1. സ്വർഗ്ഗത്തിന്റെ സമ്മാനം എന്ന് ‘പണ്ഡിതന്മാർ വിളിക്കുന്ന ഗണിതശാസ്ത്രജ്ഞൻ?
    a) പെല്ലോസ് പെല്ലി സാറ്റി
    b) കാൻറർ
    c) റോബർട്ട് റിക്കാർഡ്
    d) ശ്രീനിവാസ രാമാനുജൻ
    Correct Answer: Option D, ശ്രീനിവാസ രാമാനുജൻ
    Explanation
    ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ആളാണ് ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ എന്ന ശ്രീനിവാസ രാമാനുജൻ (തമിഴ്: ஸ்ரீனிவாஸ ராமானுஜன் ஐயங்கார்) (1887 ഡിസംബർ 22 – 1920 ഏപ്രിൽ 26). ശുദ്ധഗണിതത്തിൽ കാര്യമായ വിദഗ്‌ധ ശിക്ഷണം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്നത്തിലൂടെ ഗണിത വിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടർച്ചാഭിന്നകങ്ങൾ തുടങ്ങിയ ഗണിതശാസ്ത്രമേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി. രാമാനുജന്റെ ഗുരുവായിരുന്ന ഇംഗ്ലീഷ് ഗണിതജ്ഞൻ ജി.എച്ച്. ഹാർഡിയുടെ അഭിപ്രായത്തിൽ ഗോസ്, ഓയിലർ, കോച്ചി, ന്യൂട്ടൺ, ആർക്കിമിഡീസ് തുടങ്ങിയ വിശ്രുതഗണിതജ്ഞരുടെ നിരയിലുൾപ്പെടുത്താവുന്ന പ്രതിഭയായിരുന്നു അദ്ദേഹം. രാമാനുജന്റെ 125-ആം ജന്മവാർഷികത്തിന്റെ ഓർമ്മയ്ക്കായി 2012 ദേശീയ ഗണിതശാസ്ത്ര വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു
    Source: wikipedia
  2. മലയാളത്തിലെ ആദ്യത്തെ നിശബ്ദ സിനിമ?
    a) ബാലൻ
    b) വിഗതകുമാരൻ
    c) നിർമല
    d) ജീവിത നൗക
    Correct Answer: Option B, വിഗതകുമാരൻ
    Explanation
    ആദ്യത്തെ മലയാളചലച്ചിത്രം ആണ്വിഗതകുമാരൻ (ഇംഗ്ലീഷ്:Vigathakumaran). 1928 നവംബർ 7-നാണ് ഈ ചിത്രം പുറത്തിറങ്ങിയത്.ഇതൊരു നിശ്ശബ്ദചിത്രം ആയിരുന്നു. രചന, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചതും ചിത്രത്തിലെ നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ദാനിയേൽ ആണ്. പി.കെ. റോസി ഇതിലെ നായികാകഥാപാത്രത്തെ അവതരിപ്പിച്ചു.
    Source:wikipedia
  3. കേരളത്തിലെ ഏറ്റവും വലിയ ചുരം?
    a) താമരശ്ശേരി ചുരം
    b) പാലക്കാട് ചുരം
    c) പാൽച്ചുരം
    d) ആരുവാമൊഴി ചുരം
    Correct Answer: Option B, പാലക്കാട് ചുരം
    Explanation
    കേരളത്തിലെ പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്ത് കേരളത്തിന്റെ കിഴക്കൻ അതിർത്തിയിൽ, പശ്ചിമഘട്ടത്തിൽ ഉള്ള വിടവാണ് പാലക്കാട് ചുരം അഥവാ പാലക്കാട് വിടവ് (Palakkad Gap). ഈ ചുരത്തിലൂടെയാണ് കേരളത്തെയും തമിഴനാടിനേയും ബന്ധിചുകൊണ്ടുള്ള ഒരു പ്രധാന ദേശീയപാതയും ( ദേശീയപാത 47 ) ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ ഒരു തീവണ്ടി പാതയും (ചെന്നൈ – ഷൊർണൂർ) കടന്നുപോകുന്നത്.
