PSC Study Note – എറണാകുളം

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമെന്നറിയപ്പെടുന്ന എറണാകുളം ജില്ല 1958 ഏപ്രിൽ 1 ന് ആണ് ഔദോഗികമായി നിലവിൽ വന്നത്. തൃശൂർ ജില്ലയിലെ ആലുവ, പറവൂർ, കുന്നത്തുനാട്‌, കൊച്ചി, കണയന്നൂർ എന്നീ താലൂക്കുകളും കോട്ടയം ജില്ലയിലെ മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകളും ഉൾപ്പെടുത്തിയാണ് ജില്ലാ രൂപീകൃതമായത്.

പടിഞ്ഞാറ്‌ അറബിക്കടൽ‍, വടക്ക്‌ തൃശൂർ ജില്ല, കിഴക്ക്‌ ഇടുക്കി ജില്ല, തെക്ക്‌ കോട്ട‍യം, ആലപ്പുഴ ജില്ലകൾ എന്നിവയാണ്‌ എറണാകുളത്തിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാർ‍ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പർശിക്കുന്നു. മുവാറ്റുപുഴയാറും പെരിയാറും ജില്ലയെ ജല സമ്പുഷ്ടമാക്കുന്നുണ്ട്.

ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത്. കുളുമുനി തന്റെ ശിഷ്യനായ ദേവാലനെ ശപിച്ചുവെന്നും അയാളുടെ തല പത്തിവളര്‍ന്നതോടെ “നാഗര്‍ഷി’ എന്ന് ആളുകള്‍ വിളിച്ചുവെന്ന് പറയുന്നു. ഒടുവില്‍ ദേവാലയന്‍ ശിവനെ തപസ്സുചെയ്ത് ശാപമോക്ഷം നേടി. ആ സ്ഥലം പിന്നീട് “ഋഷി നാഗക്കുളം’ എന്നറിയപ്പെട്ടു. “ശിവന്റെ സ്ഥലം’ എന്ന അര്‍ഥം വരുന്ന “ഇറെയ്നാര്‍ കുലം’ എന്ന പേരില്‍ അറിയപ്പെട്ട സ്ഥലമാണ് എറണാകുളം ആയി മാറിയതെന്ന് പറയുന്നു.

കേരളത്തിലെ ഏറ്റവും വലിയ വ്യവസായതരംഗമായ എറണാകുളത്തിന് അതിവിപുലമായ ചരിത്രമാണ് ഉള്ളത്. സംഘകാലകൃതികളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം, പൂഴിനാട്, കുടനാട്, കുട്ടനാട്, വേണാട് എന്നീ നാടുകളായിരുന്നു.

ഇതില്‍ കുട്ടനാട്ടിലാണ് എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളും കൊല്ലം ജില്ലയുടെ ഒരുഭാഗവും ഉണ്ടായിരുന്നതായി പറയപ്പെടുന്നത്. 12-ാം ശതകത്തില്‍ എറണാകുളം ജില്ലയുടെ ചരിത്രത്തില്‍ പെരുമ്പടപ്പു സ്വരൂപം (കൊച്ചി)യുമായി ബന്ധപ്പെടുന്നു. പഴയന്നൂരിലെ (തലപ്പിള്ളി)യിലായിരുന്ന പെരുമ്പടുപ്പു മൂപ്പിലി (രാജാവ്)ന്റെ ആസ്ഥാനം പിന്നീട് വന്നേരി (പൊന്നാനി)യിലേക്ക് മാറ്റി. 1405ല്‍ ആണ് തലസ്ഥാനം കൊച്ചി ആക്കിയതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

പെരുമ്പടപ്പു സ്വരൂപത്തിലെ ആഭ്യന്തരകലഹങ്ങള്‍ മുതലെടുത്ത് കോഴിക്കോട്ടെ സാമൂതിരി രാജാവ് കൊച്ചിയെ ചൊല്‍പ്പടിയ്ക്കു നിര്‍ത്താന്‍ തുടങ്ങി. ഭരണം നടത്തിയിരുന്ന ഇളയതായ്വഴിയെ സാമൂതിരിയുടെ സഹായത്തോടെ പുറത്താക്കി മൂത്തതായ്വഴി അധികാരം പിടിച്ചെടുത്തു. എറണാകുളത്തിന് സമീപമുള്ള പ്രദേശങ്ങള്‍ കൈയടക്കി വച്ചിരുന്ന അഞ്ചിക്കൈമള്‍മാരും രാജാവിനെ ധിക്കരിച്ചു.

