Kerala PSC Notes – കോട്ടയം
മധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന കോട്ടയം ജില്ലയുടെ ജില്ലാ തലസ്ഥാനവും കോട്ടയം തന്നെയാണ്. 1949 ജൂലൈയിലാണ് കോട്ടയം ജില്ല രൂപീകൃതമാകുന്നത്. കോട്ടയം എന്ന വാക്കിന്റെ അർത്ഥം തന്നെ കോട്ട + അകം എന്നാണ്. കിഴക്ക് ഉയർന്നതും സുശക്തവുമായ പശ്ചിമഘട്ടവും പടിഞ്ഞാറ് കുട്ടനാടിലെ വേമ്പനാട് തടാകവും നെൽവയലുകളും ചുറ്റപ്പെട്ട കോട്ടയം സവിശേഷമായ പ്രത്യേകതകളോടുകൂടിയ നാടാണ്.
കേരളത്തില്‍ രണ്ട് “കോട്ടയം’ ഉണ്ട്. ഒന്ന് മലബാറിലേതും മറ്റേത് തിരുവിതാംകൂറിലേതുമാണ്. മലബാറിലെ കോട്ടയത്തെ വടക്കന്‍ കോട്ടയം എന്നും തിരുവിതാംകൂറിലേതിനെ തെക്കന്‍ കോട്ടയം എന്നും വിളിച്ചിരുന്നു. തിരുവിതാംകൂര്‍ ഭാഗത്തെ കോട്ടയം ആണ് കോട്ടയം ജില്ല.
തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം 1880-ൽ ചേർത്തലയിൽ നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയർത്തിയതും ടി. മാധവറാവു ദിവാൻ പേഷ്കാരായിരുന്ന കാലത്താണ്. ആധുനിക കോട്ടയത്തിന്റെ ശിൽപ്പിയി അറിയപ്പെടുന്നത് ടി. മാധവറാവുവാണ്. കോട്ടയത്തിന്റെ അച്ചടി പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്ന അപരനാമത്തിലും അറിയപ്പെടുന്നു.
1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ ജില്ലയായി കോട്ടയം മാറി. കേരളത്തിലെ ആദ്യത്തെ അച്ചടി ശാലയും 1821-ൽ കോട്ടയത്ത് ശ്രീ.ബെഞ്ചമിൻ ബെയ്‍ലി സ്ഥാപിച്ചതാണ്. സംസ്ഥാനത്തെ ആദ്യത്തെ കോളേജും 1840-ൽ (സി.എം.എസ്.കോളേജ്) കോട്ടയത്ത് ആരംഭിച്ചു.
മലയാളം – ഇംഗ്ലീഷ് നിഘണ്ടുവും, ഇംഗ്ലീഷ് – മലയാളം നിഘണ്ടുവും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത് യഥാക്രമം 1846 ലും, 1847 ലും കോട്ടയത്തു നിന്നുമാണ്. മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത് കോട്ടയം പബ്ലിക് ലൈബ്രറിയിൽ നിന്നാണ്.
Kottayam – Interesting Facts
■ റബ്ബര്‍ ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം
■ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സാക്ഷരതാ പട്ടണം
■ ഇന്ത്യയിലെ ആദ്യ ചുമര്‍ച്ചിത്ര നഗരം.
■ കേരളത്തിലെ ജില്ലകളാല്‍ മാത്രം ചുറ്റപ്പെട്ട ഏകജില്ല.
■ ഏറ്റവും കൂടുതല്‍ ലൈബ്രറികളുള്ള ജില്ല.
■ കൊക്കോ ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം.
■ ഇന്ത്യയിലെ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ മുനിസിപ്പാലിറ്റി (1989).
■ മിനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.
■ കേരളത്തിലെ ആദ്യപുകയില വിമുക്ത ജില്ല.
■ റബ്ബര്‍ ബോര്‍ഡ്, റബ്ബര്‍ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആസ്ഥാനം.