    Source:PSC Wikipedia
  4. വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത?
    a) സോണിയ ഗാന്ധി
    b) മദർതെരേസ
    c) പ്രതിഭ പാട്ടീല്‍
    d) സുഷ്മ സ്വരാജ്
    Correct Answer: Option B, മദർതെരേസ
    Explanation
    അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ക്രൈസ്തവ സന്യാസിനിയായിരുന്നു[6] മദർ തെരേസ (യഥാർത്ഥ പേര്: Anjezë Gonxhe Bojaxhiu അന്യേസ (ആഗ്നസ്) ഗോൻജെ ബോയാജ്യൂ, ഓഗസ്റ്റ് 26, 1910 – സെപ്റ്റംബർ 5, 1997) മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകപ്പെട്ടു. 2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.
    Source:Wikipedia
  5. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?
    a) സിന്ധു
    b) കാവേരി
    c) ഗംഗ
    d) യമുന
    Correct Answer: Option D, ഹീലിയം
    Explanation
    രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്തായിട്ടാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ശവസംസ്കാരം നടത്തിയിട്ടുള്ള സ്മാരകമാണ് രാജ്‌ഘട്ട് എന്നറിയപ്പെടുന്നത്. അദ്ദേഹത്തെ ഇവിടെ സംസ്കരിച്ചത് 31 ജനുവരി 1948 ലാണ്. ഇത് തുറന്ന ഒരു സ്ഥലമാണ്. അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് മനോഹരമായ മാർബിൾ കൊണ്ട് നിർമ്മിച്ച ഒരു സ്മാരകം സ്ഥിതി ചെയ്യുന്നു. ഇതിന്റെ അറ്റത്ത് ഒരു വിളക്ക് കെടാ‍തെ കത്തിച്ചു വച്ചിരിക്കുന്നു.
    Source: Wikipedia
  6. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി?
    a) സി. അച്യുതമേനോൻ
    b) ശ്രീ. പനമ്പള്ളി ഗോവിന്ദ മേനോൻ
    c) ശ്രീ. എ.ജെ.ജോണ്‍
    d) ആർ. ശങ്കർ
    Correct Answer: Option A, സി. അച്യുതമേനോൻ
    Explanation
    തൃശ്ശൂർ കോടതിയിൽ അല്പകാലം അഭിഭാഷകനായി ജോലിചെയ്തതിനുശേഷം അദ്ദേഹം കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കൊച്ചിൻ കോൺഗ്രസ്സിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. ജില്ലാ സെക്രട്ടറിയും, പ്രസിഡന്റുമായും സേവനമനുഷ്ഠിച്ചിരുന്നു. 1937-ൽ തൃശൂരിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറി ഇദ്ദേഹമായിരുന്നു. 1940 ൽ കർഷകരെ സംഘടിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു. ഇക്കാലയളവിലാണ് വി.ആർ.കൃഷ്ണനെഴുത്തച്ഛനുമായി ചേർന്നു പ്രവർത്തിക്കുന്നത്. [3] അയിത്തത്തിനെതിരേയും, ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടും തിരുവില്വാമലയിൽ നിന്നും തലസ്ഥാനമായ എറണാകുളത്തേക്ക് ഒരു ജാഥ നയിക്കുകയുണ്ടായി. കൊച്ചിയിൽ നടന്ന വൈദ്യുതപ്രക്ഷോഭത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നു
    Source: wikipedia
  7. ത്രിപിടകങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    a) സിഖ് മതം
    b) ജൈനമതം
    c) ഡിങ്കമതം
    d) ബുദ്ധമതം
    Correct Answer: Option D,ബുദ്ധമതം
    Explanation
    ലോകത്താകമാനം 23 മുതൽ 50 കോടി വരെ അനുയായികളുള്ള ഒരു മതവും ചിന്താധാരയുമാണ്‌ ബുദ്ധമതം. ബുദ്ധമതാനുയായികളിൽ ഭൂരിഭാഗവും ഏഷ്യയിലാണ്‌ വസിക്കുന്നത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളിലും ഈ മതത്തിന്റെ സ്വാധീനം വർദ്ധിച്ചുവരുന്നുണ്ട്. അശോകചക്രവർത്തിയുടെ കാലത്ത് ബുദ്ധമതത്തിന് വൻ പ്രചാരം സിദ്ധിച്ചിരുന്നു. അതിരുകടന്ന ഭോഗാസക്തിക്കും ആത്മപീഡനമുറകളായ സന്യാസത്തിനും ഇടക്കുള്ള മദ്ധ്യമപദ്ധതിയാണ്‌ ബുദ്ധമതത്തിലുള്ളത്. ഇതാണ്‌ ബുദ്ധന്റെ ഉപദേശം.