ഇങ്ങനെ ഇരിക്കുമ്പോഴാണ് പോര്‍ട്ടുഗീസുകാര്‍ കൊച്ചിയിലെത്തിയത്. അവര്‍ക്ക് ആദ്യം കച്ചവടതാല്പര്യമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് ഭരണത്തില്‍ പിടിമുറുക്കാന്‍ തുടങ്ങി. അങ്ങോട്ട് കൊച്ചിയുടെ ചരിത്രം കുറക്കൊലത്തേക്ക് പോര്‍ട്ടുഗീസ് സഹായത്തോടെ സാമൂതിരിയോടുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു.

1503ല്‍ പോര്‍ട്ടുഗീസുകാര്‍ കൊച്ചിയില്‍ കോട്ടകെട്ടി. ഒരു യൂറോപ്പ്യന്‍ ശക്തി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യകോട്ടയായ ഇതിനെ പോര്‍ട്ടുഗീസ് രാജാവ് മാനുവലിന്റെ പേര് നല്‍കി. പിന്നീട് 1662ല്‍ ഡച്ചുകാര്‍ കൊച്ചി പിടിച്ചെടുക്കുന്നതുവരെ പോര്‍ട്ടുഗീസുകാരാണ് ഭരണം നിയന്ത്രിച്ചിരുന്നത്.

പോര്‍ട്ടുഗീസുകാരുടെ മതനയം കൊച്ചിയിലെ സുറിയാനി ക്രിസ്ത്യാനികളെ ക്ഷോഭിപ്പിച്ചു. റോമിലെ പോപ്പിന്റെ കീഴില്‍ എല്ലാ ക്രിസ്ത്യാനികളേയും കൊണ്ടുവരാനായിരുന്നു പോര്‍ട്ടുഗീസുകാരുടെ ശ്രമം. ഇതേത്തുടര്‍ന്നാണ് തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള ഉദയംപേരൂരില്‍ 1599 സുനഹദോസും, 1653ല്‍ മട്ടാഞ്ചേരിയില്‍ “കൂനന്‍കുരിശു’ സത്യവും നടന്നത്.

1795 ഒക്ടോബര്‍ 20ന് ആണ് ഡച്ചുകാര്‍, കൊച്ചിയെ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തത്. അതിനുമുമ്പുതന്നെ ശക്തന്‍ തമ്പുരാന്‍ (1790-1805) കൊച്ചിയില്‍ രാജാവായി. ഇംഗ്ലീഷുകാരുടെ ഭരണത്തോടെ കൊച്ചിയില്‍ ആധുനികഭരണം ആരംഭിക്കുന്നു. സ്വാതന്ത്ര്യലബ്ധി വരെ ഇംഗ്ലീഷുകാര്‍ റസിഡന്‍റുമാര്‍ വഴി കൊച്ചിയിലേയും തിരുവിതാംകൂറിലേയും ഭരണം നിയന്ത്രിച്ചിരുന്നു. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ഒന്നായി തിരുകൊച്ചി സംസ്ഥാനമായി.

കൊച്ചിയില്‍ പോര്‍ട്ടുഗീസുകാര്‍ ആദ്യം നിര്‍മ്മിച്ച മാനുവല്‍കോട്ട ഇന്നില്ല. ആ സ്ഥലമാണ് “ഫോര്‍ട്ട് കൊച്ചി’ എന്നറിയപ്പെടുന്നത്. കൊച്ചി വൈപ്പിന്‍ ദ്വീപില്‍ പോര്‍ട്ടുഗീസുകാര്‍ നിര്‍മിച്ച പള്ളിപ്പുറം കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഉണ്ട്. യൂറോപ്പ്യന്മാരുടെ വരവിനുശേഷമുള്ള കോട്ടകളും കൊട്ടാരങ്ങളും അവരുടെ വാസ്തുശില്പരീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളും ധാരാളം ഇപ്പോഴും നിലനില്‍ക്കുന്ന ജില്ലയാണ് എറണാകുളം. ഒരുകണക്കിന് പറഞ്ഞാല്‍ പോര്‍ട്ടുഗീസുകാരും, ഡച്ചുകാരും, ഇംഗ്ലീഷുകാരും ഭരണം നടത്തിയത് കൊച്ചിയില്‍ മാത്രമാണ്.

