പ്രാചീന കേരളം
എ.ഡി. ഒന്നു മുതൽ അഞ്ച് നൂറ്റാണ്ടുവരെയുള്ള കാലം കേരളം പ്രാചീന തമിഴകത്തിന്റെ ഭാഗമായിരുന്നു. ഇക്കാലത്ത് തമിഴകം അഞ്ചു നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കര്‍ക്കനാട് എന്നിങ്ങനെയായിരുന്നു ഈ വിഭജനം. തിരുവനന്തപുരം ജില്ല, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ഏതാനും ഭാഗങ്ങള്‍ എന്നിവ ഉള്‍ക്കൊണ്ടതായിരുന്നു വേണാട്. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളും കൊല്ലം ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് കുട്ടനാട്. സമുദ്രനിരപ്പിൽ തന്നെയോ അതിലും താഴെയോ ആയി സ്ഥിതിചെയ്തിരുന്ന മേഖലയായിരുന്നു കുട്ടനാട്.
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളും കോഴിക്കോട് ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉള്‍പ്പെട്ടതാണ് കുടനാട്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളുടെ തീരങ്ങളും കോഴിക്കോട് ജില്ലയുടെ ഏതാനും ഭാഗങ്ങളുമാണ് പൂഴിനാട്. വയനാട്, ഗൂഡല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളാണ് കര്‍ക്കനാട്.
ആയ് രാജവംശം
കേരളത്തിലെ ആദ്യ രാജവംശമാണ് ആയ് രാജവംശം. മധ്യകാലഘട്ടത്തിൽ ഈ രാജവംശം കുപാക എന്നും അറിയപ്പെട്ടിരുന്നു. സംഘകാലത്ത് നാഗര്‍കോവില്‍ മുതല്‍ തിരുവല്ല വരെയുള്ളസഹ്യപർവ്വത പ്രദേശങ്ങളായിരുന്നു ഇതില്‍ ഉള്‍പ്പെട്ടത്. ആദ്യകാല ചരിത്ര കാലഘട്ടം മുതൽ മധ്യകാലഘട്ടം വരെ കേരളത്തിൻറെ തെക്ക്-പടിഞ്ഞാറൻ അറ്റം നിയന്ത്രിച്ചിരുന്ന തമിഴ് രാജവംശങ്ങളിലൊന്നാണ് ആയ് .
പരമ്പരാഗതമായി വിഴിഞ്ഞം തുറമുഖത്തിന്മേൽ ഈ വംശം അധികാരം കൈയാളിയിരുന്നു.പൊതിയില്‍ മലയിലെ ആയ്ക്കുടിയായിരുന്നു തലസ്ഥാനം. ആയ് ആണ്ടിരനാണ് ആയ് വംശ സ്ഥാപകന്‍. ആയ് ആണ്ടിരന്‍, അതിയന്‍, തിതിയന്‍ എന്നിവരായിരുന്നു ആദ്യകാല ഭരണാധികാരികള്‍. ചടയന്‍, കരുനന്തന്‍, കരുനന്തടക്കന്‍, വിക്രമാദിത്യ വരഗുണന്‍ തുടങ്ങിയവരും പിന്നീട് രാജ്യം ഭരിച്ചു.
ആനയായിരുന്നു ആയ് രാജാക്കന്മാരുടെ ചിഹ്നം. ബാരിസ് നദി (പമ്പ) മുതല്‍ കന്യാകുമാരിവരെയുള്ള ആയ് രാജ്യത്തെ ഗ്രീക്ക് ജിയോഗ്രാഫർ ടോളമി (Claudius Ptolemy) വിശേഷിപ്പിച്ചത് അയോയ് എന്ന പേരിലാണ്. മധ്യകേരളത്തിൽ ചേരന്മാരും വടക്ക് എലിമലയിലെ മൂസാക്കുകളും ഈ സമയത്തു കേരളം ഭരിച്ചു.