■ പ്ലാന്റെഷൻ കോര്‍പ്പറേഷന്റെ ആസ്ഥാനം.
■ കേരള ഫോറസ്റ്റ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്റെ ആസ്ഥാനം.
■ അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിത സത്യാഗ്രഹമാണ് 1924-ലെ വൈക്കം സത്യാഗ്രഹം.
■ തിരുവിതാംകൂറില്‍ ഉത്തരവാദഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ് 1938-ലെ പുതുപ്പള്ളി വെടിവെപ്പ്.
■ ശ്രിമൂലം തിരുനാളിന്റെ ദിവാനായിരുന്ന പി. രാമറാവു ആണ് കോട്ടയം നഗരത്തിന്റെ ശില്പി.
■ മാര്‍ത്താണ്ഡവര്‍മ അമര്‍ച്ചചെയ്ത എട്ടുവീട്ടില്‍ പിള്ളമാരുടെ സ്മാരകം വേട്ടടികാവില്‍ സ്ഥിതിചെയ്യുന്നു.
■ അയുഷ് വകുപ്പിന് കീഴില്‍ വരുന്ന സെന്‍ട്രല്‍ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി കോട്ടയത്താണ്.
■ കേരളത്തിലെ ഏറ്റവും വലിയ ചുമര്‍ച്ചിത്രമായ നോഹയുടെ പേടകം തെള്ളകം പുഷ്പഗിരി ദേവാലയത്തിലാണ്.
■ മഹാകവി ഉള്ളൂരിന്റെ ജന്മസ്ഥലമാണ് കോട്ടയം ജില്ലയിലെ താമരശ്ശേരി ഇല്ലം.
■ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (N.S.S) ആസ്ഥാനമാണ് പെരുന്ന (ചങ്ങനാശ്ശേരി).
■ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി സ്ഥിതിചെയ്യുന്നത് വെള്ളൂര്‍.
■ വൈക്കം മുഹമ്മദ് ബഷീര്‍, സുപ്രീംകോടതിമുന്‍ ചീഫ് ജസ്റ്റിസായ കെ.ജി. ബാലകൃഷ്ണന്‍ എന്നിവരുടെ സ്വദേശം തലയോലപ്പറമ്പ്.
■ മുന്‍ രാഷ്ടപതി കെ.ആര്‍. നാരായണന്റെ ജന്മസ്ഥലമാണ് കോട്ടയം ജില്ലയിലെ ഉഴവൂര്‍.
■ മലയാളി മെമ്മോറിയലിന് (1891) തുടക്കംകുറിച്ചത് കോട്ടയം പബ്ലിക് ബ്രറിയില്‍വെച്ചാണ്.
■ കേരളത്തിലെ ഏക സൂര്യക്ഷേത്രം ആദിത്യപുരം.
■ ‘ഏഴരപ്പൊന്നാന’ എഴുന്നള്ളിപ്പിന് പ്രശസ്തമാണ് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം.
■ വിശുദ്ധ സിസ്റ്റര്‍ അല്‍ഫോണ്‍സാമ്മയുടെ ഭൗതികാവശിഷ്ടങ്ങൾ സുക്ഷിച്ചിരിക്കുന്ന ദേവാലയമാണ് ഭരണങ്ങാനം പള്ളി.
■ വാഴ്‌ത്തപ്പെട്ട ചാവറ ഏലിയാസ് കുര്യാക്കോസ് അച്ചന്റെ ശവകുടീരമാണ് മാന്നാനം പള്ളി.
■ കേരളത്തിലെ ആദ്യഫാസ്റ്റ്ട്രാക്ക് കോടതി കോട്ടയത്താണ്.
■ ഐതീഹ്യമാലയുടെ കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ സ്വദേശമാണ് കോട്ടയം.
■ വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി കേരളം സന്ദര്‍ശിച്ച് ‘വൈക്കം ഹീറോ’ എന്ന വിശേഷണം സ്വന്തമാക്കിയ നേതാവാണ് ഇ.വി. രാമസ്വാമി നായ്ക്കര്‍.
