PSC Study Note – പാലക്കാട്
1957 ജനുവരി ഒന്നിനാണ് പാലക്കാട് ജില്ല രൂപം കൊണ്ടത്. തീരപ്രദേശമില്ലാത്ത കേരളത്തിലെ ചുരുക്കം ജില്ലകളിൽ ഒന്നാണ് പാലക്കാട്. 32 മുതൽ 40 കിലോമീറ്റർ വരെ വീതിയുള്ള പാലക്കാട് ചുരം, രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള കവാടമായി അറിയപ്പെടുന്നു. പാലക്കാട് ജില്ലയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, ചരിത്ര പശ്ചാത്തലം, വിദ്യാഭ്യാസ നില, ടൂറിസം ഹോട്ട് സ്പോട്ടുകൾ, എല്ലാറ്റിനുമുപരിയായി, നടത്തുന്ന വികസന പ്രവർത്തനങ്ങൾ വിശാലവും വൈവിധ്യപൂർണ്ണവുമാണ്.
കൃഷിചെയ്യാത്ത പാറകള്‍ നിറഞ്ഞ (പാല) പ്രദേശം എന്നതില്‍ കാട് കൂടി ചേര്‍ന്നപ്പോഴാണ് പാലക്കാടിന് ആ പേര് ഉണ്ടായതെന്ന് പറയുന്നു. ജൈനക്ഷേത്രമായ ജയിനിമേട്, അവരുടെ പാലിഭാഷ എന്നതില്‍ നിന്നാണ് ‘പാലക്കാട്’ ഉണ്ടായതെന്ന് വേറൊരു വാദം.
ധാരാളം പാലമരങ്ങള്‍ ഉള്ളതുകൊണ്ടാണ് പേര് വന്നതെന്ന വാദവും ഉണ്ട്. കേരളീയര്‍ പുറംലോകവുമായി ബന്ധപ്പെട്ടതും, ആക്രമണകാരികള്‍ കടന്നുവന്നതും സംസ്കാരങ്ങള്‍ പുറത്തേക്ക് പ്രവഹിച്ചത് ആധുനികചിന്താഗതികള്‍ കേരളത്തിലേക്ക് വീശിയതുമെല്ലാം പാലക്കാട് ചുരം വഴിയാണ്. സഹ്യപര്‍വതത്തിലെ ഈ വിള്ളലിന് 32 കിലോമീറ്റര്‍ വീതിയുണ്ട്. ലോകത്തിലെ വലിയ ചുരങ്ങളില്‍ ഇതും പെടുന്നു.
കേരളത്തിന്റെ കാലാവസ്ഥയുടെ കാര്യത്തിലും ഈ ചുരത്തിന് പ്രധാന പങ്കുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ പാലക്കാടുള്ളവരാണ് ഇന്ത്യയുടെ പല ഭാഗത്ത് എത്തിയതും ഉന്നത ഉദ്യോഗങ്ങള്‍ നേടിയതും. ഇതിനുകാരണം ഇവിടേക്കുള്ള തീവണ്ടിയുടെ വരവാണ്. ഇന്ത്യയുടെ സിവില്‍ സര്‍വീസുകാരുടേയും ഉന്നത ഉദ്യോഗസ്ഥന്മാരുടേയും ഈറ്റില്ലമായി പാലക്കാടിന്റെ ഒറ്റപ്പാലത്തെ വിശേഷിപ്പിക്കാം.
തമിഴ്നാടുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ ജില്ല എത്രയോ പടയോട്ടങ്ങള്‍ക്ക് സാക്ഷിയാണ്. ഹൈദരാലിയുടേയും ടിപ്പുസുല്‍ത്താന്‍റേയും ഇംഗ്ലീഷുകാരുടേയും സൈന്യം കടന്നുവരുന്നതിന് പാലക്കാട് സാക്ഷിയായി നിന്നു.
ഈ ജില്ലയുടെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും കാർഷിക മേഖലയിലൂന്നിയാണ് നിലനിൽക്കുന്നത് ആയതിനാൽ കേരളത്തിന്റെ കലവറ എന്ന വിശേഷണം ജില്ലയ്ക്കുണ്ട്. പനകളുടെ നാടെന്നും പാലക്കാട് ജില്ല അറിയപ്പെടുന്നു.
കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്. ആസ്ഥാനം പാലക്കാട് നഗരം. 2006-ലാണ് പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്. അതിന് മുൻപ് ഇടുക്കി ജില്ലയായിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേർത്തതോടെയാണ് ഇടുക്കി ജില്ലയ്ക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്.
ഭാരതപ്പുഴയാണ് പ്രധാന നദി. ജില്ല മുഴുവൻ ഭാരതപ്പുഴയുടെ നദീതടപ്രദേശമാണ്. മറ്റു നദികൾ – കുന്തി പുഴ, തൂത പുഴ, ഗായത്രി പുഴ, കണ്ണാടി പുഴ, കൽപ്പാത്തി പുഴ സിരുവാണി, ഭവാനി പുഴ.പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻപ് ഈ ജില്ല മദിരാശി പ്രസിഡൻസിയുടെ ഭാഗമായിരുന്നു.
നെടുംപൊറൈയൂർ സ്വരൂപമായിരുന്നു ആദ്യ പാലക്കാട് രാജകുടുംബം. എ. ഡി. ഒന്നാം നൂറ്റാണ്ടിൽ ‘പൊറൈനാട്‘ എന്നായിരുന്നു പാലക്കാടിന്റെ പേര്. 1363-ൽ കോഴിക്കോട് സാമൂതിരി പാലക്കാട് പിടിച്ചടക്കി. പാലക്കാട് രാജാവ് കോമി അച്ചൻ മൈസൂർരാജാവിന്റെ സഹായം തേടി. മൈസൂർ സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു. പിന്നീട് ഹൈദരാലി പാലക്കാട് പിടിച്ചു.
ഹൈദരാലിയുടെ (1766-1777) കാലത്ത് നിർമിച്ചതാണ് ഇന്നു കാണുന്ന പാലക്കാട് കോട്ട. സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് 1783-ൽ ഈ കോട്ട പിടിച്ചെടുത്തെങ്കിലും ടിപ്പു സൈന്യവുമായി വന്നപ്പോൾ സാമൂതിരി പിൻമാറി. ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന യുദ്ധത്തേത്തുടർന്ന് 1792-ൽ പാലക്കാട് ബ്രിട്ടീഷ് അധീനതയിലായി.
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്ര്യ ത്തിന് ശേഷം അത് മദ്രാസ് സംസ്ഥാനത്തിന് കീഴിലായി. 1956-ൽ കേരളം രൂപീകൃതമായപ്പൊൾ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. 1957 ജനുവരി ഒന്നിനാണ് പാലക്കാട് ജില്ല രൂപം കൊണ്ടത്. അന്നത്തെ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച് പാലക്കാട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകൾ രൂപവത്കരിക്കുകയായിരുന്നു.
“കാളപൂട്ട്’ന്റെ ആദരവും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സംഗീതവും കുഞ്ചന്‍ നമ്പയാര്‍ക്ക് ജന്മം നല്‍കിയ കിള്ളിക്കുറിശ്ശി മംഗലവും ഇന്നലെകളുടെ അവശേഷിക്കുന്ന ശേഷിപ്പായ കല്പാത്തി ഗ്രാമവും അവിടത്തെ രഥോത്സവവും ലോകഭൂപടത്തില്‍ സ്ഥാനംപിടിച്ച സൈലന്‍റ് വാലിയും ചരിത്രത്തിനു സാക്ഷിയായി നില്‍ക്കുന്ന ഹൈദരാലിയുടെയും ടിപ്പുസുല്‍ത്താന്റെ കോട്ടയും, അപ്പട്ടിപ്പാടിയും നെല്ലിയാംപതി മലകളും എല്ലാം പാലക്കാടിന്റെ സ്വന്തം.
പാലക്കാടിന്റെ ഇന്നലെകളുടേയും ഇന്നിന്‍റേയും സാക്ഷിയായി കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ ഭാരതപ്പുഴ ഒഴുകുന്നു. കേരളത്തില്‍ കൂടുതല്‍ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല, കേരളത്തിലെ ഏറ്റവും വലിയ ജില്ല, കൂടുതല്‍ കര്‍ഷക തൊഴിലാളികള്‍ ഉള്ള ജില്ല എന്നീ വിശേഷണങ്ങളും പാലക്കാടിനുണ്ട്.
പാലക്കാട് Interesting Facts
■ കേരളത്തിലെ ഏറ്റവും വലിയ ജില്ല.
■ ഏറ്റവും കുടുതല്‍ പട്ടികജാതിക്കാരുള്ള ജില്ല.
