ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറിന്റെ തെക്കേ പകുതി ഭരിച്ചിരുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേർ ആണ് സാമൂതിരി. യൂറോപ്യന്മാർ എന്നാണ് ഈ രാജാക്കന്മാരെ വിളിച്ചിരുന്നത്. ഇവരുടെ വംശം നെടിയിരിപ്പ് സ്വരൂപം . കുന്നലക്കോനാതിരി എന്നും അവർ അറിയപ്പെട്ടിരുന്നു. ഏറാടിമാർ എന്നുകൂടി അറിയപ്പെട്ടിരുന്ന ഇവർക്ക് ചേരമാൻ പെരുമാളിൽ നിന്നും നാടുവാഴിസ്ഥാനം ലഭിച്ചതായി പറയപ്പെടുന്നു. പോർത്തുഗീസുകാർ വാസ്കോ ഡ ഗാമ യുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചേർന്നത് ഒരു മാനവിക്രമൻ സാമൂതിരിയുടെ (1498) കാലത്താണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഒരു ഭൂവിഭാഗം ഭരിച്ചവരാണ് സാമൂതിരിമാർ.

കോഴിക്കോട് ആസ്ഥാനമായി നിന്നുകൊണ്ട് പൊന്നാനിത്തുറയുടേയും ഭാരതപ്പുഴയുടേയും അതിനു തെക്കുള്ള പ്രദേശങ്ങളുടേയും അധീശത്വം നേടാനായുള്ള പരിശ്രമങ്ങൾ സാമൂതിരിമാർ നിരന്തരമായി നടത്തി. ചത്തും കൊന്നും നാട് ഭരിക്കുവാനുള്ള അവകാശം ചേരമാൻ പെരുമാളിൽ നിന്ന് ലഭിച്ചു എന്നു പറയപ്പെടുന്ന സാമൂതിരിമാർക്ക് തുറമുഖങ്ങൾ വഴിയുള്ള കച്ചവടത്തിലൂടെ മദ്ധ്യകാല കേരളത്തിൽ ഏറ്റവും തിളക്കമേറിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞു.

ക്രിസ്തുവർഷം 1422നു മുൻപ് ഒരു രേഖകളിലും സാമൂതിരി എന്ന പേർ ഇല്ല. മുഹമ്മദ്ബിൻ തുഗ്ലക്കിന്റെ ദൂതനായ ഇബ്ൻ ബത്തൂത്ത 1342 നും 1347 നും ഇടക്ക് മൂന്നു തവണ കോഴിക്കോട് സന്ദർശിച്ചിട്ടുണ്ടെങ്കിലും കുന്നലക്കോനാതിരിയെന്നോ പൂന്തുറേശൻ എന്നോ ആണ് പരാമർശിച്ചു കാണുന്നത്. എന്നാൽ 1422 -ൽ പേർഷ്യൻ രാജാവിന്റെ ദൂതനായ അബ്ദുൾ റസാഖ്, സാമൂതിരി എന്ന പേർ ഉപയോഗിച്ചതായി കാണുന്നുണ്ട്.

ക്രിസ്തുവർഷം 1347ലാണ് സാമൂതിരി ഭരണം തുടങ്ങിയതെന്ന് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നു. അവസാനത്തെ ചേരരാജവായ ചേരമാൻ പെരുമാൾ പെരുന്തുറയിൽ നിന്നു വന്ന, മാനിച്ചനും വിക്കിരനുമായി കോഴിക്കോടും ചുള്ളിക്കാടും ദാനം ചെയ്തു എന്നാണ് പറയപ്പെടുന്നത്. സാമൂതിരിമാർ ആദ്യം ഏറാടിമാർ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏറനാടിന്റെ ഉടയവർ ആണ് ഏറാടിയായി ലോപിച്ചത്. ഏറാടിമാർ പോളനാടിന്റെ രാജാവായ പോർളാതിരിയുടെ സേനാനായകന്മാരായിരുന്നു. താമസിയാതെ അവർക്ക് നാടുവാഴി സ്ഥാനം ലഭിച്ചു.