കൊച്ചി രാജാക്കന്മാര്‍ക്ക് പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ചുകൊടുത്തതും ഡച്ചുകാര്‍ പുതുക്കിപണിതതുമായ കൊട്ടാരം ഇന്ന് “ഡച്ച് കൊട്ടാരം’ എന്നാണ് അറിയപ്പെടുന്നത്. വാസ്ഗോഡിഗാമയുടെ ഭൗതികശരീരം അടക്കംചെയ്തിരുന്ന (പിന്നീട് പോര്‍ട്ടുഗീസിലേക്ക് കൊണ്ടുപോയി) സെന്‍റ് ഫ്രാന്‍സിസ് പള്ളി, ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് എന്ന് ശ്രീനാരായണ ഗുരു സന്ദേശം നല്‍കിയ ആലുവയിലെ അദ്വൈതാശ്രമം, ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി സ്ഥിതിചെയ്യുന്ന മട്ടാഞ്ചേരി, ഡച്ചുകാര്‍ നിര്‍മ്മിച്ച ബോള്‍ഗാട്ടി പാലസ്, കേരള ഹൈക്കോടതിയുടെ ആസ്ഥാനം, പുരാവസ്തുക്കളുടെ കലവറയായ ഹില്‍പാലസ്, നാവിക സൈന്യകേന്ദ്രം, കപ്പല്‍നിര്‍മാണ കേന്ദ്രം തുടങ്ങിയവയെല്ലാം എറണാകുളത്തുണ്ട്.

“അറബിക്കടലിന്റെ റാണി’ എന്നറിയപ്പെടുന്ന കൊച്ചി തുറമുഖത്തിന്റെ ശില്പി സര്‍. റോബര്‍ട്ട് ബ്രിസ്റ്റോ ആണ്. ഡച്ച് ഗവര്‍ണര്‍ വാന്‍റീഡ് കൊച്ചിയിലിരുന്നാണ് “ഹോര്‍ത്തൂസ് മലബാറിക്കോസ്’ എന്ന ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിശ്വവിഖ്യാതമായ പുസ്തകത്തിന്റെ നിര്‍മാണത്തിന് നേതൃത്വം കൊടുത്തത്.

പെരുമ്പാവൂർ മരവ്യവസായത്തിന് പേര് കേട്ട സ്ഥലമാണ്, ഈ പ്രദേശത്ത് നാനൂറോളം പ്ലൈവുഡ് വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. കാക്കനാട്ടെ ഇൻ‌ഫോപാർക്ക് കേരളത്തിലെ പ്രധാനപ്പെട്ട ഐടി പാർക്ക് ആണ്.

ജൂതപ്പള്ളി

മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ്‌ മട്ടാഞ്ചേരി ജൂതപ്പള്ളി എന്നറിയപ്പെടുന്നത്. മലബാർ യഹൂദരാണ് 1567-ൽ ഈ സിനഗോഗ് പണി കഴിപ്പിച്ചത്. കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി പണികഴിപ്പിച്ചത് A.D നാലാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിൽ ( ക്രാങ്കനൂർ) ആയിരുന്നു.

എറണാകുളം – Interesting Facts

■ ഇന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ജില്ല (1990).

■ ഏറ്റവും കുടുതല്‍ ദേശീയപാതകൾ കടന്നുപോകുന്ന ജില്ല.

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷവരുമാനമുള്ള ജില്ല.

■ കേരള ഹൈക്കോടതിയുടെ ആസ്ഥാനം.