■ കേരളത്തില്‍ കര്‍ഷകത്തൊഴിലാളികൾ കൂടുതലുള്ള ജില്ല.
■ നെല്ലുത്പാദനത്തില്‍ ഒന്നാംസ്ഥാനത്തുള്ള ജില്ല.
■ ഓറഞ്ച്, മധുരക്കിഴങ്ങ്, കരിമ്പ്, നിലക്കടല, പയറു വര്‍ഗങ്ങൾ, ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം.
■ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല.
■ ഏറ്റവും കൂടുതല്‍ ചുണ്ണാമ്പുനിക്ഷേപമുള്ള ജില്ല.
■ കേരളത്തിലെ ഏക I.I.T. (ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) സ്ഥാപിതമായ ജില്ല.
■ കേരളത്തിലെ ആദ്യവിവരസാങ്കേതികവിദ്യാ ജില്ല.
■ കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍വത്കൃത കളക്ടറേറ്റ്.
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്ലേജുകളുള്ള ജില്ല.
■ കരിമ്പനകളുടെ നാട് എന്നറിയപ്പപെടുന്നു.
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂമി കാര്‍ഷികാവശ്യത്തിനായി ഉപയോഗിക്കുന്ന ജില്ല
■ രാജ്യത്തെ ആദ്യ HIV/AIDS സാക്ഷരതാ ജില്ല.
■ കേന്ദ്രസര്‍ക്കാരിന്റെ “അമൃത്” പദ്ധതിയില്‍ ഉൾപ്പെട്ട കേരളത്തിലെ ആദ്യനഗരം.
■ സംഘകാലത്ത് പാലക്കാടന്‍ പ്രദേശങ്ങൾ പൊറൈനാട് എന്നാണ് അറിയപ്പെട്ടിരുന്നത്.
■ തരൂര്‍സ്വരൂപം എന്നറിയപ്പെട്ടത് പാലക്കാട് രാജവംശമാണ്.
■ പാലക്കാട്ടെ അട്ടപ്പാടിയില്‍ നിന്നാണ് സംഘകാലപാരമ്പര്യ തെളിവായി ‘വീരക്കല്ല് ലഭിച്ചത്.
■ പ്രാചീനകാലത്ത് നാവുദേശം എന്നറിയപ്പെട്ടത് ചിറ്റൂർ.
■ 1921-ല്‍ ടി. പ്രകാശം അധ്യക്ഷനായ കെ.പി.സി.സി.യുടെ ആദ്യസമ്മേളനം നടന്നത് ഒറ്റപ്പാലത്തായിരുന്നു.
■ കേരളത്തിലെ ആദ്യ റോപ്പ്‌വേ , റോക്ക്ഗാര്‍ഡന്‍ എന്നിവ മലമ്പുഴയിലാണ്.
■ ജനങ്ങളുടെ സഹകരണത്തോടെ നിര്‍മിച്ച കേരഉത്തിലെ ആദ്യ മിനി ജലവൈദ്യുതപദ്ധതിയാണ് മീന്‍വല്ലം.
■ തമിഴ്‌നാട്ടിലൂടെ മാത്രം പ്രവേശിക്കാന്‍കഴിയുന്ന കേരളത്തിലെ വന്യജീവിസങ്കേതമാണ് പറമ്പിക്കുളം.
■ 2010 – ല്‍ പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ കടുവസങ്കേതമാണ് പറമ്പിക്കുളം.
■ ഇന്ത്യയിലെ ആദ്യ മയില്‍ സംരക്ഷണകേന്ദ്രമാണ് കെ.കെ. നീലകണ്ഠന്റെ പേരില്‍ അറിയപ്പെടുന്ന ചൂലന്നൂര്‍.
■ കേരളത്തിൽ ഓറഞ്ചുതോട്ടങ്ങൾക്ക് പ്രശസ്തമായ സ്ഥലമാണ് പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി.
■ പശ്ചിമഘട്ടത്തിലെയും കേരളത്തിലെയും ഏറ്റവും വലിയ ചുരമാണ് പാലക്കാട് ചുരം.
■ പാലക്കാട് ചുരം പാലക്കാട് ജില്ലയെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്നു.
■ കേരളത്തിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത പഞ്ചായത്ത് കണ്ണാടി.
■ കേരളത്തിലെ ആദ്യ ലേബര്‍ ബാങ്ക് സ്ഥാപിതമായത് അകത്തേത്തറ.
