Kerala PSC Question Bank | Previous Questions: 065
by Exam Guru
No Comments
“സാരെ ജഹാൻ സെ അച്ഛാ” എന്ന ദേശഭക്തി ഗാനം രചിച്ചതാര് ?
a) മുഹമ്മദ് ഇക്‌ബാൽ
b) രവീന്ദ്രനാഥ ടാഗോർ
c) സുബ്രമണ്യം ഭാരതി
d) ബങ്കിംചന്ദ്ര ചാറ്റർജി
Correct Answer: Option A, മുഹമ്മദ് ഇക്‌ബാൽ
ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഉർദു-പേർഷ്യൻ സൂഫി കവിയും ഇസ്ലാമികചിന്തകനും രാഷ്ട്രീയനേതാവുമായിരുന്നു അല്ലാമ മുഹമ്മദ് ഇഖ്ബാൽ.
പാകിസ്താൻ രൂപീകരണം എന്ന ആശയത്തിന്റെ പിന്നിലെ പ്രധാനികളിലൊരാളുമാണ്.
ഇദ്ദേഹം ഉർദുവിൽ രചിച്ച “സാരെ ജഹാൻ സെ അച്ഛാ” ഇന്ത്യയിൽ ഇന്നും പ്രശസ്തമായ ഒരു ദേശഭക്തിഗാനമാണ്.
Source: keralapsc.gov website
‘ഇന്ത്യയിലെ പക്ഷി നിരീക്ഷണത്തിന്റെ പിതാവ് ‘ ആര് ?
a) മൗലാനാ അബ്ദുൽ കലാം ആസാദ്
b) അലൻ ഒക്ടേവിയൻ ഹ്യൂം
c) ഡബ്ല്യു സി ബാനർജി
d) ദാദാബായി നവറോജി
Correct Answer: Option B, അലൻ ഒക്ടേവിയൻ ഹ്യൂം
Explanation
സ്കോട്ട്ലൻഡുകാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥനും ‘ഇന്ത്യയിലെ പക്ഷി നിരീക്ഷണത്തിന്റെ പിതാവ് ‘ (Father of Indian ornithology)എന്നറിയപ്പെട്ടയാളുമായിരുന്നു
ഇദ്ദേഹം മുൻകയ്യെടുത്താണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചതു്. ഏ.ഓ. ഹ്യൂമായിരുന്നു കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി.
Source:Wikipedia
ഖാരിഫ് കൃഷിയിൽ വിളവിറക്കുന്നത് ഏത് സമയത്താണ് ആണ്?
a) ജനുവരി – ഫെബ്രുവരി
b) ജൂൺ – ജൂലൈ
c) ഏപ്രിൽ – മെയ്
d) ഫെബ്രുവരി – ഏപ്രിൽ
Correct Answer: Option B,ജൂൺ – ജൂലൈ
Explanation
ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മഴക്കാലത്ത് കൃഷിചെയ്യുന്ന സസ്യങ്ങളെയാണ് ഖരീഫ് വിളകൾ അഥവാ മൺസൂൺ വിളകൾ എന്നുപറയുന്നത്.
തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ആരംഭത്തിൽ ഇവയ്ക്കു വിത്ത് വിതയ്ക്കുകയും മൺസൂണിന്റെ അവസാനത്തോടെ വിളവെടുക്കുകയും ചെയ്യുന്നു.
ഇന്ത്യയിൽ പൊതുവെ ജൂൺ – ജൂലൈ മാസങ്ങളിലാണ് ഖാരിഫ് കൃഷി ആരംഭിക്കുന്നത്.
നെല്ല്, പരുത്തി, എള്ള്, കരിമ്പ്, സോയാബീൻ, ചണം എന്നിവ ഖരീഫ് വിളകൾക്ക് ഉദാഹരണങ്ങളാണ്.
Source:Web india
ഭാരതീയ ഭൂമിശാസ്ത്രപ്രകാരമുള്ള 0° രേഖാംശം ഏത് നഗരത്തിൽ കൂടിയാണ് ?
a) രാജഗൃഹം
b) ഉജ്ജയിനി
c) താനേശ്വർ
d) പാടലീപുത്രം
Correct Answer: Option B,ഉജ്ജയിനി
Explanation
പണ്ട് ഉജ്ജയിനി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന് മഹാഭാരതത്തിലും ഈ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്.
