Kerala PSC Question Bank | Previous Questions: 062
by Admin
No Comments
ടൈം മാഗസിന്റെ ആദ്യ കിഡ് ഓഫ് ദി ഇയർ ബഹുമതി നേടിയ ഇന്ത്യൻ വംശജ ?
a) ഗീതാഞ്ജലി റാവു
b) വിദ്യ വിനോദ്
c) വിനീഷ
d) പ്രിയങ്ക രാധാകൃഷ്ണൻ
Correct Answer: Option A, ഗീതാഞ്ജലി റാവു
എഴുത്തുകാരി, ശാസ്ത്രജ്ഞ, എഞ്ചിനീയർ, സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് ( STEM ) പ്രൊമോട്ടർ എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തയായ അമേരിക്കക്കരിയാണ് ഗീതഞ്ജലി റാവു
അവർ നടത്തുന്ന കണ്ടുപിടുത്തങ്ങളുടെയും “ഇന്നൊവേഷൻ വർക്ക് ഷോപ്പുകളുടെയും” പേരിൽ 2020 ൽ ഗീതാഞ്ജലി ടൈം ടോപ്പ് യങ്ങ് ഇന്നൊവേറ്റർ പട്ടികയിൽ ഇടം നേടുകയും, പിന്നീട് 2020 ഡിസംബർ 4 ന് ടൈം മാസികയുടെ കവറിൽ ഫീച്ചർ ചെയ്യുകയും അവരുടെ ആദ്യത്തെ “കിഡ് ഓഫ് ദി ഇയർ” ബഹുമതി നേടുകയും ചെയ്തു
Source: keralapsc.gov website
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയെ “ഗെയിൽ (ഇന്ത്യ) ലിമിറ്റഡ്” എന്ന് പുനർനാമകരണം ചെയ്തത് ഏത് വർഷം ?
a) 2001 നവംബർ 22
b) 2002 നവംബർ 22
c) 2003 നവംബർ 22
d) 2004 നവംബർ 22
Correct Answer: Option B, 2002 നവംബർ 22
Explanation
പവർ, ദ്രവീകൃത പ്രകൃതി വാതക പുനർ-ഗ്യാസിഫിക്കേഷൻ, നഗര വാതക വിതരണം, പര്യവേക്ഷണം, ഉൽപ്പാദനം എന്നിവയിൽ ഓഹരി പങ്കാളിത്തത്തിലൂടെയും സംയുക്ത സംരംഭങ്ങളിലൂടെയും കമ്പനി അതിന്റെ സാന്നിധ്യം വിപുലീകരിച്ചു.
പുതുതായി കണ്ടെത്തിയ ഊർജ്ജത്തെ അതിന്റെ കോർപ്പറേറ്റ് ഐഡന്റിറ്റിയിൽ ഉൾപ്പെടുത്തിക്കൊണ്ട്, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയെ 2002 നവംബർ 22-ന് “ഗെയിൽ (ഇന്ത്യ) ലിമിറ്റഡ്” എന്ന് പുനർനാമകരണം ചെയ്തു.
Source:Wikipedia
ജലജന്യ രോഗമായ ടൈഫോയിഡ് ബാധിക്കുന്ന ശരീരഭാഗം ?
a) ശ്വാസകോശം
b) കുടൽ
c) മസ്തിഷ്‌കം
d) വൃക്ക
Correct Answer: Option B,കുടൽ
Explanation
ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധിക്കുന്നതും ലോകവ്യാപകമായി കണ്ടുവരുന്നതുമായ ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്.
സാധാരണയായി ടൈഫോയ്ഡ് പകർത്തുന്ന ബാക്ടീരിയയായ സാൽമോണല്ല ടൈഫി വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്
ഭക്ഷണ സാധനങ്ങളിൽ വന്നിരിക്കുന്ന ഈച്ചയിലൂടെയും അസുഖം വ്യാപിക്കും. തുടർന്ന് കുടലിലെത്തുന്ന ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുകയും പിത്താശയം, കരൾ, സ്പ്ലീൻ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു.
