ചേരഭരണകാലത്തെ രണ്ട് കാലഘട്ടങ്ങളായി തരം തിരിക്കാം
- ഒന്നാം ചേരരാജവംശം
- രണ്ടാം (പിൽക്കാല) ചേരരാജവംശം.(കുലശേഖരസാമ്രാജ്യം)
സംഘകാലത്ത് കേരളത്തിന്റെ മധ്യഭാഗങ്ങള്‍ ഭരിച്ച രാജവംശമായിരുന്നു ചേരവംശം. വാഞ്ചി ആയിരുന്നു ഒന്നാം ചേര സാമ്രാജ്യത്തിന്റെ ആസ്ഥാനം. അമ്പും വില്ലുമാണ് ചേരരാജാക്കന്മാരുടെ രാജകീയ മുദ്ര. അശോകന്റെ ശിലാലിഖിതങ്ങളില്‍ “ചേരളം പുത്ര” എന്നറിയപ്പെട്ടത് ചേരരാജവംശമാണ്.
കേരളത്തിലെ മധ്യകാല ചേര രാജാക്കന്മാരെ ചരിത്രകാരന്മാർ മുമ്പ് കുലശേഖരൻ എന്നാണ് വിളിച്ചിരുന്നത്. കേരളത്തിലെ എല്ലാ മധ്യകാല ചേര രാജാക്കന്മാരും ‘കുലശേഖര’ എന്ന അഭിഷേകനാമം വഹിച്ചുവെന്ന് അനുമാനിക്കപ്പെടുന്നു.
നെടുംചേരലാതന്‍, ആട്ക്കോട് പാട്ടുചേരലാതന്‍, ചേരന്‍ ചെങ്കുട്ടുവന്‍ തുടങ്ങിയവരാണ് ഒന്നാം ചേരവംശത്തിലെ പ്രമുഖരായ ഭരണാധികാരികള്‍. ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെട്ട ആദ്യ രാജാവായിരുന്നു ചെങ്കുട്ടുവൻ. കൊടുങ്ങല്ലൂരിൽ കണ്ണകി പ്രതിഷ്ഠ നടത്തിയതും ചേരൻ ചെങ്കുട്ടുവനാണ്.
ഒന്നാം ചേര സാമ്രാജ്യം
സംഘകാലത്ത് കേരളത്തിന്റെ മധ്യഭാഗങ്ങള്‍ ഭരിച്ച രാജവംശമായിരുന്നു ചേരവംശം. വാഞ്ചി ആയിരുന്നു ഒന്നാം ചേര സാമ്രാജ്യത്തിന്റെ ആസ്ഥാനം. അമ്പും വില്ലുമാണ് ചേരരാജാക്കന്മാരുടെ രാജകീയ മുദ്ര. അശോകന്റെ ശിലാലിഖിതങ്ങളില്‍ “ചേരളം പുത്ര” എന്നറിയപ്പെട്ടത് ചേരരാജവംശമാണ്.
കേരളത്തിലെ മധ്യകാല ചേര രാജാക്കന്മാരെ ചരിത്രകാരന്മാർ മുമ്പ് കുലശേഖരൻ എന്നാണ് വിളിച്ചിരുന്നത്. കേരളത്തിലെ എല്ലാ മധ്യകാല ചേര രാജാക്കന്മാരും ‘കുലശേഖര’ എന്ന അഭിഷേകനാമം വഹിച്ചുവെന്ന് അനുമാനിക്കപ്പെടുന്നു നെടുംചേരലാതന്‍, ആട്ക്കോട് പാട്ടുചേരലാതന്‍, ചേരന്‍ ചെങ്കുട്ടുവന്‍ തുടങ്ങിയവരാണ് ഒന്നാം ചേരവംശത്തിലെ പ്രമുഖരായ ഭരണാധികാരികള്‍. ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെട്ട ആദ്യ രാജാവായിരുന്നു ചെങ്കുട്ടുവൻ. കൊടുങ്ങല്ലൂരിൽ കണ്ണകി പ്രതിഷ്ഠ നടത്തിയതും ചേരൻ ചെങ്കുട്ടുവനാണ്.
