Kerala PSC Question Bank | Previous Questions: 061
by Admin
No Comments
കെരാറ്റോപ്ലാസി എന്ന ശസ്ത്രക്രിയ ഏതു അവയവുമായി ബന്ധപ്പെട്ടത് ആണ് ?
a) കണ്ണ്
b) ചെവി
c) ത്വക്ക്
d) ശ്വാസകോശം
Correct Answer: Option A, കണ്ണ്
Explanation
561 / 5,000
Translation results
Translation result
കോർണിയ ട്രാൻസ്പ്ലാൻറേഷൻ, കോർണിയൽ ഗ്രാഫ്റ്റിംഗ് എന്നും അറിയപ്പെടുന്നു, കേടുപാടുകൾ സംഭവിച്ചതോ രോഗമുള്ളതോ ആയ കോർണിയയ്ക്ക് പകരം ദാനം ചെയ്യപ്പെട്ട കോർണിയൽ ടിഷ്യു (ഗ്രാഫ്റ്റ്) ഒരു ശസ്ത്രക്രിയാ പ്രക്രിയയാണ്.
മുഴുവൻ കോർണിയയും മാറ്റിസ്ഥാപിക്കുമ്പോൾ അത് പെനെട്രേറ്റിംഗ് കെരാറ്റോപ്ലാസ്റ്റി എന്നും കോർണിയയുടെ ഒരു ഭാഗം മാത്രം മാറ്റിസ്ഥാപിക്കുമ്പോൾ അത് ലാമെല്ലാർ കെരാറ്റോപ്ലാസ്റ്റി എന്നും അറിയപ്പെടുന്നു.
കെരാട്ടോപ്ലാസ്റ്റി എന്നാൽ കോർണിയയിലേക്കുള്ള ശസ്ത്രക്രിയ എന്നാണ് അർത്ഥമാക്കുന്നത്.
Source: keralapsc.gov website
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം ?
a) ജനീവ
b) ഹേഗ്
c) വിയന്ന
d) ബേൺ
Correct Answer: Option B, ഹേഗ്
Explanation
ഐക്യ രാഷ്ട്ര സംഘടനയുടെ പ്രമുഖ നീതിന്യായ വിഭാഗമാണ് അന്തർദേശീയ നീതിന്യായ കോടതി അല്ലെങ്കിൽ ലോക കോടതി (ഐ.സി.ജെ) എന്നറിയപ്പെടുന്നത്
നെതർലന്റിലെ ഹേഗിലുള്ള പീസ് പാലസാണ് ഇതിന്റെ ആസ്ഥാനം.
രാജ്യങ്ങൾ തമ്മിലുള്ള നിയമ പോരാട്ടങ്ങളെ ഒത്തുതീർപ്പാക്കുക, അംഗീകൃത രാജ്യാന്തര സംഘടനകളും,വിഭാഗങ്ങളും, ഐക്യരാഷ്ട്ര പൊതു സഭയും ശരിയായി ഉന്നയിക്കുന്ന നിയമപരമായ പ്രശ്നങ്ങളിൽ ഉപദേശം നൽകുക എന്നിവയാണ് ഇതിന്റെ പ്രധാന ധർമ്മം.
Source:Wikipedia
അന്തർദേശീയ നീതിന്യായ കോടതി സ്ഥാപിതമായ വർഷം ?
a) 1944
b) 1945
c) 1946
d) 1947
Correct Answer: Option B,1945
Explanation
യു.എൻ. ഉടമ്പടി പ്രകാരം 1945 ലാണ് ഈ കോടതി സ്ഥാപിക്കപ്പെടുന്നത്.
1946 ൽ പെർമനെന്റ് കോർട്ട് ഓഫ് ഇന്റർനാഷനൽ ജസ്റ്റീസിറ്റ്നെ തുടർച്ചയെന്നോണം ഇത് പ്രവർത്തനം തുടങ്ങി.
അന്തർദേശീയ നീതിന്യായ കോടതിയുടെ നിയമവ്യവസ്ഥയാണ് കോടതിയെ നിയന്ത്രിക്കുന്ന അതിന്റെ പ്രധാനപ്പെട്ട നിയമപ്രമാണ ലിഖിതം
Source:Web india
പരിസ്ഥിതിക്കു വേണ്ടി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടന ഏത് ?
a) ചിപ്കോ
b) ഗ്രീൻപീസ്
c) ആംനെസ്സി ഇന്റർനാഷണൽ
d) റെഡ്ക്രോസ്
Correct Answer: Option B,ഗ്രീൻപീസ്
Explanation
ഗ്രീൻപീസ് എന്നാൽ ഹരിതാഭമായ സമാധാനം അഥവാ പ്രകൃതിയുടെ പച്ചപ്പ് എന്നർത്ഥം.
