PSC Exam Notes : കോഴിക്കോട്
1957 ജനുവരി 1നാണ് കോഴിക്കോട് ജില്ലാ ഔദ്യോഗികമായി നിലവിൽ വന്നത്. കോഴിക്കോടിന് ആ പേരുവരാന്‍ കാരണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും നിഗമനങ്ങളും ഉണ്ട്. “കോഴി കൂവിയാല്‍ കേള്‍ക്കുന്ന അത്ര ചെറിയ സ്ഥലം’ എന്നതില്‍ നിന്നാണ് പേര് വന്നതെന്നാണ് പ്രധാന ഐതിഹ്യം. “കോയില്‍’ എന്ന വാക്കാണ് കോഴിയായതെന്നും അതും കോടും കൂടി ചേര്‍ന്നാണ് പേരുവന്നതെന്നും വേറൊരു അഭിപ്രായം. വിദേശങ്ങളില്‍ നല്ല വിപണിയുണ്ടായിരുന്ന പരുത്തി തുണിയായ “കാലിക്കോ‘ എന്നതില്‍ നിന്നാണ് കോഴിക്കോട് ഉണ്ടായതെന്നും അഭിപ്രായം ഉണ്ട്.
1498ല്‍ പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡിഗാമയും സംഘവും ഇന്ത്യയിൽ എത്തിച്ചേർന്നത് കോഴിക്കോട് കാപ്പാട് കടപ്പുറത്തായിരുന്നു. കുലശേഖരസാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു.
എറനാട്ട് നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു – പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി.
ആധുനിക ലോകചരിത്രത്തിന്റെ ‘ഗേറ്റ്-വെ’ എന്നുവിശേഷിപ്പിക്കാവുന്ന സ്ഥലമാണ്. ലോകചരിത്രത്തില്‍ വലിയൊരു അധ്യായത്തിനാണ് കോഴിക്കോട് സാക്ഷിയായത്. 1498ല്‍ പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡിഗാമയും സംഘവും യൂറോപ്പില്‍ നിന്നും കടലിലൂടെ ഇന്ത്യയില്‍ ആദ്യമായി എത്തിയത് കോഴിക്കോട് ആണ്.
1498ല്‍ എത്തിയ ഈ സംഘം യൂറോപ്പും ഏഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന കണ്ണിയായിരുന്നു. അതോടെയാണ് ഏഷ്യന്‍ രാജ്യങ്ങളുടെ അധിനിവേശത്തിന്റെ തുടക്കം. പിന്നീട് അങ്ങോട്ട് ഏഷ്യന്‍ രാജ്യങ്ങളില്‍ പലതും യൂറോപ്പ്യന്മാരുടെ പിടിയിലായി. സാമ്രാജ്യത്വ സ്ഥാപനവും ഘോരയുദ്ധങ്ങളും വിപ്ലവങ്ങളും കണ്ടുപിടിത്തങ്ങളുമായി നൂറ്റാണ്ടുകള്‍ കടന്നുപോയി. 20-ാം നൂറ്റാണ്ടുവരെ യൂറോപ്പ്യന്മാരുടെ ഈ മേധാവിത്വം ഏഷ്യന്‍ മണ്ണില്‍ നിലനിന്നു.
പോര്‍ട്ടുഗീസുകാര്‍ വരുമ്പോള്‍ കോഴിക്കോട് സാമൂതിരിയായിരുന്നു കേരളത്തിലെ പ്രധാന രാജാവ്. സഹസ്രാബ്ദങ്ങളായി വിദേശരാജ്യങ്ങളുമായി കച്ചവടബന്ധം ഉണ്ടായിരുന്ന കോഴിക്കോട് അന്ന് സമ്പന്നമായ തുറമുഖമായിരുന്നു. വിഖ്യാതരായ എത്രയോ സഞ്ചാരികള്‍ കോഴിക്കോട് സന്ദര്‍ശിക്കുകയും അവിടത്തെ തുറമുഖത്തെപ്പറ്റി എഴുതുകയും ചെയ്തിട്ടുണ്ട്. ഇബന്‍ ബതൂത്ത (1342-1347), മഹ്വാന്‍ (15ാം നൂറ്റാണ്ട്), അബ്ദുള്‍ റസാക്ക് (1442), നിക്കോളൊ കോണ്ടി (1444) തുടങ്ങിയവര്‍ ഇതില്‍പ്പെടും.
പോര്‍ട്ടുഗീസുകാര്‍ക്കുശേഷം ഡച്ചുകാരും, ഇംഗ്ലീഷുകാരും എല്ലാം കോഴിക്കോട്ടുവഴിയാണ് കേരളത്തില്‍ പ്രവേശിച്ചത്. അവസാനം മൈസൂര്‍ ആക്രമണത്തിന്റെ പ്രധാന ഇരയായതിനും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തന്ത്രത്തിലൂടേയും ചതിയിലൂടേയും കേരളം പിടിച്ചെടുക്കുന്നതിന് സാക്ഷിയായതും കോഴിക്കോട് ആണ്.