■ പ്രാചിനകാലത്ത്‌ ഋഷിനാഗകുളം എന്നറിയപ്പെട്ടു.

■ ജാതിക്ക, പൈനാപ്പിൾ ഉല്ലാദനത്തില്‍ ഒന്നാം സ്ഥാനം.

■ ഇന്ത്യയില്‍ യൂറോപ്യന്‍മാര്‍ നിര്‍മിച്ച ആദ്യ കോട്ടയായ മാനുവല്‍ കോട്ട – പള്ളിപ്പുറം, വൈപ്പിന്‍, ആയക്കോട്ട എന്നിങ്ങനെ അറിയപ്പെടുന്നു.

■ പണ്ഡിറ്റ്‌ കറുപ്പന്‍ വാലസമുദായ പരിഷ്കാര സഭയ്ക്ക് തുടക്കമിട്ടത്‌ – തേവര (കൊച്ചി) യിലാണ്‌.

■ സഹോദരന്‍ അയ്യപ്പന്‍ സഹോദരസംഘത്തിന് തുടക്കമിട്ടത്‌ ചെറായിലാണ്‌.

■ കൊച്ചിരാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ഛന്മാരുടെ ആസ്ഥാനമായിരുന്നു ചേന്ദമംഗലം.

■ അയിത്ത നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട്‌ 1948ല്‍ നടന്ന സത്യാഗ്രഹമാണ്‌ പാലിയം സത്യാഗ്രഹം.

■ ഉദയംപേരൂര്‍ സുന്നഹദോസ്‌ 1599ലും കൂനന്‍കുരിശ്‌പ്രതിജ്ഞ (മട്ടാഞ്ചേരി) 1655ലുമാണ്‌ നടന്നത്‌.

■ 1941ല്‍ കൊച്ചി പ്രജാമണ്ഡലം സ്ഥാപിച്ചത്‌ വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്‍.

■ പോര്‍ച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യ തലസ്ഥാനമായിരുന്നു കൊച്ചി.

■ യുൂറോപ്യന്‍രേഖകളില്‍ ‘റപ്പോളിന്‍’ എന്നറിയപ്പപെട്ടിരുന്നത്‌ ഇടപ്പള്ളി.

■ ഇളങ്ങല്ലൂര്‍ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്‌ ഇടപ്പള്ളി രാജവംശമാണ്‌.

■ കൊച്ചിരാജാക്കന്‍മാരുടെ കിരീടധാരണം നടന്ന സ്ഥലമാണ്‌ ചിത്രകൂടം.

■ കേരളത്തിലെ ആദ്യ ശിശുസൗഹൃദ ജില്ല – എറണാകുളം.

■ അറബികടലിന്റെ റാണി എന്ന്‌ കൊച്ചിയെ വിശേഷിപ്പിച്ചത്‌ ആര്‍.കെ ഷണ്‍മുഖം ചെട്ടിയാണ്‌.

■ കേരളത്തിലെ ഏക ക്രിസ്ത്യന്‍ രാജവംശമാണ്‌ വില്ല്യാര്‍വട്ടം.

■ കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്‌ കാക്കനാട്‌ (എറണാകുളം).

■ കൊച്ചി തുറമുഖത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതിന്റെ ഫലമായി രൂപപ്പെട്ട വെല്ലിങ്ടണ്‍ ദ്വീപാണ്‌ കേരളത്തിലെ ഏക കൃത്രിമ ദ്വീപ്.

■ കേരളത്തിലെ ഏറ്റവും ചെറിയ ദേശീയപാത 966B (കുണ്ടന്നൂര്‍- വെല്ലിങ്ടണ്‍).

■ കേരളത്തിലെ ഏക ജൂതത്തെരുവ്‌ മട്ടാഞ്ചേരിയിലാണ്.

■ കേരളത്തിലെ നിലവിലുള്ള ഏക ജൂതദേവാലയം സ്ഥിതിചെയ്യുന്നത്‌ മട്ടാഞ്ചേരിയിലാണ്‌.

■ മംഗളവനം പക്ഷിസങ്കേതമാണ്‌ കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതം.

