Kerala PSC Question Bank | Previous Questions: 063
by Admin
No Comments
ഡിജിറ്റൽ ഗാർഡൻ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സർവകലാശാല ?
a) കേരള യൂണിവേഴ്‌സിറ്റി
b) അണ്ണാ യൂണിവേഴ്‌സിറ്റി
c) കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
d) മംഗളൂരു യൂണിവേഴ്‌സിറ്റി
Correct Answer: Option A, കേരള യൂണിവേഴ്‌സിറ്റി
ഒരു പ്രദേശത്തെ വൃക്ഷ സമൃദ്ധിയെ കുറിച്ചുള്ള സകല വിവരങ്ങളും ഫോണിൽ പെട്ടെന്ന് കണ്ടെത്താവുന്ന രീതിയിൽ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുന്നതിനാണ് ഡിജിറ്റൽ ഉദ്യാനം എന്ന് പറയുന്നത്.
ഈ ആശയം കൊണ്ടുവന്നതും, അത് നടപ്പാക്കി കൊണ്ടുള്ള ഇന്ത്യയിലെ തന്നെ ആദ്യ ഡിജിറ്റൽ ഉദ്യാനം ഉണ്ടാക്കിയതും കേരള സർവകലാശാല ബോട്ടണി വിഭാഗം പ്രൊഫസറും സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി ഡയറക്ടറുമായ ഡോ. എ. ഗംഗാപ്രസാദ്, കേരള സർവകലാശാല ബോട്ടണി വിഭാഗം ഗവേഷണ വിദ്യാർത്ഥി ശ്രീ. അഖിലേഷ് എസ് .വി. നായർ എന്നിവർ ചേർന്നാണ്.
Source: keralapsc.gov website
ലോകാരോഗ്യദിനം എന്ന് ?
a) ഏപ്രിൽ 22
b) ഏപ്രിൽ 7
c) ഏപ്രിൽ 5
d) ഏപ്രിൽ 11
Correct Answer: Option B, ഏപ്രിൽ 7
Explanation
ലോകാരോഗ്യദിനം, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യ സംഘടനയുടെ പ്രായോജകത്വത്തിൽ ആഘോഷിക്കപ്പെടുന്നു
പ്രഥമ ആരോഗ്യസഭ 1948ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്തത്. 1950 മുതൽ, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന് പ്രഥമ ആരോഗ്യസഭയാണ് തീരുമാനമെടുത്തത്.
ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു
Source:Wikipedia
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ക്രൂയിസ് മിസൈൽ ഏത് ?
a) വിനാശ്
b) നിർഭയ്
c) ശക്തി
d) ശൗര്യ
Correct Answer: Option B,നിർഭയ്
Explanation
നിർഭയ് ഇന്ത്യ വികസിപ്പിച്ച ഏതു കാലാവസ്ഥയിലും പ്രവർത്തിക്കുന്ന ഒരു ദീർഘദൂര ക്രൂയിസ് മിസൈൽ ആണ്.
പ്രതിരോധ ഗവേഷണ വികസന സംഘടന [Defense Research Development Organisation – (DRDO)] ആണ് ഈ മിസൈലിന്റെ രൂപകല്പനയും വികസനവും നിർവഹിച്ചത്.
. ഈ മിസൈൽ പലതരം വാഹിനികളിൽ നിന്ന് വിക്ഷേപിക്കാൻ സാധ്യമാണ്. മിസൈൽ ആണവം അല്ലെങ്കിൽ പരമ്പരാഗത ആയുധം വഹിക്കാൻ പ്രാപ്തിയുള്ളതാണ്.
Source:Web india
ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞൻ ആര് ?
a) ഐസക് ന്യൂട്ടൺ
b) ആൽബർട്ട് ഐൻസ്റ്റീൻ
c) ജയിംസ് പ്രസ്കോട്ട് ജൂൾ
d) മൈക്കൽ ഫാരഡെ
Correct Answer: Option B,ആൽബർട്ട് ഐൻസ്റ്റീൻ
Explanation
ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞനാണ് ആൽബർട്ട് ഐൻസ്റ്റൈൻ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു.
സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു
ഇദ്ദേഹത്തിന്റെ ദ്രവ്യവും–ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള സമവാക്യമായ E = mc2 (ഇത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്നു) പ്രസിദ്ധമാണ്
Source:psc website
പേശികളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ?
a) ഓസ്റ്റിയോളജി
b) മൈക്കോളജി
c) മയോളജി
d) കീറോളജി
Correct Answer: Option C,മയോളജി
Explanation
പേശികളുടെ ഘടന, പ്രവർത്തനം, രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം ഉൾപ്പെടെ മസ്കുലർ സിസ്റ്റത്തെക്കുറിച്ചുള്ള പഠനമാണ് മയോളജി.
മസ്കുലർ സിസ്റ്റത്തിൽ എല്ലിൻറെ പേശികൾ അടങ്ങിയിരിക്കുന്നു, അത് ശരീരത്തിന്റെ ഭാഗങ്ങൾ നീക്കുന്നതിനോ സ്ഥാപിക്കുന്നതിനോ ചുരുങ്ങുന്നു (ഉദാഹരണത്തിന്, സന്ധികളിൽ പ്രത്യക്ഷപ്പെടുന്ന അസ്ഥികൾ), മിനുസമാർന്നതും ഹൃദയവുമായ പേശികൾ ദ്രാവകങ്ങളുടെയും അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളുടെയും ഒഴുക്കിനെ പ്രേരിപ്പിക്കുകയോ പുറന്തള്ളുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നു
Source: keralapsc.gov website
ഉത്തരേന്ത്യയിൽ ദുരിതം വിതക്കുന്ന വരണ്ട ഉഷ്ണക്കാറ്റ് ഏത് ?
a) ലൂ
b) കാൽബൈശാഖി
c) നോർവെസ്റ്റർ
d) ചിനൂക്ക്
Correct Answer: Option A, ലൂ
Explanation
ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനൽക്കാലങ്ങളിൽ ഉച്ചതിരിഞ്ഞുണ്ടാകുന്ന ചൂടുകൂടിയ ശക്തമായ കാറ്റാണ് ലൂ
ഈ കാറ്റുകൾ നിമിത്തമുള്ള ചൂടിന്റെ (45 °C-50 °C) സൂര്യാഘാതത്തിൽ ആളുകൾ മരണമടയാറുണ്ട്
ലൂ തുടങ്ങുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള വലിയ മരുഭൂമികളിൽ നിന്നാണ് ഈ കാറ്റ് തുടങ്ങുന്നത്.
വടക്കേ ഇന്ത്യയിലെ ചില ഭാഗങ്ങളിൽ ലൂ, വളരെ ശക്തമായും പൊടിയോടു കൂടിയും വീശാറുണ്ട്.
Source:keralapsc.gov website
ആസിയാൻ സംഘടന രൂപവത്കരിച്ചത് ഏത് വർഷം ?
a) 1962 ഓഗസ്റ്റ് 8
b) 1965 ഓഗസ്റ്റ് 8
c) 1967 ഓഗസ്റ്റ് 8
d) 1968 ഓഗസ്റ്റ് 8
Correct Answer: Option C, 1967 ഓഗസ്റ്റ് 8
Explanation
തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാന് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അസോസിയേഷൻ ഓഫ് സൗത്ത്ഈസ്റ്റ് ഏഷ്യൻ നേഷൻസ്
1967 ഓഗസ്റ്റ് 8-ന് ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്‌ലന്റ് എന്നീ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടന രൂപവത്കരിച്ചത്.
അംഗരാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ ത്വരിതപ്പെടുത്തൽ, സാമൂഹിക ഉന്നമനം, സാംസ്കാരിക പുരോഗതി, സമാധാനപാലനം, അംഗരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കൽ തുടങ്ങിയവയാണ് ആസിയാന്റെ ലക്ഷ്യങ്ങൾ.
Source: Wikipedia
ഈഫൽ ടവർ ഏത് നദിയുടെ തീരത്താണ് ?
a) തേംസ്
b) ഡാന്യൂബ്
c) സെയ്ൻ
d) ആവൺ
Correct Answer: Option C,സെയ്ൻ
Explanation
ഫ്രാൻസിലെ പാരീസിൽ സ്ഥിതി ചെയ്യുന്ന ഇരുമ്പു ഗോപുരമാണ് ഈഫൽ ഗോപുരം.സെയ്ൻ നദിയുടെ തീരത്ത് ആണ് ഈഫൽ ടവർ സ്ഥിതി ചെയ്യുന്നത്
1889-മുതൽ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതി ഈ കെട്ടിടത്തിനു സ്വന്തമായിരുന്നു.
1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ് ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്.
