1. കേരളത്തിലേക്കു വന്ന ആദ്യത്തെ യൂറോപ്യൻമാർ ?
    a) പോര്‍ച്ചുഗീസ്
    b) ഡച്ച്
    c) ഫ്രെഞ്ച്
    d) ഇംഗ്ലിഷ്
    Correct Answer: Option A, പോര്‍ച്ചുഗീസ്
    Explanation
    കേരളത്തിലേക്കു വന്ന ആദ്യത്തെ യൂറോപ്യൻമാർ പോർച്ചുഗീസുകാരാണ്. 1498 ൽ പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ കോഴിക്കോട്ടെ കാപ്പാടിൽ കപ്പലിറങ്ങി. അഞ്ചു നൂറ്റാണ്ടോളം നീണ്ടു നിന്ന യൂറോപ്യൻ കോളോണിസത്തിന് തുടക്കം കുറിക്കപ്പെട്ടത് പോർച്ചുഗീസുകാരുടെ വരവോടെയാണ്. പോർച്ചുഗീസുകാർ മലബാർ വ്യാപാരത്തിൽ അറബികൾക്കുണ്ടായിരുന്ന മേധാവിത്വം തകർത്തെറിഞ്ഞു. കാർട്ടസ് വ്യവസ്ഥ സ്ഥാപിച്ചുകൊണ്ട് ഇന്ത്യൻ സമുദ്രത്തിലെ വ്യാപാരത്തിനുമേൽ അവർ കുത്തക സ്ഥാപിച്ചു. കോഴക്കോട്, കണ്ണൂർ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിലെ ഭരണാധികാരികളുമായി അവർ വ്യാപാര ഉടമ്പടിയിലേർപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ കിഴക്കൻ വ്യാപാരത്തിൽ കുത്തക നിലനിർത്താൻ പോർച്ചുഗീസുകാർക്കു സാധിച്ചു. ഡച്ചുകാരുടെ വരവോടെയാണ് അവരുടെ കച്ചവടക്കുത്തക വെല്ലുവിളിക്കപ്പെട്ടത്.
    1. എത്ര കപ്പലുകളിലാണ്‌ ഗാമയും സംഘവും ഇന്ത്യയിലേക്ക്‌ യാത്ര തിരിച്ചത്‌ – 3
    2. വാസ്‌കോഡഗാമയും സംഘവും യാത്ര പുറപ്പെട്ട കപ്പലുകള്‍ ഏതെല്ലാം – സാവോ ഗാബിയേല്‍, സാവോ റാഫേല്‍, ബെറിയോ
    3. വാസ്‌കോഡഗാമ നിയന്ത്രിച്ചിരുന്ന കപ്പല്‍ – സാവോ ഗാബ്രിയേല്‍
    4. വാസ്‌കോഡഗാമയും സംഘവും ആദ്യമായി കേരളത്തില്‍ നിന്ന്‌ തിരിച്ചുപോയ വര്‍ഷം – 1498 നവംബര്‍
    5. ഗാമ രണ്ടാമതായി കേരളത്തില്‍ എത്തിയ വര്‍ഷം – 1502
    6. ഗാമ അവസാനമായി കേരളത്തില്‍ എത്തിയ വര്‍ഷം – 1524
    7. ഗാമ എത്ര തവണ കേരളത്തില്‍ വന്നിട്ടുണ്ട്‌ – 3
    8. വാസ്‌കോഡഗാമ അന്തരിച്ചത്‌ എവിടെവച്ച്‌ – കൊച്ചി, 1524 ഡിസംബര്‍ 24
    9. വാസ്‌കോഡഗാമയുടെ ഭൗതിക ശരീരം ആദ്യം അടക്കം ചെയ്തത്‌ – സെന്റ്‌ ഫ്രാന്‍സിസ്‌ പള്ളി, കൊച്ചി
    10.വാസ്കോഡഗാമയുടെ പിന്‍ഗാമിയായി അറിയപ്പെടുന്നത്‌ – പെസോ അന്‍വാരിസ്‌ കബ്രാള്‍
    Source: pscwebsite
  2. ഉദയംപേരൂര്‍ സുന്നഹദോസ്‌ വിളിച്ചുകൂട്ടിയത്‌ ?