ആദ്യകാല ചരിത്ര കാലഘട്ടത്തിലെ (സി. ബി.സി. രണ്ടാം നൂറ്റാണ്ട് – സി. സി. മൂന്നാം നൂറ്റാണ്ട്) ചേരരുടെ യഥാർത്ഥ കേന്ദ്രം കേരളത്തിലെ കുട്ടനാടും, കൊങ്ങുനാട്ടിലെ കരൂരും മുച്ചിരി (മുസിരിസ്), തൊണ്ടി എന്നിവിടങ്ങളിൽ തുറമുഖങ്ങളും ഉണ്ടായിരുന്നതായി അറിയപ്പെടുന്നു. മലബാർ തീരത്തിന്റെ തെക്ക് ആലപ്പുഴ മുതൽ വടക്ക് കാസർഗോഡ് വരെയുള്ള പ്രദേശം അവർ ഭരിച്ചു.
രണ്ടാം ചേര സാമ്രാജ്യം
എ.ഡി. 800 മുതല്‍ 1102 വരെയുള്ള കാലഘട്ടത്തിലാണ് രണ്ടാം ചേര സാമ്രാജ്യം നിലനിന്നത്. തിരുവഞ്ചിക്കുളം അഥവാ മഹോദയപുരമായിരുന്നു രണ്ടാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനം. കുലശേഖരന്മാരാണ് രണ്ടാം ചേര സാമ്രാജ്യത്തെ ശക്തമാക്കിയത്. കുലശേഖരന്മാര്‍ എന്നു വിളിക്കപ്പെട്ട 13 ഭരണാധികാരികളുണ്ട്. കുലശേഖര വര്‍മ്മയാണ് രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകന്‍. കുലശേഖര ആഴ്വാര്‍ എന്നറിയപ്പെടുന്നതും ഇദ്ദേഹമാണ്. തമിഴിലെ പ്രശസ്ത ഭക്തി പ്രബന്ധമായ പെരുമാള്‍ തിരുമൊഴിയുടെ കര്‍ത്താവും കുലശേഖര ആള്‍വാറാണ്. സംസ്കൃതത്തിലെ മുകുന്ദമാലയുടെ കര്‍ത്താവും ഇദ്ദേഹമാണ്. കുലശേഖര ഭരണകാലമാണ് കേരളത്തിന്റെ ‘സുവര്‍ണയുഗം‘ എന്നറിയപ്പെടുന്നത്.
കുലശേഖര ആഴ്‌വാർ : കുലശേഖരവർമ്മ (ക്രി വ 800-820), രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകൻ. തമിഴിലെ ഭക്തിപ്രബന്ധമായ പെരുമാൾതിരുമൊഴിയുടെയും, സംസ്കൃതത്തിൽ മുകുന്ദമാല യുടെയും കർത്താവ്. കുലശേഖര കാലത്താണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ കൂത്തമ്പലങ്ങളും ദേവദാസി സമ്പ്രദായവും ആരംഭിച്ചത്. ക്ഷേത്ര ശില്പകലയും ചിത്രരചനയും ഇതേകാലഘട്ടത്തിൽ വികാസം നേടി. ഒരു ഭരണാധികാരി എന്ന നിലയിൽ കേരളകുലചൂഡാമണി, മഹോദയപുരപരമേശ്വരൻ എന്നീ ബിരുദങ്ങളാൽ അദ്ദേഹം പ്രകീർത്തിക്കപ്പെടുന്നു.
