ബി.സി. 566 മുതൽ എ.ഡി. 250 വരെയുള്ള കാലയളവാണ്‌ സംഘകാലമായി കണക്കാക്കപ്പെടുന്നത്.. ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ പുരാതനകാലഘട്ടമാണ് സംഘകാലം. ഈ കാലഘട്ടത്തിൽ തമിഴ്‌നാടും കേരളവും ഒന്നായിട്ടാണു് കിടന്നിരുന്നതു്. ഈ സമയത്തെ കേരള സംസ്കാരവും ചരിത്രവും പാരമ്പര്യവും തമിഴരുടേതുമായി കെട്ടുപിണഞ്ഞിരിക്കുന്നു. സംഘകാലത്തെ പ്രസിദ്ധങ്ങളായ തമിഴ് സാഹിത്യ കൃതികൾ ലോകം മുഴുവനും അറിയപ്പെടുന്നവയും പഠന വിഷയങ്ങളുമാണ്. സംഘങ്ങൾ എന്നറിയപ്പെടുന്ന നിരവധി പേരുടെ കൂട്ടങ്ങളായാണ്‌ ഈ കൃതികൾ രചിച്ച് ക്രോഡീകരിച്ചിട്ടുള്ളത്. അതുകൊണ്ടാണ്‌ ഇവയെ സംഘസാഹിത്യം എന്നു പറയുന്നത്.

ഏറ്റവും പഴയ ദ്രാവിഡ സാഹിത്യം സംഘകാല കാവ്യങ്ങളാണ്. പ്രേമം, യുദ്ധം, വ്യാപരം, ഭരണം, വീരശൂരപരാക്രമങ്ങൾ തുടങ്ങി ശോചനം വരെയും ഈ സാഹിത്യത്തിൽ പ്രതിപാദിക്കുന്നു. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇവ ഗ്രാമീണ സൗന്ദര്യം ഉൽക്കൊള്ളുന്നവയാണ്.

ബുദ്ധ കാലഘട്ടം(566-486 ക്രി. മു.) അലക്സാണ്ടറുടെ അധിനിവേശം (327-325 ക്രി. മു.) മൗര്യ സാമ്രാജ്യകാലഘട്ടം (322-183 ക്രി. മു.) ശതവാഹന സാമ്രാജ്യകാലഘട്ടം (50 ക്രി. മു.- 250 ക്രി. വ.) എന്നിവ സംഘകാലത്തിനു സമാന്തരമായിരുന്നു എന്നു കരുതിവരുന്നു.

ആര്യൻമാരുടെ വരവിനുമുമ്പുള്ള കാലത്തെകുറിച്ച് വിശ്വാസയോഗ്യമായ ചരിത്രരേഖകൾ ഇന്ന് ലഭ്യമാണ്. ശിലാലിഖിതങ്ങൾ, ചെപ്പേടുകൾ, യാത്രാകുറിപ്പുകൾ എന്നിവയാണ് ഇതിന്റെ സ്രോതസ്. ഇതിനേക്കാൾ കൂടുതൽ വിവരങ്ങൾ, (ഡച്ചുകാർ), വെള്ളക്കാർ (ഇംഗ്ലീഷുകാർ) എന്നിവരുടെ കത്തുകളിലും ഗ്രന്ഥങ്ങളിലും ഉണ്ട്. ഇവയുടെ സഹായത്തോടുകൂടിയാണ് വില്ല്യം ലോഗൻ, പത്മനാഭമേനോൻ, ശങ്കുണ്ണിമേനോൻ തുടങ്ങിയവർ ചരിത്രരചന നടത്തിയത്.

സംഘകൃതികളിലെ അകം പുറം എന്നീ തരം തിരിവ് ഉണ്ട്. ഇതിൽ അകം കൃതികൾ കൂടുതലും സാധാരണ ജനങ്ങളുടെ ജീവിതത്തെപറ്റിയാണെങ്കിൽ പുറം കൃതികളിൽ രാജാക്കന്മാരുടേയും മറ്റും യുദ്ധങ്ങളും യോദ്ധാക്കളുടേയും മറ്റും വീരശൂരപരാക്രമങ്ങളും മറ്റുമാണ് പ്രതിപാദീക്കുന്നത്. അകം കവിതകൾ ഓരോ വിഭാഗം ജനങ്ങളുടെ ദൈനം ദിന ജീവിതം വിശദീകരിക്കുന്നു. അവയിൽ നിന്ന് നമുക്ക് ജനങ്ങളെ പറ്റി മനസ്സിലാക്കാൻ സാധിക്കും. അന്നത്തെ ജനങ്ങൾ നാലു കുലങ്ങളായി അഞ്ചു വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിച്ചിരുന്നു. ഈ പ്രദേശങ്ങൾ തിണകൾ എന്ന് അറിയപ്പെട്ടു. കുറിഞ്ചി തിണൈ, പാലതിണ, മുല്ലതിണ, മരുതംതിണ, നെയ്തൽതിണ എന്നിവയാണ്

ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ട കാലത്തുതന്നെ കേരളത്തിന് ഒരു സ്വതന്ത്ര സ്വഭാവമുണ്ടായിരുന്നു എന്ന് മനസ്സിലാക്കം. ബി.സി.എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം 41-ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട്. മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം.

