Kerala PSC Question Bank | Previous Questions: 060
by Admin
No Comments
വാർഡുതലത്തിലെ വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയേത് ?
a) ഗ്രാമ സഭ
b) വികസന സെമിനാർ
c) എ ഡി എസ്
d) അയൽക്കൂട്ടം
Correct Answer: Option A, ഗ്രാമ സഭ
Explanation
ഗ്രാമസഭ എന്നാൽ, ജനാധിപത്യ ഭരണക്രമത്തിൽ സാധാരണ ജനങ്ങൾക്ക് ഭരണത്തിൽ നേരിട്ട് പങ്കാളിത്തം ലഭിക്കുന്ന ഏക സംവിധാനമാണ്.
ഒരു ഗ്രാമപ്പഞ്ചായത്തിലെ ഓരോ വാർഡിലെയും മുഴുവൻ സമ്മതിദായകരും അതതു വാർഡിന്റെ ഗ്രാമസഭകളിലെ അംഗങ്ങളാണ്.
മുൻവർഷത്തെ വികസന പരിപാടികളും നടപ്പുവർഷത്തിൽ ഏറ്റെടുക്കാനുദ്ദേശിക്കുന്ന വികസന പരിപാടികളും ഇതിനുവേണ്ടിവരുന്ന ചെലവുകൾ സംബന്ധിച്ച ഒരു റിപ്പോർട്ടും മുൻവർഷത്തെ വാർഷികക്കണക്കുകളുടെ ഒരു സ്റ്റേറ്റ്മെന്റും ഭരണ നിർവ്വഹണാധികാരസ്ഥന്റെ (സെക്രട്ടറിയുടെ) ഒരു റിപ്പോർട്ടും ആദ്യയോഗത്തിൽ ഗ്രാമസഭ മുമ്പാകെ വയ്ക്കുന്നു
Source: keralapsc.gov website
ശകവർഷം ആരംഭിച്ചത് എന്ന് ?
a) എ ഡി 825
b) എ ഡി 78
c) എ ഡി 786
d) എ ഡി 100
Correct Answer: Option B, എ ഡി 78
Explanation
ഇന്ത്യയുടെ ഔദ്യോഗിക സിവില്‍ കലണ്ടര്‍ ആണ് ശകവര്‍ഷം.
1957-ല്‍ ഇന്ത്യയുടെ ദേശീയ കലണ്ടര്‍ആയി അംഗീകരിക്കപ്പെട്ടു.
ഇംഗ്ലീഷ് കലണ്ടര്‍ (ഗ്രിഗോറിയന്‍) അനുസരിച്ച് AD- 78- ല്‍ ആണ് ശകവര്‍ഷം തുടങ്ങുന്നത്.
കുശാന വംശ രാജാവായ മഹാനായ കനിഷ്കന്‍റെ സിംഹാസന ആരോഹണ വര്‍ഷം ആണ് AD-78.
Source:Wikipedia
കേരളത്തിലെ മുൻസിപ്പൽ കോർപറേഷനുകൾ എത്ര ?
a) 5
b) 6
c) 4
d) 3
Correct Answer: Option B,6
Explanation
ഇന്ത്യയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വലിയനഗരങ്ങളിലെ ഭരണസംവിധാനത്തെ ആണ് മുനിസിപ്പൽ കോർപ്പറേഷൻ എന്ന് പറയുന്നത്.
സിറ്റി കോർപ്പറേഷൻ മഹനഗർപാലിക, മഹാനഗർനിഗം, നഗർനിഗം, നഗരസഭ എന്നെല്ലാം ഇതിനു അപരനാമങ്ങളുണ്ട്.
ഒരു ദശലക്ഷത്തിലധികം ജനസംഖ്യ ഉള്ള നഗരമാണ് ഒരു കോർപ്പറേഷൻ ആയി സാധാരണ പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ 6 മഹാനഗർപാലികകൾ ആണുള്ളത്.
Source:Web india
ജിം കോർബെറ്റ്ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
a) ഹിമാചൽപ്രദേശ്
b) ഉത്തരാഖണ്ഡ്
c) സിക്കിം
d) പശ്ചിമബംഗാൾ
Correct Answer: Option B,ഉത്തരാഖണ്ഡ്
Explanation
ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ ദേശീയോദ്യാനമാണ് ജിം കോർബെറ്റ്ദേശീയോദ്യാനം.
ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം എന്നായിരുന്നു ആദ്യനാമം.1936-ൽ ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്
1957-ൽ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു
Source:psc website
കുടിവെള്ളം ഇറക്കുമതി ചെയ്യുന്ന രാജ്യം ?
a) കിരിബാത്തി
b) ഫിജി
c) നൗറു
d) ആഫ്രിക്ക
Correct Answer: Option C,നൗറു
Explanation
ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കാണ് നൗറു.