    a) പോര്‍ച്ചുഗീസ്
    b) ഡച്ച്
    c) ഫ്രെഞ്ച്
    d) ഇംഗ്ലിഷ്
    Correct Answer: Option A, പോര്‍ച്ചുഗീസ്
    Explanation
    കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യ റോമൻ കത്തോലിക്കാ സഭാപ്രതിനിധികൾ 1599 ജൂൺ മാസം 20 മുതൽ 26 വരെ വിളിച്ചുചേർത്ത സഭാസമ്മേളനമാണ് ഉദയംപേരൂർ സിനഡ്. പേരിൽ മാത്രം ക്രിസ്ത്യാനികളായിരിക്കുകയും എന്നാൽ ഹൈന്ദവരുടെ ആചാരാനുഷ്ഠാനങ്ങൾ, ജാതിവ്യവസ്ഥ തുടങ്ങിയവ അതേപടി തുടരുകയും ചെയ്ത മലങ്കര ക്രിസ്ത്യാനികളെ നവീകരിക്കണമെന്ന ഉദ്ദേശം കൂടിയുള്ളതായിരുന്നു ഈ സൂനഹദോസ് എന്ന് ഉദയം‌പേരൂർ സൂനഹദോസിന്റെ തീരുമാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അക്കാലത്ത് ഗോവ പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലായിരുന്നു. അവിടത്തെ മെത്രാപ്പോലീത്ത, ഡോ. അലെക്സൊ ഡെ മെനസിസ് ആണ്‌ സൂനഹദോസ് വിളിച്ചുകൂട്ടിയത്‌. അങ്കമാലി രൂപതയുടെ അധികാരപരിധിയിൽ ആണ്‌ സൂനഹദോസ് നടന്നത്‌. അക്കാരണത്താൽ അങ്കമാലി സൂനഹദോസ് എന്നാണ്‌ വിളിക്കേണ്ടതെങ്കിലും അതിന്റെ പ്രത്യേകത മൂലം നടന്ന സ്ഥലമായ ഉദയംപേരൂരിന്റെ പേർ ചേർത്ത് അതിനെ വിളിക്കുന്നു

    പോർട്ടുഗീസുകാർ വഴിയല്ലാതെ, ഏതെങ്കിലും പൗരസ്ത്യ സഭയിൽ നിന്നു ഒരു മെത്രാനെ കിട്ടാൻ മാർത്തോമാ ക്രിസ്ത്യാനികൾ പല വഴിക്കും ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ കൊച്ചി തുറമുഖത്തിന്റെ മേൽ പോർട്ടുഗീസുകാർക്കുണ്ടായിരുന്ന നിയന്ത്രണം ഇതിന് ഒരു വലിയ ഒരു തടസ്സമായി നിന്നു. അങ്ങനെയിരിക്കെ 1652-ൽ മാർ അഹത്തള്ള എന്നൊരു പൗരസ്ത്യ മെത്രാൻ കേരളത്തിലേക്കു വരുന്നു എന്നറിഞ്ഞ നസ്രാണികൾ അദ്ദേഹത്തെ സ്വീകരിക്കാനായി കൊച്ചിയിൽ ഒത്തു ചേർന്നെങ്കിലും അദ്ദേഹത്തെ കരക്കിറങ്ങാൻ പോർട്ടുഗീസുകാർ അനുവദിച്ചില്ല. എന്നു തന്നെയല്ല, അഹത്തള്ളയെ പോർട്ടുഗീസുകാർ കടലിൽ കല്ല് കെട്ടി താഴ്ത്തി ഇട്ടു കൊന്നു എന്നൊരു കിംവദന്തിയും പരന്നു. വാർത്ത കേട്ടു പ്രതിഷേധിച്ച് ഒന്നിച്ചു ചേർന്ന മാർത്തോമ ക്രിസ്ത്യാനികൾ, മട്ടാഞ്ചേരിയിലെ പള്ളിയുടെ മുൻപിലെ കൽകുരിശിൽ കെട്ടിയ കയറിൽ പിടിച്ച് തങ്ങൾ ഇനി മേലിൽ ജസ്യൂട്ട് വൈദിക മേലധ്യക്ഷരെ അനുസരിക്കില്ല എന്ന് പ്രതിജ്ഞ ചെയ്തു. 1653 ജനുവരി 3-ന് നടന്ന ഈ സംഭവമാണ് കൂനൻ കുരിശുസത്യം എന്ന് അറിയപ്പെടുന്നത്.