1341-ൽ പെരിയാർ നദിയിലുണ്ടായ വെള്ളപ്പൊക്കം അന്നത്തെ പ്രധാന വാണിജ്യകേന്ദ്രമായ മുസിരിസ് (ഇന്നത്തെ കൊടുങ്ങല്ലൂർ) തുറമുഖത്തെ നശിപ്പിച്ചപ്പോൾ മറ്റു ചെറിയ തുറമുഖങ്ങൾക്ക് പ്രാധാന്യം ഏറി. അറബികളും മൂറുകളും കോഴിക്കോട് പ്രദേശത്തേയ്ക്ക് പ്രവർത്തന മേഖല മാറ്റി. ചാലിയത്തും ബേപ്പൂർ എന്നിവിടങ്ങളിലും കേന്ദ്രീകരിച്ച അറബികളും മുസ്ലീങ്ങളുമായും ഉള്ള വ്യാപാരത്തിന്റെ മേൽനോട്ടക്കാരായതിനാൽ ഏറാടിമാർ അവരുമായി അടുപ്പത്തിലായിരുന്നു. ഏറാടിമാരുടെ (നെടിയിരിപ്പ് സ്വരൂപം) മേൽക്കോയ്മ അവർ അംഗീകരിച്ചുപോരുകയും ചെയ്തു.

പോർളാതിരിമാരെ കീഴ്പ്പെടുത്തുവാനുള്ള സഹായ വാഗ്ദാനങ്ങൾ മുസ്ലീങ്ങളും മൂറുകളും വാഗ്ദാനം ചെയ്തു. ആദ്യം ആൾപ്പാർപ്പില്ലാത്ത ചുള്ളിക്കാട് പ്രദേശം കൈക്കലാക്കി, പിന്നീട് കോഴിക്കോട് പട്ടണത്തിലെ യുദ്ധത്തിൽ പരാജിതനായിട്ടും പോർളാതിരി നെടിയിരിപ്പിന്റെ സാമന്തനായിരിക്കാൻ ഇഷ്ടപ്പെട്ടില്ല (പണ്ട് സാമന്തപദവിയോടെ രാജ്യം തിരിച്ചുകൊടുക്കുന്ന രീതിയുണ്ടായിരുന്നു). അന്നു മുതൽ തെക്കു ബേപ്പൂർ അഴി മുതൽ വടക്ക് ഏലത്തൂർ വരെയുള്ള കോഴിക്കോട് പട്ടണം സാമൂതിരിയുടെ അധീനതയിലായി.

1498 -ൽ വാസ്കോ ഡ ഗാമ കാപ്പാട്ടെത്തുന്നത് മലബാർ തീരത്തെപ്പറ്റി പോർത്തുഗലിൽ ലഭ്യമായ വിവരണങ്ങളിലൂടെയാണ്. അന്ന് സാമൂതിരി പൊന്നാനിയിലാണ് താമസം. പോർത്തുഗീസുകാരെ വരവേറ്റെങ്കിലും മൂറുകളുടെ എതിർപ്പുണ്ടായിരുന്നു. ഇതുമൂലം കബ്രാൾ രാഷ്ട്രീയമായി കൊച്ചിക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തത്. തന്മൂലം അവർ കൊച്ചിയെ പ്രധാന കേന്ദ്രമാക്കി. കബ്രാൾ കൊച്ചിയുടെ സംരക്ഷകനായി. 1503 -ൽ സാമൂതിരി കൊച്ചി ആക്രമിച്ചു. ആക്രമണത്തിൽ രാജാ ഉണ്ണിരാമൻ കോയിക്കൽ ഒന്നാമനടക്കം മുന്ന് രാജ്യ കുടുബാങ്കങ്ങൾ കൊലചെയ്യപ്പെട്ടു.

അതിനു പ്രതികാരമെന്നോണം AD1505-ലെ മാമാങ്കത്തിൽ ചെങ്ങഴിനാട് നാടുവാഴി ആയിരുന്ന ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽ വന്ന ചാവേറുകൾ സാമൂതിരിയെ വധിക്കാനായി ശ്രമിച്ചിരുന്നു. പതിനാറായിരം സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു. എന്നാൽ ഈ മാമാങ്കത്തിൽ ചെങ്ങഴിനമ്പ്യാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കി മുന്നേറിയെങ്കിലും ചെങ്ങഴി നമ്പ്യാർ ഉൾപ്പടെ എല്ലാ ചാവേറുകളും വീരമൃത്യു വരിച്ചതായും, സാമൂതിരി പക്ഷത്തു വലിയ ആൾനാശമുണ്ടായതായും , ചാവേർപാട്ടുകളായ ചെങ്ങഴിനമ്പ്യാർ പാട്ട്, കണ്ടർ മേനവൻ പാട്ട് എന്നിവയിൽ പരാമർശമുണ്ട്.