പശ്ചിമ-മധ്യ ശാന്തസമുദ്രത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1968 വരെ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സംയുക്തഭരണമായിരുന്നു.
കുടിവെള്ളം ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണിത്.കുടിവെള്ളം ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണിത്.
Source: keralapsc.gov website
മസൂറി സുഖവാസകേന്ദ്രം ഹിമാലയത്തിലെ ഏതു മലനിരയിൽ ആണ് ?
a) ഹിമാചൽ
b) ഹിമാദ്രി
c) സിവാലിക്
d) ട്രാൻസ് ഹിമാലയം
Correct Answer: Option A, ഹിമാചൽ
Explanation
ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ ഡെഹ്‌റാഡൂൺ ജില്ലയിലെ ഒരു പട്ടണമാണ് മസൂറി
ഹിമാലയ നിരകളുടെ താഴ്വരകളിൽ സ്ഥിതിചെയ്യുന്ന ഈ മലമ്പ്രദേശം കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്നു.
സമുദ്രനിരപ്പിൽ നിന്ന് 2,000 മീ (6,600 ft) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മസൂറി ഉത്തരാഖണ്ഡ് ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരമലമ്പ്രദേശമാണ്.
Source:keralapsc.gov website
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകൻ ആര് ?
a) മഹാദേവ് ഗോവിന്ദ റാനഡെ
b) സയ്യദ് അഹമ്മദ് ഖാൻ
c) മദൻ മോഹൻ മാളവ്യ
d) ആത്മാറാം പാണ്ഡുരംഗ്
Correct Answer: Option C, മദൻ മോഹൻ മാളവ്യ
Explanation
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരനേതാവ്, വിദ്യാഭ്യാസപ്രവർത്തകൻ, എന്നീനിലകളിൽ പ്രസിദ്ധനായ ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് മദൻ മോഹൻ മാളവ്യ
ഏഷ്യയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ, ലോകത്തിലെ വലിയ സർവ്വകലാശാലകളിൽ ഒന്നായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായാണ് (1916) അദ്ദേഹം കൂടുതൽ അറിയപ്പെടുക.
ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യാ രംഗങ്ങളിൽ നിരവധി കോഴ്സുകൾ നടത്തുന്ന ഈ റെസിഡൻഷ്യൽ യൂണിവേഴ്സിറ്റിയുടെ വൈസ്ചാൻസലറായി ദീർഘകാലം (1919 – 1938) അദ്ദേഹം സേവനമനുഷ്ഠിച്ചു
Source: Wikipedia
അഭിനയത്തിന്റെ അമ്മ എന്ന് വിളിക്കപ്പെടുന്ന കേരളീയ കലാരൂപം ?
a) കൂത്ത്
b) കഥകളി
c) കൂടിയാട്ടം
d) തെയ്യം
Correct Answer: Option C,കൂടിയാട്ടം
Explanation
ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം
അഭിനയകലയ്ക്ക് നൃത്തത്തേക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ” എന്നും വിശേഷിപ്പിക്കുന്നു
കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയുള്ളു. ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നാണിത്.
Source: Wikipedia
ഏതു ലോഹത്തിന്റെ അയിരാണ് ഗലീന ?
a) ഇരുമ്പ്
b) ചെമ്പ്
c) സിങ്ക്
d) ലെഡ്
Correct Answer: Option D, ലെഡ്
Explanation
ലെഡ് (II) സൾഫൈഡിന്റെ (പിബിഎസ്) സ്വാഭാവിക ധാതു രൂപമാണ് ഗലീന, ലെഡ് ഗ്ലൻസ് എന്നും അറിയപ്പെടുന്നു. ഇത് ഈയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അയിരും വെള്ളിയുടെ പ്രധാന ഉറവിടവുമാണ്.
ഏറ്റവും സമൃദ്ധവും വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതുമായ സൾഫൈഡ് ധാതുക്കളിൽ ഒന്നാണ് ഗലീന.
ഇത് ക്യൂബിക് ക്രിസ്റ്റൽ സിസ്റ്റത്തിൽ ക്രിസ്റ്റലൈസ് ചെയ്യുന്നു, പലപ്പോഴും അഷ്ടഹെഡ്രൽ രൂപങ്ങൾ കാണിക്കുന്നു. ഇത് പലപ്പോഴും സ്ഫാലറൈറ്റ്, കാൽസൈറ്റ്, ഫ്ലൂറൈറ്റ് എന്നീ ധാതുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു.
