PSC Study Note – തൃശ്ശൂർ
കേരളത്തിന്റെ ‘സാംസ്കാരിക തലസ്ഥാനം’ എന്നും ‘പൂരങ്ങളുടെ നാട് ‘ എന്നും തൃശ്ശൂർ അറിയപ്പെടുന്നു.“തൃശ്ശിവപേരൂർ” എന്ന പദം ലോപിച്ചാണ് തൃശ്ശൂർ എന്ന വാക്ക് ഉടലെടുത്തത് എന്ന് കരുതപ്പെടുന്നു. കേരളകലാമണ്ഡലം, കേരളസാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, സ്കൂൾ ഓഫ് ഡ്രാമ എന്നിവയുടെ ആസ്ഥാനമാണ് തൃശ്ശൂർ.
ഭാരതത്തിലെ ക്രിസ്ത്യാനികളുടെ കളിത്തൊട്ടിലായ കൊടുങ്ങല്ലൂർ ക്രിസ്തീയ ചരിത്രത്തിൽ നിർണ്ണായകമായ സ്ഥാനം വഹിച്ചിട്ടുണ്ട്. ക്രി.വ. 52 വിശുദ്ധ തോമസ്‌ശ്ലീഹ മാല്യങ്കരയിൽ എത്തുകയും പിന്നീട് ഈ ജില്ലയിലെ മിക്ക സ്ഥലങ്ങളും സന്ദർശിക്കുകയും ചെയ്തു എന്നു കരുതപ്പെടുന്നു . പാലയൂർ തീർത്ഥാടന കേന്ദ്രം, പുത്തൻ പള്ളി എന്നിവ അദ്ദേഹമാണ് നിർമ്മിച്ചത് എന്നു കരുതുന്നു.
ഇന്ത്യയിലെ തന്നെ ആദ്യത്തേതെന്നു കരുതുന്ന മുസ്ലിം പള്ളി-കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി- ഇതേ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. പെരുമ്പടപ്പ് സ്വരൂപത്തിൻ്റെ മൂലത്താവഴിയായ ചാഴൂർ കോവിലകം സ്ഥിതിചെയ്യുന്നത് തൃശ്ശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപഞ്ചായത്തിലാണ്.
ആദി ശങ്കരൻ അദ്വൈത പഠനം നടത്തിയത് ഇവിടെയാണ്. പഠനശേഷം അദ്ദേഹം ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കുകയും പിന്നീട് തിരിച്ചുവരുകയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. പിന്നീട് കുറച്ചുകാലങ്ങൾക്കു ശേഷം അദ്ദേഹം സമാധിയാകുകയും ചെയ്തു.
1750 ക്രി.വ. മുതൽ 1762 വരെ തൃശ്ശൂരും, വടക്കുന്നാഥ ക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. വടക്കേക്കരകോവിലകം (ഇന്നത്തെ ശക്തൻ തമ്പുരാൻ കൊട്ടാരം ) ആയിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രം. അതിനു മുൻപ് സാമൂതിരി കൊച്ചി രാജാവ് അന്ന് താമസിച്ചിരുന്ന വടക്കേക്കരകോവിലകം ഒരു തുള്ളി ചോര പോലും ചിന്താതെ പിടിച്ചത് ഒരു ചരിത്ര സംഭവമാണ്.
ആരും അറിയാതെ സാമൂതിരി പടയാളികളുമായി കോട്ടക്കരികിൽ വന്ന് പാർക്കുകയും രായ്ക്കുരാമാനം കോട്ട ഉപരോധിക്കുകയും രക്ഷയില്ലാതെ കൊച്ചീരാജാവ് മുറിയടച്ചിട്ട് ഇരിപ്പാവുകയുമായിരുന്നു. എന്നാൽ ചില നമ്പൂതിരിമാർ അദ്ദേഹത്തെ അവിടെ നിന്ന് അപായം ഒന്നും കൂടാതെ രക്ഷപ്പെടുത്താൻ സഹായിച്ചു.