ഇതിനുശേഷമാണ് പോർത്തുഗീസുകാർക്ക് കൊച്ചിക്കോട്ട കെട്ടാൻ അനുമതി ലഭിച്ചത്. കൊച്ചിയിൽ നിന്ന് കുരുമുളക് ലഭിച്ചിരുന്ന അതേ വിലയ്ക്ക് പോർത്തുഗീസുകാർക്ക് നൽകാൻ സാമൂതിരിയും തയ്യാറായി. പകരം കൊച്ചിക്കെതിരെ, യുദ്ധത്തിൽ സാമൂതിരിയെ സഹായിക്കാമെന്ന് പോർത്തുഗീസുകാർ വാഗ്ദാനം ചെയ്തു. എന്നാൽ സാമൂതിരിയുമായി രമ്യതയിൽ അധികകാലം കഴിയാൻ അവർക്ക് സാധിച്ചില്ല, 1525 -ൽ കോഴിക്കോടെ പറങ്കിക്കോട്ട സാമൂതിരി തകർത്തു. പകരം പറങ്കികൾ 1531-ൽ ചാലിയത്ത് കോട്ട സ്ഥാപിച്ചു. 1571-ൽ സാമൂതിരി ഈ കോട്ടയും തകർത്തു. ഇതിനുശേഷം 1766 -ൽ സാമൂതിരിയുടെ തകർച്ച വരെ ഒരു വിദേശകോട്ടയും കോഴിക്കോട് ഉയർന്നിട്ടില്ല.