രാജശേഖരവർമ്മ : കുലശേഖര പരമ്പരയിലെ രണ്ടാമത്തെ ചക്രവർത്തിയായ രാജശേഖര വർമ്മനാണ് (ക്രി.വ. 820-844) കേരളീയനായ ചേരമാന് പെരുമാൾ നായനാർ. മാധവാചാര്യരുടെ ശങ്കരവിജയത്തിലും ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും രാജശേഖരവർമ്മയെപ്പറ്റി പ്രതിപാദിക്കുന്നതിനാൽ അദ്ദേഹം ശങ്കരാചാര്യരുടെ സമകാലികനായിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്. കൊല്ലവർഷം ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. ചേരരാജാക്കന്മാരുടേതായി ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ശാസനം രാജശേഖരവർമ്മയുടേതായ വാഴപ്പള്ളി ശാസനം ആണ്. കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് പഴയ ലിഖിതമാണ് വാഴപ്പള്ളി ശാസനം. എ. ഡി 832-ൽ ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു കണക്കാക്കിയിരിക്കുന്നു. വാഴപ്പള്ളി ശാസനം ആണ് ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ.കേരളത്തിന്റെ ചരിത്ര രചനാ പാരമ്പര്യത്തിന് നിർണായക സംഭാവന നൽകിയ ലിഖിതമാണിത്.
സ്ഥാണുരവിവർമ്മ : ചേരമാൻ പെരുമാളിനു ശേഷം ചക്രവർത്തിയായത് സ്ഥാണുരവി ആണ്. ക്രി.വ. 844 മുതൽ 885 വരെ അദ്ദേഹം രാജ്യം ഭരിച്ചതായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഭരണത്തിലെ അഞ്ചാം വർഷമാണ് വേണാട്ടിൽ വച്ച് അവിടത്തെ നാടുവാഴി തരിസാപ്പള്ളി ശാസനം കൈമാറ്റം ചെയ്തത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ശാസനവും ഇദ്ദേഹത്തിന്റേതാണ്. ചോളചക്രവർത്തിയായ ആദിത്യചോളന്റെ സമകാലികനായിരുന്ന അദ്ദേഹം ചോളന്മാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. തില്ലൈസ്ഥാനം രേഖ ഇതിന് ഒരു തെളിവാണ്.സ്ഥാണു രവിയുടെ കാലത്താണ് പ്രസിദ്ധനായ അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച് യാത്രാവിവരണം രേഖപ്പെടുത്തിയത്.
രാമവർമ്മ : സ്ഥാണു രവിയുടെ അനന്തരഗാമിയായ രാമവർമ്മകുലശേഖരൻ സാഹിത്യകലകളുടെ പ്രോത്സാഹകൻ എന്ന നിലയിലാണ് പ്രസിദ്ധൻ. ക്രി.വ. 885 മുതൽ 917 വരെ അദ്ദേഹം ഭരണം നടത്തി എന്ന് കണക്കാക്കപ്പെടുന്നു. വാസുദേവഭട്ടതിരി അദ്ദേഹത്തിന്റെ സദസ്യനായിരുന്നു എന്നാണ് കരുതപ്പെടുന്നത്. രാമവർമ്മ തന്റെ പുത്രിയെ ആദിത്യ ചോളന്റെ പുത്രനായ പരാന്തക ചോളന് വിവാഹം ചെയ്തു കൊടുത്തു എന്നും ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു. വിദേശസഞ്ചാരിയായ മസൂദി ഇദ്ദേഹത്തിന്റെ കാലത്താണ് കേരളം സന്ദർശിച്ചത്.