Source: Wikipedia
പാർഥിനോൺ ക്ഷേത്രം ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?
a) ഇറ്റലി
b) ഈജിപ്‌ത്
c) ഗ്രീസ്
d) സിറിയ
Correct Answer: Option C, ഗ്രീസ്
Explanation
പ്രാചീന ഗ്രീസിലെ നഗരരാഷ്ട്രമായിരുന്ന ഏതൻസിലെ അക്രോപൊളിസിൽ സ്ഥിതിചെയ്യുന്ന അഥീനാക്ഷേത്രമാണ് പാർഥിനോൺ ക്ഷേത്രം
.ക്രി.മു.5-ആം നൂറ്റാണ്ടിൽ നിർമ്മിയ്ക്കപ്പെട്ടുവെന്നു വിശ്വസിയ്ക്കപ്പെടുന്ന ഈ ക്ഷേത്രം പ്രാചീന ഗ്രീക്ക് വാസ്തുവിദ്യയുടെ മകുടോദാഹരണമായി നിലകൊള്ളുന്നു.
ഇന്നത്തെ പാർഥിനോൺ നിലനിൽക്കുന്ന സ്ഥലത്ത് മുൻപ് മറ്റൊരു അഥീനാക്ഷേത്രമുണ്ടായിരുന്നതായും, ബി.സി.നാലാംനൂറ്റാണ്ടിലെ പേർഷ്യൻ ആക്രമണത്തിൽ നശിപ്പിയ്ക്കപ്പെട്ടതായും ഹെറഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബി.സി.5ആം നൂറ്റാണ്ടിലെ പുനർനിർമ്മാണത്തിനു ശേഷം ഈ ക്ഷേത്രം ഗ്രീക്ക് ഭരണകൂടത്തിന്റെ ഖജനാവായും ഉപയോഗിച്ചിരുന്നു.
Source: psc website
കേരളത്തിന്റെ ഏത് ജില്ലയിൽ പ്രചാരത്തിലുള്ള നൃത്തരൂപമാണ് അർജുന നൃത്തം ?
a) കോട്ടയം
b) പാലക്കാട്
c) മലപ്പുറം
d) തിരുവനന്തപുരം
Correct Answer: Option A, കോട്ടയം
Explanation
കോട്ടയം ജില്ലയിൽ ഒരു കാലത്ത് പ്രചാരത്തിലിരുന്നതും, ഇപ്പോൾ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമായ ഒരു കലാരൂപമാണ് അർജ്ജുനനൃത്തം
മഹാഭാരത കഥയുമായി ബന്ധപ്പെട്ട ഈ കലാരൂപം, അനുരഞ്ജനകല, അനുഷ്ഠാനകല, ആയോധനകല, മയിൽപ്പീലിതൂക്കം എന്നീ പേരുകളിലും അറിയപ്പെടുന്നു.
ദേവീ ക്ഷേത്രങ്ങളിൽ “തൂക്കം” എന്ന നേർച്ച ഉത്സവത്തിന്റെ ഭാഗമായിട്ടാണ് ഈ കലാരൂപം അവതരിപ്പിച്ച് വരുന്നത്.
Source: Web india
പ്രസിദ്ധമായ ടവർ ബ്രിഡ്‌ജ് സ്ഥിതി ചെയ്യുന്ന നഗരമേത് ?
a) പാരിസ്
b) ലണ്ടൻ
c) ന്യൂയോർക്ക്
d) മോസ്‌കോ
Correct Answer: Option B, ലണ്ടൻ
Explanation
ലണ്ടനിലെ തെയിംസ് നദിക്കു കുറുകെയായി നിർമ്മിച്ചിരിക്കുന്ന പാലമാണ് ടവർ ബ്രിഡ്ജ്.
1886-ലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 1894-ൽ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തു.
ടവർ ഓഫ് ലണ്ടനു സമീപമായാണ് ബ്രിഡ്ജ്. പാലം മധ്യത്തിൽ നിന്നും ഇരുവശങ്ങളിലേക്കും ഉയർത്തിയാണ് കപ്പലുകൾക്ക് സഞ്ചരിക്കാനായി സൗകര്യമൊരുക്കുന്നത്.