എടക്കൽ ഗുഹകൾ

കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്കടുത്തുള്ള, പശ്ചിമഘട്ടവും, പൂർവ്വഘട്ടവും കൂടിച്ചേരുന്ന ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ്‌ എടക്കൽ ഗുഹകൾ എന്നറിയപ്പെടുന്നത്. ചെറുശിലായുഗസംസ്കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങൾ ഈ ഗുഹയിൽ കാണപ്പെടുന്നു. കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവയാണ്‌. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ്‌ മനുഷ്യനിർമ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്. 1901-ൽ മലബാറിലെ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന എഫ്. ഫോസെറ്റാണ്‌ ദക്ഷിണേന്ത്യൻ ചരിത്രരചനയിൽ വഴിത്തിരിവുണ്ടാക്കിയ എടക്കൽ ഗുഹകളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.

മറയൂർ

10000 BC ക്കുമുമ്പുള്ള മഹാശിലായുഗകാലത്ത്‌ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്നതിനു തെളിവാണ്‌ മുനിയറകളും (പഴുതറകൾ) ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളും .മഹാശിലായുഗ കാലഘട്ടത്തിൽ നിർമ്മിതമായ ഒറ്റ അറയുള്ള കല്ലറകളെയാണ് പഴുതറകൾ അഥവാ ഡോൾമെനുകൾ എന്നു വിളിക്കുന്നത്. വലിയ പരന്ന ഒരു കുടക്കല്ലിനെ രണ്ടോ അതിലധികമോ ലംബമായ കൽപാളികൾ താങ്ങി നിർത്തിയ നിലയിലുള്ളതാണ് സാധാരണയായി ഇവയുടെ രൂപം. പാലക്കാട്‌ ജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ആയക്കുറിശ്ശി എന്ന സ്ഥലത്ത് ഒരു പഴുതറ സ്ഥിതി ചെയ്യുന്നുണ്ട്.

മുസിരിസ്

പുരാതന കാലത്ത്,ലോകത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖമെന്ന് അനുമാനിക്കപ്പെടുന്ന സ്ഥലമാണ് മുസിരിസ്. ( ഇപ്പോഴത്തെ കൊടുങ്ങല്ലൂർ ) 2500 കൊല്ലം മുൻപ് ലോകത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന മുസിരിസ്, സുഗന്ധവ്യഞ്ജനങ്ങൾ മുതൽ അമൂല്യരത്നങ്ങൾ വരെ ഗ്രീക്കുകാർ, റോമാക്കാർ തുടങ്ങിയ പ്രമുഖ വാണിജ്യ രാജ്യങ്ങളുമായി കച്ചവടം ചെയ്തിരുന്നു. കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന ചേര-പാണ്ഡ്യരാജാക്കന്മാരുടെ കാലഘട്ടത്തിലാണ് മുസിരിസ് പ്രബലമായ വാണിജ്യ കേന്ദ്രമായി രൂപപ്പെടുന്നത്. 9ാം നൂറ്റാണ്ടിൽ പെരിയാർ തീരപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന 10 വൈഷ്ണവക്ഷേത്രങ്ങൾ അക്കാലഘട്ടത്തിലെ പാണ്ഡ്യരാജാക്കന്മാരുടെ സ്വാധീനത്തിനുള്ള തെളിവാണ്. അഞ്ചാം നൂറ്റാണ്ടിൽ റോമൻ തുറമുഖങ്ങൾ ക്ഷയോന്മുഖമായത് മുതലാണ് മുസിരിസ് പ്രബലമാകുന്ന്ത്. 14ം നൂറ്റാണ്ടിൽ പെരിയാറിലെ പ്രളയത്തിൽ മുസിരിസ് നാമാവശേഷമായി എന്നാണ് ചരിത്രരേഖകൾസാക്ഷ്യപ്പെടുത്തുന്നത്.

മുസിരിസ് പൈതൃകസംരക്ഷണപദ്ധതി

മുസിരിസ് എന്ന പഴയകാല തുറമുഖനഗരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടങ്ങിയ പൈതൃകസംരക്ഷണ പദ്ധതിയാണ് മുസിരിസ് പൈതൃകസംരക്ഷണപദ്ധതി. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണപദ്ധതിയായാണിത്. എറണാകുളം ജില്ലയിലെ പറവൂർ മുതൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ വരെയുള്ള പ്രദേശങ്ങളാണ് പദ്ധതിയുടെ പരിഗണനയിൽ വരുന്ന പ്രധാന ഇടങ്ങൾ. കേരള സർക്കാരിന്റെ ആദ്യ ഹരിതപദ്ധതി എന്ന സവിശേഷതയും ഇതിനുണ്ട്. കേരള ടൂറിസം വകുപ്പിനാണ് പദ്ധതിയുടെ ചുമതല.

കേരളത്തിന്റെ ചരിത്രം

· പ്രാചീന ശിലായുഗം 70,000–3300 BC
· മധ്യ ശിലായുഗം · 7000–3300 BC
. നവീന ശിലായുഗം 3300–1700 BC
. മഹാശില സംസ്കാരം 1700–300 BC
. ലോഹ യുഗം 300–ക്രി.വ.
. സംഘകാലം 566 – 250 B.C
· രാജ വാഴ്ചക്കാലം · 321–184 BC
· ചേരസാമ്രാജ്യം · 230 –ക്രി.വ. 300
· ‍നാട്ടുരാജ്യങ്ങൾ · ക്രി.വ.300–1800
· പോർളാതിരി · 240–550
· നാട്ടുരാജ്യങ്ങൾ · 750–1174
· സാമൂതിരി · 848–1279
. ഹൈദരാലി 1700–1770
· വാസ്കോ ഡ ഗാമ · 1490–1596
. പോർട്ടുഗീസുകാർ 1498–1788
· മാർത്താണ്ഡവർമ്മ · 1729–1758
. ടിപ്പു സുൽത്താൻ 1788–1790
. ഡച്ചുകാർ 1787–1800
. ഈസ്റ്റ് ഇന്ത്യാ കമ്പനി 1790–1947

Loading