ഗോദരവിവർമ്മ : ഗോദരവിവർമ്മൻ ക്രി.വ. 917 മുതൽ 944 വരെ ചേരസാമ്രാജ്യാധിപതിയായി. നെടുമ്പുറംതളി, അവിട്ടത്തൂർ, ചോക്കൂർ, തൃപ്പൂണിത്തുറ, ഉദയംപേരൂർ എന്നിവിടങ്ങളിൽ നിന്നും അദ്ദേഹത്തിന്റേതായ ശാസനങ്ങൾ ലഭിക്കുകയുണ്ടായി. ഇതിലൂടെ അദ്ദേഹത്തിന്റെ ഭരണകാലഘട്ടങ്ങളെക്കുറിച്ചുള്ള ധാരണ ലഭിക്കുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്തിൽ സാമ്രാജ്യത്തിനു കീഴിൽ കേരളം മുഴുവനും ഉൾപ്പെട്ടിരുന്നു എന്ന് തെളിവുകൾ ഉണ്ട്. എന്നാൽ ഇക്കാലത്ത് ചോളന്മാർ ദക്ഷിണകേരളം ആക്രമിച്ചതോടെ അന്നു വരെയുണ്ടായിരുന്ന ചെര-ചോള ബന്ധം വഷളായി. എന്നാൽ ദക്ഷിണകേരളത്തിലെ ആയ് രാജ്യം ചേര സാമ്രാജ്യത്തോട് ചേർക്കപ്പെട്ടതോടെ തെക്കൻ പ്രദേശങ്ങളിൽ സംഘർഷാവസ്ഥ നിലനിന്നു.
അവസാനത്തെ കുലശേഖര ഭരണാധികാരിയാണ് രാമവര്‍മ കുലശേഖരന്‍. പതിനൊന്നാം നൂറ്റാണ്ടിൽ നടന്ന നൂറ്റാണ്ടുയുദ്ധം ചേര ചോളന്മാർ തമ്മിലായിരുന്നു. ചേരന്മാർ യുദ്ധത്തിൽ വിജയിച്ചുവെങ്കിലും രണ്ടാം ചേരസാമ്രാജ്യം ഇതോടെ ശിഥിലമായി.
Kerala PSC Repeated History Questions
- കുലശേഖരന്മാരുടെ തലസ്ഥാനം എത്? – മഹോദയപുരം ( കൊടുങ്ങല്ലൂർ )
- കുലശേഖരന്മാരെന്ന പേരില്‍ പ്രശസ്തരായ എത്ര ചേരചക്രവർത്തിമാര്‍ ഉണ്ടായിരുന്നു? – 13
- ഭൂനികുതിയ്ക്ക് പറഞ്ഞിരുന്ന പേര് – പതവാരം
- രാജാവിന് ചെല്ലേണ്ട നികുതിഭാഗത്തിന് പറഞ്ഞിരുന്ന പേര് – കോപ്പതവാരം
- വിജ്ഞാനത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പ്രമുഖ കേന്ദ്രമെന്ന നിലയില്‍ തെക്കെ ഇന്ത്യയിലെങ്ങും വിഖ്യാതമായിരുന്ന പട്ടണം ഏത്? – മഹോദയപുരം
- മഹോദയപുരത്ത് എല്ലാ സജ്ജീകരണങ്ങളോടെയും പ്രവര്‍ത്തിച്ചിരുന്ന വാനനിരീക്ഷണശാല ആരുടെ കാലത്താണ് സ്ഥാപിച്ചിട്ടുളളത്? – സ്ഥാണുരവിയുടെ
- സ്ഥാണുരവിയുടെ ആസ്ഥാനപണ്ഡിതന്‍ ആര്? – ശങ്കരനാരായണന്‍
- സാംസ്‌ക്കാരികോല്‍ക്കര്‍ഷത്തിന്റെ സുവര്‍ണ്ണയുഗം എന്നുവിശേഷിപ്പിക്കുന്നത് ഏത് ചേരസാമ്രാജ്യ കാലഘട്ടത്തെയാണ്? – രണ്ടാം ചേരസാമ്രാജ്യം