Source: psc website
സത്യശോധക്ക് സമാജ് സ്ഥാപിച്ച വർഷം ?
a) 1873
b) 1872
c) 1874
d) 1875
Correct Answer: Option A, 1873
Explanation
ബഹുമുഖരംഗങ്ങളിൽ നിറഞ്ഞു നിന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാരാഷട്രയിൽനിന്നുള്ള സാമൂഹ്യപരിഷ്കർത്താവായിരുന്ന ജോതിബ ഗോവിന്ദറാവു ഫൂലെ സ്ഥാപിച്ച സംഘടനയായിരുന്നു സത്യ ശോധക് സമാജ്.
പിന്നോക്ക ജാതികളായി കരുതപ്പെട്ടിരുന്നവരുടെ നേർക്ക് ഉയർന്ന സമുദായക്കാരുടെ പ്രത്യേകിച്ചും ബ്രാഹ്മണർ പിന്തുടരുന്ന വിവേചനവും അയിത്തവും ചൂഷണവും നിർമ്മാർജ്ജനം ചെയ്യുക എന്നതായിരുന്നു ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം
1873 സെപ്റ്റംബർ 24 നാണ് ഇതു സംബന്ധിച്ച യോഗം ഫൂലെ വിളിച്ചുകൂട്ടിയത്.
Source: Web india
കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെട്ടത് ആര് ?
a) വക്കം അബ്ദുൾഖാദർ മൗലവി
b) മുഹമ്മദ് അബ്ദുൾ റഹ്‌മാൻ
c) സീതിക്കോയ തങ്ങൾ
d) ആലി മുസ്‌ലിയാർ
Correct Answer: Option B, മുഹമ്മദ് അബ്ദുൾ റഹ്‌മാൻ
Explanation
രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടന്റെ യുദ്ധ സംരംഭങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള കമ്യൂണിസ്റ്റുകാരുടെ തീരുമാനത്തോട് വിയോജിച്ച അബ്‌ദുറഹ്‌മാൻ സാഹിബ്‍ അവരിൽ നിന്നും അകന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് കേരള ഘടകത്തിന്റെ സ്ഥാപക ചെയർമാനായി.
നേതാജി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ച് ഫോർവേഡ് ബ്ലോക്ക് രൂപീകരിച്ചപ്പോൾ കേരളത്തിൽ കെ.പി.സി.സി. പ്രസിഡന്റ് ആയിരുന്ന അബ്‌ദുറഹ്‌മാൻ സാഹിബ് ആ സ്ഥാനം രാജിവെച്ച് ഫോർവേഡ് ബ്ലോക്കിൽ ചേരുകയും കേരള ഘടകത്തിന്റെ സ്ഥാപകനുമായി.
ഈ കാരണത്താൽ അബ്ദുൾ റഹ്മാൻ സാഹിബിനെ കേരളത്തിലെ സുഭാഷ്ചന്ദ്ര ബോസ് എന്ന് വിശേഷിപ്പിക്കുന്നു.
Source: keralapsc.gov website
ഗാന്ധി-ഇർവ്വിൻ ഉടമ്പടി ഒപ്പുവെച്ചത് ഏത് വർഷം ?
a) 1932 മാർച്ച് 5
b) 1931 മാർച്ച് 5
c) 1933 മാർച്ച് 5
d) 1934 മാർച്ച് 5
Correct Answer: Option B, 1931 മാർച്ച് 5
Explanation
1931 മാർച്ച് 5ന് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഗാന്ധിയും ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന ഇർവ്വിൻ പ്രഭുവും തമ്മിൽ ഒപ്പു വച്ച ഉടമ്പടി ആണ് ഗാന്ധി-ഇർവ്വിൻ ഉടമ്പടി എന്നറിയപ്പെടുന്നത്
രണ്ടാം വട്ടമേശ സമ്മേളനത്തിനു മുമ്പായിട്ടാണ് ഈ ഉടമ്പടി ഒപ്പു വെച്ചത്.
ഗാന്ധിയും, ഇർവ്വിനും എട്ടു തവണ ചർച്ചകൾ നടത്തിയതിനുശേഷമാണ് ഉടമ്പടി ഒപ്പു വെക്കുന്നത്.നിയമലംഘനപ്രസ്ഥാനം നിറുത്തിവെക്കുന്നതും, രാഷ്ട്രീയ തടവുകാരെ യാതൊരു ഉപാധികളും കൂടാതെ വിട്ടയക്കുന്നതും ഉടമ്പടിയിലെ സുപ്രധാന നിർദ്ദേശങ്ങളായിരുന്നു.