നാഴികക്കല്ലുകൾ

  • 1498 – പൊന്നാനിയിൽ കോട്ട കെട്ടുന്നു.
  • 1498 – മേയ് 20 – വാസ്കോ ഡ ഗാമ മൂന്നുകപ്പലുകളിലായി 170 ആൾക്കാരോടൊത്ത് കാപ്പാട് കടവിൽ ഇറങ്ങുന്നു. സാമൂതിരി പൊന്നാനിയിൽ നിന്നാണ് ഗാമയെ കാണാൻ എഴുന്നള്ളുന്നത്
  • 1500 – ഡിസംബർ – മുസ്ലീങ്ങൾ പോർട്ടുഗീസുകാർക്കെതിരായി ലഹള തുടങ്ങുകയും സാമൂതിരി പോർച്ചുഗീസുകാരെ കോഴിക്കോട്ട് നിന്നു പുറത്താക്കുകയും ചെയ്തു.
  • 1500 – ഡിസംബർ 24 – പോർട്ടുഗീസുകാർ പെഡ്റോ അൽവാരെസ് കബ്രാളിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ അഭയം തേടുന്നു.
  • 1502 – വാസ്കോ ഡ ഗാമ വീണ്ടും തിരിച്ചു വന്ന് സാമൂതിരിയെ പാട്ടിലാക്കാൻ നോക്കുന്നു. എന്നാൽ വഴങ്ങില്ലെന്നു കണ്ടപ്പോൾ നഗരം തീവെക്കുകയും മെക്കയിലേക്ക് തീർത്ഥാടനം പോയിരുന്ന മുസ്ലീംകപ്പൽ മുക്കിക്കളയുകയും ചെയ്യുന്നു.
  • 1503 – പോർട്ടുഗീസുകാർ കൊച്ചിരാജാവിനെ പോർട്ടുഗൽ രാജാവിന്റെ തോഴൻ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. വാസ്കോ ഡ ഗാമ തിരിച്ചു പോകുന്നു.
  • 1503 – മാർച്ച് – സാമൂതിരി പോർട്ടുഗീസുകാരുടെ സ്വാധീനം കുറക്കാൻ കൊച്ചി ആക്രമിക്കുന്നു. കൊച്ചി തകർച്ചയുടെ വക്കിൽ.
  • 1503 – ഫ്രാൻസിസ്കോ അൽമേഡ കൊച്ചിയിൽ ആദ്യമായി ഒരു പോർച്ചുഗീസ്കോട്ട – മാനുവൽ കോട്ട (Fort Manuel)എന്ന പേരിൽ – കെട്ടാൻ തുടങ്ങുന്നു. ഇതേ വർഷം തന്നെ സാമൂതിരി കൊടുങ്ങല്ലൂർ പിടിച്ചെടുക്കുന്നു. പോർട്ടുഗീസ് കപ്പലുകൾ നശിപ്പിക്കുന്നു.
  • 1504 – സെപ്റ്റംബർ 1 – പ്രതികാരമായി പോർട്ടുഗീസുകാർ കൊടുങ്ങല്ലൂർ അഗ്നിക്കിരയാക്കുന്നു.
  • 1505 – മാനുവൽ കോട്ടയുടെ പണി പൂർത്തിയാകുന്നു.
  • 1505 – മാർച്ച്- പോർട്ടുഗീസുകാർ സാമൂതിരിയുടെ നിരവധി കപ്പലുകൾ തകർക്കുന്നു. നിരവധി പേരുടെ മരണം.
  • 1506 – സാമൂതിരി കോലത്തിരിരാജാവിനെ സമീപിച്ച് പറങ്കികളെ ഒരു പാഠം പഠിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കണ്ണൂരിലെ പോർട്ടുഗീസ്കോട്ടയായ സെയിന്റ് ആഞ്ചലോ കോട്ട സാമൂതിരി ഉപരോധിക്കുന്നു. എന്നാൽ പോർട്ടുഗീസുകാർ വിജയിക്കുകയും കോലത്തിരി സന്ധിയിൽ ഏർപ്പെടുകയും ചെയ്യുന്നു.
  • 1506 – ഡൊം ലൊവുറെസോ അൽമേഡയുടെ കപ്പൽ വ്യൂഹത്തിനെ സാമൂതിരിപ്പടയും തുർക്കി- മുസ്ലീം സഖ്യസേനയും ചേർന്ന് ആക്രമിക്കുന്നു.
    1507 – നവംബർ 14 – അൽമേഡ പൊന്നാനി ആക്രമിച്ചു.
  • 1508 – മാർച്ച്- ഗുജറാത്തിലെ ചൗൾ യുദ്ധത്തിൽ കെയ്റൊ സുൽത്താന്റെയും ഗുജറാത്ത് സുൽത്താന്റെയും സംയുക്തസൈന്യം അൽമേഡയെ കൊലപ്പെടുത്തുന്നു.
  • 1509 – ഫെബ്രുവരി- പോർട്ടുഗീസുകാർ പ്രതികാരം വീട്ടാനായി സാമൂതിരിയുടെ സേനയുമായി ഗോവയിലെ ദിയു യുദ്ധത്തിൽ എതിരിടുന്നു. തുടർന്ന് ഈജിപ്ത്യൻ, തുർക്കി സൈന്യം പിൻവാങ്ങുന്നു.