- കുലശേഖരകാലത്തെ പ്രധാന തുറമുഖങ്ങള്‍ ഏതെല്ലാം? – കൊല്ലം, വിഴിഞ്ഞം, കൊടുങ്ങല്ലൂര്‍
- കുലശേഖരന്മാരില്‍ സാഹിത്യകാരനെന്നനിലയില്‍ പ്രത്യേകം സ്മരണീയനാര്? – കുലശേഖര ആഴ്വാര്‍
- കുലശേഖര ആഴ്വാര്‍ രചിച്ച ഗദൃകൃതി എത്? – അശ്ചര്യ മഞ്ജരി
- ചേരരാജവംശം അവസാനിച്ചത് ഏതു നൂറ്റാണ്ടില്‍? പതിനൊന്നാം നൂറ്റാണ്ടിൽ
- ആശ്ചരൃചൂഡാമണി എന്ന നാടകത്തിന്റെ കര്‍ത്താവ് – ശക്തിഭദ്രൻ
- കുലശേഖരകാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പറഞ്ഞിരുന്ന പേര് – ശാല
- “തിരുവടി” എന്ന സ്ഥാനപ്പേര് ഉപയോഗിക്കുന്നതാര്? – വേണാട്ടു രാജാക്കന്മാര്‍
- കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ നടപ്പിലാക്കിയിരുന്ന ഋഗ്വേദ പരീക്ഷകള്‍ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്? – കടവല്ലൂര്‍ അന്യോന്യം
- കല്ലും മരവും ഉപയോഗിച്ചുള്ള ക്ഷേത്ര നിര്‍മ്മാണം കേരളത്തില്‍ ആരംഭിച്ചത് ആരുടെ കാലത്ത്? – കുലശേഖര ഭരണകാലത്ത്
- കണ്ടിയൂര്‍ ക്ഷേത്രം ആരുടെ ഭരണകാലത്താണ് സ്ഥാപിതമായത്? രാജശേഖരവര്‍മ്മയുടെ
- ക്ഷേത്ര കലാരൂപങ്ങളും സാഹിതൃരൂപങ്ങളും കേരളത്തില്‍ ഉടലെടുത്തത് ആരുടെ കാലത്താണ്? – കുലശേഖരന്മാരുടെ
- തിരുവഞ്ചിക്കുളത്തെ ചുവര്‍ചിത്രങ്ങള്‍ എഴുതപ്പെട്ടത് ആരുടെ കാലത്ത് – കുലശേഖരന്മാരുടെ
- കുലശേഖര രാജ്യസ്ഥാപകന്‍ ആര്? – കുലശേഖര ആഴ്വാര്‍
- കുലശേഖര ആഴ്‌വാർ ഹിന്ദുമതത്തിലെ ഏതു വിഭാഗത്തിലാണ് വിശ്വസിച്ചിരുന്നത് – വൈഷ്ണവമതം
- കുലശേഖര ആഴ്വാരുടെ പിന്‍ഗാമിയായ രാജശേഖരവര്‍മ്മ ഏതു മതത്തിലാണ് വിശ്വസിച്ചിരുന്നത് – ശൈവമതം
- കുലശേഖരന്മാരുടെ പ്രതാപം അസ്തമിച്ചത് ആരുടെ മരണത്തോടുകൂടിയാണ്? – ഭാസ്‌ക്കരരവിവര്‍മ്മന്റെ
- ജോസഫ് റബ്ബാന് അഞ്ചുവണ്ണത്തിന്റെ അവകാശങ്ങള്‍ അനുവദിച്ചുകൊടുത്തത് ആര്? – ഭാസ്‌ക്കരരവിവര്‍മ്മ ഒന്നാമന്‍
- പെരുമാള്‍ തിരുമൊഴി എന്ന തമിഴ് കൃതിയുടെ കര്‍ത്താവാര്? – കുലശേഖര ആഴ്വാര്‍
- കുലശേഖര ചക്രവര്‍ത്തിമാരില്‍ ആരുടെ കാലത്താണ് ചേരചോള ബന്ധം ശിഥിലമാകാന്‍ തുടങ്ങുന്നത്? – ഗോദരവിവര്‍മ്മയുടെ
