1. ശ്രീനാരായണ ഗുരു ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ച വര്‍ഷം?
    a) 1913 -1914
    b) 1922 -1923
    c) 1924-1925
    d) 1918 – 1919
    Correct Answer: Option A, 1913 -1914
    അദ്വൈത തത്ത്വം പ്രചരിപ്പിക്കുന്നതിനായി 1913-14 കാലഘട്ടത്തിൽ എറണാകുളം ജില്ലയിലെ ആലുവയിൽ ശ്രീനാരായണഗുരു സ്ഥാപിച്ച ആശ്രമമാണ് ആലുവ അദ്വൈതാശ്രമം സംസ്കൃതപഠനത്തിനായി ഒരു വിദ്യാലയവും അദ്ദേഹം സ്ഥാപിച്ചിരുന്നു. 1924-ലെ ശിവരാത്രി നാളിൽ അദ്വൈതാശ്രമത്തിൽ വച്ചാണ് ചരിത്രപ്രസിദ്ധമായ സർവ്വമതസമ്മേളനം നടന്നത്. ആലുവാ അദ്വൈതാശ്രമം പ്രശസ്തിയിലേക്ക് ഉയർന്നത് 1924-ലാണ്.
    Source: keralapsc.gov website
  2. ലോക ജൈവവൈവിധ്യ ദിനം?
    a) ജൂൺ 22
    b) മെയ് 22
    c) മാർച്ച് 22
    d) ഏപ്രിൽ 22
    Correct Answer: Option B, മെയ് 22
    Explanation
    എല്ലാ വർഷവും മേയ് 22നാണ് ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായി (ലോക ജൈവവൈവിധ്യദിനം) ആചരിക്കുന്നത് യു എൻ അസംബ്ലിയുടെ രണ്ടാം കമ്മറ്റി മുൻകൈ എടുത്ത് 1993മുതൽ 2000 വരെ ഡിസംബർ 29നു് നടത്തപ്പെട്ടിരുന്ന കൺവെക്ഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി എന്ന ദിനാഘോഷം ഫലപ്രദമായി ആഘോഷിക്കപ്പെട്ടു തുടർന്ന് 2000 ഡിസംബർ 20ന് ഈ ദിനം ഡിസംബറിൽ അവധിദിവസങ്ങൾ കൂടുതലാണെന്ന് കാരണത്താൽ മേയ് 22 ലേക്ക് മാറ്റപ്പെട്ടത്.
    Source:Wikipedia
  3. അൽ-ഇസ്ലാം എന്ന മാസിക ആരംഭിച്ചത് ആര് ?
    a) അബ്ദുൾ കലാം ആസാദ്
    b) വക്കം മൗലവി
    c) മക്തി തങ്ങൾ
    d) അബ്ദുൾ റഹ്മാൻ സാഹിബ്
    Correct Answer: Option B,വക്കം മൗലവി
    Explanation
    ഈജിപ്തിലെ മുഹമ്മദ് അബ്ദുവിന്റെയും റഷീദ് രിദയുടെയും രചനകളിലും, പരിഷ്കരണ പ്രസ്ഥാനത്തിലും സ്വാധീനിക്കപ്പെട്ട മൗലവി അറബി-മലയാളം, മലയാളം ഭാഷകളിൽ അൽ മനാർ മാതൃകയിൽ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. 1906 ജനുവരിയിൽ മുസ്‌ലിം, തുടർന്ന് അൽ-ഇസ്‌ലാം (1918), ദീപിക (1931) എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ പ്രസിദ്ധീകരണങ്ങൾ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിച്ചു.