Source: keralapsc.gov website
വികട കവി എന്നറിയപെടുന്നതാരെ ?
a) കൃഷ്ണദേവരായർ
b) തെന്നാലി രാമൻ
c) അക്ബർ
d) ചന്ദ്രഗുപ്തൻ രണ്ടാമൻ
Correct Answer: Option B, തെന്നാലി രാമൻ
Explanation
16-ആം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിലെ ഒരു കവിയായിരുന്നു “തെന്നാലി രാമൻ” എന്ന പേരിൽ അറിയപ്പെടുന്ന “ഗർലപതി തെനാലി രാമകൃഷ്ണൻ”
ഇദ്ദേഹത്തെ വികട കവി എന്ന പേരിലും അറിയപ്പെടുന്നു.രാമൻ.പണ്ഡിതൻ ആയിരുന്നു തേനാലി രാമൻ… അതുപോലെ വിദൂഷകനും ആയിരുന്നു…
തന്റെ പ്രധാന കൃതികളിൽ ഒന്നാണ് പണ്ഡൂരംഗ മഹത്യം. ഇത് പഞ്ച കാവ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു
Source:vikaspedia
പാവപ്പെട്ടവരുടെ ഊട്ടി എന്നറിയപ്പെടുന്ന പ്രദേശം ?
a) പൊന്മുടി
b) നെല്ലിയാമ്പതി
c) നീലഗിരി
d) അഗസ്ത്യകൂടം
Correct Answer: Option B,നെല്ലിയാമ്പതി
Explanation
കേരളത്തിലെ പാലക്കാട് ജില്ലാ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി.
ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി.
പാവപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്.
Source:keralapsc.gov website
ഫോസിൽ പഠനവുമായി ബന്ധപ്പെട്ട ശാസ്ത്രശാഖ ഏത് ?
a) ഓർണിത്തോളജി
b) പാലിയന്റോളജി
c) ഓങ്കോളജി
d) ഫിസിയോളജി
Correct Answer: Option B, പാലിയന്റോളജി
Explanation
ചരിത്രാതീതകാല ജീവജാലങ്ങളെ കുറിച്ചുള്ള പഠനം ആണ് പാലിയെന്റോളോജി.
ഫോസ്സിലുകളുടെ പഠനം, ജീവികളുടെ പരിണാമം, അവയ്ക്ക് മറ്റു ജീവികളും പരിസ്ഥിതിയുമായുള്ള പ്രവർത്തനങ്ങൾ, പുരാതന ആവാസ വ്യവസ്ഥ എന്നിവയും പാലിയെന്റോളോജിയുടെ പഠന പരിധിയിൽ വരുന്നു.
Source:keralapsc.gov website
ഇന്റർനെറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
a) വിന്റൺ സെർഫ്
b) ടീം ബെർണേഴ്‌സ് ലീ
c) ചാൾസ് ബാബേജ്
d) സെയ്‌മൂർ ക്രേ
Correct Answer: Option A, വിന്റൺ സെർഫ്
Explanation
വിന്റൺ സെർഫ് (ജനനം:1943) ഇന്റർനെറ്റിന്റെ വികസനത്തിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് വിന്റൺ സെർഫ് എന്ന വിന്റൺ ജി സെർഫ്.
.സെർഫാണ് ഇന്റർനെറ്റിന്റെ പിതാക്കന്മാരിൽ ഒരാളായി അറിയപ്പെടുന്നത്
നാഷണൽ മെഡൽ ഓഫ് ടെക്നോളജി, ട്യൂറിംഗ് അവാർഡ്, പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, മാർക്കോണി പ്രൈസ്, നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ അംഗത്വം എന്നിവ ഉൾപ്പെടുന്ന ഓണററി ബിരുദങ്ങളും അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Source: Wikiwand
കുത്തുങ്കൽ ചെറുകിട ജലവൈദ്യുതപദ്ധതിയുടെ പവർ ഹൗസ് നിർമ്മിച്ചിട്ടുള്ളത് ഏത് ജില്ലയിൽ ആണ് ?
a) തൃശ്ശൂർ
b) എറണാകുളം
c) വയനാട്
d) ഇടുക്കി
Correct Answer: Option D, ഇടുക്കി
Explanation
പ്രതിവർഷം 79 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം INDSIL കമ്പനി കോയമ്പത്തൂർ സ്വകാര്യ മേഖലയിൽ നിർമിച്ച (Captive) ചെറുകിട ജലവൈദ്യുത പദ്ധതിയാണ് കുത്തുങ്കൽ ചെറുകിട ജലവൈദ്യുതപദ്ധതി.
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ സേനാപതി ഗ്രാമപഞ്ചായത്തിലെ കുത്തുങ്കലിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്.