പരിസ്ഥിതിക്കു വേണ്ടി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഗ്രീൻപീസ്.
പേരിൽ മാത്രമല്ല പ്രവർത്തനത്തിലും ഗ്രീൻപീസ് ഇന്ന് പ്രകൃതിയുമായി വളരെയധികം അടുത്തുനിൽക്കുന്നു.
യൂറോപ്പ്, അമേരിക്ക, ഏഷ്യ, പസിഫിക് എന്നിവിടങ്ങളിലായി 55 രാജ്യങ്ങളിൽ സാന്നിദ്ധ്യമുണ്ട്.
Source:psc website
ഏറ്റവും കൂടുതൽ കാലം കോൺഗ്രസ്സിന്റെ പ്രസിഡന്റ് പദവി വഹിച്ചതാര് ?
a) ജവഹർലാൽ നെഹ്‌റു
b) ദാദാഭായ് നവറോജി
c) സോണിയ ഗാന്ധി
d) ഇന്ദിരാഗാന്ധി
Correct Answer: Option C,സോണിയ ഗാന്ധി
Explanation
സോണിയാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റും, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിധവയുമാണ്.
കോൺഗ്രസിന്റെ അദ്ധ്യക്ഷപദവി ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവെന്ന ഖ്യാതി സോണിയ ഗാന്ധിയുടെ പേരിലാണ്
2006 മാർച്ച് 23നു തത്സ്ഥാനത്തു നിന്നു രാജി വയ്ക്കുന്നതു വരെ ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഐക്യ പുരോഗമന സഖ്യത്തിന്റെ ലോക്സഭയിലെ അധ്യക്ഷയായിരുന്നു.
Source: keralapsc.gov website
ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവ് ആരായിരുന്നു ?
a) സുന്ദർലാൽ ബഹുഗുണ
b) ജയപ്രകാശ് നാരായണൻ
c) മേധാ പട്ക്കർ
d) ബാബാ ആംതെ
Correct Answer: Option A, സുന്ദർലാൽ ബഹുഗുണ
Explanation
ഭാരതത്തിലെ ശ്രദ്ധേയനായ ഒരു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവും ഗാന്ധിയൻ ചിന്താരീതികളായ അഹിംസ, സത്യാഗ്രഹം എന്നിവയുടെ അനുകർത്താവുമായിരുന്നു സുന്ദർലാൽ ബഹുഗുണ
1970 കളിൽ ചിപ്കോപ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതൽ 2004 ന്റെ ഒടുവ് വരെ തെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയിലും ഹിമാലയ സാനുക്കളിലെ വനസംരക്ഷണത്തിനായി വർഷങ്ങളോളം അദ്ദേഹം പോരാടി
ഇന്ത്യയിലെ ആദ്യകാല പരിസ്ഥിതി പ്രവർത്തകരിൽ ഒരാളായ ബഹുഗുണ പിന്നീട്, ചിപ്കോ പ്രസ്ഥാനത്തിലെ ജനങ്ങളുമായി ചേർന്ന് രാജ്യത്തുടനീളം വനനശീകരണം,വലിയ അണക്കെട്ടുകൾ, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭപരിപാടികൾ ഏറ്റെടുത്തു മുന്നോട്ട്കൊണ്ടുപോയി
Source:keralapsc.gov website
ഖരാവസ്ഥയിൽ ഉള്ള ല്യൂബ്രിക്കന്റ് ഏത് ?
a) വജ്രം
b) ചിരട്ടക്കരി
c) ഗ്രാഫൈറ്റ്
d) ഇരുമ്പ്
Correct Answer: Option C, ഗ്രാഫൈറ്റ്
Explanation
കാർബണിന്റെ അപരരൂപങ്ങളിലൊന്നാണ് ഗ്രാഫൈറ്റ്
കാർബണിന്റെ അപരരൂപമായ വജ്രത്തിൽനിന്നും വ്യത്യസ്തമായി അർദ്ധലോഹമായ ഗ്രാഫൈറ്റ് വിദ്യുത്ചാലകമാണ്.
തന്മാത്രഘടനയായതിനാൽ ഗ്രാഫൈറ്റ് ല്യൂബ്രിക്കന്റ് ആയും ഉപയോഗിക്കുന്നുണ്ട്. ഖരാവസ്ഥയിലുള്ള ഏറ്റവും നല്ല ല്യൂബ്രിക്കന്റുകളിലൊന്നാണ് ഗ്രാഫൈറ്റ്
അവലംബാവസ്ഥയിൽ കാർബണിന്റെ ഏറ്റവുമധികം സ്ഥിരതയുള്ള അപരരൂപം ഗ്രാഫൈറ്റാണ്.