    Source: wikipedia
  8. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?
    a) അയ്യവഴി
    b) ജൈനമതം
    c) ആനന്ദ മതം
    d) ഹൈന്ദവം
    Correct Answer: Option C, ആനന്ദ മതം
    Explanation
    ആനന്ദാദർശത്തിന്റെ പ്രണേതാവ് ബ്രഹ്മാനന്ദ ശിവയോഗികളാണ് (1852- 1929). രാജയോഗോദ്ധാരകനും സാമൂഹികവിപ്ളവകാരിയുമായാണ് സ്വാമി അറിയപ്പെടുന്നത്. 1852 ആഗ. 26-നു (ചിങ്ങമാസത്തിലെ ഉത്രാടം നാളിൽ) പാലക്കാട് ജില്ലയിൽപ്പെട്ട കൊല്ലംകോട്ടെ കാരാട്ട് വീട്ടിലാണ് സ്വാമി ജനിച്ചത്. ഗോവിന്ദൻകുട്ടി എന്നായിരുന്നു ആദ്യനാമധേയം. അംശം മേനവൻ, സംസ്കൃതാധ്യാപകൻ തുടങ്ങിയ ജോലികൾ നോക്കിയിരുന്നുവെങ്കിലും കാലക്രമത്തിൽ ആധ്യാത്മികതയിൽ മുഴുകുക നിമിത്തം ഔദ്യോഗികജീവിതത്തിൽനിന്നു വിരമിച്ചൂ.
    Source: wikipedia
  9. “അധിരാജാ”എന്നറിയപ്പെടുന്ന ചേര രാജാവ്?
    a) ആട്ടുകൊട്ട് പാട്ടു ചേരലാതൻ
    b) നെടുംചേരലാതൻ
    c) ആതൻ ആമിനി
    d) കുട്ടുവൻ കണ്ണൻ
    Correct Answer: Option B, നെടുംചേരലാതൻ
    Explanation
    നൂറ്റാണ്ടിൽ ആദ്യകാലത്തോടെ തന്നെ ചേര സാമ്രാജ്യം വിസ്ത്രൃതി പ്രാപിച്ച് തമിഴ്നാട്ട്ന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും കേരളത്തിന്റെ സമുദ്രാതിർത്തി വരെയും ചെന്നെത്തി. ചേരരുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളും സമൂഹങ്ങളും നിലവിൽ വന്നു. ചേരതലസ്ഥാനം ഇന്നത്തെ കരൂർ ആണെന്നു കരുതുന്നു. ടോളമി ഇതിനെ കരവ്ര എന്ന് പരാമർശിച്ചുകാണുന്നു. പേരാർ നദിക്കും പെരിയാർ നദിക്കും ഇടയിലുള്ള എല്ലാ പ്രദേശങ്ങളും കയ്യടക്കിവാണ ചേരർക്ക് രണ്ട് തുറമുഖനഗരങ്ങൾ ഉണ്ടായിരുന്നു. ഒന്ന് തൊണ്ടി (തിണ്ടിസ്) മറ്റൊന്ന് മുസിരി അഥവാ മുചിരി. ഇവ രണ്ടും ഇന്ന് കേരളത്തിന്റെ ഭാഗമാണ്.
    Source: wikipedia
  10. വൈലോപ്പിള്ളിയുടെ ഏത് കവിതാസമാഹാരത്തിലാണ് ‘മാമ്പഴം’ എന്ന കവിതയുള്ളത്?
    a) കന്നിക്കൊയ്ത്ത്
    b) സ്നേഹം
    c) അക്ഷരദീപങ്ങൾ
    d) സുപ്രഭാതം
    Correct Answer: Option A, കന്നിക്കൊയ്ത്ത്
    Explanation
    വൈലോപ്പിള്ളി ശ്രീധരമേനോൻ രചിച്ച പ്രശസ്തമായ ഒരു കവിതയാണ് കന്നിക്കൊയ്ത്ത്. കൊയ്ത്തിനെ ഒരുത്സവമാക്കുന്ന പ്രകൃതിയുടെ പ്രസാദാത്മകതയെ മൃത്യുവിന്റെ ധാഷ്ട്യത്തിന്ന്മുകളിൽ ജീവിതാസക്തിയുടെ വിജയമായി ചിത്രീകരിച്ചിരിക്കുന്നു. ഓരോകൊയ്ത്തും അടുത്തവിത്തിറക്കത്തിനാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ട കൊയ്ത്തിനെ (മരണത്തെ) ഉത്സവമാക്കാൻ കവി ക്ഷണിക്കുന്നു.