ശക്തൻ തമ്പുരാൻ വരുന്നതു വരെ സാമൂതിരി ഭക്തരായ വടക്കുംന്നാഥൻ , പെരുമ്മനം യോഗാതിരിപ്പാടുമാരുടെ കൈകളിലായി തൃശ്ശൂരിന്റെ ഭരണം. ഇക്കാലത്താണ് ടിപ്പു സുൽത്താൻ കേരളത്തിലെത്തുന്നത്. 1789 തൃശ്ശൂരിനെ സംബന്ധിച്ച് ഭയാനകമായ് വർഷമായിരുന്നു. നിരവധി കെട്ടിടങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഈ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു.
അതിനു ശേഷമാണ് ശക്തൻ തമ്പുരാൻ ഭരണം ഏറ്റെടുക്കുന്നത്. ശക്തൻ തമ്പുരാൻ കൊട്ടാരമായിരുന്നു കൊച്ചി മഹാരാജാവായ ശക്തൻ തമ്പുരാന്റെ വസതി. 1979-ൽ കേരളത്തിന്റെ സാംസ്കാരിക സ്ഥലസ്ഥാനമായ തൃശ്ശൂരിന്റെ പേരിനും പ്രശസ്തിക്കും കാരണം ശക്തൻ തമ്പുരാൻ എന്ന രാജ രാമവർമ്മയാണ്. ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് ഉണ്ടായ നാശനഷ്ടങ്ങൾ പുന:രുദ്ധാരണം ചെയ്യ്ത് തൃശ്ശൂരിനെ പുതിയ രൂപത്തിലേക്കാക്കിയത് ശക്തൻ തമ്പുരാനാണ്.
തൃശ്ശൂർ പൂരം
കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരം . കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്.
Thrissur – Interesting Facts
■ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
■ “പൂരങ്ങളുടെ നാട്’
■ കേരളത്തിലെ ജനസംഖ്യകുറഞ്ഞ കോര്‍പ്പറേഷന്‍.
■ കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല.
■ പ്രാചീനകാലത്ത് വൃഷഭാദ്രിപുരം എന്നറിയപ്പെട്ടു.
■ കേരളത്തിലെ ഏക മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്നു.
■ തുകല്‍ ഉത്പന്ന നിര്‍മാണത്തില്‍ ഒന്നാംസ്ഥാനത്തുള്ള ജില്ല.
■ വള്ളത്തോൾ നാരായണമേനോന്‍ 1930-ല്‍ സ്ഥാപിച്ച കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് ചെറുതുരുത്തിയിലാണ്.
■ കൈതച്ചക്ക ഗവേഷണകേന്ദ്രം വെള്ളാനിക്കരയിലും വാഴ ഗവേഷണകേന്ദ്രം കണ്ണാറയിലുമാണ്.
■ തൃശ്ശൂര്‍ നഗരത്തിന്റെ ശില്പിയായി അറിയപ്പെടുന്നത് – ശക്തന്‍ തമ്പുരാന്‍.
■ തൃശ്ശൂര്‍ പൂരത്തിന് തുടക്കമിട്ട ഭരണാധികാരിയാണ് ശക്തന്‍ തമ്പുരാന്‍.
■ രാമായണത്തില്‍ ‘മുരിചിപത്തനം’ എന്നും സംഘകാലകൃതികളില്‍ ‘മുചിര’, ‘മുരിചിനഗരം’ എന്നിങ്ങനെയും പരാമര്‍ശിച്ചത് കൊടുങ്ങല്ലൂരിനെയാണ്.
■ AD 1341 -ലാണ് കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ പ്രാധാന്യം നഷ്ടപ്പെടാന്‍ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം.