Source: Wikipedia
ഏതു സത്യാഗ്രഹസമരത്തിനിടെ നടന്ന പോലീസ് ലാത്തിചാർജിൽ പരിക്കേറ്റു ആണ് എ ജി വേലായുധൻ അന്തരിച്ചത് ?
a) വൈക്കം സത്യാഗ്രഹം
b) ഗുരുവായൂർ സത്യാഗ്രഹം
c) പാലിയം സത്യാഗ്രഹം
d) കുട്ടകുളം സമരം
Correct Answer: Option C,പാലിയം സത്യാഗ്രഹം
Explanation
1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാത ന്ത്ര്യത്തിനു വേണ്ടി നടന്ന സമരമാണ് പാലിയം സത്യാഗ്രഹം .
97 ദിവസം നീണ്ടുനിന്ന ഈ സമരത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും, സമുദായസംഘടനകളും സജീവമായി പങ്കെടുത്തു. തുറമുഖത്തൊഴിലാളിയായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു
Source: Wikipedia
വൈക്കം സത്യാഗ്രഹം ആരംഭിച്ചത് എന്ന് ?
a) 1921 മാർച്ച് 30
b) 1922 മാർച്ച് 30
c) 1923 മാർച്ച് 30
d) 1924 മാർച്ച് 30
Correct Answer: Option D, 1924 മാർച്ച് 30
Explanation
ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം.
ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം.
ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്.
Source: psc website
1936 ൽ വൈദ്യുതി പ്രക്ഷോഭം നടന്ന ജില്ല ഏത് ?
a) തൃശ്ശൂർ
b) കൊല്ലം
c) ഇടുക്കി
d) കോട്ടയം
Correct Answer: Option A, തൃശ്ശൂർ
Explanation
തൃശൂരിലെ വൈദ്യുതി വിതരണം നടത്തുന്നതിന് ഒരു സ്വകാര്യ കമ്പനിയെ (മദ്രാസിലെ ചാന്ദ്രിക കമ്പനി) ഏല്പിക്കുവാനുള്ള കൊച്ചി ഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെ നടന്ന ജനകീയപ്രക്ഷോഭമാണ് വൈദ്യുതി പ്രക്ഷോഭം (1936).
തൃശ്ശൂരിലെ പ്രബലമായ ക്രിസ്ത്യൻ സമുദായത്തെ ദേശീയധാരയിൽ കൊണ്ടുവരാൻ വൈദ്യുതി പ്രക്ഷോഭം സഹായിച്ചു.
ഈ സമരത്തോടു കൂടിയാണ് കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് ക്രിസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയത്.
Source: Web india
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി ആരായിരുന്നു ?
a) ഗുൽസാരിലാൽ നന്ദ
b) സർദാർ വല്ലഭായ് പട്ടേൽ
c) സർദാർ ഹുക്കും സിങ്
d) ഡോ എസ് രാധാകൃഷ്ണൻ
Correct Answer: Option B, സർദാർ വല്ലഭായ് പട്ടേൽ
Explanation
സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയിരുന്ന പട്ടേൽ പഞ്ചാബിലെയും ഡെൽഹിയിലെയും അഭയാർത്ഥികൾക്ക് അവശ്യസാധനങ്ങൾ സംഘടിപ്പിച്ചു. രാഷ്ട്രത്ത് ആകമാനം സമാധാനം പുന:സ്ഥാപിക്കുവാൻ പട്ടേൽ പരിശ്രമിച്ചു.
565 അർദ്ധ-സ്വതന്ത്ര നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് കാലഘട്ടത്തിലെ കോളനി പ്രവിശ്യകളെയും ഒന്നിപ്പിച്ച് ഇന്ത്യാ രാഷ്ട്രം രൂപവത്കരിക്കുന്ന ചുമതല പട്ടേൽ ഏറ്റെടുത്തു.
തുറന്ന നയതന്ത്രവും സൈനിക ശക്തി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും (ചിലപ്പോഴൊക്കെ സൈനിക ശക്തി ഉപയോഗിച്ചും) കൊണ്ട് പട്ടേലിന്റെ നേതൃത്വത്തിൽ ഏകദേശം എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിച്ചു.