    Source: wikipedia
  11. 1935 -ൽ ബർമയിൽ (മ്യാൻമാർ) ജനിച്ച മലയാള സാഹിത്യകാരൻ ആര്?
    a) വാസുദേവൻ
    b) കാർട്ടൂണിസ്റ്റ് യേശുദാസൻ
    c) ടി ജെ എസ് ജോർജ്
    d) യു എ ഖാദർ
    Correct Answer: Option D, യു എ ഖാദർ
    Explanation
    1935 നവംബർ 16 ന്[2] കിഴക്കൻ ബർമ്മയിലെ (മ്യാൻമർ) റംഗൂണിനു സമീപം (ഇന്നത്തെ യാങ്കോൺ) മോൺ സംസ്ഥാനത്ത് കേരളത്തിലെ കൊയിലാണ്ടിയിൽനിന്ന് ബർമയിലേക്ക് കുടിയേറിയ മൊയ്‌തീൻ കുട്ടി ഹാജി, ബർമീസ് വംശജയായ മമോദി ദമ്പതികളുടെ പുത്രനായി ഇരാവതി നദിയോരത്തെ ബില്ലിൻ എന്ന ഗ്രാമത്തിലാണ് യു.എ ഖാദർ ജനിച്ചത്
    Source: wikipedia
  12. കരീന്ദ്രൻ എന്നറിയപ്പെട്ട ആട്ടക്കഥാകാരനും സംസ്കൃത കവിയുമായ വ്യക്തി ആര്?
    a) പി.കെ. നാരായണപിള്ള
    b) കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ
    c) കേശിരാജൻ
    d) ഭാമഹൻ
    Correct Answer: Option B, കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ
    Explanation
    തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുടെ സദസ്സിലെ ഒരു സംസ്കൃതകവിയായിരുന്നു കിളിമാനൂർ രാജ രാജ വർമ്മ കോയിത്തമ്പുരാൻ (Kilimanoor Raja Raja Varma Koithampuran) (1812-1845) . കരീന്ദ്രൻ, ചെറുന്നി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. കിളിമാനൂർ കൊട്ടാരത്തിലാണ്‌ അദ്ദേഹം ജനിച്ചത്. നിമിഷകവിതകളിൽ (ദ്രുതകവിത) പ്രസിദ്ധനായതുകൊണ്ട് അദ്ദേഹത്തെ ദ്രുതകവിമണി എന്നും വിളിച്ചിരുന്നു. വളരെ ഉയരമുള്ളതു കൊണ്ടും, നല്ല ദൃഢശരീരമുള്ളതുകൊണ്ടുമാണ്‌ അദ്ദേഹത്തിനു കരിമണി എന്ന പേരു വന്നത്. നിമിഷങ്ങൾ കൊണ്ട് കവിത എഴുതുവാനുള്ള അദ്ദേഹത്തിന്റെ കഴിവിനു തന്റെ മഹാരാജാവായിരുന്ന സ്വാതി തിരുനാളിൽ നിന്ന് വിദ്വാൻ പദവി ലഭിച്ചു.
    Source:wikiwand
  13. സർ ചാത്തു’ എന്ന കഥാപാത്രം ആരുടേത്?
    a) അമരചന്ദ്രൻ
    b) വി കെ എൻ
    c) വേതാള ഭട്ടൻ
    d) ഭാസൻ
    Correct Answer: Option B, വി കെ എൻ
    Explanation
    സവിശേഷമായൊരു രചനാശൈലി കൊണ്ട്‌ മലയാള സാഹിത്യത്തിൽ വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ അഥവാ വി. കെ. എൻ. (ഏപ്രിൽ 7, 1929 – ജനുവരി 25, 2004) . ഹാസ്യ രചനകൾക്കൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകാരൻ ആർക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ്‌ അക്ഷരസഞ്ചാരം നടത്തിയത്‌. ശുദ്ധഹാസ്യത്തിൻ്റെ പൂത്തിരിവെട്ടത്തിൽ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാൻ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു വി. കെ. എൻ.