    Source:Web india
  4. മണിച്ചട്ടത്തിനു സുവാൻപാൻ എന്ന് വിളിച്ചിരുന്ന രാജ്യം ?
    a) ഈജിപ്ത്
    b) ചൈന
    c) ഇന്ത്യ
    d) ഇറാൻ
    Correct Answer: Option B,ചൈന
    Explanation
    ഒരു ചട്ടത്തിനുള്ളിൽ ഉറപ്പിച്ചിരിക്കുന്ന കമ്പികളിൽ നിശ്ചിത എണ്ണം മണികൾ (മുത്തുകൾ) കോർത്തുണ്ടാക്കിയതും, ലളിതമായ അങ്കഗണിതക്രിയകൾ ചെയ്യുവാനുപയോഗിക്കുന്നതുമായ ഒരു ഉപകരണമാണ് മണിച്ചട്ടം 2 ബി. സി. ഇയിൽ ആണ് ചൈനയിൽ ആദ്യമായി മണിച്ചട്ടം ഉപയോഗിച്ചതായി ഏറ്റവും പഴയ രേഖകൾ കാണുന്നത്. ചൈനീസ് മണിച്ചട്ടത്തിനു സുവാൻപാൻ എന്നാണു വിളിച്ചിരുന്നത്. എണ്ണാനുള്ള ചട്ടം എന്നർഥം.
    Source:psc website
  5. പ്രത്യേകമായ വിലയൊന്നും കൂടാതെ പരിധിയില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്ന പകർപ്പവകാശം ഉള്ള കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഏതാണ് ?
    a) ഷെയർവയർ
    b) ലൈവ് വെയർ
    c) ഫ്രീ വെയർ
    d) ഇവയൊന്നുമല്ല
    Correct Answer: Option C,ഫ്രീ വെയർ
    Explanation
    സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളുമില്ലാതെ എത്ര പകർപ്പുകൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്രസോഫ്റ്റ്‌വെയർ ( ഫ്രീ വെയർ). സാധാരണയായി സ്വതന്ത്രസോഫ്റ്റ്‌വെയർ സൗജന്യമായി ലഭ്യമാണ്. കൂടാതെ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് അഥവാ അത് എഴുതപ്പെട്ടിരിക്കുന്ന പ്രോഗ്രാം കോഡ് എല്ലാവർക്കും വായിക്കാവുന്ന വിധത്തിൽ ലഭ്യമായിരിക്കും.
    Source: keralapsc.gov website
  6. തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല ?
    a) കാസർഗോഡ്
    b) പത്തനംതിട്ട
    c) കണ്ണൂർ
    d) കോഴിക്കോട്
    Correct Answer: Option A, കാസർഗോഡ്
    Explanation
    ഇരുപത് ലക്ഷത്തിൽ കുറവ് ജനങ്ങൾ മാത്രം സംസാരിക്കുന്ന ഒരു ഭാരതീയ ദ്രാവിഡഭാഷയാണ് തുളു ഭാഷ 2001ലെ സെൻസസ് പ്രകാരം ഭാരതത്തിൽ 1.72 മില്യൻ ആളുകൾ തുളു മാതൃഭാഷയായി സംസാരിക്കുന്നു കേരളത്തിലെ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിലും ഈ ഭാഷ സംസാരിക്കുന്നവർ ഉണ്ട്. തുളു ഭാഷ സംസാരിക്കുന്നവർ ഉൾപ്പെടുന്ന പ്രദേശം പരമ്പരാഗതമായി തുളുനാട് എന്ന് അറിയപ്പെടുന്നു.
    Source:keralapsc.gov website
  7. ചിമ്മിനി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ?
    a) കൊല്ലം
    b) ഇടുക്കി
    c) തൃശൂർ
    d) പത്തനംതിട്ട
    Correct Answer: Option C, തൃശൂർ
    Explanation
    ഇന്ത്യയിലെ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത പ്രദേശമാണ് ചിമ്മിനി വന്യജീവി സങ്കേതം. 1984 ൽ സ്ഥാപിതമായി, ഏകദേശം 85.067 കിലോമീറ്റർ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതം നെല്ലിയമ്പതി കുന്നുകളുടെ പടിഞ്ഞാറൻ ചരിവുകളാണ്. കുറുമലി നദിയുടെയും മുമ്പിളി നദികളുടെയും നീരൊഴുകുന്ന മേഖലകൾ ഉൾക്കൊള്ളുന്നു. ചിമ്മനി നദിക്ക് കുറുകെ നിർമ്മിച്ച ചിമ്മൊണി ഡാമും വന്യജീവി സങ്കേതത്തിൽ സ്ഥിതിചെയ്യുന്നു
    Source: Wikipedia
  8. ലോകത്തിൽ ഏറ്റവും പഴക്കമുള്ള മതം ?