Source:vikaspedia
മാനാഞ്ചിറ തടാകം ഏതു ജില്ലയിൽ ആണ് ?
a) ഇടുക്കി
b) കോഴിക്കോട്
c) കൊല്ലം
d) കോട്ടയം
Correct Answer: Option B,കോഴിക്കോട്
Explanation
കോഴിക്കോട് നഗരമധ്യത്തിലുള്ള മനുഷ്യനിർമ്മിതമായ ഒരു കുളമാണ് മാനാഞ്ചിറ
3.49 ഏക്കർ വിസ്താരമുള്ള ചതുരാകൃതിയിലുള്ള ഈ കുളത്തിലേക്ക് പ്രകൃതിദത്തമായ ഒരു അരുവി ഒഴുകിയെത്തുന്നുണ്ട്
പോണ്ടിച്ചേരി സർവ്വകലാശാലയിലെ ഗവേഷകർ 2000 -ത്തിൽ നടത്തിയ പഠനങ്ങളിൽ ഈ കുളം ബാക്ടീരിയകളാൽ, പ്രത്യേകിച്ചും മഴക്കാലത്ത് മലിനമാകാറുണ്ടത്രേ. അതിനു ശേഷം കുളത്തിൽ ക്ഷാരാംശവും കൂടുതലാണ്
Source:keralapsc.gov website
കേരളഗാന്ധി എന്നറിയപെടുന്നതാരെ ?
a) ജി പി പിള്ള
b) കെ കേളപ്പൻ
c) മന്നത്ത് പത്മനാഭൻ
d) എ കെ ഗോപാലൻ
Correct Answer: Option B, കെ കേളപ്പൻ
Explanation
കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്നു കെ. കേളപ്പൻ
നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റാണ് കേരളഗാന്ധി എന്നറിയപെടുന്ന കെ. കേളപ്പൻ.
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സ്ഥാപകനും കേളപ്പനാണ്
എൻ.എസ്.എസിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി മന്നത്ത് പത്മനാഭനും ആദ്യ പ്രസിഡണ്ടായി കെ.കേളപ്പനും തിരഞ്ഞെടുക്കപ്പെട്ടു
Source:keralapsc.gov website
സൈലന്റ് വാലി ദേശീയോദ്യാനം ഉദ്‌ഘാടനം ചെയ്‌ത വ്യക്തി ആര് ?
a) രാജീവ് ഗാന്ധി
b) ഇന്ദിരാഗാന്ധി
c) കെ കാമരാജ്
d) ഇവരാരുമല്ല
Correct Answer: Option A, രാജീവ് ഗാന്ധി
Explanation
കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്‌വാലി ദേശീയോദ്യാനം.
ഡോ. എം. എസ്. സ്വാമിനാഥൻ നടത്തിയ സർവ്വേ പ്രകാരം 1980-ൽ തന്നെ സൈലന്റ്‌വാലി ദേശീയോദ്യാനമാണെന്ന് ഭാരത സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പാത്രക്കടവു ജലവൈദ്യുത പദ്ധതി പ്രദേശം ഒഴിവാക്കിയിരുന്നു.
എന്നാൽ പ്രക്ഷോഭ ശേഷം 1984-ൽ ഇറങ്ങിയ പുതിയ ഉത്തരവു പ്രകാരം സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ അതിർത്തിക്കുള്ളിൽ നിർദ്ദിഷ്ട ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു.
1985 സെപ്റ്റംബർ 7-നു അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമർപ്പിച്ചു.
Source: Wikiwand
ഭരണകാലത്ത് ഒരിക്കൽപോലും പാർലമെന്റിൽ സന്നിഹിതനാകാതിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി ?
a) ചരൺസിങ്
b) ലാൽ ബഹദൂർ ശാസ്ത്രി
c) വി പി സിംഗ്
d) എ ബി വാജ്പേയി
Correct Answer: Option A, ചരൺസിങ്
Explanation
വെറും 64 എം.പി. മാരുടെ പിന്തുണയോടെ ചരൺസിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.
അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ലോക്സഭ ഒരിക്കല്പോലും കൂടിയില്ല.
കർഷകരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ അദ്ദേഹം കാണിച്ച ശുഷ്കാന്തിയെ മാനിച്ച് ദില്ലിയിലെ അദ്ദേഹത്തിന്റെ സമാധി കിസാൻ ഘട്ട് എന്ന് നാമകരണം ചെയ്യപ്പെട്ടു.