  • 1513 – സാമൂതിരിയും പോർട്ടുഗീസുകാരും സന്ധിയിൽ. കോഴിക്കോട് ഒരു കോട്ട കെട്ടാൻ അനുമതി നൽകുന്നു. പകരമായി കൊച്ചിയും കോലത്തുനാടും കീഴ്പ്പെടുത്താൻ സഹായം വാഗ്ദാനം ചെയ്യുന്നു.
  • 1520 – സാമൂതിരിയെ വധിക്കാൻ പോർട്ടുഗീസുകാർ ശ്രമിക്കുന്നു. സാമൂതിരി ഇടയുന്നു.
  • 1524 – അനുനയിപ്പിക്കാൻ വീണ്ടും വാസ്കോ ഡ ഗാമ
  • 1525 – ഫെബ്രുവരി26 – മെനസിസ് എന്ന പോർട്ടുഗീസ് വൈസ്രോയ് പൊന്നാനി കൊള്ളയടിച്ചു, എന്നാൽ സാമൂതിരി അവരെ തോല്പിച്ചു.
  • 1530 – പോർട്ടുഗീസുകാർ ചാലിയംകോട്ട നിർമ്മിക്കുന്നു. ഇതിന് ചള്ളി എന്നും പേരുണ്ട്. ഇത് തന്ത്രപ്രധാനമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
  • 1540 – പോർട്ടുഗീസുകാരുമായി വീണ്ടും സന്ധി.
  • 1550 – പോർട്ടുഗീസുകാർ പൊന്നാനി ആക്രമിച്ച് നഗരം ചുട്ടെരിക്കുന്നു.
    1569-1570 – ചാലിയംകോട്ട ആക്രമണം.
  • 1571സെപ്റ്റംബർ 15 – സാമൂതിരി കോട്ട പിടിച്ചെടുത്ത് നശിപ്പിക്കുന്നു.
  • 1573 – കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ പുതുപ്പട്ടണത്ത് കോട്ട കെട്ടുന്നു
  • 1584 – സാമൂതിരിക്ക് സമുദ്രവാണിജ്യത്തിന് സൗജന്യപാസ്സ് കിട്ടാൻ പോർട്ടുഗീസുകാരുമായി സംഭാഷണത്തിൽ. പകരം പൊന്നാനിയിൽ പാണ്ടികശാല നിർമ്മിക്കാൻ അനുവദിക്കുന്നു.
  • 1591 – സാമൂതിരി പോർട്ടുഗീസുകാരെ കോഴിക്കോട്ട് കോട്ടയും പള്ളിയും നിർമ്മിക്കാൻ അനുവദിക്കുന്നു. കുപിതനായ കുഞ്ഞാലി മരയ്ക്കാർ സാമൂതിരിയിൽ നിന്ന് അകലുന്നു.
  • 1598 – കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ സാമൂതിരിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് കപ്പലുകൾ പിടിക്കുകയും അഗ്നിക്കിരയാക്കുകയും മറ്റും ചെയ്യുന്നു. സാമൂതിരി പോർട്ടുഗീസുകാരോട് ചേർന്ന് തന്റെ തന്നെ നാവിക സൈന്യാധിപനായ കുഞ്ഞാലി മരയ്ക്കാരോട് പടവെട്ടുന്നു. ഒടുവിൽ കുഞ്ഞാലിയെ പോർട്ടുഗീസുകാര് കീഴ്പ്പെടുത്തുകയും ഗോവ യിൽ വച്ച് അതിദാരുണമായി കൊലപ്പെടുത്തുകയും ചെയ്യുന്നു.(1600)
  • 1604 – ഡച്ച് ഈസ്റ്റ്ഇന്ത്യാ കമ്പനി സാമൂതിരിയുമായി ഉടമ്പടിയുണ്ടാക്കി കോഴിക്കോടും പൊന്നാനിയിലും നിർമ്മാണശാലകൾ നിർമ്മിക്കാൻ അനുവാദം നേടുന്നു.
  • 1661 – ഡച്ചുകാരുടെ സഹായത്തോടെ പോർട്ടുഗീസുകാരെയും കൊച്ചിയെയും കീഴ്പ്പെടുത്തുന്നു.
    1743 – വള്ളുവനാടിനോട് യുദ്ധം
  • 1757 – വള്ളുവനാടിനെ തോല്പിച്ച് സാമ്രാജ്യം വികസിപ്പിക്കുന്നു.
  • 1760 – വള്ളുവനാട്ട് രാജാവിനെ സഹായിക്കാൻ മൈസൂർ സേനാനായകനായ നവാബ് ഹൈദർ അലി കരാറിൽ. ഹൈദർ സാമൂതിരിയെ തോല്പിക്കുന്നു. സന്ധി. അതിൻപ്രകാരം 12 ലക്ഷം പൊൻപണം യുദ്ധച്ചെലവായി ഹൈദറിന് കൊടുക്കാം എന്ന് സാമൂതിരി. എന്നാൽ സാമൂതിരി ഈ വാക്ക് പാലിക്കുന്നില്ല.
  • 1766 – അന്നത്തെ സാമൂതിരി മാമാങ്കം നടത്തുന്ന വേളയിൽ ഹൈദർ അലി ചതിക്കു പകരം ചോദിക്കാൻ കോഴിക്കോട് എത്തുന്നു. സാമൂതിരി പണം നൽകാൻ ഗതിയില്ലാതെ ആത്മാഹൂതി ചെയ്യുന്നു.