    Source: wikipedia
  3. മരച്ചീനി കേരളത്തിൽ കൊണ്ടുവന്നത് ?
    a) പോര്‍ച്ചുഗീസ്
    b) ഡച്ച്
    c) ഫ്രെഞ്ച്
    d) ഇംഗ്ലിഷ്
    Correct Answer: Option A, പോര്‍ച്ചുഗീസ്
    Explanation
    കശുവണ്ടി, ജാതിമരം, മരച്ചീനി, പുകയില , കൈതച്ചക്ക , അടയ്ക്ക, തണ്ണിമത്തൻ, പപ്പായ എന്നിവ ഇന്ത്യയില്‍ പ്രചരിപ്പിച്ചത്‌ പോര്‍ച്ചുഗീസ്‌ ആണ് . വികാരി, ഫാക്ടറി, പതക്കം, മേസ്തിരി, ലേലം, കുശിനി, ജനൽ, അലമാര, കുമ്പസാരം, മേശ, ചാവി, കസേര, ബെഞ്ച്, ചായ, റാന്തൽ, മുറം, വിജാഗിരി, കൊന്ത, വരാന്ത, ഗോഡൗൺ എന്നിവ പോർച്ചുഗീസുകാർ മലയാളഭാഷക്ക് നൽകിയ സംഭാവനകളാണ്.
    Source: wikipedia
  4. ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ പ്രസിദ്ധീകരിച്ച കാലഘട്ടം
    a) 1678-1703
    b) 1718-1753
    c) 1778-1803
    d) 1678-1733
    Correct Answer: Option B, 1678-1703
    Explanation
    കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്‌ മലബാറിക്കൂസ്. കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്. 1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്രഗ്രന്ഥം ഇതാണ്‌. മലയാള ലിപികൾ ആദ്യമായി ചിത്രമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിലാണ്. ഹോർത്തൂസ് മലബാറിക്കൂസ് ലത്തീൻ പദമാണ്‌. ഹോർത്തൂസ്‌ എന്ന വാക്കിന് ലത്തീനിൽ അർത്ഥം പൂന്തോട്ടം അഥവാ ഉദ്യാനം എന്നും മലബാറിക്കൂസ്‌ എന്നതിന് മലബാറിന്റെ എന്നുമാണ്‌. മലബാറിന്റെ ഉദ്യാനം എന്നാണ് ഗ്രന്ഥനാമത്തിന് അർത്ഥം.
    Source: wikipedia
  5. ബോള്‍ഗാട്ടി പാലസ്‌ പണിതതാര്
    a) പോര്‍ച്ചുഗീസ്
    b) ഡച്ച്
    c) ഫ്രെഞ്ച്
    d) ഇംഗ്ലിഷ്
    Correct Answer: Option B, ഡച്ച്
    Explanation
    കൊച്ചിയിൽ ഡച്ചുകാർ നിർമ്മിച്ച ഒരു കൊട്ടാരമാണ്‌ ബോൾഗാട്ടി പാലസ്. ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം ബോൽഗാട്ടി ദ്വീപിലാണ് നിലകൊള്ളുന്നത്. ഹോളണ്ടിനു പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ്‌ ഇത്. 1744-ൽ ഒരു ഡച്ച് വ്യാപാരിയാണ്‌ ഈ കൊട്ടാരം നിർമ്മിച്ചത്. പിന്നീട് മനോഹരമായ പുൽത്തകിടി അടക്കം പല പരിഷ്കാരങ്ങളും നടത്തി ഈ കൊട്ടാരം മോടി കൂട്ടപ്പെട്ടു. ഡച്ച് ഗവർണ്ണറുടെ ഔദ്യോഗിക വസതിയായി ഈ കൊട്ടാരം പീന്നീട് ഉപയോഗിക്കാൻ തുടങ്ങി. 1909-ൽ ഈ കൊട്ടാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കൊച്ചി രാജാവ് പാട്ടത്തിനു വാങ്ങി. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവർണ്ണർമാരുടെ വസതിയായി ഈ കൊട്ടാരം. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോൾ ഈ കൊട്ടാരം ഭാരതീയ ഭരണകൂടത്തിന്റെ ഭാഗമായി.