2001 ജൂൺ 1നു ഇതു പ്രവർത്തനം തുടങ്ങി. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
Source:keralapsc.gov website
മലപ്പുറം ജില്ലയിലെ ആദ്യ വന്യജീവിസങ്കേതം ഏത് ?
a) അരിപ്പ
b) അട്ടപ്പാടി
c) കരിമ്പുഴ
d) മലബാർ
Correct Answer: Option C,കരിമ്പുഴ
Explanation
കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതമാണ് കരിമ്പുഴ വന്യജീവി സങ്കേതം. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ കരുളായി നെടുങ്കയത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
മലപ്പുറം ജില്ലയിലെ ആദ്യ വന്യജീവി സങ്കേതമാണ് കരിമ്പുഴ. ചെങ്കുത്തായ ഭൂപ്രകൃതിയാണ്.
മനുഷ്യ സ്പർശം ഏൽക്കാത്ത പ്രദേശങ്ങൾ കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ പ്രത്യേകതയാണ്. IUCN റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ വംശനാശ ഭീഷണിയുള്ള വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയാണ് ഇത്.
Source: keralapsc.gov website
ഭൂദാനപ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരായിരുന്നു ?
a) ഗാന്ധിജി
b) ജെ ബി കൃപാലനി
c) വിനോബാ ഭാവെ
d) ജയപ്രകാശ് നാരായൺ
Correct Answer: Option C, വിനോബാ ഭാവെ
Explanation
അഹിംസയുടെയും മനുഷ്യാവകാശങ്ങളുടെയും ഇന്ത്യൻ വക്താവായിരുന്നു വിനോബ ഭാവെ എന്നറിയപ്പെടുന്ന വിനായക് നരഹരി ഭാവെ.
പലപ്പോഴും ആചാര്യ എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം ഭൂദാൻ പ്രസ്ഥാനത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
അദ്ദേഹം ഇന്ത്യയുടെ ദേശീയ അധ്യാപകനായും മഹാത്മാഗാന്ധിയുടെ ആത്മീയ പിൻഗാമിയായും കണക്കാക്കപ്പെടുന്നു. അദ്ദേഹം ഒരു പ്രമുഖ തത്ത്വചിന്തകനായിരുന്നു.
സാമുദായിക നേതൃത്വത്തിനുള്ള ആദ്യ മാഗ്സസെ പുരസ്കാരം ലഭിച്ചത് ഇദ്ദേഹത്തിനാണ്
Source: keralapsc.gov website
താഴെ പറയുന്നവയിൽ നദീജന്യമായ ദ്വീപ് പ്രദേശം ഏത് ?
a) മാജുലി
b) വാരാണസി
c) ഹരിദ്വാർ
d) ദേവപ്രയാഗ്
Correct Answer: Option A, മാജുലി
Explanation
ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപാണ് മജുലി.
അസമിൽ ബ്രഹ്മപുത്ര നദിയിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്.
421.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപിന്റെ വലിപ്പം മണ്ണൊലിപ്പുമൂലം കുറഞ്ഞുകൊണ്ടിരിക്കുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല ദ്വീപാണ് മജുലി.
Source: keralapsc.gov website
നാവിക കലാപം ആരംഭിച്ചതെവിടെ ?
a) മുംബൈ
b) സൂററ്റ്
c) കൊൽക്കത്ത
d) ചെന്നൈ
Correct Answer: Option A,മുംബൈ
Explanation
ബ്രിട്ടീഷ് ഇന്ത്യൻ നാവികസേനയിലെ സൈനികർ 65 വർഷം മുൻപ് നടത്തിയ സമരമാണ് നാവിക കലാപം എന്നും അറിയപ്പെടുന്ന ഇന്ത്യൻ നാവിക സമരം.
സമരം തുടങ്ങിയത് ബോംബെയിലാണെങ്കിലും, അത് ബ്രിട്ടീഷ്ഇന്ത്യയൊട്ടാകെ വ്യാപിച്ചു. കറാച്ചിയിലും, കൽക്കട്ടയിലുമെല്ലാം നാവികർ സമരത്തിൽ പങ്കുചേർന്നു.
20000 ഓളം നാവികരും, 78 കപ്പലുകളും, ഒട്ടനവധി അനുബന്ധ സ്ഥാപനങ്ങളും സമരത്തിൽ ചേർന്നു.
Source: keralapsc.gov website