PSC Exam Notes : പത്തനംതിട്ട
1982 നവംബർ മാസം ഒന്നാം തീയതി കേരളത്തിലെ 13-ആമത്തെ ജില്ലയായി പത്തനംതിട്ട ജില്ല രൂപീകൃതമായി. രൂപവത്കരണ സമയത്ത് പത്തനംതിട്ട,അടൂർ റാന്നി, കോന്നി, കോഴഞ്ചേരി എന്നീ സ്ഥലങ്ങൾ കൊല്ലം ജില്ലയിൽ നിന്നും , തിരുവല്ലയും, മല്ലപ്പള്ളിയും ആലപ്പുഴ ജില്ലയിൽ നിന്നും എടുത്താണ് ഈ ജില്ല രൂപവത്കരിച്ചത്. അന്നത്തെ പത്തനംതിട്ട നിയമസഭാസാമാജികൻ കെ.കെ. നായരുടെ പ്രയത്നങ്ങൾ ജില്ലാരൂപികരണത്തിനു വലിയ സംഭാവനകൾ നൽകിട്ടുണ്ട്.
സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ നിന്നു വിജയിച്ച ഇദ്ദേഹത്തിനു ഒരു പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിൽ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ സഹായിക്കുവാനായി. ഇതിനുള്ള പ്രത്യുപകാരം എന്ന പത്തനംതിട്ട ജില്ല എന്ന ചിരകാല ആവശ്യം അദ്ദേഹം കെ.കരുണാകരനോട് ഉന്നയിക്കുകയും അത് സാധ്യമാക്കിയെടുക്കുകയും ചെയ്തു.
1937 – ൽ മഹാത്മാഗാന്ധി തിരുവതാംകൂറിൽ വന്നപ്പോൾ, ഖാദിയെക്കുറിച്ചും ചർക്കയെക്കുറിച്ചുമുള്ള പ്രചാരണത്തിനെക്കുറിച്ച്, അദ്ദേഹത്തിന്റെ അനുയായിയായ ഖാദർ ദാസ്, റ്റി പി ഗോപാലപിള്ളയോടും ചോദിക്കുകയുണ്ടായി. ഇതിൽ നിന്നും പ്രചോദിതനായ ഇദ്ദേഹം 1941-ൽ മഹാത്മാ ഖാദി ആശ്രമം (Mahatma Khadi Ashram) ഇലന്തൂരിൽ സ്ഥാപിക്കുകയുണ്ടായി.
ഖാദി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനു വേണ്ടി ധനശേഖരണാർത്ഥം ഒരു പദ്ധതി ആവിഷ്കരിക്കുകയും ഏക് പൈസാ ഫണ്ട് (ek paise fund), അങ്ങനെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവെരുത്തുകയും ചെയ്തു. ഖാദി മൂവ്മെന്റ് , ആയിരുന്നു തിരുവിതാംകൂറിൽ നടന്ന ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധത്തിന്റെ മാറ്റൊലി. 1921-ൽ നടന്ന ഈ സംഭവം പ്രിൺസ് ഓഫ് വേൽസിൽ സന്ദർശനത്തിന്റെ അനുബന്ദം ആയിരുന്നു.
വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടി, കണ്ണശ കവികളുടെ കര്‍മ്മഭൂമിയായ നിരണം, ശബരിമല തീര്‍ത്ഥാടനകേന്ദ്രം, ആറന്മുള വള്ളംകളി, ചെറുകോല്‍ പുഴ ഹിന്ദുസമ്മേളനം, ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍, ചന്ദനക്കുടം ഉത്സവം നടക്കുന്ന പത്തനംതിട്ട ജുമാമസ്ജിദ്, പ്രസിദ്ധമായ ചരല്‍കുന്ന്, പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട, കൊടുമണ്‍, ചിലന്തിയമ്പലം, കോന്നി ആനവളര്‍ത്തല്‍ കേന്ദ്രം, കക്കി അണക്കെട്ട്, വേലുത്തമ്പി ആത്മഹത്യ ചെയ്ത മണ്ണടി, തീര്‍ഥാടന കേന്ദ്രങ്ങളായ നിലയ്ക്കല്‍, പ്രസിദ്ധമായ നിരണംപള്ളി തുടങ്ങിയവയെല്ലാം പത്തനംതിട്ടയിലാണ്.