    a) ഇസ്ലാം മതം
    b) ക്രിസ്ത്യൻ മതം
    c) ഹിന്ദുമതം
    d) ബുദ്ധമതം
    Correct Answer: Option C,ഹിന്ദുമതം
    Explanation
    ഒരു ഇന്ത്യൻ സനാതന ധർമ്മം, അല്ലെങ്കിൽ ഒരു ജീവിത രീതിയാണ് ഹിന്ദുമതം അഥവാ ഹിന്ദുയിസം. തെക്കേ ഏഷ്യയിൽ വളരെ വ്യാപകമായ ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ് ലോകത്താകെയുള്ള 125 കോടിയോളം ഹിന്ദുമതവിശ്വാസികളിൽ 98 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രധാനമായും ഇന്ത്യയിൽ വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു.
    Source: Wikipedia
  9. പാവോ ക്രിസ്റ്റാറ്റസ് എന്തിന്റെ ശാസ്ത്രീയനാമമാണ് ?
    a) കടുവ
    b) പ്രാവ്
    c) മയിൽ
    d) ഡോൾഫിൻ
    Correct Answer: Option C,മയിൽ
    Explanation
    ഫെസന്റ് കുടുബത്തിൽപ്പെട്ടതും വിവിധവർണ്ണങ്ങളിലുള്ള തുവലുകളുള്ളതുമായ ഒരു വലിയ പക്ഷിയാണ് ഇന്ത്യൻ മയിൽ അല്ലെങ്കിൽ നീലമയിൽ (പാവോ ക്രിസ്റ്റേറ്റസ് :Pavo cristatus) എന്നറിയപ്പെടുന്നത്. ദക്ഷിണേഷ്യയിലാണ് ഇത് കാണപ്പെടുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഈ പക്ഷിയെ മനുഷ്യർ എത്തിച്ചിട്ടുണ്ട്. . ലിനേയസ് 1758-ലാണ് ഈ പക്ഷിയെ ആദ്യമായി വർഗ്ഗീകരിച്ചത്. പാവോ ക്രിസ്റ്റേറ്റസ് എന്ന പേര് ഇപ്പോഴും ഉപയോഗ‌ത്തിലുണ്ട്.
    Source: psc website
  10. ഇന്ത്യയുടെ രത്നം എന്ന് നെഹ്റു വിശേഷിപ്പിച്ച സംസ്ഥാനം?
    a) മണിപ്പൂർ
    b) മിസോറാം
    c) കാശ്മീർ
    d) ഗോവ
    Correct Answer: Option A, മണിപ്പൂർ
    Explanation
    മണിപ്പൂർ ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്‌. തലസ്ഥാനം ഇംഫാൽ. 1972-ൽ നിലവിൽ വന്ന ഈ സംസ്ഥാനം ‘ഇന്ത്യയുടെ രത്നം’ എന്ന പേരിൽ അറിയപ്പെടുന്നു. മണിപ്പൂരി, ഇംഗ്ലീഷ് എന്നിവയാണ് മണിപ്പൂർ സംസ്ഥാനത്തിൻറെ ഔദ്യോഗിക ഭാഷകൾ. ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ തെക്കുകിഴക്കൻ ഏഷ്യയിലാണ് മണിപ്പൂരിന്റെ സ്ഥാനം.