■ കേരളത്തിലെ ആദ്യ പക്ഷിസങ്കേതമായ തട്ടേക്കാട്‌ സാലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്നു.

■ സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ വിമാനത്താവളമാണ്‌ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം.

■ കേരളത്തിലെ ആദ്യ ഡീസല്‍ വൈദ്യുതനിലയം ബ്രഹ്മപുരത്താണ്.

■ കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കുല്‍ മ്യൂസിയം തൃപ്പുണിത്തുറ ഹില്‍പാലസ്‌ മ്യൂസിയമാണ്‌.

■ ഇന്ത്യയിലെ ആദ്യ റബ്ബര്‍പാര്‍ക്ക്‌ ഐരാപുരത്താണ്‌.

■ കേരളത്തിലെ ആദ്യ സ്വാശ്രയ സര്‍വകലാശാലയാണ്‌ കൊച്ചി നിയമസര്‍വകലാശാല (NUALS).

■ ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക്‌ വോട്ടിങ്‌ യന്ത്രം ഉപയോഗിച്ച്‌ തിരഞ്ഞെടുപ്പ്‌ നടത്തിയത്‌ വടക്കന്‍ പറവൂർ (1982).

■ കേരളത്തിലെ ഏറ്റവും വലിയ പൈനാപ്പിൾ വിപണനകേന്ദ്രം വാഴക്കുളം.

■ കേരളത്തിലെ ആദ്യ മാതൃക മത്സ്യബന്ധനഗ്രാമം, ടൂറിസ്റ്റ്‌ ഗ്രാമം എന്നറിയപ്പെടുന്നത്‌ കുമ്പളങ്ങി.

■ കേരള പഞ്ചായത്ത്‌രാജ്‌ സംവിധാനം 1960-ല്‍ നെഹ്റു ഉദ്ഘാടനം ചെയ്തത്‌ എറണാകുളത്താണ്‌.

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്‌ നേര്യമംഗലത്താണ്‌.

■ കേരളത്തിലെ ആദ്യ കരൾ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്‌ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്‌ (കൊച്ചി).

■ കേരളത്തിലെ ആദ്യഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്‌ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ (ജോസ്‌ചാക്കോ പെരിയപുറം നടത്തി).

■ ആദ്യത്തെ മിനറല്‍ വാട്ടര്‍ പ്ലാന്‍റ്‌ സ്ഥാപിക്കപ്പെട്ട കുമ്പളങ്ങിയിലാണ്‌.

■ കേരളത്തില്‍ സ്പീഡ്പോസ്റ്റ്‌ സംവിധാനത്തിന് തുടക്കമിട്ടത്‌ കൊച്ചിയിലാണ്‌.

■ ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എം ടി.എം കൊച്ചി വൈപ്പിന്‍ ദ്വീപിലാണ്‌ സ്ഥാപിച്ചത്.

■ 1974-ല്‍ ഡച്ചുകാരാണ്‌ കൊച്ചിയിലെ ബോൾ ഗാട്ടി പാലസ്‌ പണിതത്‌.

■ 1568-ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കൊട്ടാരമാണ് ഇപ്പോൾ ഡച്ച്‌ കൊട്ടാരം എന്ന റിയപ്പെടുന്നത്‌ (മട്ടാഞ്ചേരി).

■ ആനപരിശിീലനകേന്ദ്രം സ്ഥിതിചെയ്യുന്നത കോടനാട്‌.

■ അദ്വൈതാചാര്യനായ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി പെരിയാറിന്റെ തീരത്താണ്‌.

■ ഏഷ്യയിലെ ഏക ക്രിസ്ത്രീയ അന്താരാഷ്ട തീര്‍ത്ഥാടനകേന്ദ്രമാണ്‌ മലയാറ്റൂര്‍ പള്ളി.

■ കോതമംഗലമാണ്‌ ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്നത്‌.

■ ജില്ലയിലെ പ്രസിദ്ധമായ വൈദ്യൃതപദ്ധിതികളാണ് ബ്രഹ്മപുരം, ഇടമലയാര്‍, നേര്യമംഗലം.