    Source: wikipedia
  6. മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചതാര്
    a) പോര്‍ച്ചുഗീസ്/മാർത്താണ്ഡവർമ്മ
    b) ഡച്ച്/മാർത്താണ്ഡവർമ്മ
    c) ഫ്രെഞ്ച്/മാർത്താണ്ഡവർമ്മ
    d) ഇംഗ്ലിഷ്/മാർത്താണ്ഡവർമ്മ
    Correct Answer: Option B, ഡച്ച്/മാർത്താണ്ഡവർമ്മ
    Explanation
    മാർത്താണ്ഡവർമ്മ രാജാവും ഡച്ചുകാരും തമ്മിലുണ്ടാക്കിയ ഉടമ്പടിയാണിത്. 1753 ൽ മാവേലിക്കരയിൽ വ്ച്ചാണ് ഇത് ഉണ്ടാക്കിയത്. ചെറുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയില്ലെന്നും തിരുവിതാംകൂറിന്റെ ശത്രുക്കളുമായി സഖ്യം ഉണ്ടാക്കുകയില്ലെന്നും ഉടമ്പടിയിൽ ഡച്ചുകാർ സമ്മതിച്ചു.
    Source: wikipedia
  7. കുളച്ചല്‍ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു ?
    a) പോര്‍ച്ചുഗീസ്/മാർത്താണ്ഡവർമ്മ
    b) ഡച്ച്/മാർത്താണ്ഡവർമ്മ
    c) ഫ്രെഞ്ച്/മാർത്താണ്ഡവർമ്മ
    d) ഇംഗ്ലിഷ്/മാർത്താണ്ഡവർമ്മ
    Correct Answer: Option B, ഡച്ച്/മാർത്താണ്ഡവർമ്മ
    Explanation
    തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധങ്ങളുടെ ഭാഗമായി [ 1741 ജൂലൈ 31]ന് നടന്ന പോരാട്ടമാണ് കുളച്ചൽ യുദ്ധം. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി.

    ഇന്ത്യയിൽ വിദേശ നാവികസേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം ഇതായിരുന്നു. ഡച്ചുകാർ എങ്ങനെയും തങ്ങൾക്ക് നഷ്ടപ്പെട്ട വ്യാപാര കുത്തക പിടിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു. ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ ദ്വീപുകളിൽ അവരുടെ സാന്നിദ്ധ്യം അന്ന് അധികമുണ്ടായിരുന്നു. മാർത്താണ്ഡ വർമ്മയെ തെക്കു നിന്ന് ആക്രമിക്കാൻ അവർ തീരുമാനിച്ച്, കുളച്ചൽ എന്ന സ്ഥലത്തിനു തെക്കായി ശ്രീലങ്കയിൽ നിന്നും കപ്പൽ മാർഗ്ഗം പടയാളികളെ ഇറക്കി. പീരങ്കികളും തോക്കുകളും കൊണ്ട് സമ്പന്നമായിരുന്ന ആ പട വഴിനീളെ കൊള്ളയടിച്ചുകൊണ്ട് വടക്കോട്ട് സാവകാശം മുന്നേറുകയായിരുന്നു. കുളച്ചലിനും കോട്ടാറിനും ഇടക്കുള്ള പ്രദേശം മുഴുവൻ ഡച്ചു നിയന്ത്രണത്തിലായി. അവർ വ്യാപാരങ്ങളും തുടങ്ങി.