- രാമവര്‍മ്മകുലശേഖരന്‍ തന്റെ ആസ്ഥാനം മാറ്റിയത് എവിടേയ്ക്ക് – കൊല്ലത്തേയ്ക്ക്
- നൂറ്റാണ്ട് യുദ്ധത്തിന് തുടക്കംകുറിച്ച ചോളരാജാവ് – രാജരാജ ചോളന്‍
- നൂറ്റാണ്ട് യുദ്ധം ആരംഭിക്കുമ്പോള്‍ കേരളം ഭരിച്ചിരുന്ന കുലശേഖര ചക്രവര്‍ത്തി ആര്? – ഭാസ്‌ക്കരരവിവര്‍മ്മ ഒന്നാമന്‍
- കുലശേഖര രാജ്യത്തെ ഛിന്നഭിന്നമാക്കിത്തീര്‍ത്ത യുദ്ധം ഏത്? – നൂറ്റാണ്ടുയുദ്ധം
- അവസാനത്തെ കുലശേഖര ചക്രവര്‍ത്തി ആര്? – രാമവര്‍മ്മ കുലശേഖരന്‍
- കുലോത്തുംഗ ചോളന്‍ കൊല്ലം നഗരം നശിപ്പിച്ച വര്‍ഷം: – 1090-ല്‍
- ചോളസാമ്രാജ്യത്തിന് ആദ്യമായി മാരക പ്രഹരം ഏൽപ്പിച്ച് യുദ്ധത്തിന്റെ വേലിയേറ്റത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ച ഭരണാധികാരി ആര്? – രാമവര്‍മ്മകുലശേഖരന്‍
- മലബാറിലെ ആരോമൽ ചേകവരുടെ കുടുംബവുമായി ബന്ധപ്പെട്ട പാട്ടുകൾ അറിയപ്പെടുന്ന പേര് – പുത്തൂരംപാട്ട്
- തച്ചോളിപ്പാട്ടുകളിലെ വീരനായകൻ – ഒതേനൻ
- പത്മനാഭപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത് തമിഴ്‌നാട്ടിലെ ഏത് ജില്ലയിലാണ് – കന്യാകുമാരി
- ചേരരാജാക്കന്മാരുടേതായി കണ്ടുകിട്ടിയിട്ടുള്ള ആദ്യ ശാസനം – വാഴപ്പള്ളി ശാസനം
- ആയ് രാജാക്കന്മാരുടെ ആസ്ഥാനം ഏതായിരുന്നു – പൊതിയിൽമലയിലെ ആയിക്കുടി
- പാഴിയുദ്ധത്തിൽ വിജയിച്ച ഏലിമല രാജാവ് – നന്നൻ
- കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി നമ്പൂതിരിയുടെ പുരസ്‌കർത്താവ് എന്നു വിഖ്യാതി നേടിയ കോലത്തിരി – ഉദയവർമൻ
- ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്ന നാട് – വള്ളുവനാട്
- കേരള ചരിത്രത്തിലെ ‘സുവർണയുഗം’ എന്ന് വിശേഷിപ്പിക്കുന്നത് ഏതു ഭരണകാലമാണ് – കുലശേഖര ഭരണകാലം
- ‘ജയസിംഹനാട്’ അഥവാ ദേശിങ്ങനാട് എന്ന പേര് കൊല്ലത്തിനു സമീപപ്രദേശങ്ങൾക്കു ലഭിച്ചത് ഏതു വേണാട്ടുരാജാവിൽ നിന്നാണ് – ജയസിംഹൻ
- വേണാടിന്റെ തലസ്ഥാനം – കൊല്ലം
- മൂഷകവംശൻ എന്ന സംസ്കൃതമഹാകാവ്യത്തിന്റെ രചയിതാവായ അതുലൻ ഏതു രാജാവിന്റെ ആസ്ഥാന കവിയായിരുന്നു – ശ്രീകണ്ഠൻ