ഇംഗ്ലീഷുകാര്‍ കേരളത്തിന്റെ ഒരു ഭാഗത്ത് നേരിട്ട് ഭരണം ഉറപ്പിച്ചത് കോഴിക്കോട് ആസ്ഥാനമാക്കിയാണ്. സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശവുമായി മഹാത്മാഗാന്ധി ആദ്യമായി കാല്‍കുത്തിയത് (1920) കോഴിക്കോട്ടാണ്. ഇംഗ്ലീഷുകാര്‍ക്ക് എതിരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ കേരളത്തിന്റെ ഈറ്റില്ലവും കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു.
കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ – കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത് എന്ന് കരുതപ്പെടുന്നു. അറബികൾ ഈ നഗരത്തെ ‘കാലിക്കൂത്ത്’ എന്നും ചൈനക്കാർ ‘കലിഫോ’ എന്നും യൂറോപ്യന്മാർ ‘കാലിക്കറ്റ്’ എന്നും വിളിച്ചു.
കോഴിക്കോട് – Interesting Facts
ഇന്ത്യയിലെ ആദ്യ ശില്പനഗരം.
ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത ജില്ല.
നാളികേര ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം.
ഇന്ത്യയിലാദ്യത്തെ വനിതാ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കപ്പെട്ടു (1973).
കേരളത്തില്‍ ആദ്യമായി ഗാന്ധിജി എത്തിയ സ്ഥലം (1920)
ബ്രിട്ടിഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനം.
ഇന്ത്യയിലെ ആദ്യത്തെ മാലിന്യമുക്തനഗരം
വിശപ്പില്ലാത്ത നഗരം പദ്ധതി നടപ്പിലാക്കിയ ജില്ല.
കേരളത്തില്‍ പാഴ്‌സികൾ കുടുതലുള്ള ജില്ല.
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കമിട്ട ജില്ല.
പ്രാചീനകാലത്ത് ത്രിവിക്രമപുരം എന്നറിയപ്പെട്ടു.
കേരളത്തിലെ ഏക ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്‍റ് (IIM) കുന്നമംഗലത്താണ്.
ദക്ഷിണേന്ത്യയില്‍ ആദ്യമായി കയാക്കിങ് മത്സരങ്ങക്ക് വേദിയായത് ഇരുവഞ്ഞിപ്പുഴയാണ് (തുഷാരഗിരി).
രാജ്യത്തെ ആദ്യ സമ്പൂര്‍ണ അവയവ-നേത്രദാന ഗ്രാമമാണ് ചെറുകുളത്തൂര്‍.
കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്ക് 1803-ല്‍ സ്ഥാപിതമായി.
ഇന്ത്യയിലെ രണ്ടാമത്തെ ക്രാഫ്റ്റ് വില്ലേജ് (കരകൗശല ഗ്രാമം) ആണ് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് (ആദ്യത്തേത് ജയ്‌പ്പൂരിൽ).
കുഞ്ഞാലിമരയ്ക്കാര്‍ മ്യൂസിയം കോട്ടയ്ക്കലിലാണ് (ഇരിങ്ങല്‍).
ഒലിവ് റിഡ്‌ലി കടലാമകളെ സംരക്ഷിക്കുന്ന സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം.
കേരളത്തിലെ രണ്ടാമത്തെ മുതലവളര്‍ത്തുകേന്ദ്രം പെരുവണ്ണാമുഴിയിലാണ്.
രാജ്യത്തെ ആദ്യ കപ്പല്‍ രൂപകല്പന കേന്ദ്രമായ ‘നിര്‍ദേശ്’ ചാലിയത്താണ്.
സമ്പൂര്‍ണ ആരോഗ്യ പദ്ധതിയായ ആയുര്‍ദളം നടപ്പാക്കിയത് കൂത്താളി പഞ്ചായത്തിലാണ്.
ഇന്ത്യയിലെ ആദ്യ പുകയില വിമുക്തഗ്രാമമാണ് കൂളിമാട്.
സംസ്ഥാനത്തെ ആദ്യ ഖാദി ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത് പനങ്ങാട് (ബാലുശ്ശേരി).
ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ആദ്യ പോലീസ് സ്റ്റേഷനാണ് കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷന്‍.
കോഴിക്കോട് മുതലക്കുളത്തുവെച്ചാണ് 1991-ല്‍ കേരളത്തെ സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനമായി ചേലക്കാടന്‍ ആയിഷ പ്രഖ്യാപിച്ചത്.
ഉരു (മരക്കപ്പല്‍) നിര്‍മാണത്തിന് ലോകപ്രശസ്തമാണ് ബേപ്പൂര്‍.
ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗി, ഉരക്കുഴി.