■ കേരളത്തിലെ ആദ്യ ടൂറിസ്റ്റ്‌ പോലിസ്‌ സ്റ്റേഷൻ ഫോര്‍ട്ട്‌ കൊച്ചിയിലാണ്‌.

■ കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ്‌ സ്‌കൂൾ മട്ടാഞ്ചേരിയിലാണ്‌ സ്ഥാപിതമായത്‌

■ വാസ്‌കോ ഡ ഗാമയുടെ ഭാതികശരീരം അടക്കം ചെയ്തിരുന്നത്‌ കൊച്ചിയിലെ സെന്‍റ്‌ ഫ്രാന്‍സിസ്‌ പള്ളിയിലായിരുന്നു.

■ ഇന്ത്യയില്‍ ആദ്യത്തെ ടെലികോം സ്റ്റാര്‍ട്ട്‌ അപ്പ്‌ വില്ലേജ്‌ കളമശ്ശേരിയില്‍ ആരംഭിച്ചു.

■ ആലുവാ അദ്വൈതാശ്രമം സ്ഥാപിച്ചത്‌ ശ്രീനാരായണഗുരു. ഇവിടെവെച്ചാണ്‌ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന സന്ദേശം അദ്ദേഹം നല്‍കിയത്‌.

■ ആലുവായില്‍വെച്ചാണ്‌ പെരിയാര്‍ മംഗലപ്പുഴയെന്നും മാര്‍ത്താണ്ഡന്‍പുഴയെന്നും രണ്ടായി പിരിയുന്നത്‌.

എറണാകുളം – ഒറ്റനോട്ടത്തില്‍

വിസ്തീര്‍ണത്തില്‍: 4-ാം സ്ഥാനം
ജില്ലാരൂപീകരണം: 1958 ഏപ്രില്‍ 1
വിസ്തീര്‍ണം: 3068 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്‍: 14 (ആലുവ, എറണാകുളം, കുന്നത്തുനാട് (എസ്.സി.).  പെരുമ്പാവൂര്‍, കളമശ്ശേരി, അങ്കമാലി, മൂവാറ്റുപുഴ,  വൈപ്പിന്‍, തൃക്കാക്കര, കൊച്ചി, പറവൂര്‍, കോതമംഗലം,  തൃപ്പൂണിത്തുറ, പിറവം)
റവന്യൂ ഡിവിഷനുകള്‍: 2
താലൂക്കുകള്‍: 7 (കുന്നത്തുനാട്, ആലുവ, പറവൂര്‍, കോതമംഗലം,  കൊച്ചി, കണയന്നൂര്‍, മൂവാറ്റുപുഴ)
വില്ലേജുകള്‍: 121
കോര്‍പ്പറേഷന്‍: 1 (കൊച്ചി)
നഗരസഭകള്‍: 13 (പെരുമ്പാവൂര്‍, അങ്കമാലി, ആലുവ,  പറവൂര്‍ നോര്‍ത്ത്, കളമശ്ശേരി, തൃപ്പൂണിത്തുറ,  മൂവാറ്റുപുഴ, കോതമംഗലം, ഏലൂര്‍, മരട്, തൃക്കാക്കര,  തൃപ്പൂണിത്തുറ, പിറവം, കൂത്താട്ടുകുളം)
ബ്ലോക്ക് പഞ്ചായത്തുകള്‍: 14
ഗ്രാമപഞ്ചായത്തുകള്‍: 97
ജനസംഖ്യ (2011): 3282388
പുരുഷന്മാര്‍: 1617602
സ്ത്രീകള്‍: 1662258
ജനസാന്ദ്രത: 1070/ച.കി.മീ.
സ്ത്രീപുരുഷ അനുപാതം: 1027/1000
സാക്ഷരത: 95.89%
നദികള്‍: പെരിയാര്‍, മൂവാറ്റുപുഴ, തൊടുപുഴയാര്‍.
റവന്യൂ ഡിവിഷനുകള്‍: മൂവാറ്റുപുഴ, ഫോര്‍ട്ട് കൊച്ചി.
കായലുകള്‍: കൊടുങ്ങല്ലൂര്‍, വാരാപ്പുഴ, വേമ്പനാട്.
Based on 2011 census

Loading