- കോലത്തുനാട്ടിലെ രാജാക്കന്മാർ അറിയപ്പെട്ടിരുന്ന പേര് – കോലത്തിരി
- മാർക്കോ പോളോയുടെ വിവരണങ്ങളിൽ കോലത്തുനാടിനെ ഏതുപേരിലാണ് പരാമർശിച്ചിട്ടുള്ളത് – ഏലിരാജ്യം
- ‘ഭാരതസംഗ്രഹം’ എന്ന മഹാകാവ്യത്തിന്റെയും ‘ചന്ദ്രികാ കുലാപീഠം’ എന്ന നാടകത്തിന്റെയും രചയിതാവുമായ കോലത്തുനാട്ടിലെ ഇളമുറ രാജാവ് – രാമവർമ
- പതിമൂന്നാം ശതകത്തിന്റെ അവസാനംവരെ പെരുമ്പടപ്പ് സ്വരൂപത്തിന്റെ (കൊച്ചി രാജവംശം) ആസ്ഥാനം എവിടെയായിരുന്നു – വന്നേരിയിൽ പെരുമ്പടപ്പു ഗ്രാമത്തിലെ ചിത്രകൂടത്തിൽ
- ‘പുരളീശന്മാർ’ എന്നു വിളിക്കപ്പെട്ടിരുന്ന രാജവംശം – കോട്ടയം
- ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന അമ്പലപ്പുഴ ക്ഷേത്രത്തിൽ കൃഷ്ണനെ പ്രതിഷ്ഠിച്ച ചെമ്പകശ്ശേരി രാജാവ് – പൂരാടം തിരുനാൾ ദേവനാരായണൻ (1566-1662)
- ചാത്തന്‍കോത എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടിരുന്നത് എവിടുത്തെ രാജാവാണ് – വള്ളുവനാട്
- സാമൂതിരി തിരുനാവായ പിടിച്ചടക്കും വരെ മാമാങ്കത്തിന്റെ അധ്യക്ഷന്‍ എവിടുത്തെ രാജാവായിരുന്നു – വള്ളുവനാട്
- സംസ്‌കൃതത്തില്‍ വല്ലഭക്ഷോണി എന്നു പരാമര്‍ശിക്കപ്പെട്ടിരുന്ന നാട്ടുരാജ്യം – വള്ളുവനാട്
- എവിടുത്തെ ഭരണാധികാരിയായിരുന്നു വെള്ളാട്ടിരി – വള്ളുവനാട്
- അറങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യം – വള്ളുവനാട്
- മാമാങ്കസമയത്ത് സാമൂതിരിയെ വധിക്കാന്‍ ചാവേറുകളെ അയച്ചിരുന്നത് എവിടുത്തെ രാജാവാണ് – വള്ളുവനാട്
- 1740ൽ വടക്കുംകൂർ രാജാവുമായി ഒപ്പുവെച്ച ഉടമ്പടിപ്രകാരം ‘ക്ഷേത്രങ്ങൾക്കും പശുക്കൾക്കും ഉപദ്രവമുണ്ടാവുകയില്ല’ എന്നു വ്യവസ്ഥചെയ്ത പാശ്ചാത്യശക്തി – ഡച്ചുകാർ
- ശുചീന്ദ്രം ക്ഷേത്രത്തിൽ സഭാമണ്ഡപം നിർമിച്ച വേണാട്ടുരാജാവ് – ചേര ഉദയ മാർത്താണ്ഡവർമ
- വേണാട്ടിലെ ഉമയമ്മറാണി രാജകുടുംബത്തിലേക്ക് ദത്തെടുത്ത കോട്ടയം രാജവംശത്തിലെ കേരളവർമയ്ക്കു നൽകിയ പദവി – ഹിരണ്യ സിംഹനല്ലൂർ രാജകുമാരൻ (ഇരണിയൽ രാജകുമാരൻ)