■ പടിഞ്ഞാറ്റേടത്തു സ്വരൂപം എന്നറിയപ്പെട്ടത് കൊടുങ്ങല്ലൂര്‍ രാജവംശമാണ്.
■ കുലശേഖരരാജാക്കന്മാരുടെ തലസ്ഥാനമറയിരുന്നു മഹോദയപുരം
■ കൊടുങ്ങല്ലൂരിനടുത്ത മാല്യങ്കരയിലാണ് ക്രിസ്തുശിഷ്യനായ സെന്‍റ് തോമസ് വന്നിറങ്ങിയത് എന്ന് വിശ്വസിക്കപ്പെടുന്നു.
■ ഇന്ത്യയിലെ ആദ്യത്തെ ജൂതപള്ളിയും കൊടുങ്ങല്ലൂരാണ്.
■ ഡച്ചുകാര്‍ പണികഴിപ്പിച്ച ജില്ലയിലെ പ്രധാന കോട്ടയാണ് ചേറ്റുവാ കോട്ട.
■ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചതെന്ന് കരുതപ്പെടുന്നത് അശ്മകം (കൊടുങ്ങല്ലൂര്‍).
■ കുലശേഖരകാലത്തെ വാനനിരിക്ഷണാലയം പ്രവര്‍ത്തിച്ചിരുന്നത് മഹോദയപുരത്താണ്.
■ മുസിരിസ്, അശ്മകം എന്നിങ്ങനെ അറിയപ്പെട്ടത് കൊടുങ്ങല്ലൂര്‍.
■ പീച്ചി അണക്കെട്ടിന് മുന്‍കൈയെടുത്ത കൊച്ചി പ്രധാനമന്ത്രിയായിരുന്നു ഇക്കണ്ടവാര്യര്‍.
■ കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം.
■ അതിരപ്പിള്ളി-വാഴച്ചാല്‍ വെള്ളച്ചാട്ടം ചാലക്കുടിപ്പുഴയിലാണ്.
■ പീച്ചി-വാഴാനി അണക്കെട്ടുകൾ നിര്‍മിച്ചിരിക്കുന്നത് കേച്ചേരി പുഴയിലാണ്.
■ ജില്ലയിലെ പ്രശസ്തമായ വന്യ ജീവിസങ്കേതങ്ങളാണ് പീച്ചി-വാഴാനി, ചിമ്മിണി.
■ കരുവന്നൂര്‍ പുഴയുടെ പതനസ്ഥാനമാണ് ചേറ്റുവാകായല്‍.
■ കായലിലോ കടലിലോ മറ്റു നദികളിലോ ചെന്നു ചേരാത്ത ഏക പുഴയാണ് പുഴയ്ക്കല്‍ പുഴ (തൃശ്ശൂര്‍ ജില്ലയിലെ കോൾനിലങ്ങളില്‍ ചെന്നുചേരുന്നു).
■ കേരളത്തിലെ ആദ്യത്തെ ഡയമണ്ട് ഫാക്ടറി സ്ഥാപിതമായത് പോണോര്‍.
■ കേരളത്തിലെ ആദ്യ തടിമില്‍ 1906-ല്‍ പ്രവര്‍ത്തനമാരംഭിച്ചത് തൃശ്ശൂരിലാണ്.
■ കേരളത്തിലെ ആദ്യ വ്യവഹാരവിമുക്ത ഗ്രാമമാണ് വരവൂര്‍.
■ കേരളത്തിലെ ആദ്യ നിയമസാക്ഷരതാ ഗ്രാമം ഒല്ലുക്കരയാണ്.
■ ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍പള്ളി കൊടുങ്ങല്ലുരിലാണ് പണിതത്.
■ കൊടുങ്ങല്ലൂരിലെ ചേരമന്‍ ജുമാമസ്‌ജിദ് ആണ് ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി.