■ കേരളത്തില്‍ പരുത്തികൃഷിക്ക് അനുയോജ്യമായ കറുത്ത മണ്ണ് കണ്ടുവരുന്നത് ചിറ്റൂരിലാണ്.
■ പ്രസിദ്ധമായ ധോണി വെള്ളച്ചാട്ടം പാലക്കാട് ജില്ലയിലാണ്.
■ കേരളത്തിലെ ആദ്യ വിന്‍ഡ്‌ഫാം പാലക്കാട്ടെ കഞ്ചിക്കോട്ടാണ്.
■ “പാലക്കാടന്‍ മലനിരകളുടെ റാണി” എന്നുവിളിക്കുന്നത് നെല്ലിയാമ്പതി.
■ സിംഹവാലന്‍കുരങ്ങുകൾക്ക് പ്രശസ്പമായ ദേശീയോദ്യാനമാണ് സൈലന്‍റ് വാലി .
■ സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന മലിനീകരണം ഏറ്റവും കുറഞ്ഞ നദിയാണ് കുന്തിപ്പുഴ.
■ കുന്തിപ്പുഴയിലെ വിവാദപദ്ധതിയായിരുന്നു പാത്രക്കടവ് പദ്ധതി.
■ സൈലന്‍റ് വാലിയില്‍നിന്ന് ഉദ്ഭവിക്കുന്ന പുഴയാണ് തൂതപ്പുഴ.
■ പ്രാചീനകാലത്ത് ‘സൈരന്ധ്രി വനം’ എന്നറിയപ്പെട്ട ഈ പ്രദേശം നിശ്ശബ്ദതയുടെ താഴ്വര എന്നറിയപ്പെടുന്നു.
■ വെടിപ്പാവുകളുടെ സാന്നിധ്യമാണ് സൈലന്‍റ് വാലിയുടെ മറ്റൊരുപ്രത്യേകത.
■ ചുണ്ണാമ്പുനിക്ഷേപത്തില്‍ പ്രശസ്തമായ വാളയാറിലാണ് മലബാര്‍ സിമന്‍റ്സിന്റെ ആസ്ഥാനം.
■ ശിരുവാണി അണക്കെട്ട് വഴിയാണ് കോയമ്പത്തൂര്‍ നഗരത്തിന് ജലവിതരണം നടത്തുന്നത്.
■ അട്ടപ്പാടി മേഖലയിലൂടെ ഒഴുകുന്ന നദിയാണ് ശിരുവാണി.
■ അട്ടപ്പാടിയുടെ വികസനത്തിനായി സര്‍ക്കാര്‍ രൂപം നല്‌കിയ പദ്ധതിയാണ് അഹാഡ്‌സ്.
■ പെരുമാട്ടി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്കെതിരെ സമരം നയിച്ച വനിതയാണ് മയിലമ്മ.
■ കല്ലുവഴിചിട്ടയ്ക്ക് ജന്മംനല്ലി ‘കഥകളി ഗ്രാമം’ എന്ന വിശേഷണം സ്വന്തമാക്കിയത് വെള്ളിനേഴി ഗ്രാമം.
■ സംഗീതോപകരണങ്ങളുടെ നിര്‍മാണത്തിന് പ്രശസ്തമാണ് പെരുവേമ്പ.
■ പാലക്കാട് ജില്ലയിലെ ജൈനിമേട് എന്നസ്ഥലത്തുവെച്ചാണ് കുമാരനാശാന്‍ വിണപൂവ് രചിച്ചത്.
■ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിലെ പ്രതിപാദ്യ പ്രദേശമാണ് തസ്രാക്ക് ഗ്രാമം.
■ പാലക്കാട് മണി അയ്യര്‍ മൃദംഗവിധ്വാനാണ്.
■ രഥോത്സവത്തിന് പ്രശസ്തമാണ് കല്‍പ്പാത്തി വിശ്വനാഥ ക്ഷേത്രം.
■ ജയപ്രകാശ് നാരായണ്‍ മാന്‍പാര്‍ക്ക് വാളയാറില്‍ സ്ഥിതിചെയ്യുന്നു.
■ നവോത്ഥാന നായകനായ ബ്രഹ്മാനന്ദ ശിവയോഗിയുടെ ‘ആനന്ദമഠം’ ആലത്തൂരില്‍ സ്ഥിതിചെയ്യുന്നു.