ക്രിസ്തുവിനു് മുമ്പ് നാലാം നൂറ്റാണ്ട് മുതൽക്കുതന്നെ പ്രഥമ രേഘാംശമായും അറിയപ്പെട്ടിരുന്നു.
ഭാരതീയ ഭൂമിശാസ്ത്രപ്രകാരമുള്ള 0° രേഖാംശം ഈ നഗരത്തിലൂടെയാണ്.
Source:psc website
ഇന്ത്യയിൽ ഏറ്റവും വലിയ ദേശീയോദ്യാനം ഏതാണ് ?
a) ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
b) ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്
c) ഹെമിസ് നാഷണൽ പാർക്ക്
d) സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്
Correct Answer: Option C,ഹെമിസ് നാഷണൽ പാർക്ക്
Explanation
കേന്ദ്രഭരണ പ്രെദേശമായ ലഡാക്ക് ൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
1981-ലാണ് ഇത് രൂപീകൃതമായത്. ഇന്ത്യയിലെ ഉയർന്ന ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമാണിത്. മുഖ്യമായി ഹിമപ്പുലിയെ സംരക്ഷിക്കുന്ന മേഖലയാണ്
ഹിമപ്പുലി, ടിബറ്റൻ കാട്ടുകഴുത, ഐബക്സ്, ടിബറ്റൻ ആർഗലി, ഹിമാലയൻ മാർമറ്റ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ജന്തുക്കൾ.
Source: keralapsc.gov website
കല്ലടയാറ് പതിക്കുന്ന കായൽ ഏത്?
a) അഷ്ടമുടിക്കായൽ
b) വേളി കായൽ
c) കായംകുളം കായൽ
d) കഠിനംകുളം കായൽ
Correct Answer: Option A, അഷ്ടമുടിക്കായൽ
Explanation
കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ് കല്ലടയാർ. ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു.
കല്ലടയറിന്റെ കുറച്ചു ഭാഗം ഒഴുകുന്നതു ദേശീയപാത 744 സമാന്തരമായി ആണു.
തെന്മലയ്ക്ക് അടുത്തുള്ള പരപ്പാറ ജലസേചന പദ്ധതി, ഒറ്റക്കൽ ജലസേചന പദ്ധതി എന്നിവ ഈ നദിയിലാണ്.
Source:keralapsc.gov website
മണിമേഖല എന്ന മഹാകാവ്യം ഏത് കാവ്യത്തിന്റെ തുടർച്ച ആണ് ?
a) കേരളപ്പഴമ
b) പതിറ്റുപത്ത്
c) ചിലപ്പതികാരം
d) മധുരൈക്കാഞ്ചി
Correct Answer: Option C, ചിലപ്പതികാരം
Explanation
ചേരരാജംവംശത്തിൽ പിറന്ന ഇളങ്കോവടികൾ രചിച്ച സംഘകാലത്തേതെന്ന് കരുതപ്പെടുന്ന ഒരു മഹാകാവ്യം ആണ് ചിലപ്പതികാരം
മൂന്നു അധ്യായങ്ങളിലായി 5700 വരികളാണ് ഇതിനുള്ളത്. തമിഴിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്നായ ഇത് ജൈനമത സിദ്ധാന്തങ്ങളെ വിശദീകരിക്കുന്നു
മണിമേഖല എന്ന മഹാകാവ്യം ചിലപ്പതികാരത്തിന്റെ തുടർച്ചയാണ് അതിനാൽ ഇവ രണ്ടും ഇരട്ടകാവ്യങ്ങളായി കണക്കാക്കപ്പെടുന്നു.
Source: Wikipedia
ആര്യ മഹിളാ സമാജത്തിന്റെ സ്ഥാപക?
a) ആനി ബസന്റ്
b) കസ്തൂർബാഗാന്ധി
c) പണ്ഡിത രമാബായ്
d) വിജയലക്ഷ്മി പണ്ഡിറ്റ്
Correct Answer: Option C,പണ്ഡിത രമാബായ്
Explanation
ഇന്ത്യയിലെ ഒരു സാമൂഹ്യപ്രവർത്തകയും പരിഷ്കർത്താവുമായിരുന്നു പണ്ഡിത രമാബായ്
ഭാഷകളിലും ഹിന്ദുമതഗ്രന്ഥങ്ങളിലുമുള്ള പരിജ്ഞാനത്തെ ബഹുമാനിച്ച് 1878-ൽ കൽക്കട്ട സർവകലാശാലയിലെ അദ്ധ്യാപകരാണ് പണ്ഡിത എന്ന വിശേഷണം നൽകിയത്.
