) വേടർ
c) ചോലനായ്ക്കർ
d) കുറിച്യർ
Correct Answer: Option C,ചോലനായ്ക്കർ
Explanation
ലോകത്തിൽ തന്നെ വിരളമായ ആദിവാസി ഗോത്രവർഗ്ഗക്കാരാണ് ചോലനായ്ക്കർ അഥവാ ചോലനായ്ക്കൻ.
കേരളത്തിലെ ഏറ്റവും വിരളമായ 5 പ്രാക്തന ആദിവാസി വർഗത്തിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന നെടുങ്കയം, കരുവാരക്കുണ്ട്, കാളികാവ് വനമേഖലകളിലെ ഗുഹകളായിരുന്നു (അളകൾ) പ്രധാനമായും ഇവരുടെ വാസസ്ഥലം.
നിബിഡമായ വനപ്രദേശങ്ങളിലാണ് ചോല നായ്ക്കർ വസിക്കുന്നത്.
Source: Wikipedia
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി നിലവിൽ വന്ന വർഷം ?
a) 2010
b) 2007
c) 2008
d) 2009
Correct Answer: Option D, 2009
Explanation
ഇന്ത്യയിലെ ഒരു ദേശീയ കുറ്റാന്വേഷണ വിഭാഗമാണ് ദേശീയ അന്വേഷണ ഏജൻസി
അമേരിക്കയിലെ FBl യെ മാതൃകയാക്കി 2009 ൽ രൂപീകരിച്ച NIA യുടെ പ്രധാന ജോലി രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കേസുകൾ പ്രത്യേകിച്ച് ഭീകര പ്രവർത്തനത്തെ കുുറിച്ച് അന്വേഷിക്കലാണ്.
.തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുവാൻ പരമ്പരാഗത മാർഗ്ഗം പോരെന്ന തിരിച്ചറിവാണ് ഈ സംഘടനയുടെ പിറവിക്കുപിന്നിൽ.
Source: psc website
കണികാ ഭൗതികത്തിന്റെ അടിസ്ഥാന മാതൃകയനുസരിച്ച് ക്വാർക്കുകൾ കൊണ്ട് നിർമ്മിതമായ ഒരു ഹാഡ്രോൺ ഏത് ?
a) പ്രോട്ടോൺ
b) ഇലക്ട്രോൺ
c) ന്യൂട്രോൺ
d) ന്യൂക്ലിയസ്
Correct Answer: Option A, പ്രോട്ടോൺ
Explanation
അണുവിന്റെ ന്യൂക്ലിയസിൽ അടങ്ങിയിരിക്കുന്ന ഒരു കണമാണ് പ്രോട്ടോൺ. p അല്ലെങ്കിൽ p+ എന്ന ചിഹ്നമാണ് പ്രോട്ടോണിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്.
കണികാ ഭൗതികത്തിന്റെ അടിസ്ഥാന മാതൃകയനുസരിച്ച് ക്വാർക്കുകൾ കൊണ്ട് നിർമ്മിതമായ ഒരു ഹാഡ്രോൺ ആണ് പ്രോട്ടോൺ.
ഈ മാതൃകയെ ഭൗതിക ശാസ്ത്രജ്ഞർ സ്വീകരിക്കപ്പെടുന്നതിനു മുൻപ്, പ്രോട്ടോൺ ഒരു അടിസ്ഥാനകണമാണെന്ന് കണക്കാക്കപ്പെട്ടിരുന്നു.
Source: Web india
എല്ലാ വർഷവും ഫെബ്രുവരി അവസാന ദിവസം എന്തായി ആചരിക്കുന്നു ?
a) റേഡിയോ ദിനം
b) അപൂർവ്വ രോഗദിനം
c) സംഗീത ദിനം
d) പാരമ്പര്യ ദിനം
Correct Answer: Option B, അപൂർവ്വ രോഗദിനം
Explanation
അപൂർവ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അപൂർവ രോഗങ്ങളുള്ള വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും ചികിത്സയും മെഡിക്കൽ പ്രാതിനിധ്യവും മെച്ചപ്പെടുത്തുന്നതിനുമായിട്ടാണ്, ഫെബ്രുവരി അവസാന ദിവസം അപൂർവ രോഗ ദിനം ആചരിക്കുന്നത്.
2009-ൽ അപൂർവ്വ രോഗ ദിനം ആഗോളപരമായി ശ്രദ്ധിക്കപ്പെട്ടു. സാധാരണ വർഷങ്ങളിൽ ഫെബ്രുവരി 28 നു അധിവർഷങ്ങളിൽ ഫെബ്രുവരി 29 നുമാണ് ദിനാചരണം.