    Source: Web india
  11. ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനം പറത്തിയ ആദ്യ വനിത?
    a) എലൻ മസ്‌ക്
    b) അവനി ചതുർവേദി
    c) മോഹന സിംഗ്
    d) ഭാവനാ കാന്ത്
    Correct Answer: Option B, അവനി ചതുർവേദി
    Explanation
    യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതയാണ് അവനി ചതുർവേദി മധ്യപ്രദേശിലെ സറ്റ്ന ജില്ലയാണ് സ്വദേശം. ഭാവന കാന്ത്, മോഹന സിങ് എന്നിവർക്കൊപ്പം 2016 ജൂണിലാണ് അവനി പൈലറ്റ് പരിശീലനം പൂർത്തിയാക്കി വ്യോമസേനയുടെ ഭാഗമായത്. ഔദ്യോഗികപദവി നല്കിയത് പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീഖർ ആണ്
    Source: keralapsc.gov website
  12. കേരളത്തിൽ ആദ്യത്തെ കയർ ഫാക്ടറി തുടങ്ങിയത് ഏത് ജില്ലയിലാണ് ?
    a) തിരുവനന്തപുരം
    b) ആലപ്പുഴ
    c) പത്തനംതിട്ട
    d) കൊല്ലം
    Correct Answer: Option B, ആലപ്പുഴ
    Explanation
    ലോക വ്യാപാര സംഘടനയുടെ (WTO) ഭൂപ്രദേശസൂചകം എന്ന അംഗീകാരം ലഭിച്ചതോടെയാണ് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ നിർമ്മിക്കുന്ന കയറ് ഉൽപ്പന്നങ്ങൾ ആലപ്പുഴ കയർ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങിയത് 1859 മുതൽ ഇവിടെ കയർ നിർമ്മാണം നടന്നുവരുന്നുണ്ട്. 80ൽ അധികം രാജ്യങ്ങളിലേക്ക് ഇവിടത്തെ കയറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. കയർ ബോർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആയിരത്തിൽപ്പരം ചെറുകിട നിർമ്മാതാക്കളിൽ നിന്നുമായി ധാരാളം കയറുൽപ്പന്നങ്ങളാണ് ഇവിടെ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നത്.
    Source:vikaspedia
  13. റിസർവ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ ?
    a) ഡോ സി രംഗരാജൻ
    b) സർ സി ഡി ദേശ്മുഖ്
    c) സർ ബെനഗൽ രാമ റാവു
    d) എച്ച് ബി ആർ അയ്യങ്കാർ
    Correct Answer: Option B,സർ സി ഡി ദേശ്മുഖ്
    Explanation
    ഭാരത റിസർവ്വ് ബാങ്കിന്റെ ഭാരതീയനായ ആദ്യത്തെ തലവനും 1950–1956 കാലത്തെ കേന്ദ്ര ധനകാര്യ മന്ത്രിയുമായിരുന്നു സി.ഡി. ദേശ് മുഖ് ബാങ്കിന്റെ സെക്രട്ടറിയായും,1941 മുതൽ 1943 വരെ ഡപ്യൂട്ടി ഗവർണറായും 1943–50 വരെ റിസർവ്വ് ബാങ്ക് ഗവർണറായും ചുമതല വഹിച്ചു. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് 1944ൽ നടന്ന ബ്രെട്ടൺവുഡ്സ് സമ്മേളനത്തിലും ദേശ്മുഖ് പങ്കെടുക്കുകയുണ്ടായി.