- പത്തനംതിട്ട ജില്ലക്ക് കടലുമായി ബന്ധമില്ല.
- ഭാരതത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ ശബരിമല പത്തനംതിട്ട ജില്ലയിലെ റാന്നി താലുക്കിൽ പെരുനാട് പഞ്ചായത്തിലാണ്.
- പമ്പ നദിയും മണിമലയാർ,അച്ഛൻകൊവിലാർ എന്നിവ ജില്ലയെ ജലസമൃദ്മാക്കുന്നു
- ജില്ലയുടെ ഏതാണ്ട് പകുതിയോളം വനപ്രദേശങ്ങളാണ്. 155214 ഹെക്ടർ.
- ചതുരശ്രകിലോമീറ്ററിന് 453 പേർ എന്നതാണ് ജനസാന്ദ്രത.
- ജലത്തിലെ പൂരം എന്നറിയപ്പെടുന്ന ആറന്മുള വള്ളംകളിയും ആറന്മുള കണ്ണാടിയും പ്രസിദ്ധമാണ്.
- 1000 പുരുഷന്മാർക്ക് 1129 സ്ത്രീകൾ എന്നതാണ് ജനസംഖ്യാനുപാതം.
- കേരളത്തിൽ ഏറ്റവും കൂടുതൽ ശുദ്ധവായു ലഭിക്കുന്ന ജില്ല
- ആദ്യ പോളിയോ വിമുക്ത ജില്ല
- ആദ്യമായി ഷുഗർ ഫാക്ടറി വന്ന ജില്ല
- നിരണം കവികളുടെ ജന്മനാട്
- ജനസംഖ്യാ വർധന നിരക്ക് കുറവുള്ള ജില്ല
പത്തനംതിട്ട ഒറ്റനോട്ടത്തില്‍
ഭക്തിയുടെ സമ്മേളനം | പത്തനംതിട്ട |
വിസ്തീര്‍ണത്തില്‍ | : 7-ാം സ്ഥാനം |
ജില്ലാരൂപീകരണം | : 1982 നവംബര്‍ 1 |
ജില്ലാആസ്ഥാനം | : പത്തനംതിട്ട |
വിസ്തീര്‍ണം | : 2,637 |
നിയമസഭാമണ്ഡലങ്ങള്‍ | : 5 (തിരുല്ല, അടൂര്‍ (എസ്.സി.), ആറന്മുള, റാന്നി, കോന്നി |
റവന്യൂ ഡിവിഷനുകള്‍ | : 2 |
താലൂക്കുകള്‍ | : 6 (തിരുവല്ല, മുല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, അടൂര്‍, കോന്നി) |
വില്ലേജുകള്‍ | : 72 |
നഗരസഭകള്‍ | : 4 (തിരുവല്ല, പത്തനംതിട്ട, അടൂര്‍, പന്തളം) |
ബ്ലോക്ക് പഞ്ചായത്തുകള്‍ | : 8 |
ഗ്രാമപഞ്ചായത്തുകള്‍ | : 53 |
ജനസംഖ്യ (2011) | : 1197412 |
പുരുഷന്മാര്‍ | : 561716 |
സ്ത്രീകള്‍ | : 635696 |
സ്ത്രീപുരുഷ അനുപാതം | : 1132/1000 |
സാക്ഷരത | : 96.55 |
നദികള്‍ | : പമ്പ, മണിമല, അച്ചന്‍കോവില |