1. ദളിതരുടെ ഉന്നമനത്തിനായി “അടിലഹള പ്രക്ഷോഭം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ് ?
    a) പൊയ്കയിൽ യോഹന്നാൻ
    b) വാടപ്പുറം പി.കെ ബാവ
    c) അയ്യൻകാളി
    d) എ കെ.ജി
    Correct Answer: Option A, പൊയ്കയിൽ യോഹന്നാൻ
    Explanation
    Poykayil Yohannan (17 February 1879, in Eraviperoor – 1939), known as Poykayil Appachan or Poykayil Kumara Guru Devan, was a dalit activist, poet and the founder of the socio-religious movement Prathyaksha Raksha Daiva Sabha (“God’s Society of Obvious Salvation”) In 1909, Yohannan left Christianity and started his own religious protest movement named Prathyaksha Raksha Daiva Sabha. He was known as Poikayil Appachan or Kumara Gurudevan afterwards.Johannan advocated spiritual liberation, and sought to empower and consolidate the Dalits, promoting a creed in which the “dalit castes” would be free of discrimination. He was the first person to start an English medium school for the dalit community.
    Source: wikipedia
  2. കേരളത്തിലാദ്യമായി ATM സ്ഥാപിച്ച ബാങ്ക് ?
    a) ബ്രിട്ടിഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്
    b) സൗത്ത് ഇന്ത്യൻ ബാങ്ക്
    c) HSBC
    d) നെടുങ്ങാടി ബാങ്ക്
    Correct Answer: Option A, ബ്രിട്ടിഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്
    Explanation
    The ATM was set up in December 1993 by the British Bank of the Middle-East (now HSBC) at Vellayambalam in Thiruvananthapuram.With customers shifting to online banking,branch has become redundant with lesser transactions.Even as the currency crisis has been forcing people queue up before ATM is silently downing its shutters down
    The banks branch at Vellayambalam wound up its operations on wednesday.Several of its 36 employees had quit earlier,and the remaining two were transferred of its branch in Kochi
    Source:Webindia
  3. INC അധ്യക്ഷനായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
    a) നെഹ്റു
    b) രാഹുൽ ഗാന്ധി
    c) സുഭാഷ് ചന്ദ്രബോസ്
    d) മൗലാന അബ്ദുൾ കലാം ആസാദ്
    Correct Answer: Option D, മൗലാന അബ്ദുൾ കലാം ആസാദ്
    Explanation
    ഇന്ത്യൻ ദേശീയ നേതാവും പ്രമുഖ എഴുത്തുകാരനുമായ അബ്ദുൽ കലാം ആസാദ് അറേബിയയിലെ മക്കയിലാണ് ജനിച്ചത്. അൽ-ഹിലാൽ എന്ന പേരിൽ ഒരു ഉറുദു വാരിക 1912-ൽ ആരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ആസാദ്. ഇന്ത്യ വിൻസ് ദ ഫ്രീഡം എന്ന ആത്മകഥയും, ഇസ്ലാമിക ദർശനങ്ങളേയും സാഹിത്യത്തേയും കുറിച്ചുള്ള ഏതാനും ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളാണ്.
    ആരുടെ ആത്മകഥയാണ്‌ ഹുമയൂണ്‍ കബീര്‍ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ – അബുൾ കലാം ആസാദ്
    സിംല കോണ്‍ഫറന്‍സ്‌ നടന്നപ്പോള്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്നത്‌ – മൗലാനാ അബ്ദുൽ കലാം ആസാദ്
    സെക്കന്ററി എഡ്യൂക്കേഷൻ കമ്മീഷനെ നിയമിച്ച വിദ്യാഭ്യാസ മന്ത്രി – മൗലാന അബ്ദുൽ കലാം ആസാദ്
    ആരുടെ ജന്മദിനമാണ്‌ ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസ ദിനമായി (നവംബര്‍ 11) ആചരിക്കുന്നത്‌ – അബുൾ കലാം ആസാദ്
    സ്വാതന്ത്ര്യത്തിനുമുമ്പ്‌ ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ്‌ അധ്യക്ഷപദം വഹിച്ച നേതാവ്‌ – മൗലാന അബ്ദുൽ കലാം ആസാദ്
    1923 സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനത്തില്‍, മുപ്പത്തഞ്ചാം വയസ്സില്‍ അധ്യക്ഷത വഹിച്ച നേതാവ്‌ – മൗലാന ആസാദ്
    കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷന്‍ – അബുൾ കലാം ആസാദ്
    അല്‍-ബലാഗ എന്ന പേരില്‍ പത്രം ആരംഭിച്ച സ്വാതന്ത്ര്യ സമരസേനാനി – മൗലാന അബ്ദുൽ കലാം ആസാദ്
    Source:PSC Website
  4. ഏത് രാജ്യത്തിന്റെ കറൻസിയിലാണ് ഹിന്ദു ദേവനായ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്?