    Source:keralapsc.gov website
  14. ലോകത്തിലെ വിശുദ്ധ തടാകം എന്നറിയപ്പെടുന്നത് ?
    a) വൂളർ
    b) മാനസസരോവർ
    c) ഗംഗ
    d) ബദ്ഖൽ
    Correct Answer: Option B, മാനസസരോവർ
    Explanation
    ചൈനയുടെ സ്വയം ഭരണ പ്രദേശമായ ടിബറ്റിലെ ലാസയിൽ നിന്നും ഏകദേശം 2000 കി.മീ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു ശുദ്ധജല തടാകമാണ്‌ മാനസ സരോവരം. കൈലാസ പർവ്വതത്തെപ്പോലെ, മാനസ സരോവരവും ഇന്ത്യയിൽ നിന്നും, ടിബറ്റിൽ നിന്നും മറ്റു സമീപരാജ്യങ്ങളിൽ നിന്നുമുള്ള ഭക്തജനങ്ങളെ ആകർഷിയ്ക്കുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ്‌. ഹിന്ദു വിശ്വാസപ്രമാണങ്ങളനുസരിച്ച്‌ ബ്രഹ്മാവിന്റെ മനസ്സിലാണ്‌ ആദ്യം സൃഷ്ടിക്കപ്പെട്ടത്‌ ഇതിനാലാണ്‌ മാനസസരോവരം എന്ന പേരിൽ ഈ തടാകം അറിയപ്പെടുന്നത്‌. . ബുദ്ധമതക്കാരും ഈ തടാകത്തെ പവിത്രമായി കണക്കാക്കുന്നു.
    Source:keralapsc.gov website
  15. കേരളത്തിൽ പ്രിയദർശിനി പ്ലാനിറ്റോറിയം എവിടെയാണ് ?
    a) തിരുവനന്തപുരം
    b) തൃശ്ശൂർ
    c) കോഴിക്കോട്
    d) കൊച്ചി
    Correct Answer: Option A,തിരുവനന്തപുരം
    Explanation
    തിരുവനന്തപുരത്ത് കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ സ്ഥിതി ചെയ്യുന്ന പ്ലാനിറ്റോറിയമാണ് പ്രിയദർശിനി പ്ലാനിറ്റോറിയം പ്ലാനിറ്റോറിയം കൂടാതെ ത്രിമാന സിനിമാ പ്രദർശന കേന്ദ്രം ത്രില്ലേറിയം ശാസ്ത്ര സാങ്കേതിക മ്യൂസിയം, ശാസ്ത്ര പാർക്ക് ലേസർ പ്രദർശന കേന്ദ്രവും ഇതിന്റെ കൂടെ പ്രവർത്തിക്കുന്നു.
    Source: Wikiwand
  16. ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് കണ്ടു പിടിച്ച ശാസ്ത്രഞ്ജൻ?
    a) ഗലീലിയോ
    b) ആര്യഭടൻ
    c) ടോളമി
    d) നിക്കോളാസ് കോപ്പർനിക്കസ്
    Correct Answer: Option D, നിക്കോളാസ് കോപ്പർനിക്കസ്
    Explanation
    ധനതത്വശാസ്ത്രത്തിലെ ഗ്രഷാംസ് എന്ന നിയമത്തിന്റെ ഉപജ്ഞാതാവ് ആയിരുന്ന നിക്കോളാസ് കോപ്പർനിക്കസ് സൂര്യൻ നിശ്ചലമാണെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും അതിനെ ചുറ്റി സഞ്ചരിക്കുകയാണെന്നും അദ്ദേഹം തെളിയിക്കുകയും ചെയ്തു ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം .
    Source:keralapsc.gov website
  17. കോളയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ് ഏത് ?
    a) തേയിൻ
    b) മാർ ഗോസിന്
    c) കഫീൻ
    d) ക്യാപ്സിൻ
    Correct Answer: Option C,കഫീൻ
    Explanation
    ആദ്യം കോള നട്ടിൽ നിന്നുള്ള കഫീനും കൊക്ക ഇലകളിൽ നിന്നുള്ള കൊക്കൈനും വാനിലയും മറ്റ് ചില ചേരുവകളുമായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. മിക്ക കോളകളും ഇപ്പോൾ പഴയതിനോട് സാമ്യമുള്ള രുചിനൽകുന്ന (കഫീൻ കലർത്തുന്നതുമായ) ചേരുവകൾ ചേർക്കുമെങ്കിലും കൊക്കൈൻ കലർത്താറില്ല. സാധാരണഗതിയിൽ കാരമെൽ നിറമുള്ളതും, കഫീൻ, മധുരമുള്ള ചേരുവകൾ ഉള്ളതുമായ പാനീയങ്ങളാണ് കോളകൾ.