Source: keralapsc.gov website
ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര വാർത്താ ഏജൻസി ഏത് ?
a) യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ
b) പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ
c) എ എൻ ഐ
d) ആ ജ് തക്
Correct Answer: Option B, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ
Explanation
ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര വാർത്താ ഏജൻസിയാണ് പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ.
ഇതിൽ 1300 ഓളം ആളുകൾ പ്രവർത്തിക്കുന്നു. 1947 ൽ ഇന്ത്യക്ക് സ്വാത്രന്ത്ര്യം കിട്ടിയതിനു ശേഷം ഈ സ്ഥാപനം അസ്സോസ്സിയേറ്റഡ് പ്രസ്സ്, റോയ്‌റ്റേഴ്സ് എന്നി സ്ഥാപനങളിൽ നിന്നും പ്രവർത്തനങ്ങൾ ഏറ്റെടുത്തു.
. ദില്ലി ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പി.റ്റി.ഐ നാന്നൂറ്റി അമ്പതോളം ഭാരതീയ പത്രങ്ങളുടെ സഹകരണ കൂട്ടായ്മയാണ്.
Source:vikaspedia
ബിഗ് ആപ്പിൾ എന്നറിയപ്പെടുന്ന അമേരിക്കൻ നഗരമേത് ?
a) വാഷിങ്ടൺ
b) ന്യൂയോർക്ക്
c) ഷിക്കാഗോ
d) കാലിഫോർണിയ
Correct Answer: Option B,ന്യൂയോർക്ക്
Explanation
ന്യൂ യോർക്ക് നഗരത്തിൻറെ ഒരു വിളിപ്പേര് ആണ് ബിഗ് ആപ്പിൾ
1920 കളിൽ ന്യൂ യോർക്ക് മോർണിംഗ് ടെലഗ്രാഫിൻറെ ഒരു കായിക എഴുത്തുകാരൻ ആയ ജോൺ ജെ. ഫിറ്റ്സ് ജെറാൾഡ് ഇതിന് ആദ്യമായി പ്രചാരം നൽകി.
1970 മുതൽ അതിന്റെ പ്രചാരം ന്യൂയോർക്ക് ടൂറിസ്റ്റ് അധികൃതരുടെ ഒരു പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടാണ് നടത്തിയിരുന്നത്.
Source:keralapsc.gov website
ഏതിന്റെ മുൻഗാമി ആയിരുന്നു യൂണിവേഴ്‌സിറ്റി കോർപ്‌സ്?
a) എൻ എസ് എസ്
b) എൻ സി സി
c) ഭാരത് സ്‌കൗട്സ്
d) കോസ്റ്റ് ഗാർഡ്
Correct Answer: Option B, എൻ സി സി
Explanation
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.
സ്‌കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്.
ഒത്തൊരുമയും അച്ചടക്കവും എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. രാജ്യത്ത് എൻ.സി.സി. 1948 ജുലായ് 15-ന് സ്ഥാപിക്കപ്പെട്ടു.
1917-ൽ തുടങ്ങിയ ‘യൂണിവേഴ്‌സിറ്റി കോർപ്‌സ്’-ആണ് എൻ.സി.സി.യുടെ മുൻഗാമി.
Source:keralapsc.gov website
അന്ത്യോദയ അന്നയോജന ആരംഭിച്ച വർഷം ?
a) 2004 ഡിസംബർ 25
b) 2005 ഡിസംബർ 25
c) 2002 ഡിസംബർ 25
d) 2000 ഡിസംബർ 25
Correct Answer: Option D, 2000 ഡിസംബർ 25
Explanation
ഭാരത സർക്കാർ 2000 ഡിസംബർ 25 ന് ആരംഭിച്ച പദ്ധതിയാണ് അന്ത്യോദയ അന്ന യോജന.
ഒമ്പതാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഈ പദ്ധതിയിലൂടെ ഒരുകോടി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ (അരി, ഗോതമ്പ്) ലഭ്യമാക്കുകയാണ് ലക്ഷ്യമിട്ടത്.
രാജസ്ഥാനിലാണ് ഈ പദ്ധതി ആദ്യമായി ആരംഭിച്ചത്. ഇന്ത്യയിലെ പൊതുവിതരണസമ്പ്രദായം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
Source: Wikiwand
ഇന്ത്യൻ സർക്കാർ പ്രസിദ്ധപ്പെടുത്തുന്ന ഔദ്യോഗിക വിവരങ്ങൾ എങ്ങനെ അറിയപ്പെടുന്നു ?