പാണ്ഡ്യ – ചേര രാജ്യങ്ങള്‍ക്കിടയില്‍ പലപ്പോഴും ഒരു തടനില (ബഫര്‍ സ്റ്റേറ്റ്) മായി ആയ് രാജ്യം നിലകൊണ്ടിരുന്നു. നാഞ്ചിനാട് എന്നറിയപ്പെട്ട പണ്ടത്തെ തെക്കൻ തിരുവിതാംകൂര്‍ ആദ്യകാലത്ത് ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു.പൊതിയില്‍ മലയാണ് ആയ് രാജ്യത്തിന്റെ തലസ്ഥാനമെന്നാണ് പുറ നാനുറില്‍ പരാമര്‍ശം. ആയ് രാജാക്കന്മാരുടെ പില്‍ക്കാല തലസ്ഥാനമാണ് വിഴിഞ്ഞം.
പാലിയം ശാസനം പുറപ്പെടുവിച്ച ആയ് രാജാവാണ് വിക്രമാദിത്യ വരഗുണന്‍. ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നിങ്ങന്നെ അറിയപ്പെട്ട ആയ് രാജാവാണ് കരുനന്തടക്കൻ. ഇദ്ദേഹമാണ് പാര്‍ത്ഥിവപുരം വിഷ്ണുക്ഷേത്രം പണികഴിപ്പിച്ചത്. സുപ്രസിദ്ധമായ കാന്തള്ളൂര്‍ ശാല സ്ഥാപിച്ചതും കരുനന്തടക്കനാണ്. ദക്ഷിണ നളന്ദ എന്നാണ് കാന്തള്ളൂര്‍ ശാല വിശേഷിപ്പിക്കപ്പെടുന്നത്. വിഴിഞ്ഞവും കാന്തള്ളൂരുമായിരുന്നു ആയ് രാജക്കന്മാരുടെ സൈനിക കേന്ദ്രങ്ങള്‍.
സുപ്രസിദ്ധ ബുദ്ധമത കേന്ദ്രമായ ശ്രീമൂലവാസം ബുദ്ധവിഹാരത്തിന് ഭൂദാനം നടത്തിയതും വരഗുണനാണ്. വിക്രമാദിത്യ വരഗുണനാണ് കേരളത്തിലെ അശോകന്‍ എന്നു വിളിക്കപ്പെടുന്നത്. വിക്രമാദിത്യന്റെ മരണശേഷം ആയ് വംശം ക്ഷയോന്മുഖമായി.
Kerala PSC Repeated Questions
• രണ്ടാം ചേര സാമ്രാജ്യം ആയ കുലശേഖര സാമ്രാജ്യം സ്ഥാപിതമായത് എത്രാം നൂറ്റാണ്ടിലാണ്- 9
• രണ്ടാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനം – തിരുവഞ്ചികുളം
• എത്രാം നൂറ്റാണ്ടിലാണ് നൂറ്റാണ്ടു യുദ്ധം എന്നറിയപ്പെടുന്ന ചേര-ചോള സംഘട്ടനം അരങ്ങേറിയത്- 11
• കടൽ പിറകോട്ടിയ കുട്ടുവൻ എന്നറിയപ്പെട്ട രാജാവ് – ചേരൻ ചെങ്കുട്ടുവൻ
• ചേരരാജാക്കന്മാരുടെ ചിഹ്നം – വില്ല്
• വാനവരമ്പൻ എന്ന് വിളിക്കപ്പെട്ടിരുന്ന ചേരരാജാവ് – ഉതിയൻ ചേരൻ
• ചേരന്മാർ മൂഷകരാജ്യം കീഴടക്കിയ വർഷം – എ.ഡി.880
• ചേരരാജാക്കന്മാരുടെ കാവൽവൃക്ഷം – പന
• ഇമയവർമ്പൻ എന്ന സ്ഥാനപ്പേരുണ്ടായിരുന്ന ചേരരാജാവ് – നെടുംചേരലാതൻ
• ചേരരാജാക്കന്മാരിൽ ഏറ്റവും പ്രധാനി – ചെങ്കുട്ടുവൻ
• സംഘകാലചേരന്മാരുടെ പ്രധാന തുറമുഖം – മുസിരിസ്