Source:Web india
ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് പടർന്ന് പിടിക്കുന്ന രോഗങ്ങൾ അറിയപ്പെടുന്നത് ?
a) എപ്പിഡമിക്
b) പാൻഡമിക്
c) സുനോട്ടിക്
d) എൻഡമിക്
Correct Answer: Option B,പാൻഡമിക്
Explanation
പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ മഹാമാരി(pandemic) എന്നു വിളിക്കുന്നത്.
കാലികമായി വരുന്ന ജലദോഷബാധ ഇൻഫ്ലുവൻസ പാൻഡെമിക്കിന്റെ കൂട്ടത്തിൽ പെടുത്തിയിട്ടില്ല.
വസൂരി, ക്ഷയം മുതലായ പല അസുഖങ്ങളുടെയും മഹാമാരികൾ ചരിത്രത്തിൽ പല തവണ ഉണ്ടായിട്ടുണ്ട്. എയ്ഡ്സ് പാൻഡെമിക്, H1N1 പാൻഡെമിക്, 1918-ലും 2009-ലും ഉണ്ടായ ഫ്ലൂ പാൻഡെമിക്കുകൾ, കൊറോണ വൈറസ് രോഗം 2019 എന്നിവ ഉദാഹരണങ്ങളാണ്.
Source:psc website
1945 ഓഗസ്റ്റ് 9 നു നാഗസാക്കിയിൽ അണുബോംബ് വർഷിച്ചത് ഏത് രാജ്യം ?
a) ബ്രിട്ടൻ
b) ചൈന
c) അമേരിക്ക
d) ഇന്ത്യ
Correct Answer: Option C,അമേരിക്ക
Explanation
ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് നാഗസാക്കി
. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസക്കിയാണ്. 1945 ഓഗസ്റ്റ് 9 നാണ് അമേരിക്ക ഇവിടെ അണുബോംബ് വർഷിച്ചത്.നാകസാക്കി പൂർണമായും തകർന്നു.
Source: keralapsc.gov website
കേരളം: മണ്ണും മനുഷ്യനും എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
a) ഡോ തോമസ് ഐസക്
b) കുമ്മനം രാജശേഖരൻ
c) പി എസ് ശ്രീധരൻപിള്ള
d) പന്ന്യൻ രവീന്ദ്രൻ
Correct Answer: Option A, ഡോ തോമസ് ഐസക്
Explanation
കേരളത്തിലെ മുൻ ധനകാര്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ് ഡോ. റ്റി. എം. തോമസ് ഐസക്ക്
മലയാളത്തിലും ഇംഗ്ലീഷിലുമായി സാമ്പത്തിക വ്യവസ്ഥ, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ അദ്ദേഹം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളം: മണ്ണും മനുഷ്യനും എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആണ് ഡോ തോമസ് ഐസക് .
Source:keralapsc.gov website
സുപ്രിം കോടതി ഗോവധ നിരോധന വിധി പുറപ്പെടുവിച്ചത് ഏതു വർഷം ?
a) 2003 ഒക്ടോബർ 26
b) 2004 ഒക്ടോബർ 26
c) 2005 ഒക്ടോബർ 26
d) 2006 ഒക്ടോബർ 26
Correct Answer: Option C, 2005 ഒക്ടോബർ 26
Explanation
ഇന്ത്യയിലെ ഒരു വിവാദ വിഷയമാണ് കന്നുകാലികളുടെ വധം. ഗോവധം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്
ഇന്ത്യയുടെ ഭരണഘടനയിലെ 48-ആം ആർട്ടിക്കിൾ പ്രകാരം സംസ്ഥാനങ്ങളിലെ കൃഷി, കാലിസമ്പത്ത് എന്നിവ നൂനതശാസ്ത്രാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, പശുവിനെയോ, പശുകുട്ടിയെയോ, കറവ-കൃഷി ആവശ്യത്തിനായുള്ള മറ്റു കന്നുകാലികളെയോ കൊല്ലുന്നത് തടയാനുള്ള അധികാരം അതത് സംസ്ഥാനങ്ങൾക്കുണ്ട്.
2005 ഒക്ടോബർ 26 ന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനമാക്കി വിവിധ സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചിട്ടുണ്ട്.