    Source: keralapsc.gov website
  18. കേരളചരിത്രത്തിലെ സുവർണ്ണയുഗമായി വിശേഷിപ്പിക്കപ്പെടുന്നത്?
    a) രാജശേഖര ഭരണകാലം
    b) ഏഴിമല രാജഭരണകാലം
    c) കുലശേഖര ഭരണകാലം
    d) ആയ് ഭരണകാലം
    Correct Answer: Option C, കുലശേഖര ഭരണകാലം
    Explanation
    കുലശേഖര ഭരണത്തിന്റെ പൂര്‍വ്വഘട്ടമായ ഒമ്പതും പത്തും നൂറ്റാണ്ടുകള്‍ കേരളചരിത്രത്തിലെ “സുവര്‍ണ്ണയുഗമാണ് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഭരണ സൌകര്യത്തിനായി കേരളത്തെ പല പ്രവിശ്യകളായി വിഭജിച്ചിരുന്നു. ‘മകോതൈ’ അഥവാ മഹോദയപുരം ആയിരുന്നു കുലശേഖരന്മാരുടെ രാജധാനി. മതസൌഹാര്‍ദ്ദം നിലനിര്‍ത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു കുലശേഖരന്മാരുടേത്.
    Source: keralapsc.gov website
  19. സക്കാത്ത് സമ്പ്രദായം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    a) ധന വിതരണം
    b) വിജ്ഞാന ദാനം
    c) വസ്ത്ര ദാനം
    d) അന്നദാനം
    Correct Answer: Option A, ധന വിതരണം
    Explanation
    ഇസ്ലാം മതവിശ്വസികൾ നല്കേണ്ട മതനിയമപ്രകാരമുള്ള ദാനമാണ് സകാത്ത് . ഇത്‌ ധനികൻ പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികൾക്ക്‌ നല്കുന്ന ഔദാര്യമല്ല, മറിച്ച്‌ ധനികന്റെ സ്വത്തിൽ അവർക്ക്‌ ദൈവം നല്കിയ അവകാശമാണ്‌ എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്‌. നിർബന്ധബാദ്ധ്യതയായി ഇസ്ലാം ഇതിനെ എണ്ണിയിരിക്കുന്നു. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നമത്തേതാണ് സകാത്ത്.
    Source: keralapsc.gov website
  20. ഇന്ത്യയിലെ രണ്ടാമത്തെ ഖിൽജി ചക്രവർത്തി ?
    a) അലാവുദ്ദീൻ ഖിൽജി
    b) ഭക്തിയാർ ഖിൽജി
    c) ജലാലുദ്ധീൻ ഖിൽജി
    d) മുഹമ്മദ് ഖിൽജി
    Correct Answer: Option A,അലാവുദ്ദീൻ ഖിൽജി
    Explanation
    ഇന്ത്യയിലെ രണ്ടാമത്തെ ഖിൽജി ചക്രവർത്തിയാണ് അലാവുദ്ദീൻ ഖിൽജി ഖിൽജി ഗോത്രത്തിൽപ്പെട്ട ജലാവുദ്ദീൻ ഫിറൂസ് കിൽജി (മാലിക്ക് ഫിറൂസ് ഭരണ കാലം 1290-96) സ്ഥാപിച്ച ഖിൽജിവംശത്തിലെ ഏറ്റവും പ്രസിദ്ധനായ ചക്രവർത്തിയാണ് അലാവുദ്ദീൻ. അലാവുദ്ദീൻ ഖിൽജിയുടെ ആദ്യ നാമം അലിഗുർഷാസ്പ് എന്നായിരുന്നു.
    Source: keralapsc.gov website

Loading