Kerala PSC Question Bank | Previous Questions: 066
by Exam Guru
No Comments
കൊല്ലവർഷം ആരംഭിച്ചതെന്ന്?
a) A.D 725
b) A.D 825
c) A.D 845
d) A.D 942
Correct Answer: Option B,825
Explanation
കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ് കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ് കൊല്ലവർഷത്തിന്റെ തുടക്കം. ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന രാജ ശേഖരവർമ്മ | തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ് ഉള്ളത്.AD 825 ആഗസ്ത് 25 ന് ആണ് കൊല്ല വർഷം ആദ്യമായി കണക്കുകൂട്ടി തുടങ്ങിയത്.
Source: wikipedia
ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
a) A. അർജന്റീന
b) ബ്രസീൽ
c) ക്രോയേഷ്യ
d) ഫ്രാൻസ്.
Correct Answer: Option B, ബ്രസീൽ
Explanation
36 വർഷങ്ങൾക്ക് ശേഷം അർജന്റീന ഫിഫ ലോകകപ്പിൽ വിജയികളായി ലോകകിരീടം നേടിയെങ്കിലും ഫിഫ റാങ്കിങ്ങിൽ ബ്രസീൽ തന്നെ ഒന്നാം സ്ഥാനത്ത് തുടരും
ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് 1986 ന് ശേഷം ആദ്യമായി ലോകകപ്പ് നേടിയെങ്കിലും ഫിഫയുടെ ലോക റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനത്ത് എത്തിയില്ല.
2022 ഫെബ്രുവരിയിലാണ് ബെൽജിയത്തെ മറികടന്ന് ഫിഫ റാങ്കിങ്ങിൽ ബ്രസീൽ ഒന്നാം സ്ഥാനത്തെത്തിയത്.
Source:Zee news
ആദ്യത്തെ അറ്റോമിക സിദ്ധാന്തം ആവിഷ്ക്കരിച്ച വ്യക്തി ?
a) റുഥർഫോർഡ്
b) റോബർട്ട് ബോയ്ൽ
c) ഓസ്റ്റ് വാൾഡ്
d) ജോൺ ഡാൽട്ടൺ
Correct Answer: Option D, ജോൺ ഡാൽട്ടൺ
Explanation
രസതന്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ദ്രവ്യത്തിന്റെ സ്വഭാവത്തെപ്പറ്റി നിലവിലുള്ള ഒരു ശാസ്ത്രീയ സിദ്ധാന്തമാണ് അണുസിദ്ധാന്തം. അണുക്കൾ എന്ന അവിഭാജ്യ ഘടകങ്ങൾ കൊണ്ടാണ് ദ്രവ്യം നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഈ സിദ്ധാന്തം അവകാശപ്പെടുന്നത്. ഇതിനു മുൻപുണ്ടായിരുന്ന സിദ്ധാന്തമനുസരിച്ച് ദ്രവ്യത്തെ എത്രത്തോളവും കുറഞ്ഞ അളവിൽ വിഭജിച്ചുകൊണ്ടിരിക്കാൻ സാദ്ധ്യമായിരുന്നു. പുരാതന ഗ്രീസിലും (ഡെമോക്രിറ്റസ്) ഭാരതത്തിലും (വേദങ്ങളിലെ അണു പരമാണു) തത്ത്വചിന്തയിലാണ് ഈ സിദ്ധാന്തം ആദ്യമായി മുന്നോട്ടുവയ്ക്കപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യസമയത്തെ രസതന്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ ദ്രവ്യത്തിന്റെ ഘടകകണങ്ങളാൽ രൂപപ്പെട്ട രീതിയിലുള്ള സ്വഭാവങ്ങൾ കണ്ടെത്തിയതോടെയായിരുന്നു ഈ സിദ്ധാന്തം ശാസ്ത്രീയമായി സ്വീകരിക്കപ്പെട്ടത്.
1803-ൽ പ്രസിദ്ധീകരിച്ച ജോൺ ഡാൽട്ടന്റെ അണുസിദ്ധാന്തം വളരെ വിലപ്പെട്ടതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരമാണു (Atom) കോണ്ടു നിർമ്മിച്ചതാണെന്നും പരമാണുക്കളെ നശിപ്പിക്കുവാനോ സ്യഷ്ടിക്കാണോ സാധ്യമല്ലെന്നും ഈ സിദ്ധാന്തം അനുശാസിക്കുന്നു.