PSC Repeated Questions

  • bകോലത്തുനാട് ഭരിച്ചിരുന്ന ഏത് രാജാവിന്റെ സംരക്ഷണത്തിലാണ് ചെറുശ്ശേരി പ്രസിദ്ധമായ കൃഷ്ണഗാഥ രചിച്ചത് -ഉദയവർമൻ കോലത്തിരി
  • ആരുടെ നാവികസേനാത്തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍ – സാമൂതിരി
  • കുന്നലക്കോനാതിരി എന്ന സ്ഥാനപ്പേര്‌ സ്വീകരിച്ചിരുന്ന രാജാവ്‌ – സാമൂതിരി
  • നെടിയിരുപ്പ്‌ എന്നറിയപ്പെട്ടിരുന്ന ദേശഘടകം ഭരിച്ചിരുന്ന രാജാവ്‌ – സാമൂതിരി
  • ഡച്ചുകാര്‍ ആദ്യം ഉടമ്പടിയുണ്ടാക്കിയ ഇന്ത്യയിലെ രാജാവ്‌ – സാമൂതിരി
  • രേവതി പട്ടത്താനം നടത്തിയിരുന്ന രാജാവ്‌ – സാമൂതിരി
  • വള്ളുവനാട്‌ രാജാവില്‍നിന്ന്‌ മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം പിടിച്ചെടുത്ത രാജാവ്‌ – സാമൂതിരി
  • ഹൈദരലി മലബാര്‍ ആക്രമിച്ചപ്പോള്‍ ആവശ്യപ്പെട്ട കപ്പം നല്‍കാന്‍ കഴിയാത്തതിനാല്‍ കൊട്ടാരത്തിന്‌ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജാവ്‌ – സാമൂതിരി
  • വാസ്‌കോ ഡ ഗാമ കൂടിക്കാഴ്ച നടത്തിയ ആദ്യ ഇന്ത്യന്‍ രാജാവ്‌ – സാമൂതിരി
  • ഏതു സ്ഥലത്തെ അശോകസ്തംഭത്തില്‍നിന്നാണ്‌ ഇന്ത്യയുടെ ദേശീയചിഹ്നം എടുത്തിട്ടുള്ളത്‌ – സാമൂതിരി
  • സാമൂതിരിയുടെ ഭീഷണിയാൽ പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം തിരുവഞ്ചിക്കുളത്തുനിന്നും എവിടേക്കാണു മാറ്റിയത് – കൊച്ചി
  • സാമൂതിരിഭരണത്തിൽ യുവരാജാവ് ഏതു പേരിലാണറിയപ്പെട്ടിരുന്നത് – ഏറാൾപ്പാട്
  • ജയദേവചരിതമായ ‘ഗീതാഗോവിന്ദ’ത്തിന്റെ മാതൃകയിൽ എഴുതപ്പെട്ട കൃഷ്ണഗീതിയുടെ രചയിതാവ് – മാനദേവൻ സാമൂതിരി (1655-1658)
  • സാമൂതിരിയുടെ ആക്രമണത്തെ തുടർന്ന് ഏത് രാജവംശത്തിന്റെ ആസ്ഥാനം മഹോദയപുരത്തേക്കും പിന്നീട് കൊച്ചിയിലേക്കും മാറ്റിയത് – പെരുമ്പടപ്പ് സ്വരൂപം (കൊച്ചി രാജവംശം)
  • കോഴിക്കോട് രാജവംശം ഏതു സ്വരൂപം ആയാണ് പരാമശിച്ചിട്ടുള്ളത് – നെടിയിരുപ്പ് സ്വരൂപം
  • സാമൂതിരി തിരുനാവായ പിടിച്ചടക്കും വരെ മാമാങ്കത്തിന്റെ അധ്യക്ഷന്‍ എവിടുത്തെ രാജാവായിരുന്നു – വള്ളുവനാട്‌
  • മാമാങ്കസമയത്ത്‌ സാമൂതിരിയെ വധിക്കാന്‍ ചാവേറുകളെ അയച്ചിരുന്നത്‌ എവിടുത്തെ രാജാവാണ്‌ – വള്ളുവനാട്‌
  • 1691ൽ ആരംഭിച്ച ‘വെട്ടം യുദ്ധ’ത്തിൽ സാമൂതിരി ഏതു യൂറോപ്യൻ ശക്തിയുടെ സഹായമാണ് തേടിയത് – ഡച്ചുകാരുടെ

Loading