1881-ൽ പൂനെയിൽ ആര്യ മഹിളാ സഭ സ്ഥാപിക്കുകയും ശൈശവവിവാഹം പോലുള്ള സാമൂഹിക അനാചാരങ്ങൾക്കെതിരെ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു
Source: Wikipedia
SSLC ഗ്രേഡിംഗ് സമ്പ്രദായം ആരംഭിച്ചത് ഏതു വർഷം മുതലാണ്?
a) 2004
b) 2006
c) 2005
d) 2007
Correct Answer: Option C,2005
Explanation
2004-വരെ എസ്.എസ്.എൽ.സി. പരീക്ഷയിൽ റാങ്ക് ഉണ്ടായിരുന്നു.
ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് ഒന്നാം റാങ്ക് എന്ന രീതിയിലായിരുന്നു അത്. 2005-ൽ ഈ റാങ്ക് സമ്പ്രദായം എടുത്തുകളയുകയും പകരം ഗ്രേഡിംഗ് സമ്പ്രദായം നിലവിൽ വരികയും ചെയ്തു[
1986-1987 കാലഘട്ടത്തിൽ വിദ്യഭ്യാസപരിഷ്കരണ നടപടികളുടെ ഭാഗമായി പരീക്ഷയുടെ പേരിന് മാറ്റം വരുത്തി എസ്.എസ്.സി എന്നാക്കിയിരുന്നു. സെക്കന്ററി സ്കൂൾ സർട്ടിഫിക്കറ്റ്(Secondary School Certificate) എന്നാണ് മുഴുവൻ പേര്. പക്ഷേ 1987-1988 മുതൽ ഈ പരിഷ്കാരം പിൻവലിച്ച് എസ്.എസ്.എൽ.സി എന്ന് തന്നെയാക്കുകയും ചെയ്തു.
Source: psc website
വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
a) ഓഡോമീറ്റർ
b) സ്പീഡോമീറ്റർ
c) ഓഡിയോമീറ്റർ
d) ടാക്കോമീറ്റർ
Correct Answer: Option A, ഓഡോമീറ്റർ
Explanation
ഒരു വാഹനം സഞ്ചരിച്ച ദൂരം രേഖപ്പെടുത്തുന്ന ഉപകരണമാണ് ഓഡോമീറ്റർ.
ഓഡോമീറ്ററിൽ ഓടിയ ദൂരം കൃത്രിമമായി മാറ്റുന്നത് മിക്ക രാജ്യങ്ങളിലും ശിക്ഷാർഹമായ കുറ്റമാണ്.
ഇത് ചെയ്യുന്നവർ സാധാരണ വാഹനം വിൽക്കുമ്പോൾ വാങ്ങുന്നയാളെ കബളിപ്പിക്കാൻ വേണ്ടിയാണ് ചെയ്യുന്നത്
Source: Web india
ഇന്ത്യൻ പതാക രൂപകൽപ്പന ചെയ്തതാര്?
a) സി. കൃഷ്ണനാചാരി
b) പിംഗളി വെങ്കയ്യ
c) മോത്തിലാൽ നെഹ്റു
d) ഡബ്ല്യു സി ബാനർജി
Correct Answer: Option B, പിംഗളി വെങ്കയ്യ
Explanation
ഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്ത വ്യക്തിയാണ് പിംഗളി വെങ്കയ്യ
1916 ൽ അദ്ദേഹം ഇന്ത്യൻ ദേശീയ പതാക എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് മുപ്പതു രൂപകല്പനകൾ ഉൾക്കൊള്ളുന്ന ഒരു പുസ്തകം പ്രസിദ്ധികരിച്ചിരുന്നു.
1918 നും 1921 നും ഇടയിലെ എല്ലാ കോൺഗ്രസ് സെഷനുകളിലും, അദ്ദേഹം ഭാരതത്തിന് ഒരു സ്വന്തം പതാകയുണ്ടായിരിക്കണമെന്ന ആശയം മുടക്കമില്ലാതെ അവതരിപ്പിച്ചിരുന്നു.