Source:Wikipedia
മഹർ മുനീർ ആരുടെ കൃതിയാണ്?
a) അരുണ ആസിഫലി
b) സരോജിനി നായിഡു
c) ബാലഗംഗാധര തിലക്
d) ആനി ബസന്റ്
Correct Answer: Option B, സരോജിനി നായിഡു
Explanation
ഇന്ത്യയുടെ വാനമ്പാടി(NIGHTINGALE OF INDIA) എന്നറിയപ്പെട്ട സരോജിനി നായിഡു ഒരു ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയും ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ ആവുന്ന ആദ്യ ഇന്ത്യൻ വനിതയും ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിതയും സരോജിനി നായിഡു ആയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവയായിരുന്ന നായിഡു ദണ്ഡി യാത്രയിൽ മഹാത്മാഗാന്ധിയെ അനുഗമിച്ചു.
കവിതയുടെ ഉപാസകയായ ഇവർ ‘ഇന്ത്യയുടെ വാനമ്പാടി’ എന്നാണ് അറിയപ്പെട്ടത്.നായിഡു 12-ആം വയസ്സിൽ എഴുതിത്തുടങ്ങി .പേർഷ്യൻ ഭാഷയിൽഎഴുതിയ മഹേർ മുനീർ
ഹൈദരാബാദ് സാമ്രാജ്യത്തിലെ നിസാമിൽ മതിപ്പുളവാക്കി.
Source:Wikipedia
ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം?
a) ശിവഗിരി
b) ചെമ്പഴന്തി
c) കൊല്ലൂർ
d) പന്മന
Correct Answer: Option C, കൊല്ലൂർ
Explanation
തിരുവനന്തപുരത്തുള്ള കൊല്ലൂർ എന്ന ഗ്രാമത്തിലെ ‘ഉള്ളൂർക്കോട് വീട്” എന്ന ഒരു ദരിദ്ര നായർ കുടുംബത്തിൽ 1853 ഓഗസ്റ്റ് 25നാണ് സ്വാമികൾ ജനിച്ചത്. അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ നങ്കാദേവിയമ്മ . അയ്യപ്പൻ പിള്ള എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞൻ(കുഞ്ഞൻ പിള്ള) എന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്. ചട്ടമ്പിസ്വാമികൾ അഥവാ മഹാഗുരു പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25( തിരു:ജയന്തി), 1853 – മേയ് 5, 1924(മഹാസമാധി) കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച നായർ കുലജാതനായ ആത്മീയാചാര്യനായിരുന്നു. കേരളീയ സമൂഹം ആരാധിച്ചു വരുന്ന മഹാഗുരുക്കന്മാരിൽ പ്രഥമസ്ഥാനീയനാണ് ശ്രീ വിദ്യാധിരാജൻ എന്നറിയപ്പെടുന്ന ചട്ടമ്പിസ്വാമികൾ
Source: Wikipedia
ലോക പ്രമേഹ ദിനം ആചരിക്കുന്നത് എന്ന് ?
a) നവംബർ 14
b) ഏപ്രിൽ 22
c) ഡിസംബർ 2
d) ജൂലൈ 11
Correct Answer: Option A, നവംബർ 14
Explanation
നവംബർ 14, ലോക പ്രമേഹദിനം. ലോകാരോഗ്യ സംഘടന,ഇൻറർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ എന്നിവർ ചേർന്നാണ് ലോക പ്രമേഹദിനാചാരണത്തിനുള്ള നേതൃത്വം നൽകുന്നത്.
ഫ്രെഡറിക് ബാന്റിംഗ്, ചാർല്സ് ബെസ്റ്റ് എന്നിവരാണ് 1922-ൽ പ്രമേഹരോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിയ്ക്കുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതൽ ആചരിക്കുന്നു.
Source: wikipedia
മലമ്പനിക്ക് കാരണമായ രോഗകാരി?
a) ഫംഗസ്
b) പ്ലാസ്മോഡിയം
c) വൈറസ്
d) ബാക്റ്റീരിയ
Correct Answer: Option B,പ്ലാസ്മോഡിയം
Explanation
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). ചതുപ്പു പനി(Marsh Fever) എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു. ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ , പ്ലാസ്മോഡിയം ജനുസ്സിൽ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത് .
ഇവ അരുണ രക്താണുക്കളിൽ ഗുണീഭവിയ്ക്കുമ്പോഴാണ് മലമ്പനി ലക്ഷണങ്ങൾ പ്രകടമാകുന്നത്. അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് രോഗം പരത്തുന്നത്.