• അഞ്ചുവണ്ണം എന്നറിയപ്പെട്ടിരുന്ന വർത്തക സംഘം (കച്ചവട സംഘം) ഏത് വിഭാഗത്തിന്റേതായിരുന്നു? – ജൂതന്മാ്രുടെ
• പ്രാചീനകേരളത്തിലെ പ്രമുഖ പണ്ഡിതനായിരുന്ന സര്വളജ്ഞാനമുനി ഏത് രാജാവിന്റെ സദസ്യനായിരുന്നു ? – ഭാസ്കര രവിവര്മതന്റെ
• പ്രാചീനകേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികളുടെ വര്ത്ത കസംഘം ഏതായിരുന്നു ? – മണിഗ്രാമം
• വിദേശങ്ങളുമായി വ്യാപാരത്തിലേര്പ്പൊട്ടിരുന്ന പ്രാചീനകേരളത്തിലെ (പധാന വര്ത്താകസംഘം ഏതായിരുന്നു ? – വളഞ്ചിയര്‍
• രത്നവ്യാപാരത്തിലേര്പ്പെംട്ടിരുന്ന കേരളത്തിലെ വര്ത്ത്കസംഘം ഏതായിരുന്നു ? – മണിഗ്രാമം
• കൊല്ലവർഷം ആരംഭിച്ച ഭരണാധികാരി ആരാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്? – ഉദയ മാർത്താണ്ഡ വർമൻ
• കേരളത്തിലങ്ങോളമിങ്ങോളം പ്രധാന പ്രമാണമായി അംഗീകരിക്കപ്പെട്ട കച്ചം ഏതായിരുന്നു ? – മൂഴിക്കുളം കച്ചം.
• ശങ്കരാചാര്യർ ജനിച്ച വർഷമേത്? – എ.ഡി 788
• പെരുമാക്കന്മാാരുടെ കാലത്തുണ്ടായിരുന്ന നൂറ്റുവര്‍ സംഘത്തിന്റെ പ്രധാന കടമ എന്തായിരുന്നു? – രാജ്യരക്ഷ
• കൊല്ലവർഷം ആരംഭിച്ചതെന്ന്? – എ.ഡി 825
• പ്രാചീന കേരളത്തിലെ പ്രമുഖ കവിയായിരുന്ന അതുലന്‍ ആരുടെ സദസ്യനായിരുന്നു? – മൂഷകരാജാവായ ശ്രീകണ്ഠന്റെ
• മൂഷകവംശം എന്ന കൃതി രചിച്ചതാര് ? – അതുലന്‍
• ചേരന്മാംരുടെ കേന്ദ്രമായിരുന്ന തിരുവഞ്ചിക്കുളം അഥവാ മഹോദയപുരത്തിന്റെ ഇപ്പോഴത്തെ പേരെന്ത് ? – കൊടുങ്ങല്ലൂര്‍
• ഏഴിമലരാജ്യത്തെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആരായിരുന്നു ? – നന്നന്‍
• മണ്സൂരണ്‍ കാറ്റിന്റെ ദിശ കണ്ടെത്തിയ പ്രാചീന ഗ്രീക്ക് നാവികനാര് ? – ഹിപ്പാലസ് (എ.ഡി 45)
• കേരളത്തില്‍ ജൈനമേട് എന്ന പേരില്‍ കുന്നുള്ളത് എവിടെ? – പാലക്കാട്
• തീര്ത്തും ഒരു ബൗദ്ധകാവ്യമായി അറിയപ്പെടുന്ന തമിഴ് കൃതിയേത്? – മണിമേഖല
• കേരളത്തെക്കുറിച്ച് പരാമര്ശാമുള്ള ഏറ്റവും പഴയ കൃതിയേത്? – ഐതരേയ ആരണ്യകം
• ഓണത്തെക്കുറിച്ച് പരാമര്ശിരക്കുന്ന സംഘകാല കൃതിയേത്? – മധുരൈകാഞ്ചി