    a) ഇൻഡോനേഷ്യ
    b) നേപ്പാൾ
    c) മ്യാൻമർ
    d) ശ്രീലങ്ക
    Correct Answer: Option A, ഇൻഡോനേഷ്യ
    Explanation
    ഇന്തോനേഷ്യയാണ് കറൻസി നോട്ടിൽ ഗണപതിയെ അച്ചടിച്ച ഏക രാജ്യം. ഇവിടുത്തെ 20,000 രൂപിയ നോട്ടിലാണ് ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്. പ്രശസ്ത ഇന്തോനേഷ്യൻ സ്വാതന്ത്ര്യ പ്രവർത്തകനായ കി ഹജർ ദേവന്താരയുടെ ചിത്രത്തിന് സമീപമായാണ് കറൻസി നോട്ടിൽ ഗണപതിയെ ആലേഖനം ചെയ്തിട്ടുള്ളത്. അതേസമയം മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള ഇന്തോനേഷ്യയാണ് ഗണപതിയെ കറൻസി നോട്ടിൽ അച്ചടിച്ച ഒരേയൊരു രാജ്യം എന്നത് വളരെ ശ്രദ്ധേയമാണ്.
    Source:Times of India
  5. 2022 ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ ആശാ പരേഖിന്റെ ആത്മകഥ ?
    a) Bird of time
    b) The Hit Girl
    c) Playing to win
    d) price of life
    Correct Answer: Option B ,The Hit Girl
    Explanation
    Asha Parekh (born 2 October 1942) is a retired Indian actress, film director, and producer who appeared in many commercially successful films throughout her career. She was the highest paid actress of her time and was one of the most successful actresses of the 1960s and 1970s. She is considered one of the most influential actresses of all time in Hindi cinema. In 1992, she was honoured with the Padma Shri by the Government of India for her contribution to the field of cinema and also honoured with the Dadasaheb Phalke Award for 2020. Veteran actor Asha Parekh was honoured in the 68th National Film Awards for the year 2020 in a function held in New Delhi, on 30 September 2022. She worked in more than 95 films and was the chairperson of the Central Board of Film Certification from 1998-2001 She is also a recipient of the Padma Shri, awarded to her by the Government of India in 1992 for services to cinema.
    Source: Wikipedia
  6. ഇന്ത്യൻ കോഫീഹൌസിന്റെ സ്ഥാപകൻ ?
    a) എം വി രാഘവൻ
    b) ഇ കെ നായനാർ
    c) എ കെ ഗോപാലൻ
    d) സി അച്യുതമേനോൻ
    Correct Answer: Option C, എ കെ ഗോപാലൻ
    Explanation
    ഇന്ത്യയിലെ കോഫീ ഹൗസുകളുടെ ചരിത്രം കൽകട്ടയിൽ നിന്നും തുടങ്ങുന്നു. 1780 ൽ കൊൽക്കത്തയിൽ ആദ്യത്തെ കോഫീ ഹൗസിനു തുടക്കമായി. രണ്ടാമത്തേത് 1892 ൽ മദിരാശിയിലും മൂന്നാമത്തേത് 1909 ൽ ബാംഗ്ലൂരിലും ആണ് സ്ഥാപിതമായത്. 1940 ൽ കാപ്പി വ്യവസായത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുക എന്ന ഉദ്ദേശത്തോടെ ഇന്ത്യാ കോഫി മാർക്കറ്റ് എക്സ്പാൻഷൻ ബോർഡ് രൂപവത്കരിക്കപ്പെട്ടു. ഈ സംവിധാനം 1942 ൽ കോഫി ബോർഡ് ആയതോടെ കോഫീ ഹൗസുകൾ തുടങ്ങി. സ്വാതന്ത്ര്യം കിട്ടിയതോടെ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ബോർഡിൽ പ്രാതിനിധ്യം കിട്ടിത്തുടങ്ങി. ആ ദശകത്തിൽ ഏതാണ്ടെല്ലാ പ്രധാന പട്ടണങ്ങളിലും കോഫി ഹൗസുകൾ നിലവിൽ‍ വന്നു. എന്നാൽ 1957 ൽ കോഫി ബോർഡ് കോഫി ഹൗസുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു. അന്നു ആകെയുണ്ടായിരുന്ന 43 കോഫി ഹൗസുകളിൽ ജോലിചെയ്തിരുന്ന ആയിരത്തോളം തൊഴിലാളികളെ 1958 ൽ പിരിച്ചു വിട്ടു. ഇതിനെ എതിർത്ത എ കെ ഗോപാലൻ(എ.കെ.ജി) മിക്ക സംസ്ഥാനങ്ങളിലും ഇന്ത്യൻ കോഫിബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ രൂപവത്കരിച്ചു. ആദ്യ സംഘം ബാംഗ്ലൂരിൽ നിലവിൽ വന്നു. 958 ൽ തൃശൂരിൽ കേരളത്തിലെ ആദ്യ കോഫീ ഹൗസ്‌ നിലവിൽ വന്നു.
    കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന എ കെ ഗോപാലൻ 1958-ൽ തൃശൂരിൽ രൂപം നൽകിയ ഇന്ത്യൻ കോഫീ വർക്കേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ഫെഡറേഷൻ എന്ന തൊഴിലാളി സഹകരണ സംഘമാണ്‌ ഇന്ത്യൻ കോഫീ ഹൗസ്‌ ശൃംഖല നടത്തുന്നത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അൻപതിലേറെ ഇന്ത്യൻ കോഫീ ഹൗസുകളുണ്ട്‌
    Source: wikipedia
  7. അന്താരാഷ്ട്ര ശാസ്ത്രദിനം ?
    a) നവംബർ 6
    b) നവംബർ 10
    c) നവംബർ 16
    d) നവംബർ 20
    Correct Answer: Option B, നവംബർ 10
    Explanation
    ശാസ്ത്രത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച് ഓർമ്മിപ്പിക്കാൻ ഒരു ദിനം. നവംബർ 10 ന് ലോക ശാസ്ത്രദിനം ആചരിക്കുന്നു. ശാസ്ത്രവും സമൂഹവും തമ്മിലിള്ള അകല്‍ച്ച ഇല്ലാതാക്കുകയാണ് ഈ ദിനാചരണത്തിന്റെ മറ്റൊരു ലക്ഷ്യം.
    2001 ൽ ആണ് ശാസ്ത്രദിനം ആചരിക്കാൻ യുനെസ്‌കോ തീരുമാനിച്ചത്. സമാധാനം നിലനിര്‍ത്താനും വികസനം നേടിയെടുക്കാനും ശാസ്ത്രത്തെ എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന് ഓര്‍മ്മിപ്പിക്കുന്നതിനു വേണ്ടിയാണ് യുനെസ്കോ ഈ ദിനം ശാസ്ത്രദിനമായി ആചരിക്കുന്നത്.
    സമാധാനപൂര്‍ണ്ണവും ഐശ്വര്യപൂര്‍ണ്ണവും സമത്വപൂര്‍ണ്ണവുമായ ഒരു ലോകം കെട്ടിപ്പടുക്കാനും അന്തര്‍ദേശീയ സഹകരണവും ഒന്നിച്ചുള്ള കര്‍മ്മപദ്ധതികളും നടപ്പാക്കാനുമായി ശാസ്ത്രത്തെ ഉപയോഗപ്പെടുത്താന്‍ യുനെസ്കോ ഈ ദിനത്തിൽ എല്ലാവരെയും ആഹ്വനം ചെയ്യുന്നു.
    ഇന്ത്യയിൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു. 1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായാണ് ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആചരിക്കുന്നത്.