■ കേരളത്തില്‍ വൈദ്യുതിവിതരണം നടത്തുന്ന കെ.എസ്.ഇ.ബി.ക്കു പുറമെയുള്ള സ്ഥാപനങ്ങളാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, ടാറ്റാ ടീ ലിമിറ്റഡ് (മൂന്നാര്‍).
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യസമ്പത്തുള്ള നദിയാണ് ചാലക്കുടിപ്പുഴ.
■ കേരളത്തിലെ ‘നാളന്ദ/തക്ഷശില’ എന്നറിയപ്പെടുന്നത് തൃക്കണാമതിലകം.
■ കേരളത്തിലെ പ്രശസ്തമായ ഋഗ്വേദപരീക്ഷ അറിയപ്പെടുന്നത് കടവല്ലൂര്‍ അന്യോന്യം.
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആനകൾ അണിനിരക്കുന്ന പൂരം എന്ന് ഖ്യാതിനേടിയത് ആറാട്ടുപുഴ പുരം.
■ പഞ്ചാരിമേളത്തിന്‍െറ ജന്മനാട് എന്നറിയപ്പെടുന്നത് പെരുവനം.
■ ദക്ഷിണ കൈലാസം എന്നറിയപ്പെടുന്നത് തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രം.
■ ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത് ഗുരുവായൂര്‍ ക്ഷേത്രമാണ്.
■ ആലവട്ടത്തിന് പ്രശസ്തമായ സ്ഥലമാണ് കണിമംഗലം.
■ തിരുവില്യാമലയിലാണ് പ്രശസ്തമായ പുനര്‍ജനി നൂഴല്‍ ചടങ്ങ്.
■ ചേരന്‍ ചെങ്കുട്ടുവന്‍ നിര്‍മിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കണ്ണകിപ്രതിഷ്ഠയുള്ള ക്ഷേത്രമാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രം
തൃശ്ശൂര്‍ ഒറ്റനോട്ടത്തില്‍
കേരളത്തിന്റെ സാംസ്കാരികഭൂമി | തൃശ്ശൂര്‍ |
വിസ്തീര്‍ണത്തില്‍ | : 5-ാം സ്ഥാനം |
ജില്ലാരൂപീകരണം | : 1949 ജൂലൈ 1 |
വിസ്തീര്‍ണം | : 3032 ച.കി.മീ. |
നിയമസഭാമണ്ഡലങ്ങള്‍ | : 14 (ഒല്ലൂര്‍, ഗുരുവായൂര്‍, ചാലക്കുടി, നാട്ടിക (എസ്.സി.), കുന്നംകുളം, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, മണലൂര്‍, കൊടുങ്ങല്ലൂര്‍, ചേലക്കര (എസ്.സി.), പുതുക്കാട്, കയ്പമംഗലം, തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍) |
റവന്യൂ ഡിവിഷനുകള്‍ | : 1 |
താലൂക്കുകള്‍ | : 6 (തൃശ്ശൂര്‍, മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂര്‍, തലപ്പിള്ളി, ചാലക്കുടി) |
വില്ലേജുകള്‍ | : 255 |
കോര്‍പ്പറേഷന്‍ | : 1 (തൃശ്ശൂര്‍) |
നഗരസഭകള്‍ | : 7 (കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, വടക്കാഞ്ചേരി) |
ബ്ലോക്ക് പഞ്ചായത്തുകള്‍ | : 16 |
ഗ്രാമപഞ്ചായത്തുകള്‍ | : 86 |
ജനസംഖ്യ (2011) | : 3121200 |
പുരുഷന്മാര്‍ | : 1480763 |
സ്ത്രീകള്‍ | : 1640437 |
ജനസാന്ദ്രത | : 1029/ച.കി.മീ. |
സ്ത്രീപുരുഷ അനുപാതം | : 1108/1000 |
സാക്ഷരത | : 95.08 % |
പ്രധാന നദികള്‍ | : കച്ചേരി, കരുവന്നൂര്‍, ചാലക്കുടി |