• കൊടുങ്ങല്ലൂരിനെക്കുറിച്ച് പറയുന്ന പ്രാചീന റോമന്‍ കൃതിയായ “നാച്വറല്‍ ഹിസ്റ്ററി’യുടെ കര്ത്താ വാര്? – പ്ലിനി
• പ്രാചീനകാലത്തെ വൈഷ്ണവ സന്ന്യാസിമാർ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ? – ആൾവാർമാർ
• ഏത് വിദേശികളുമായുള്ള സമ്പര്ക്കംക മൂലമാണ് കത്ത്, ഹര്ജിക, വക്കില്‍, താലൂക്ക്, കീശ, കച്ചേരി, ജപ്തി തുടങ്ങിയ പദങ്ങൾ മലയാളത്തിനു ലഭിച്ചത്? – അറബികൾ
• പ്രാചീനകാല കൃതികളില്‍ മുസിരിസ് എന്നു വിളിക്കപ്പെടുന്ന പ്രദേശം ഏതാണ്? – കൊടുങ്ങല്ലൂർ
• കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ നാശത്തിനും, കൊച്ചി തുറമുഖം രൂപം കൊള്ളുന്നതിനും കാരണമായ വന്വെതള്ളപ്പൊക്കം പെരിയാറിലുണ്ടായ വര്ഷളമേത്? – 1341
• ആരുമായുളള വാണിജ്യബന്ധത്തിന്റെ ഫലമായാണ് കളിമൺ പത്ര നിർമാണ വിദ്യ കേരളത്തില്‍ തുടങ്ങിയത്? – ചൈനക്കാർ
• എന്താണ് കരുമാടിക്കുട്ടന്‍ എന്നറിയപ്പെടുന്നത്? – അമ്പലപ്പുഴക്കു സമീപമുള്ള കരുമാടിയിൽ നിന്നും ലഭിച്ച ബുദ്ധവിഗ്രഹം
• പ്രാചീനകേരളത്തിലെ ഏറ്റവും പ്രമുഖ ജൈനമത കേന്ദ്രം ഏതായിരുന്നു? – തൃക്കണാമതിലകം
• പ്രാചീനകേരളത്തിലെ ഏറ്റവും പ്രധാന ബുദ്ധമത കേന്ദ്രം ഏതായിരുന്നു? – ശ്രീമൂലവാസം
• ‘ദക്ഷിണ നാളന്ദ’ എന്നു വിളിക്കപ്പെട്ട പ്രാചീന കേരളത്തിലെ വിദ്യാകേന്ദ്രം ഏതായിരുന്നു? – കാന്തള്ളൂർ ശാല
• ‘ദക്ഷിണേന്ത്യയിലെ അശോകൻ’ എന്ന് വിളിക്കപ്പെട്ട ആയ്‌വംശ രാജാവാര്? – വിക്രമാദിത്യ വരഗുണൻ
• ക്രിസ്തു ശിഷ്യനായ സെന്റ് തോമസ് കൊടുങ്ങലൂരിനടുത്തുള്ള മാലിയങ്കരയിൽ എത്തിയെന്നു പറയപ്പെടുന്ന വർഷമേത് ? – എ.ഡി.52
• എ.ഡി.849ൽ തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരിയാര്? – സ്ഥാണുരവിയുടെ ഗവർണർ അയ്യൻ അടികൾ
• എ.ഡി.1000ൽ ജൂതശാസനം പുറപ്പെടുവിച്ച ഭരണാധികാരിയാര്? – ഭാസ്കര രവിവർമ
• പെരുമാക്കന്മായരുടെ കാലത്തെ കച്ചങ്ങൾ എന്തായിരുന്നു? – പൊതുപെരുമാറ്റച്ചട്ടങ്ങൾ
• ജറുസലേമിലുണ്ടായ മതപീഡനത്തിൽ നിന്നും രക്ഷപ്പെടാനായി ജൂതന്മാർ കേരളത്തിലെത്തിയ വർഷമേത്? – എ.ഡി.68
• ശൈവ സംന്യാസിമാര്‍ അറിയപ്പെട്ടിരുന്ന പേരെന്ത്? – നയനാർമാർ