    Source: wikipedia
  8. ഈയിടെ അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ ആത്മകഥ ?
    a) നോ സ്പിൻ
    b) ഗെയിം ചേയ്ഞ്ചർ
    c) ട്രൂ കളേഴ്സ്
    d) ടേൺ ലൈഫ്
    Correct Answer: Option A, നോ സ്പിൻ
    Explanation
    ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരൻ ആണ്‌ ഷെയ്ൻ കെയ്ത്ത് വോൺ(ജനനം: സെപ്റ്റംബർ 13 1969.മരണം: മാർച്ച് 4 2022) 1992-ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോൺ ടെസ്റ്റ് ക്രിക്കറ്റിൽ ആകെ 708 വിക്കറ്റുകൾ നേടി. 2007 ഡിസംബർ 3-ന്‌ ശ്രീലങ്കൻ ബൗളറായ മുത്തയ്യ മുരളീധരൻ ഈ റെക്കോർഡ് തകർക്കുന്നതു വരെ ഇത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ലോക റെക്കോർഡായിരുന്നു. വോൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ ,ടെസ്റ്റിലും,എകദിനത്തിലും കൂടി, ആകെ 1000-ൽ അധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്. മുത്തയ്യ മുരളിധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററായിരുന്നു വോൺ.
    ഷെയ്ൻ വോണിന്റെ ആത്മകഥയാണ് നോ സ്പിൻ.
    ഷെയ്ൻ വോണിന്റെ അസാധാരണമായ ക്രിക്കറ്റ് ജീവിതത്തെയും പിച്ചിന് പുറത്തുള്ള ജീവിതത്തെയും കുറിച്ചുള്ള അവസാന വാക്കാണ് നോ സ്പിൻ .
    2006 ൽ 700 ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തിയ ആദ്യ ബൗളർ ആയി
    Source: wikipedia
  9. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേപ്പിച്ചത് ?
    a) വിവേകാനന്ദൻ
    b) ജി ശങ്കരക്കുറുപ്പ്
    c) ചങ്ങമ്പുഴ
    d) അയ്യങ്കാളി
    Correct Answer: Option B, ജി ശങ്കരക്കുറുപ്പ്
    Explanation
    ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിവര്യനും കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീനാരായണഗുരു (1856-1928). ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതും അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു.[ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു.
    മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം.
    മലയാളത്തിലെ ഒരു കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആദ്യ മലയാള സാഹിത്യകാരനാണ് ശങ്കരക്കുറുപ്പ്.
    1901 ജനനം
    1961 കേരള സാഹിത്യ അക്കാദമി പുരസ്കാരം
    1963 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
    1965 ജ്ഞാനപീഠം
    1978 മരണം
    Source: wikipedia
  10. “പോവർട്ടി ആൻറ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ” എന്ന പുസ്തകം രചിച്ചത് ?
    a) ദാദാഭായ് നവ്‌റോജി
    b) രമേശ് ചന്ദ്രദത്ത്
    c) ഗോപാല കൃഷ്ണ ഗോഖലേ
    d) മഹാത്മാഗാന്ധി
    Correct Answer: Option A, ദാദാഭായ് നവ്‌റോജി
    Explanation
    എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയാണ്‌ ദാദാഭായ് നവറോജി (സെപ്റ്റംബർ 4 1825 – ജൂൺ 30 1917)[ ഇദ്ദേഹം “ഇന്ത്യയുടെ വന്ദ്യവയോധികൻ” എന്നറിയപ്പെടുന്നു. വസ്ത്രവ്യാപാരി, വിദ്യാഭ്യാസ വിചക്ഷണൻ, ബുദ്ധിജീവി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം പാർസി വംശജനായിരുന്നു.
    ഇന്ത്യയിലെ സമ്പത്ത് ബ്രിട്ടൺ ചോർത്തിയെടുക്കുന്നതിനെക്കുറിച്ച് വിവരിച്ചുകൊണ്ട് പോവെർട്ടി ആന്റ് അൺ-ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ (Poverty and Un-British Rule in India) എന്ന പുസ്തകമെഴുതുകയുണ്ടായി. 1892 മുതൽ 1895 വരെ ബ്രിട്ടീഷ് പാർലമെന്റിൽ എം. പി. ആയിരുന്നു, ബ്രിട്ടീഷ് പാർലമെന്റിലേക്ക് മൽസരിച്ച് ജയിച്ച ആദ്യത്തെ ഏഷ്യക്കാരനായിരുന്നു അദ്ദേഹം.
    Source: wikipedia

തെറ്റുകൾ കണ്ടെത്തിയാൽ ദയവായി കമന്റ് ചെയ്യുമല്ലോ !! അതുപോലെ ഈ പോർട്ടലിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ എഴുതുമല്ലോ!. നിങ്ങളുടെ പഠനത്തിന് എല്ലാവിധ ആശംസകൾ !!

Loading