Source: keralapsc.gov website
ഇന്ത്യൻ വംശജനായ അഭിജിത് ബാനർജിക്ക് 2019 ൽ നോബേൽ സമ്മാനം ലഭിച്ച വിഷയമേത് ?
a) വൈദ്യശാസ്ത്രം
b) സാമ്പത്തിക ശാസ്ത്രം
c) ഭൗതികശാസ്ത്രം
d) രസതന്ത്രം
Correct Answer: Option B, സാമ്പത്തിക ശാസ്ത്രം
Explanation
ഇന്ത്യൻ വംശജനായ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അഭിജിത് ബിനായക് ബാനർജി
ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വികസന സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ബാനർജിക്ക് 2019 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ എസ്‍തർ ഡുഫ്‍ളോ, മിഖായേൽ ക്രെമർ എന്നിവർക്കൊപ്പമാണ് അദ്ദേഹം സാമ്പത്തിക നൊബേൽ നേടിയത്.
Source:vikaspedia
ഏതു സംസ്ഥാനത്തെ ക്ലാസിക്കൽ നൃത്തമാണ് സാത്രിയ ?
a) മഹാരാഷ്ട്ര
b) അസം
c) ബീഹാർ
d) രാജസ്ഥാൻ
Correct Answer: Option B,അസം
Explanation
ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള ഒരു നൃത്തരൂപമാണ് സാത്രിയ.
അസമിൽ ബ്രഹ്മപുത്രാ നദിക്കു നടുവിലുള്ള മാജുലി ദ്വീപിലാണ് ഈ നൃത്തരുപം ആവിർഭവിച്ചത്
ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രാചാര്യമുള്ള ഒന്നാണിത്. ഈ നൃത്തരൂപത്തിലെ ഇതിവൃത്തം ഭക്തിയാണ്.
Source:keralapsc.gov website
1942 മാർച്ചിൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിലേക്ക് അയച്ച ദൗത്യസംഘം ഏത് ?
a) കാബിനറ്റ് മിഷൻ
b) ക്രിപ്‌സ്
c) സൈമൺ കമ്മീഷൻ
d) കാബിനറ്റ് കമ്മീഷൻ
Correct Answer: Option B, ക്രിപ്‌സ്
Explanation
രണ്ടാം ലോകമാഹായുദ്ധത്തിൽ ഇന്ത്യാക്കാരുടെ പൂർണ പിന്തുണ ഉറപ്പാക്കുന്നതിനായി 1942 മാർച്ചിൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിലേക്ക് അയച്ച ഒരു ദൗത്യസംഘമാണ് ക്രിപ്സ് മിഷൻ
സർ സ്റ്റഫോർഡ് ക്രിപ്സ്, ലോർഡ് പ്രിവി സീൽ , ബ്രിട്ടനിലെ ഹൗസ് ഓഫ് കോമൺസ് അധ്യക്ഷൻ എന്നിവർക്കു ദൗത്യത്തിന്റെ ചുമതലയുണ്ടായിരുന്നുവെങ്കിലും സ്റ്റഫോർഡ് ക്രിപ്സാണ് സംഘത്തെ നയിച്ചത്.
ഭൂരിഭാഗം ഹിന്ദുക്കൾക്കു വേണ്ടി കോൺഗ്രസുമായും മുസ്ലീങ്ങൾക്കു വേണ്ടി മുസ്ലീം ലീഗുമായും കൂടിയാലോചന നടത്തുന്നതിനാണ് ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തുന്നത്.
Source:keralapsc.gov website
അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം ?
a) 1888
b) 1889
c) 1890
d) 1891
Correct Answer: Option A, 1888
Explanation
അധഃസ്ഥിത ജനവിഭാഗത്തിനു ക്ഷേത്രപ്രവേശനം അനുവദനീയമല്ലാതിരുന്ന കാലത്ത് അവർക്കും പൂജിക്കാനും പ്രാർത്ഥിക്കാനും ഒരു ക്ഷേത്രം വേണമെന്ന ആവശ്യത്തിനു ശ്രീനാരായണഗുരു 1888 -ൽ നടതിയ പ്രതിഷ്ഠയാണ് അരുവിപ്പുറം പ്രതിഷ്ഠ.
അധഃകൃത ജനവിഭാഗതിന്റെ ഉന്നമനത്തിനു നാന്ദികുറിച്ച മുഖ്യസംഭവങ്ങളിൽ ഒന്നായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠ. അഷ്ടബന്ധമില്ലാെതെ ശിലയും ശിലയുമായി ഉരുകിചേർന്ന ലോകത്തിെലെ അത്ഭുത പ്രതിഷ്ഠയാണത്.