Source: Wikipedia
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആരായിരുന്നു ?
a) ജവഹർലാൽ നെഹ്‌റു
b) പട്ടാഭി സീതാരാമയ്യ
c) ജെ ബി കൃപലനി
d) ഇന്ദിരാഗാന്ധി
Correct Answer: Option C,ജെ ബി കൃപലനി
Explanation
ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന ജീവത്റാം ഭഗവൻദാസ് കൃപലാനി ,സ്വാതന്ത്ര്യസമര സേനാനിയും, പ്രശസ്ത രാഷ്ട്രീയ പ്രവർത്തകനുമാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു.
ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ തെരഞ്ഞടുക്കുന്ന വേളയിൽ വല്ലഭ് ഭായ് പട്ടേലിനു ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടിയത് കൃപലാനിയായിരുന്നു.
Source: Wikipedia
പശ്ചിമതീര സമതലത്തിന്റെ മധ്യഭാഗം ഏതു പേരിൽ അറിയപ്പെടുന്നു ?
a) കർണാടക തീരം
b) മലബാർ തീരം
c) കൊങ്കൺ തീരം
d) ഇവയൊന്നുമല്ല
Correct Answer: Option C, കൊങ്കൺ തീരം
Explanation
ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തിലെ മലകളുള്ള ഒരു പ്രദേശമാണ് കൊങ്കൺ, കൊങ്കൺ തീരം എന്നീ പേരുകളിൽ അറിയപ്പെടുന്നത്.
760കിലോമീറ്റർ തീരമാണ് ഈ പ്രദേശത്തുള്ളത്. മഹാരാഷ്ട്രയുടെയും, ഗോവയുടെയും തീരദേശജില്ലകൾ ഈ പ്രദേശത്തിന്റെ ഭാഗമാണ്.
ഇതിലും കുറച്ചുകൂടി വിശാലമായ പ്രദേശത്തെ സപ്തകൊങ്കൺ എന്ന് വിശേഷിപ്പിച്ചിരുന്നു.
Source: psc website
കേരള ഇബ്സൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ?
a) എൻ കൃഷ്ണപിള്ള
b) ജി ശങ്കരക്കുറുപ്പ്
c) സി വി രാമൻപിള്ള
d) ഇ വി കൃഷ്ണപിള്ള
Correct Answer: Option A, എൻ കൃഷ്ണപിള്ള
Explanation
സാഹിത്യപണ്ഡിതൻ, ഗവേഷകൻ, നാടകകൃത്ത്, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തി.
കേരള ഇബ്സൻ എന്ന് ചില പണ്ഡിതന്മാർ അദ്ദേഹത്തെ വിളിക്കുന്നു.
1987-ലെ സാഹിത്യ അക്കാമി അവാർഡ് ‘പ്രതിപാത്രം ഭാഷണഭേദം’എന്ന ഗ്രന്ഥത്തിനാണ് ലഭിച്ചത്. ഈ കൃതി സി.വി. രാമൻപിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ഒരാധികാരികമായ പഠനമാണ്.
Source: Web india
സരോജിനി നായിഡു ഗവർണറായി പ്രവർത്തിച്ച സംസ്ഥാനം ഏത് ?
a) മഹാരാഷ്ട്ര
b) ഉത്തർപ്രദേശ്
c) പശ്ചിമ ബംഗാൾ
d) ഗുജറാത്ത്
Correct Answer: Option B, ഉത്തർപ്രദേശ്
Explanation
ഇന്ത്യയുടെ വാനമ്പാടി(NIGHTINGALE OF INDIA) എന്നറിയപ്പെട്ട സരോജിനി നായിഡു’ ഒരു ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയും ആയിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ ആവുന്ന ആദ്യ ഇന്ത്യൻ വനിതയും ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിതയും സരോജിനി നായിഡു ആയിരുന്നു.
.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ(ഉത്തർപ്രദേശ്) ആയിരുന്നു. സരോജിനി നായ്ഡുവിന്റെ പിറന്നാൾ ദിനം ഇന്ത്യയിൽ വനിതാദിനം ആയി ആചരിക്കുന്നു.
Source: keralapsc.gov website
കേരളത്തിലെ രണ്ടാമത്തെ കടുവാസംരക്ഷണ പ്രദേശം ?
a) മുത്തങ്ങ
b) പറമ്പിക്കുളം
c) ചിന്നാർ
d) കുറിഞ്ഞിമല
Correct Answer: Option B, പറമ്പിക്കുളം
Explanation
കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം.
പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി ഈ വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു.
2010 ഫെബ്രുവരി 19-ന് ഈ വന്യജീവികേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ കടുവാസംരക്ഷണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു
Source:vikaspedia
ഗായത്രിപ്പുഴ ,ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം ഏതാണ് ?
a) പറളി
b) മായന്നൂർ
c) പൈങ്കുളം
d) ഇവയൊന്നുമല്ല
Correct Answer: Option B,മായന്നൂർ
Explanation
മായന്നൂർ ഗ്രാമത്തിന്റെ ഏകദേശം മൂന്നൂഭാഗവും പുഴകളാൽ ബന്ധപ്പെട്ടിട്ടുള്ളതാണ്.
ചീരക്കുഴിപ്പുഴ(ഗായത്രിപ്പുഴ), ഭാരതപ്പുഴ എന്നീ രണ്ടു പുഴകളും മായന്നൂർ ഗ്രാമത്തിന്റെ മൂന്നുഭാഗത്തിലൂടെ ഒഴുകന്നു. രണ്ട് നദികളും കൂടിച്ചേരുന്നതും ഇവിടെത്തന്നെയാണ്.
മായന്നൂർപ്പാലമാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തേയും തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മായന്നൂരിനേയും ബന്ധിപ്പിക്കന്നത്.
Source:keralapsc.gov website
കേരള സർക്കാർ പാമ്പാടുംചോല ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത് ഏത് വർഷം ?
a) 2004
b) 2003
c) 2007
d) 2005
Correct Answer: Option B, 2003
Explanation
കേരളത്തിലെ അഞ്ച് ദേശീയോദ്യാനങ്ങളിലൊന്നായ പാമ്പാടുംചോല ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതിചെയ്യുന്നു
പാരിസ്ഥിതിക, ജന്തു, പുഷ്പ, ഭൂമിശാസ്ത്ര, ജന്തുശാസ്ത്രപരമായ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് കേരള സർക്കാർ 2003 ഡിസംബറിൽ ഈ വനമേഖലയെ ഒരു ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു.
കേരളത്തിലെ തെക്കൻ പശ്ചിമഘട്ടത്തിന്റെ കിഴക്ക് ഭാഗത്ത് വട്ടവടയിലേക്കുള്ള വഴിയിൽ മൂന്നാർ പട്ടണത്തിൽ നിന്ന് 35 കിലോമീറ്റർ അകലെ തമിഴ്‌നാട്ടിലെ ടോപ്പ് സ്റ്റേഷന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്
Source:keralapsc.gov website
ഉത്രാളിക്കാവ് പൂരം നടക്കുന്ന ജില്ല ?
a) തൃശ്ശൂർ
b) കൊല്ലം
c) കോഴിക്കോട്
d) കണ്ണൂർ
Correct Answer: Option A, തൃശ്ശൂർ
Explanation
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഒരു അമ്പലമാണ് ഉത്രാളിക്കാവ് അമ്പലം അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം.
ആദിപരാശക്തിയുടെ (ദുർഗ്ഗ) ഉഗ്രരൂപമായ “രുധിര മഹാകാളി” ആണ് പ്രതിഷ്ഠ.
മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണ് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം.
Source: Wikiwand
പെരിങ്ങൽകൂത്ത് ഡാം സ്ഥിതി ചെയ്യുന്നതെവിടെ ?
a) തൃശ്ശൂർ
b) എറണാകുളം
c) വയനാട്
d) ഇടുക്കി
Correct Answer: Option A, തൃശ്ശൂർ
Explanation
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി – വാൽപ്പാറ – ആളിയാർ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അതിരപ്പിള്ളിക്ക് സമീപമായി ചാലക്കുടിപ്പുഴയിൽ പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതിയുടെ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് പെരിങ്ങൽകുത്ത് അണക്കെട്ട് അഥവാ പൊരിങ്ങൽകുത്ത് അണക്കെട്ട്.
ആനക്കയം താഴവാരത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്.