■ ഹൈദരലി 1766-ല്‍ നിര്‍മിച്ച കോട്ട പാലക്കാട്ട് കോട്ട, ടിപ്പുവിന്റെ കോട്ട എന്നറിയപ്പെടുന്നു.
■ കേരളവും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന വിവാദ പദ്ധതിയാണ് പറമ്പിക്കുളം ആളിയാര്‍ പദ്ധതി.
■ മലമ്പുഴ, വാളയാര്‍ എന്നിവ കല്‍പാത്തി പുഴയുടെ പോഷകനദികളാണ്.
■ തുള്ളല്‍കലയുടെ ഉപജ്ഞാതാവായ കുഞ്ചന്‍നമ്പ്യാരുടെ ജന്മദേശമാണ് ലക്കിടിക്കടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലം കലക്കത്തു ഭവനം.
■ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിലൊന്നായ ഭവാനി പുഴ കടന്നുപോകുന്നത് പാലക്കാട് ജില്ലയിലൂടെയാണ്.
■ പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യഗ്രാമപ്പഞ്ചായത്ത് ഓഫീസ് പെരുമാട്ടി.
■ കേരളത്തിലെ ആദ്യ ഇലക്ട്രിക്കൽ ട്രെയിന്‍ സര്‍വീസ് നടത്തിയത് ഷൊര്‍ണുരിനും എറണാകുളത്തിനുമിടയിലാണ്.
■ ഇന്ത്യയിലെ ആദ്യത്തെ ഡിഫന്‍സ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങുന്നത് ഒറ്റപ്പാലത്ത്.
■ പട്ടികജാതി, പട്ടികവ൪രഗ വകുപ്പിന് കീഴിലെ രാജ്യത്തെ ആദ്യ മെഡിക്കല്‍ കോളേജ് 2014ല്‍ പാലക്കാട് പ്രവര്‍ത്തനമാരംഭിച്ചു.
■ കേരളചരിത്രത്തില്‍ ബ്രിട്ടീഷുകാ൪ സര്‍ പദവി നല്‍കി ആദരിച്ച ഏക രാജവംശമാണ് കൊല്ലങ്കോട് രാജവംശം.
■ കാവേരിയുടെ പോഷകനദിയാണ് ഭവാനി.
പാലക്കാട് ഒറ്റനോട്ടത്തില്‍
കേരളത്തിലെ സിവില്‍ സര്‍വീസുകാരെ ഊട്ടിവളര്‍ത്തിയ ഭൂമി | പാലക്കാട് |
വിസ്തൃതിയില്‍ | : ഒന്നാമത് |
ജില്ലാആസ്ഥാനം | : പാലക്കാട് |
വിസ്തീര്‍ണം | : 4480 ച.കി.മീ. |
നിയമസഭാമണ്ഡലങ്ങള്‍ | : 12 (തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍, തരൂര്‍ (എസ്.സി.). നെന്മാറ, ആലത്തൂര്‍, കോങ്ങാട് (എസ്.സി.) |
റവന്യൂ ഡിവിഷനുകള്‍ | : 2 |
താലൂക്കുകള്‍ | : 6 (പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട്) |
വില്ലേജുകള്‍ | : 157 |
നഗരസഭകള്‍ | : 7 (ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പാലക്കാട്, ചിറ്റൂര്‍, പട്ടാമ്പി, ചെര്‍പ്പളശ്ശേരി, മണ്ണാര്‍ക്കാട്) |
ബ്ലോക്ക് പഞ്ചായത്തുകള്‍ | : 13 |
ഗ്രാമപഞ്ചായത്തുകള്‍ | : 88 |
ജനസംഖ്യ (2011) | : 2809934 |
പുരുഷന്മാര്‍ | : 1359478 |
സ്ത്രീകള്‍ | : 1450456 |
ജനസാന്ദ്രത | : 627 / ച.കി.മീ. |
സ്ത്രീപുരുഷ അനുപാതം | : 1067 /1000 |
സാക്ഷരത | : 89.31% |
റവന്യൂ ഡിവിഷനുകള്‍ | : പാലക്കാട്, ഒറ്റപ്പാലം |
പ്രധാന നദികള്‍ | : ഭാരതപ്പുഴ, കണ്ണാടി, കല്‍പ്പാത്തി, ചിറ്റൂര്‍ പുഴ, ഭവാനി, ശിരുവാണി, ഗായത്രി, ഇരുപ്പുഴ |