Source: Wikiwand
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം എവിടെയാണ് ?
a) ഡൽഹി
b) അഹമ്മദാബാദ്
c) ജലന്ധർ
d) ഭുവനേശ്വർ
Correct Answer: Option A, ഡൽഹി
Explanation
ഡൽഹി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം, ഇത് ന്യൂ ഡൽഹിയിലെ ബഹദൂർ ഷാ സഫർ മാർഗിലാണ് സ്ഥിതി ചെയ്യുന്നത്.
ഇത് 1883-ൽ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം എന്ന പേരിൽ സ്ഥാപിതമായി. . കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിന് ശേഷം ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണിത്. 2019 ഒക്ടോബർ 25 വരെ, ഇത് 34 ടെസ്റ്റുകളും 25 ഏകദിനങ്ങളും 6 ടി20 യും ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
Source:keralapsc.gov website
കണ്ട്‌ല തുറമുഖം എവിടെ സ്ഥിതി ചെയ്യുന്നു ?
a) രാജസ്ഥാൻ
b) മഹാരാഷ്ട്ര
c) ഗുജറാത്ത്
d) ബീഹാർ
Correct Answer: Option C,ഗുജറാത്ത്
Explanation
ഗുജറാത്ത് സംസ്ഥാനത്ത് കച്ച് ഉൾക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു തുറമുഖപട്ടണമാണ് കണ്ട്‌ല
കച്ച് മേഖലയിലെ വ്യാപാരാവശ്യങ്ങൾ നിറവേറ്റുന്നതിന് 1933-ലാണ് കണ്ട്‌ലയിൽ ഒരു ചെറിയ തുറമുഖം സ്ഥാപിച്ചത്.
1952-ൽ പുതിയ തുറമുഖത്തിന്റെ തറക്കല്ലിടുകയും അഞ്ചു വർഷങ്ങൾക്കു ശേഷം തുറമുഖം ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു
Source: keralapsc.gov website
അഷ്ടമുടിക്കായലിൽ പതിക്കുന്ന നദിയേത് ?
a) പമ്പ
b) അച്ചൻകോവിലാർ
c) കല്ലടയാർ
d) മാമംപുഴ
Correct Answer: Option C, കല്ലടയാർ
Explanation
കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ് കല്ലടയാർ.
ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു
കുളത്തൂപ്പുഴ, ചെറുതോണിപ്പുഴ, കൽത്തുരുത്തിപ്പുഴ എന്നിവയാണ് കല്ലടയാറിന്റെ പോഷകനദികൾ.
കല്ലടയറിന്റെ കുറച്ചു ഭാഗം ഒഴുകുന്നതു ദേശീയപാത 744 സമാന്തരമായി ആണു.
Source: keralapsc.gov website
ബിർള മന്ദിർ എവിടെ സ്ഥിതി ചെയുന്നു ?
a) ഡൽഹി
b) ഗുജറാത്ത്
c) മഹാരാഷ്ട്ര
d) വിശാഖപട്ടണം
Correct Answer: Option A, ഡൽഹി
Explanation
ഡെൽഹിയിലെ ഒരു മ്യൂസിയമാണ് ബിർള ഹൌസ് എന്നറിയപ്പെടുന്ന ബിർള മന്ദിർ.
മഹാത്മാഗാന്ധി 1948, ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു മുൻപത്തെ അവസാന 144 ദിവസങ്ങൾ കഴിച്ചുകൂട്ടിയത് ഇവിടെയാണ്.
ഇത് വ്യവസായ പ്രമുഖരായ ബിർള കുടുംബത്തിന്റെ കെട്ടിടമായിരുന്നു.
Source: keralapsc.gov website
പ്രസരണത്തിന് മാധ്യമം ആവശ്യമുള്ള തരംഗം ?
a) യാന്ത്രിക തരംഗം
b) പ്രകാശ തരംഗം
c) വൈദ്യുത കാന്തിക തരംഗം
d) റേഡിയോ തരംഗം
Correct Answer: Option A,യാന്ത്രിക തരംഗം
Explanation
കണികകളുടെ കമ്പനം മൂലം ഒരു മാധ്യമത്തിന്റെ ഭാഗത്തുണ്ടാകുന്ന വിക്ഷോപം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതാണ് തരംഗചലനം തരംഗങ്ങളെ രണ്ടായി തരംതിരിക്കുന്നു.
യാന്ത്രിക തരംഗം, വൈദ്യുതകാന്തിക തരംഗം എന്നിവയാണവ. യാന്ത്രികതരംഗ പ്രസരണത്തിന് മാധ്യമം ആവശ്യമാണ്.
യാന്ത്രിക തരംഗങ്ങൾ രണ്ട് വിധമാണ്. അന്നു പ്രസ്ഥ തരംഗവും അനു ദൈരഘ്യ തരംഗവും.
Source: keralapsc.gov website