• ശങ്കരാചാര്യര്‍ ജനിച്ചതെവിടെ? – കാലടിയിൽ (എ.ഡി.45)
• ‘പ്രച്ഛന്ന ബുദ്ധന്‍’ എന്നു വിശേഷിപ്പിക്കപ്പെട്ടതാര്? – ശങ്കരാചാര്യർ
• ശങ്കരാചാര്യരുടെ പ്രധാന കൃതികൾ ഏതൊക്കെ? – വിവേകചൂഢാമണി, സൗന്ദര്യലഹരി, ശിവാനന്ദലഹരി
• ശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു മഠങ്ങൾ ഏതൊക്കെ? – ബദരീനാഥ്, പുരി, ദ്വാരക, ശൃംഗേരി
• ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു? – ഗോവിന്ദപാദർ
• ശങ്കരാചാര്യര്‍ സമാധിയായ വര്ഷ മേത്? – എ.ഡി.820
• സംസ്കൃത നാടകമായ കേരളീയ കലാരൂപമേത്? – കൂടിയാട്ടം
• ക്ഷേത്രങ്ങൾക്കു ദാനമായി ലഭിച്ച ഭൂമി അറിയപ്പെട്ടതെങ്ങനെ? – ദേവസ്വം ഭൂമി
• രാജാവിന്റെൾറയും, നാടുവാഴിയുടെയും കീഴിലുണ്ടായിരുന്ന ഭൂസ്വത്ത് ഏതാണ്? – ചേരിക്കൽ ഭൂമി
• ശങ്കരനാരായണന്‍ രചിച്ച ശങ്കരനാരായണീയം എന്ന കൃതി ഏത് വിഷയത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്? – ഗണിതം
• ക്ഷേത്രകഴകങ്ങൾക്ക് ദാനമായി നല്കിുയിരുന്ന ഭൂസ്വത്ത് ഏതാണ്? – വിരുതി ഭൂമി
• കോലത്തു നാട് ഭരിച്ചിരുന്ന ഏത് രാജാവിന്റെ സംരക്ഷണത്തിലാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത്? – ഉദയവർമൻ (1446-1478)
• തിരുവിതാംകൂര്‍ മധ്യകാലഘട്ടത്തില്‍ അറിയപ്പെട്ടിരുന്നതെങ്ങനെ? – വേണാട്
• ഏത് പ്രദേശമാണ് മുന്പ്ട ദേശിങ്ങനാട് എന്നറിയപ്പെട്ടിരുന്നത്? – കൊല്ലം
• ക്രൈസ്തവ നേതാവായിരുന്ന ഇരവികോര്ത്തടന് മണിഗ്രാമപട്ടവും, മറ്റു ചില പ്രത്യേക അവകാശങ്ങളും നല്കി്യ ശാസനമേത്? – വീരരാഘവ പട്ടയം
• കേരളം സന്ദര്ശിവച്ച ചൈനീസ് സഞ്ചാരിയാര്? – മാഹുവാൻ
• ഏത് രാജാവിന്റെ സദസ്സിനെയാണ് പതിനെട്ടര കവികൾ അലങ്കരിച്ചത്? – കോഴിക്കോട് സാമൂതിരി മാനവിക്രമൻ
• പതിനെട്ടരക്കവികളില്‍ അരക്കവി ആരായിരുന്നു? – പൂനം നമ്പൂതിരി
• ദുഗ്ഗണിതം എന്നപേരില്‍ പുതിയൊരു ഗണിതശാസ്ത സമ്പ്രദായം രൂപപ്പെടുത്തിയ കേരളീയനാര്? – വടശ്ശേരി നമ്പൂതിരി
• പ്രാചീനകേരളത്തില്‍ ക്ഷേത്രസങ്കേതങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന നായർ പടയാളികൾ അറിയപ്പെട്ടതെങ്ങനെ? – ചങ്ങാതം