    Source:PSC Wikipedia
  14. പഞ്ചതന്ത്രം കഥകളെ അധികരിച്ച് മോയിൻകുട്ടി വൈദ്യർ രചിച്ച കൃതി ഏത്?
    a) പുഷ്പവാടി
    b) എലിപ്പട
    c) ലീല
    d) വനമാല
    Correct Answer: Option B, എലിപ്പട
    Explanation
    മാപ്പിളപ്പാട്ടിന്റെ കളിത്തോഴൻ എന്ന വിശ്വ ഖ്യാതി നേടിയ ആധികാരികനായ വ്യക്തിയാണ് മഹാകവി എന്ന വിശേഷണത്തിലാണു് മോയിൻകുട്ടി വൈദ്യർ . (ജീവിത കാലയളവ് കൃസ്തു വർഷം 1852–1892). മലയാളം കലർന്ന തമിഴ് , മലയാളം കലർന്ന സംസ്കൃതം , അറബി എന്നീ ഭാഷകളെകോർത്തിണക്കിയാണു് വൈദ്യർ മാപ്പിളപ്പാട്ടു്കള്ക്ക് രൂപം നൽകിയത് നാൽപ്പത് വയസ്സുവരെ മാത്രമാണ് വൈദ്യർ ജിവിച്ചത്. ബദറുൽമുനീർ ഹുസ്നുൽജമാൽ, ബദർകിസ്സപ്പാട്ട്, സലസീൽ, എലി പട, ഒട്ടകത്തിന്റെയും മാനിന്റെയും കഥ, ഹിജ്റ, കിളത്തിമാല, മലപ്പുറം പട, ഉഹ്ദ്പട പാട്ട്, തീവണ്ടി ചിന്ത്‌, സലിഖത്ത്, മുല്ലപ്പു ചോലയിൽ, കറാമത്ത് മാല, തുടങ്ങിയ ധാരാളം കലാ സൃഷ്ടികൾ വൈദ്യരുടെ തുലികയിൽ വിരിഞ്ഞിട്ടുണ്ട്.
    Source:Wikipedia
  15. ലോകസഭാംഗമെന്ന നിലയിലുള്ള തന്റെ അനുഭവങ്ങൾ ആധാരമാക്കി എസ് കെ പൊറ്റക്കാട് രചിച്ച നോവൽ?
    a) അറബി പൊന്ന്
    b) അഗ്നിസാക്ഷി
    c) ആരാച്ചാർ.
    d) നോർത്ത് അവന്യൂ
    Correct Answer: Option D, നോർത്ത് അവന്യൂ
    Explanation
    ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ്‌ എസ്.കെ. പൊറ്റെക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്(മാർച്ച് 14, 1913–ഓഗസ്റ്റ് 6, 1982)[1]. ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്.
    Source: Wikipedia
  16. ‘ശബ്ദസുന്ദരൻ’ എന്നറിയപ്പെടുന്ന മലയാള കവി ആര്?
    a) വള്ളത്തോൾ നാരായണമേനോൻ
    b) ജി ശങ്കരക്കുറുപ്പ്
    c) വാസുദേവൻ
    d) ആർ. ശങ്കർ
    Correct Answer: Option A, വള്ളത്തോൾ നാരായണമേനോൻ
    Explanation
    മഹാകവി എന്ന നിലയില്‍ മാത്രമല്ല വള്ളത്തോളിന്‍റെ സ്ഥാനം. കഥകളിയേയും മോഹിനിയാട്ടത്തേയും പുനരുജ്ജീവിപ്പിച്ച ആള്‍, കേരള കലാമണ്ഡലമെന്ന സാംസ്കാരിക കേന്ദ്രത്തിന്‍റെ സ്ഥാപകന്‍, പത്രാധിപര്‍ തുടങ്ങി ഒട്ടേറെ നിലകളില്‍ ഉന്നത ശീര്‍ഷനാണ് വള്ളത്തോള്‍. വള്ളത്തോള്‍ ശബ്ദസുന്ദരന്‍ എന്നാണ് പറയാറ്. ആ കവിതകളിലെ ശബ്ദങ്ങളുടെ പ്രയോഗവും ആവിഷ്കാരത്തിലെ സൌന്ദര്യവുമാണ് നമ്മളെ ആകര്‍ഷിക്കുക. മറ്റൊന്ന് വാങ്‌മയ ചിത്രങ്ങള്‍ തീര്‍ക്കുന്നതിലുള്ള വള്ളത്തോളിന്‍റെ ചാതുര്യമാണ്. ശിഷ്യനും മകനും എന്ന കവിതയില്‍
    Source: wikipedia
  17. ബൈബിൾ ആധാരമാക്കി ‘ശ്രീയേശുവിജയം’ എന്ന മഹാകാവ്യം രചിച്ചത് ആര്?