Source: wikipedia
ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത?
a) കെ എം ബീനമോൾ
b) എം ഡി വത്സമ്മ
c) പി ടി ഉഷ
d) കെ സി ഏലമ്മ
Correct Answer: Option B, എം ഡി വത്സമ്മ
Explanation
കേരളത്തിലെ ഒരു കായിക താരമാണ് മനതൂർ ദേവസ്യ വത്സമ്മ എന്ന എം.ഡി. വത്സമ്മ(ജനനം : 21 ഒക്ടോബർ 1960).
100 മീറ്റർ ഹർഡിൽസും പെന്റത്തലോണും ആണ് അവരുടെ പ്രധാന മത്സര ഇനങ്ങൾ. 1982-ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ വിവിധയിനങ്ങളിൽ സ്വർണ്ണം നേടി.
<ഡൽഹി ഏഷ്യാഡിൽ, 400 മീറ്റർ ഹർഡിൽസിൽ ഏഷ്യാഡ് റെക്കോർഡോടെ സ്വർണ്ണം നേടി തെക്കേ ഇന്ത്യയിൽ നിന്ന് ഏഷ്യാഡ് സ്വർണം നേടുന്ന ആദ്യ വനിതയായി.
br>
Source: wikipedia
മെസൊപ്പൊട്ടാമിയന്‍ രേഖകളില്‍ ‘മെലൂഹ’ എന്നറിയപ്പെട്ടിരുന്ന സംസ്കാരം?
a) ഈജിപ്ത് സംസ്കാരം
b) ഗ്രീക്ക് സംസ്കാരം
c) ചൈന സംസ്കാരം
d) സിന്ധുനദീതട സംസ്കാരം
Correct Answer: Option D, സിന്ധുനദീതട സംസ്കാരം
Explanation
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളിൽ ബി.സി. 3300 മുതൽ ബി.സി. 1700 വരെ നിലവിലുണ്ടായിരുന്ന ഒരു വെങ്കലയുഗ സംസ്കാരമാണ് സിന്ധൂനദീതടസംസ്കാരം എന്നറിയപ്പെടുന്നത്.
പ്രാചീന ഈജിപ്ത്, മെസൊപ്പൊട്ടേമിയ എന്നിവയോടൊപ്പം വടക്കേ ആഫ്രിക്ക, പശ്ചിമേഷ്യ, ദക്ഷിണേഷ്യ എന്നിവയുൾപ്പെടുന്ന പ്രദേശങ്ങളിൽ ആവിർഭവിച്ച മൂന്ന് ആദ്യകാല സംസ്കാരങ്ങളിലൊന്നായരുന്നു ഇത്.
Source: wikipedia
കൊച്ചിയിലെ ഡച്ച് കൊട്ടാരം പണിതത് ആര് ?
a) ഡച്ചുകാർ
b) പോർച്ചുഗീസുകാർ
c) ഇംഗ്ലീഷുകാർ
d) അറബികൾ
Correct Answer: Option b, പോർച്ചുഗീസുകാർ
Explanation
ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദു അമ്പലങ്ങളിൽ കാണപ്പെടുന്ന തരം ചിത്രപ്പണികൾ ധാരാളമുള്ള ഒരു കൊട്ടാരമാണിത്.
മട്ടാഞ്ചേരിയിലുള്ള പാലസ് റോഡിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാരാണ് ഇത് പണികഴിപ്പിച്ചത്. പിന്നീടവർ കൊച്ചി രാജാവായിരുന്ന വീര കേരള വർമ്മയ്ക്ക് (1537-65) ഈ കൊട്ടാരം സമ്മാനമായി നൽകി. 1663-ൽ ഡച്ചുകാർ ഈ കൊട്ടാരത്തിൽ ചില അറ്റകുറ്റപണികൾ നടത്തുകയുണ്ടായി. അതിനുശേഷം ഈ കൊട്ടാരം ഡച്ചുകൊട്ടാരം എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. കൊച്ചി രാജാക്കന്മാരും കാലാകാലങ്ങളിൽ ഈ കൊട്ടാരത്തിനു അറ്റകുറ്റപണികൾ നടത്തിയിരുന്നു. ഇന്ന് ഈ കൊട്ടാരം കേരള ഗവർമെന്റിന്റെ കീഴിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
Source: wikipedia