■ ബഷീര്‍ സ്മാരകം തലയോലപ്പറമ്പിലും മന്നത്ത് പത്മനാഭന്‍ സ്മാരകം പെരുന്നയിലുമാണ്.
■ കേരളത്തിലെ ആദ്യ അച്ചടിശാലയായ സി.എം.എസ്. പ്രസ് കോട്ടയത്ത് ബെഞ്ചമിന്‍ ബെയ്‌ലി 1821ല്‍ സ്ഥാപിച്ചു.
■ ഗിന്നസ് ബുക്കില്‍ ഇടംനേടിയ ലോകത്തിലെ ഏറ്റവും ചെറിയ പശുവര്‍ഗമാണ് വെച്ചൂര്‍ പശു.
■ കേരളത്തിലെ ആദ്യ സിമന്‍റ് ഫാക്ടറിയായ ട്രാവന്‍കൂര്‍ സിമന്‍റ് ഫാക്ടറി നാട്ടകം.
■ മലയാളികൾ തുടങ്ങിയ ആദ്യപത്രമായ ‘ജ്ഞാനനിക്ഷേപം’ 1848-ല്‍ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചു.
■ നിലവിലുള്ള ഏറ്റവും പഴയ പത്രമായ ദീപിക 1881-ല്‍ മാന്നാനത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ചു.
■ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം 1940-ല്‍ കോട്ടയത്ത് പ്രവര്‍ത്തനമാരംഭിച്ചു.
■ അരുന്ധതി റോയിയുടെ “ഗോഡ് ഓഫ് സ്മാൾ തിങ്‌സ്” എന്ന നോവലില്‍ പ്രതിപാദിക്കുന്ന അയ്മനം ഗ്രാമം മീനച്ചിലാറിന്റെ തീരത്താണ്.
■ ആദ്യകാലത്ത് “ബേക്കേഴ്‌സ് എസ്റ്റേറ്റ്” എന്നറിയപ്പെട്ട കുമരകം പക്ഷിസങ്കേതം വേമ്പനാട്ടുകായലിന്റെ തീരത്താണ്.
■ മീനച്ചിലാറിന്റെ പതനസ്ഥാനം വേമ്പനാട്ടുകായലാണ്.
കോട്ടയം ഒറ്റനോട്ടത്തില്‍
അക്ഷരങ്ങളുടെ നാട് കോട്ടയം | കോട്ടയം |
വിസ്തീര്‍ണത്തില്‍ | : 10-ാം സ്ഥാനം |
ജില്ലാരൂപീകരണം | : 1949 ജൂലൈ 1 |
ജില്ലാആസ്ഥാനം | : കോട്ടയം |
വിസ്തീര്‍ണം | : 2,208 ച.കി.മീ. |
നിയമസഭാമണ്ഡലങ്ങള്‍ | : 9 (കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി, പൂഞ്ഞാര്‍, പാലാ, കടുത്തുരുത്തി, വൈക്കം (എസ്.സി.) |
റവന്യൂ ഡിവിഷനുകള്‍ | : 2 |
താലൂക്കുകള്‍ | : 5 (മീനച്ചല്‍, കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി) |
വില്ലേജുകള്‍ | : 100 |
നഗരസഭകള്‍ | : 6 (പാലാ, വൈക്കം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട) |
ബ്ലോക്ക് പഞ്ചായത്തുകള്‍ | : 11 |
ഗ്രാമപഞ്ചായത്തുകള്‍ | : 71 |
ജനസംഖ്യ (2011) | : 1974551 |
പുരുഷന്മാര്‍ | : 968289 |
സ്ത്രീകള്‍ | : 1006262 |
ജനസാന്ദ്രത | : 894 ച.കി.മീ. |
സ്ത്രീപുരുഷ അനുപാതം | : 1039/1000 |
സാക്ഷരത | : 97.21 |
പ്രധാന നദികള്‍ | : മീനച്ചിലാറ്, മൂവാറ്റുപുഴ, മണിമലയാറ് |