മലബാർ വന്യ ജീവിസങ്കേതത്തിന്റെ ആസ്ഥാനമാണ് പെരുവണ്ണാമുഴി.
1962 ല്‍ കോഴിക്കോട്ടുവെച്ചാണ് ശാസ്ത്രസാഹിത്യ പരിഷത്ത് രുപംകൊണ്ടത്.
സ്വാഭാവിക രസം നിക്ഷേപമുള്ള കേരളത്തിലെ സ്ഥലമാണ് മൂരാട് (വടകരയ്ക്കുടുത്ത്).
‘മലബാറിന്റെ ഊട്ടി’ എന്നറിയപ്പെടുന്നത് കക്കയമാണ്.
മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് കുറ്റ്യാടി ജലവൈദ്യുത പദ്ധതി.
മലബാര്‍ കളക്ടറായിരുന്ന എച്ച്.വി. കനോലി പണി കഴിപ്പിച്ച കനോലി കനാല്‍ കോഴിക്കോട നഗരത്തിലാണ്.
ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്താണ് ഒളവണ്ണ.
ഇന്ത്യയിലെ ആദ്യനാളികേര ജൈവ ഉദ്യാനം കുറ്റ്യാടി.
കഥകളിയുടെ പൂര്‍വരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം രൂപപ്പെടുത്തിയത് കോഴിക്കോട് മാനവേദന്‍ നമ്പൂതിരിയാണ്.
“ഒരു തെരുവിന്റെ കഥ” എന്ന നോവലിലൂടെ എസ്.കെ. പൊറ്റക്കാട്ട് വരച്ചുകാട്ടുന്ന സ്ഥലമാണ് മിഠായിത്തെരുവ് (കോഴിക്കോട്) .
“രേവതി പട്ടത്താനം’ എന്ന വിദ്വല്‍സദസ്സിന് വേദിയാകുന്നത് തളി ക്ഷേത്രമാണ്.
ക്വിറ്റ് ഇന്ത്യ സ്മാരക പോസ്റ്റ് ഓഫീസ് ചേമഞ്ചേരിയിലാണ്.
കേരളത്തിന്റെ മഞ്ഞനദി – കുറ്റ്യാടിപ്പുഴ.
സഹകരണ മേഖലയിലെ ആദ്യത്തെ ഐ.ടി. പാര്‍ക്കാണ് കോഴിക്കോട്ടെ ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്ക്,
ഇന്ത്യയിലെ ആദ്യ ജെന്‍ഡര്‍ പാര്‍ക്ക് കോഴിക്കോട്ടാണ് ആരംഭിച്ചത്.
സമ്പൂര്‍ണ ജലനയം പ്രഖ്യാപിച്ച ആദ്യ പഞ്ചായത്താണ് പെരുമണ്ണ.
കോഴിക്കോട് ഒറ്റനോട്ടത്തില്‍
യൂറോപ്യന്മാരുടെ കിഴക്കിന്‍റെ ആദ്യകവാടം | കോഴിക്കോട് |
വിസ്തൃതിയില്‍ | : 9-ാം സ്ഥാനം |
ജില്ലാരൂപീകരണം | : 1957 ജനുവരി 1 |
വിസ്തീര്‍ണം | : 2344 ച.കി.മീ. |
നിയമസഭാമണ്ഡലങ്ങള്‍ | : 13 (പേരാന്പ്ര, കൊടുവള്ളി, കുന്ദമംഗലം, തിരുവന്പാടി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കൊയിലാണ്ടി, കുറ്റ്യാടി, നാദാപുരം, വടകര, ബേപ്പൂര്‍, ബാലുശ്ശേരി (എസ്.സി.), ഏലത്തൂര്‍) |
റവന്യൂ ഡിവിഷനുകള്‍ | : 1 |
താലൂക്കുകള്‍ | : 4 (കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി) |
വില്ലേജുകള്‍ | : 118 |
കോര്‍പ്പറേഷനുകള്‍ | : 1 (കോഴിക്കോട്) |
നഗരസഭകള്‍ | : 7 (വടകര, കൊയിലാണ്ടി, ഫറോക്ക്, രാമനാട്ടുകര, പയ്യോളി, മുക്കം, കൊടുവള്ളി) |
ബ്ലോക്ക് പഞ്ചായത്തുകള്‍ | : 12 |
ഗ്രാമപഞ്ചായത്തുകള്‍ | : 70 |
ജനസംഖ്യ (2011) | : 3086293 |
പുരുഷന്മാര്‍ | : 1470942 |
സ്ത്രീകള്‍ | : 1615351 |
ജനസാന്ദ്രത | : 1317 ച.കി.മീ. |
സ്ത്രീപുരുഷ അനുപാതം | : 1098/1000 |
സാക്ഷരത | : 95.08% |
നദികള്‍ | : കല്ലായി, കുറ്റ്യാടി, ചാലിയാര്‍, കോരപ്പുഴ |