Source:keralapsc.gov website
പോളിയോ രോഗം ഏതു ശരീര ഭാഗത്തെ ആണ് ബാധിക്കുന്നത് ?
a) പേശികൾ
b) ശ്വസനവ്യവസ്ഥ
c) നാഡീവ്യവസ്ഥ
d) ഇവയൊന്നുമല്ല
Correct Answer: Option C,നാഡീവ്യവസ്ഥ
Explanation
പോളിയോവൈറസ് ബാധയാൽ ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ് അഥവാ പോളിയോ. ഇതിനെ ഇൻഫന്റൈൽ പരാലിസിസ് എന്നും വിളിക്കുന്നു.
ഗ്രീക്ക് വാക്കുകളായ ചാരനിറം എന്നർത്ഥമുള്ള പോളിയോസ്, സ്പൈനൽ കോഡ് എന്നർത്ഥം വരുന്ന മൈല്യോസ്, വീക്കം എന്നതിനെ സൂചിപ്പിക്കുന്ന ഐറ്റിസ് എന്നീ വാക്കുകൾ ചേർന്നാണ് ഇത് പോളിയോമൈലിറ്റിസ് എന്ന നാമം ഉണ്ടായിരിക്കുന്നത്.
വായിലൂടെ എത്തുന്ന വൈറസ് വയറ്റിലെത്തി, രക്തത്തിൽ കടന്ന് കേന്ദ്രനാഡീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കുന്നു
Source: keralapsc.gov website
പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ആര് ?
a) ജെയിൻ ആൽബർട്ട്
b) ജോൺസ് സാം
c) ജോനസ് സാൽക്
d) ക്രിസ്റ്റോ ലൂയി
Correct Answer: Option C, ജോനസ് സാൽക്
Explanation
പോളിയോ വാക്സിൻ കണ്ടുപിടിച്ചത് 1952ൽ ജോനസ് സാൽക് ആണ്.
1955 ഏപ്രിൽ 12ന് അദ്ദേഹം അതേക്കുറിച്ച് പ്രഖ്യാപനം നടത്തി. അത് കുത്തിവെക്കാനുള്ള പ്രതിരോധ മരുന്നായിരുന്നു.
ആൽബെർട്ട് സാബിൻ വായിൽകൂടി കഴിക്കാവുന്ന പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു. മനുഷ്യരിൽ പരീക്ഷിക്കാനുള്ള അനുവാദം 1957 ൽ ലഭിച്ചു. 1962ൽ ലൈസൻസും കിട്ടി
Source: keralapsc.gov website
ജ്ഞാനോദയം സഭ ആരംഭിച്ച നവോത്ഥാന നേതാവ് ആര് ?
a) പണ്ഡിറ്റ് കെ പി കറുപ്പൻ
b) ഡോ പൽപ്പു
c) അയ്യങ്കാളി
d) ശ്രീനാരായണ ഗുരു
Correct Answer: Option A, പണ്ഡിറ്റ് കെ പി കറുപ്പൻ
Explanation
പതിനാലാം വയസ്സിൽ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു.
1925ൽ കൊച്ചിൻ ലെജിസ്ളേറ്റീവ് കൌൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ് പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത
ജ്ഞാനോദയം സഭ ആരംഭിച്ച നവോത്ഥാന നേതാവ് ആണ് ഇദ്ദേഹം .
Source: keralapsc.gov website
റൗലറ്റ് നിയമം പ്രാബല്യത്തിൽ വന്നത് ഏത് വർഷം ?
a) 1919
b) 1920
c) 1921
d) 1922
Correct Answer: Option A,1919
Explanation
ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിൽ നടപ്പിലാക്കിയ നിയമങ്ങളിൽ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം
ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലാക്കിയ അടിയന്തരാവസ്ഥാ മുൻകരുതലുകൾ അനന്തമായി ദീർഘിപ്പിക്കുന്നതായിരുന്നു ഈ നിയമം.
1919 മാർച്ചിൽ റൗലറ്റ് നിയമം പ്രാബല്യത്തിൽ വന്നു.അടിച്ചമർത്തൽ നിയമങ്ങളെക്കുറിച്ചുള്ള കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1922-ൽ ബ്രിട്ടീഷ് സർക്കാർ മറ്റ് ഇരുപത്തിമൂന്ന് നിയമങ്ങളോടൊപ്പം റൗലറ്റ് നിയമം റദ്ദുചെയ്യുകയുണ്ടായി
Source: keralapsc.gov website