- 1741ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ തടവുകാരനായി പിടിച്ച ഡച്ച് സൈന്യാധിപൻ – ഡിലനോയി
- 1753ലെ മാവേലിക്കര ഉടമ്പടിയിൽ മാർത്താണ്ഡവർമയ്‌ക്കൊപ്പം ഒപ്പുവെച്ച രാജാവ് – കൊച്ചിരാജാവ്
- തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്കു മാറ്റിയത് ഏതു മഹാരാജാവാണ് – ധർമരാജാവ്
- മൈസൂർ പടയെ പ്രതിരോധിക്കാനായി മധ്യകേരളത്തിൽ ‘നെടുങ്കോട്ട’ നിർമിച്ച രാജാവ് – ധർമരാജാവ്
- 1599ലെ ഉദയംപേരൂർ സുനഹദോസ് നടക്കുമ്പോൾ കൊച്ചിരാജ്യം ഭരിച്ചിരുന്ന രാജാവ് – കേശവരാമവർമ
- കൊച്ചി രാജ്യചരിത്രത്തിൽ രാജാധികാരമേറ്റ ഒരേയൊരു രാജ്ഞി – റാണി ഗംഗാധരലക്ഷ്മി
- ഏതു രാജകുടുംബത്തിലെ അംഗമായിരുന്നു കേരളവർമ പഴശ്ശിരാജ – വടക്കേ മലബാറിലെ കോട്ടയം
- 1662 ഫെബ്രുവരി 22ന് ഡച്ചുകാരുമായി മട്ടാഞ്ചേരി കൊട്ടാരത്തിന്റെ മുന്നിൽ വെച്ചുനടന്ന യുദ്ധത്തിൽ വധിക്കപ്പെട്ട കൊച്ചിരാജാവ് – രാമവർമ
- ‘മാടഭൂപതി’ എന്നു വിളിക്കപ്പെട്ട രാജാക്കന്മാർ – കൊച്ചി രാജാക്കന്മാർ
- കൊച്ചിരാജ്യം ‘കോവിലകത്തുംവാതുക്കൽ’ എന്ന പേരിൽ താലൂക്കുകളായി വിഭജിച്ച് ഭരണം നടത്തിയ രാജാവ് – ശക്തൻ തമ്പുരാൻ
- ‘പെരുമ്പടപ്പ് ഗംഗാധര വീരകേരള തൃക്കോവിൽ അധികാരി’ എന്നത് ഏതു രാജാക്കന്മാരുടെ പൂർണമായ സ്ഥാനപ്പേരാണ് – കൊച്ചി രാജാക്കന്മാരുടെ
- കേരളത്തിൽ ആദ്യമായി മൈസൂർ ഭരണകൂടം കൈകടത്തിയത് ഏതുപ്രദേശത്താണ് – പാലക്കാട്
- കേരളത്തിൽ നിലവിലുണ്ടായിരുന്ന പുലയനാടു വാഴികളുടെ ആസ്ഥാനം – പുലയനാർ കോട്ട
- കേരളത്തിലെ ഏക മുസ്ലിം രാജവംശം – അറയ്ക്കൽ രാജവംശം, കണ്ണൂർ
- അറയ്ക്കൽ രാജവംശത്തിലെ ഭരണാധികാരികൾ – അറിയപ്പെട്ടിരുന്നത് – അലിരാജ
- ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള കേരളത്തിലെ ഏക നാടുവാഴി ഭരണം നടത്തിയിരുന്ന പ്രദേശം – വില്ലാർവട്ടം (ചേന്നമംഗലം, വൈപ്പിൻ തുടങ്ങിയ പ്രദേശങ്ങൾ ഇതിന്റെ ഭാഗമായിരുന്നു)
- 1810ൽ റാണി ഗൗരി ലക്ഷ്മിബായിയുടെ കാലത്ത് തിരുവിതാംകൂർ ദിവാനായി നിയമിക്കപ്പെട്ട ബ്രിട്ടീഷ് റസിഡന്റ് – കേണൽ മൺറോ