Source:keralapsc.gov website
അലൂമിനിയവുമായി ചേർത്ത് സങ്കരലോഹങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകം ?
a) മഗ്നീലിയം
b) വെങ്കലം
c) മഗ്‌നീഷ്യം
d) പിച്ചള
Correct Answer: Option C,മഗ്‌നീഷ്യം
Explanation
രാസസൂര്യൻ എന്നറിയപ്പെടുന്ന മൂലകമായ മഗ്നീഷ്യം, ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന എട്ടാമത്തെ മൂലകമാണ്.
മഗ്നീഷ്യം അയോൺ ജീവകോശങ്ങളിലിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. മൂലകാവസ്ഥയിൽ ഇത് പ്രകൃതിയിൽ കാണപ്പെടുന്നില്ല.
ഇതിന്റെ ലവണങ്ങളിൽ നിന്നാണ് ഈ ലോഹം വേർതിരിച്ചെടുക്കുന്നത്. അലൂമിനിയവുമായി ചേർത്ത് സങ്കരലോഹങ്ങൾ നിർമ്മിക്കാനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്.
Source: keralapsc.gov website
എക്സ്-റേ തരംഗത്തേക്കാൾ തരംഗദൈർഘ്യം കൂടുതൽ ആയ വിദ്യുത്കാന്തിക തരംഗം ഏത് ?
a) ഇൻഫ്രാറെഡ്
b) ഗാമ വികിരണം
c) അൾട്രാ വയലറ്റ്
d) എക്‌സ് വികിരണം
Correct Answer: Option C, അൾട്രാ വയലറ്റ്
Explanation
ദൃശ്യപ്രകാശ തരംഗങ്ങളേക്കാൾ തരംഗദൈർഘ്യം കുറഞ്ഞതും എന്നാൽ എക്സ്-റേ തരംഗത്തേക്കാൾ തരംഗദൈർഘ്യം കൂടുതലും ആയ വിദ്യുത്കാന്തിക തരംഗങ്ങളെ ആണ് അൾട്രാവയലറ്റ് തരംഗം എന്നു പറയുന്നത്.
4 x 10-7 മീറ്റർ മുതൽ 10-9 മീറ്റർ വരെ തരംഗദൈർഘ്യം ഉള്ള വിദ്യുത്കാന്തിക തരംഗങ്ങൾ ആണ് ഈ വിഭാഗത്തിൽ പെടുന്നത്.
സൗര വികിരണത്തിന്റെ പ്രധാന ഘടകങ്ങളായ അൾട്രാവയലറ്റ് രശ്മികൾ സാധാരണതോതിൽ മനുഷ്യരിൽ ജീവകം ‘എ’യുടെ സംശ്ളേഷണത്തിന് അനിവാര്യമാണ്.
Source: keralapsc.gov website
അന്തരീക്ഷമർദ്ദം ഉപയോഗപ്പെടുത്താത്ത ഉപകരണം ?
a) തെർമോമീറ്റർ
b) സിറിഞ്ച്
c) സ്ട്രോ
d) ജലപമ്പ്
Correct Answer: Option A, തെർമോമീറ്റർ
Explanation
ഊഷ്മാവ് അല്ലെങ്കിൽ ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനം അളക്കുന്നതിനുള്ള ഉപകരണമാണ് താപമാപിനി അഥവാ തെർമോമീറ്റർ.
ദ്രാവകങ്ങളുടെ വികാസത്തെ അന്തരീക്ഷ മർദം സ്വാധീനിക്കുന്നില്ല എന്നതാണ് ഫ്ലോറെന്റൈൻ തെർമോമീറ്ററുകളുടെ ഏറ്റവും വലിയ മേന്മ.
വികാസ നിരക്ക് കുറവായ ദ്രാവകങ്ങളുപയോഗിക്കുമ്പോൾ (ഉദാ. രസം) സംവേദകത വർധിപ്പിക്കാനായി, വളരെ കുറഞ്ഞ ആന്തരിക വ്യാസം ഉള്ള കുഴലുകളാണ് തെർമോമീറ്റർ നിർമ്മിക്കാനായി തിരഞ്ഞെടുത്തിരുന്നത്.
Source: keralapsc.gov website
മഞ്ഞളിൽ അടങ്ങിയിട്ടുള്ള രാസവസ്തു ഏത് ?
a) കുർക്കുമിൺ
b) പോളിഫിനോൾ
c) കരോട്ടിൻ
d) കാൽസ്യം ഓക്സലൈറ്റ്
Correct Answer: Option A,കുർക്കുമിൺ
Explanation
മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക് നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു.
ആയുർവേദത്തിൽ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ രോഗനാശനശക്തിയെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്.
മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൺ (Curcumin)എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാൺ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്
Source: keralapsc.gov website