a) ധവളപത്രം
b) നീല പേപ്പർ
c) ഓറഞ്ച് പേപ്പർ
d) ഗ്രേ പേപ്പർ
Correct Answer: Option A, ധവളപത്രം
Explanation
സങ്കീർണ്ണമായ വിഷയങ്ങളുടെ നിജസ്ഥിതി അറിയിക്കാൻ പുറത്തിറക്കുന്ന ആധികാരിക പ്രമാണമാണ് ധവളപത്രം അഥവാ വൈറ്റ് പേപ്പർ എന്നറിയപ്പെടുന്നത്
ധവള പത്രം, നീല പത്രം, ഹരിത പത്രം എന്നിങ്ങനെ പുറംചട്ടയുടെ നിറത്തിന്റെ പേരിൽ അറിയപ്പെടുന്ന രേഖകളുടെ തുടക്കം ബ്രിട്ടീഷുകാരിൽ നിന്നാണ്.
സാധാരണക്കാരന് മനസ്സിലാക്കാൻ കഴിയാത്ത ഇവയെ ഹ്രസ്വമായി എന്നാൽ സമഗ്രമായി വിശകലനം ചെയ്ത രേഖയാണ് ധവള പത്രം.
Source:keralapsc.gov website
മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനം ?
a) കുമുലസ്
b) സ്ട്രാറ്റസ്
c) ക്യുമുലോ നിംബസ്
d) അൾട്ടോ കുമുലസ്
Correct Answer: Option C,ക്യുമുലോ നിംബസ്
Explanation
മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനം ഇതാണ്.
അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽനിന്നാരംഭിച്ച് ഇവയുടെ മേലറ്റം സീറസ് മേഖല (13 kilometer) വരെ ഉയരത്തിൽ എത്താം! ഒരു വലിയ മേഘത്തൂൺ പോലെയാണ് ഇവ കാണപ്പെടുക.
ഇവയുടെ മുകളറ്റം വളരെ ഉയരത്തിൽ പടർന്നുകയറുന്ന ശക്തമായ കാറ്റായി കാണാവുന്നതാണ്. കേരളത്തിൽ തുലാമഴയുടെ സമയത്തും, കാലവർഷത്തിൽ വലിയ കാറ്റോടുകൂടിയ മഴയുണ്ടാകുമ്പോഴും ഈ മേഘങ്ങളെ കാണാവുന്നതാണ്.
Source: keralapsc.gov website
യു.ജി.സി യുടെ നേതൃത്വത്തിൽ ഏതു വർഷം ആണ് ന്യൂക്ലിയസ് സയൻസ് സെന്റർ സ്ഥാപിതമായത് ?
a) 1982
b) 1983
c) 1984
d) 1985
Correct Answer: Option C, 1984
Explanation
ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ അഥവാ യു ജി സി..
യു.ജി.സി യുടെ നേതൃത്വത്തിൽ 1984-ൽ സ്ഥാപിക്കപ്പെട്ട ന്യൂക്ലിയസ് സയൻസ് സെന്റർ ആദ്യത്തെ അന്തർ സർവകലാശാലയാണ്.
സർവകലാശാലാ വിദ്യാഭ്യാസനിലവാരം പരിശോധിച്ച് വിലയിരുത്തി അവക്ക് അംഗീകാരം നൽകുന്നതിനായി 1994-ൽ നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC) (NAAC) സ്ഥാപിച്ചു.
Source: keralapsc.gov website
ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നതെന്ത് ?
a) ഹിമാലയ പർവതം
b) ഥാർ മരുഭൂമി
c) ബംഗാൾ ഉൾക്കടൽ
d) പശ്ചിമഘട്ട നിരകൾ
Correct Answer: Option A, ഹിമാലയ പർവതം
Explanation
ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ് ഹിമാലയം.
ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതകൾക്കുളുള്ള മുഖ്യ കാരണമാണ് ഹിമാലയ പർവ്വതനിര .
Source: keralapsc.gov website
ആദ്യത്തെ പ്രകൃതിദത്തമായ ആന്റിബയോട്ടിക്ക് ഏത് ?
a) പെനിസിലിൻ
b) ആംപിസിലിൻ
c) സ്ട്രെപ്റ്റോമൈസിൻ
d) ടെട്രാ സൈക്ലിൻ
Correct Answer: Option A,പെനിസിലിൻ
Explanation
പെനിസീലിയം എന്ന പൂപ്പലിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്ക് ആണ് പെനിസിലീൻ
പെനിസിലീൻ വളരെയധികം ഉപയോഗിച്ചുവരുന്ന ഒരു ആന്റിബയോട്ടിക്ക് ആണ്.
ചരിത്രപരമായി ഇവയുടെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ് എന്തെന്നാൽ കണ്ടുപിടിച്ച ആദ്യത്തെ പ്രകൃതിദത്തമായ ആന്റിബയോട്ടിക്ക് ആണിത്.
Source: keralapsc.gov website