1921 ൽ വിജയവാഡയിൽ നടന്ന കോൺഗ്രസ് മീറ്റിംഗിൽവച്ച് പിംഗളി വെങ്കയ്യയുടെ ദേശീയ പതാകയുടെ മാതൃക ഗാന്ധിജി അംഗീകരിച്ചു
Source: keralapsc.gov website
രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കൂടാതെ നിലനിർത്തുന്നത്?
a) ഓക്സിടോസിൻ
b) കാൽസിടോണിൻ
c) വാസോപ്രസിൻ
d) പരതെർമോൺ
Correct Answer: Option B, കാൽസിടോണിൻ
Explanation
തൈറോയ്ഡ് ഗ്രന്ഥിയിലെ പാരാഫോളിക്കുലാർ കോശങ്ങളിൽ (C – cells) ഉൽപാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ (32-amino acid linear polypeptide hormone) ആണ് കാൽസിടോണിൻ
രക്തത്തിലെ കാൽസ്യം അയോണുകളുടെ ((Ca2+)) അളവ് കുറച്ച് ആന്തരസമസ്ഥിതി പാലിക്കാൻ ഇത് സഹായിക്കുന്നു.
പാരാതെർമോൺ പ്രവർത്തനത്തിന് നേർ വിപരീതമാണ് കാൽസിടോണിന്റെ പ്രവർത്തനം.
Source:vikaspedia
നീരാളിയുടെ രക്തത്തിന്‍റെ നിറം?
a) ചുവപ്പ്
b) നീല
c) പച്ച
d) വെള്ള
Correct Answer: Option B,നീല
Explanation
കടലിൽ കാണപ്പെടുന്ന ഒരു ജീവിയാണ്.നീരാളിഎന്നും കിനാവള്ളി എന്നും പേരുണ്ട്.
നീരാളികളുടെ ശരീരത്തിൽ എല്ലുകളില്ല. ഇതാണു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
നീരാളിയുടെ രക്തത്തിന്‍റെ നിറം നീല ആണ് .ഇതിനു ശരീരം ചെറുതാക്കി വളരെ ചെറിയ സ്ഥലത്തു കൂടി ഞെരുങ്ങിക്കയറാൻ കഴിയും.
Source:keralapsc.gov website
കൽപാത്തി രഥോത്സവം ഏത് ജില്ലയിൽ ആണ് ?
a) തൃശൂർ
b) പാലക്കാട്
c) കൊടുങ്ങല്ലൂർ
d) കോഴിക്കോട്
Correct Answer: Option B, പാലക്കാട്
Explanation
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കൽപാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന പ്രസിദ്ധമായ ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം.
എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് നടക്കുക.
കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നായ ഇത് പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ്.
Source:keralapsc.gov website
മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക് എവിടെ ആണ് സ്ഥിതി ചെയ്യുന്നത് ?
a) ആൻഡമാൻ നിക്കോബാർ
b) ഗുജറാത്ത്
c) ലക്ഷദ്വീപ്
d) രാജസ്ഥാൻ
Correct Answer: Option A, ആൻഡമാൻ നിക്കോബാർ
Explanation
ആൻഡമാൻ ദ്വീപുകളിൽ വന്ദൂരിനടുത്തുള്ള ഒരു ദേശീയ ഉദ്യാനമാണ് മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക്.
അൻഡാമാന്റെയും നിക്കോബാർ ദ്വീപുകളുടെയും ഭാഗമായ സൗത്ത് ആൻഡമാൻ അഡ്മിനിസ്ട്രേറ്റീവ് ജില്ലയുടേതാണ് ഇത്.
1972 ലെ വന്യജീവികളുടെ സംരക്ഷണ നിയമപ്രകാരം ഈ പ്രദേശത്ത് വ്യാപകമായ സമുദ്രജീവികളെ സംരക്ഷിക്കുന്നതിനായി 1983 മെയ് 24 നാണ് പാർ പാർക്ക് സൃഷ്ടിച്ചത് .
Source: Wikiwand
ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം?
a) ഡുംബൂർ തടാകം
b) വൈന്തല തടാകം
c) ഹമീർസർ തടാകം
d) കൻവർ തടാകം
Correct Answer: Option D, കൻവർ തടാകം
Explanation
പുഴകൾ ഗതിമാറിയൊഴുകുന്നതുമൂലം രൂപംകൊള്ളുന്ന തടാകങ്ങളാണ് ഓക്‌സ്‌ബോ തടാകങ്ങൾ.
ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം ബീഹാറിലെ “കൻവർ തടാകമാണ്”.ജൈവ വൈവിധ്യങ്ങളുടെ കലവറയാണിവ
കേരളത്തിൽ പ്രകൃതിയാലുള്ള ഏക ഓക്സ്ബോ തടാകം ആണ് ചാലക്കുടിപ്പുഴയിലെ വൈന്തല
Source:keralapsc.gov website
ഏതിന്റെ ശാസ്തീയ നാമം ആണ് കണ്ജങ്റ്റിവൈറ്റിസ്?
a) ഗ്ലോക്കോമ
b) വർണാന്ധത
c) ചെങ്കണ്ണ്
d) നിശാന്തത
Correct Answer: Option C,ചെങ്കണ്ണ്
Explanation
കണ്ണിൻ്റെ കൺജങ്റ്റൈവയെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ചെങ്കണ്ണ്.
മദ്രാസ് ഐ എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് എന്ന അസുഖത്തിന്റെ ആംഗലേയ ശാസ്തീയ നാമം കണ്ജങ്റ്റിവൈറ്റിസ് എന്നാണ്.
ഇതു കണ്ണിന്റെ പുറത്തെ പാളിയായ കൺജങ്ക്റ്റൈവ എന്ന കോശ ഭിത്തിയിൽ വൈറസോ, ബാക്ടിരിയയോ മറ്റു വസ്തുക്കളോ മൂലം കോശജ്വലനം സംഭവിക്കുന്നത് കൊണ്ടാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്.
Source: keralapsc.gov website
തിരുവിതാംകൂറിന്റെ ശില്പി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ഭരണാധികാരി ?
a) ചിത്തിര തിരുനാൾ
b) ഗൗരി ലക്ഷ്മി ഭായ്
c) ശ്രീ അനിഴം തിരുനാൾ
d) സ്വാതി തിരുനാൾ
Correct Answer: Option C, ശ്രീ അനിഴം തിരുനാൾ
Explanation
ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ഭരണാധികാരിയായിട്ടാണ് ശ്രീ പദ്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മ അറിയപ്പെടുന്നത്.
ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്യൻ രാജ്യത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാളിന് അവകാശപ്പെട്ടതാണ്
കേരള ചരിത്രത്തിൽ ജന്മിമേധാവിത്വത്തിന്റെ അന്ത്യത്തേയും തിരുവിതാംകൂറിൽ ആധുനിക യുഗത്തിന്റെ പിറവിയേയുമാണ് അദ്ദേഹത്തിന്റെ ഭരണകാലം കുറിക്കുന്നത്
Source: keralapsc.gov website
മാനവേന്ദ്രനാഥ റോയ് രൂപീകരിച്ച പാർട്ടി ഏത് ?
a) കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
b) കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി
c) സ്വരാജ് പാർട്ടി
d) സോഷ്യൽ പാർട്ടി
Correct Answer: Option A, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
Explanation
മാനബേന്ദ്രനാഥ് റോയ് എന്ന എം.എൻ . റോയ് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, രാഷ്ട്രീയ തത്ത്വചിന്തകനുമായിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മെക്സിക്കോയുടേയും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടേയും സ്ഥാപക നേതാവ്
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിൽ റാഡിക്കൽ ഡെമോക്രാറ്റിക്ക് പാർട്ടിക്കു രൂപംകൊടുത്തത് റോയ് ആണ്.
Source: keralapsc.gov website
കേരളത്തിൽ നിന്നുള്ള ആദ്യ വനിത പാർലമെന്റ് അംഗം ആരാണ് ?
a) ആനി മസ്ക്രീൻ
b) ലക്ഷ്മി എൻ. മേനോൻ
c) ഭാരതി ഉദയഭാനു
d) റോസമ്മ പുന്നൂസ്
Correct Answer: Option A,ആനി മസ്ക്രീൻ
Explanation
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായ ആദ്യവനിതകളിലൊരാളും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയംഗമാകുന്ന ആദ്യത്തെ വനിതയുമായിരുന്നു ആനി മസ്ക്രീൻ
1951ൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽനിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ആദ്യ ലോകസഭയിലേക്ക് അവർ തെരഞ്ഞെടുക്കപ്പെട്ടു,
കേരളത്തിൽനിന്നുമുള്ള ആദ്യ വനിതാ ലോകസഭാംഗവും ആദ്യ ലോകസഭയിലെ പത്ത് വനിതാ ലോകസഭാംഗങ്ങളിലൊരാളുമായിരുന്നു ആനി മസ്ക്രീൻ
Source: keralapsc.gov website