    a) ചെമ്മനം ചാക്കോ
    b) കാർട്ടൂണിസ്റ്റ് യേശുദാസൻ
    c) ടി ജെ എസ് ജോർജ്
    d) കട്ടക്കയം ചെറിയാൻ മാപ്പിള
    Correct Answer: Option D,കട്ടക്കയം ചെറിയാൻ മാപ്പിള
    Explanation
    മലയാള സാഹിത്യത്തിലെ ഒരു ഇന്ത്യൻ കവിയും നാടകകൃത്തും ആയിരുന്നു കട്ടക്കയം ചെറിയാൻ മാപ്പിള്ള. ശ്രീയേശു വിജയം എന്ന ഇതിഹാസ കാവ്യത്തിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്, അത് അദ്ദേഹത്തിന് മഹാകവി എന്ന പദവി നേടിക്കൊടുത്തു. മലയാള ഭാഷയിലെ ആദ്യകാല സാഹിത്യ മാസികകളിലൊന്നായ വിജ്ഞാന രത്നാകരത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു അദ്ദേഹം.
    Source: wikipedia
  18. മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നോവൽ?
    a) കാലം
    b) ഇന്ദുലേഖ
    c) കയർ
    d) മഞ്ജു
    Correct Answer: Option C, കയർ
    Explanation
    പ്രശസ്ത മലയാളം എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ള എഴുതിയ നോവലാണ് കയർ. 1978-ൽ പ്രസിദ്ധീകൃതമായ ഈ നോവൽ 1997-ൽ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 250 കൊല്ലത്തെ സമുദായത്തിന്റെ പരിണാമകഥ ‘കയറി‘ൽ കാണാമെന്ന് തകഴി അവകാശപ്പെട്ടിരുന്നു. ആറു തലമുറയുടേയും ആയിരത്തോളം കഥാപാത്രങ്ങളുടേയും കഥയാണീ നോവൽ
    Source: wikipedia
  19. വെള്ളിയാങ്കല്ലിനെപ്പറ്റി പരാമർശിക്കുന്ന മലയാള നോവൽ ഏത്?
    a) ശാരദ
    b) മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
    c) മാന്ത്രികപ്പൂച്ച
    d) രണ്ടാമൂഴം
    Correct Answer: Option B, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
    Explanation
    ഉത്തരകേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി ആ നാട്ടുകാരനായ എം.മുകുന്ദൻ എഴുതിയ മലയാളം നോവലാണ്‌ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. 1974-ലാണ്‌ ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹ്യചരിത്രങ്ങളും മനോഭാവങ്ങളും ചിത്രീകരിക്കുന്ന ഈ കൃതിയിൽ ഇന്ത്യൻ യൂണിയനിൽ ചേരുക വഴിയുള്ള മയ്യഴിയുടെ “വിമോചനത്തെ” പിന്തുണച്ചും ഫ്രഞ്ച് ഭരണത്തിന്റെ തുടർച്ചക്കനുകൂലമായുമുള്ള നിലപാടുകൾ സമാന്തരമായി പ്രത്യക്ഷപ്പെടുന്നു
    Source: wikipedia
  20. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥ പേര്?
    a) വാസുദേവൻ
    b) ടി ജെ എസ് ജോർജ്
    c) ജി ശങ്കരക്കുറുപ്പ്
    d) കട്ടക്കയം ചെറിയാൻ മാപ്പിള
    Correct Answer: Option A, വാസുദേവൻ
    Explanation
    ഐതിഹ്യമാല എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്‌ കൊട്ടാരത്തിൽ ശങ്കുണ്ണി(1855 മാർച്ച് 23-1937 ജൂലൈ 22). അറുപതിലേറെ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. കൊ.വ.1030 മീനം 11-നു വെള്ളിയാഴ്ച്ച രോഹിണി നക്ഷത്രത്തിൽ ( ക്രി.വ.1855 മാർച്ച് 23) കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാർത്ഥ പേര് വാസുദേവൻ. അച്ഛന്റെ പേരും ഇതുതന്നെയായിരുന്നതിനാൽ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേർത്ത് പിൽക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി.
    Source: wikipedia

തെറ്റുകൾ കണ്ടെത്തിയാൽ ദയവായി കമന്റ് ചെയ്യുമല്ലോ !! നിങ്ങളുടെ പഠനത്തിന് എല്ലാവിധ ആശംസകൾ !!

Loading