    അധികം വൈകാതെ സുസജ്ജമായ സേനയെ ഒരുക്കിക്കൊണ്ട് മാർത്താണ്ഡവർമ്മ യുദ്ധത്തിനെത്തി. എന്നാൽ അന്ന് തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്നത് നായർ പടയായതിനാലും നായർ പടയ്ക്ക് കടലും കടൽ കടന്നുള്ള യുദ്ധങ്ങളും നിഷിദ്ധമായിരുന്നതിനാലും കടലോരത്തെ തദ്ദേശവാസികളായ കടൽപ്പണിക്കാരുടെ സഹായം യുദ്ധത്തിനായി മാർത്താണ്ഡവർമ മഹാരാജാവ് തേടുകയുണ്ടായി.

    കൊളച്ചലിൽ വച്ചു നടന്ന ആ ചരിത്ര പ്രസിദ്ധമായ യുദ്ധത്തിൽ കടലോര തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തിരുവിതാംകൂർ സൈന്യം വീരോചിതമായി പോരാടി. ഡച്ചു സൈന്യത്തിലെ നിരവധി പേർ മരിച്ചു വീണു. ബാക്കിയുള്ളവർ കോട്ടയിലേയ്ക്ക് പിൻവാങ്ങി. എന്നാൽ തിരുവിതാംകൂർ സൈന്യം കോട്ടയും തകർക്കാൻ തുടങ്ങിയതോടെ യുദ്ധസാമഗ്രികളും മുറിവേറ്റു കിടന്നവരേയും ഉപേക്ഷിച്ച ഡച്ചുകാർക്ക് താവളമായി കപ്പലുകളെ ആശ്രയിക്കേണ്ടതായി വന്നു. എന്നാൽ (1741 ജൂലൈ 31) ഡച്ചു സൈന്യത്തിന്റെ പീരങ്കികളും യുദ്ധ സാമഗ്രികളും തിരുവിതാംകൂർ സൈന്യം കൈക്കലാക്കി.കടൽച്ചേലുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന കടൽപ്പണിക്കാർ കടലിൽ മുങ്ങിച്ചെന്ന് ഡച്ചു പട്ടാളത്തിന്റെ കപ്പലുകളിൽ ദ്വാരമുണ്ടാക്കുകയും പീരങ്കികളും വഹിച്ചുകിടന്ന ഡച്ചു കപ്പലുകളെ കടലിൽ മുക്കുകയും ചെയ്തു.
    Source: wikipedia
  8. ചവിട്ടുനാടകം കേരളത്തിൽ തുടങ്ങിവെച്ചത് ആരുടെ കാലത്താണ് ?
    a) പോര്‍ച്ചുഗീസ്
    b) ഡച്ച്
    c) ഫ്രെഞ്ച്
    d) ഇംഗ്ലിഷ്
    Correct Answer: Option A, പോര്‍ച്ചുഗീസ്
    Explanation
    പോര്‍ച്ചുഗീസ് ഭരണ കാലത്താണ് ചവിട്ടുനാടകം ആവിര്‍ഭവിച്ചത് എന്നാണ് വിശ്വാസം. ചിന്നത്തമ്പി അണ്ണാവി, വേദനായകംപിള്ള എന്നിവരാണ് ചവിട്ടുനാടകത്തിന്റെ ഉപജ്ഞാതാക്കള്‍. കേരളത്തിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ്‌ ചവിട്ടു നാടകം. കൊടുങ്ങല്ലൂരിനു വടക്കു ചാവക്കാട് മുതൽ തെക്കു കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിലെ ലത്തീൻ കാതോലിക്കരുടെ ഇടയിലാണ് ചവിട്ടു നാടകത്തിനു പ്രചാരം
    Source: wikipedia
  9. ബ്ലൂ വാട്ടർ പോളിസി (നീല ജല നയം) നടപ്പിൽ വരുത്തിയ പോർച്ചുഗീസ് വൈസ്രോയി ആര് ?
    a) കബ്രാള്‍
    b) വാസ്കോ ഡ ഗാമ
    c) ആൽബുക്വർക്ക്‌
    d) അല്‍മേഡ
    Correct Answer: Option D, അല്‍മേഡ
    Explanation
    Francisco de Almeida, the Viceroy of Portuguese possessions in India opposed establishing a territorial empire in India and wanted that Portuguese should maintain supremacy on sea and confine their activities to purely commercial transactions. This policy known as Blue water policy. The Blue water policy was reversed by Alfonso de Albuquerque.
    Source: wikipedia
  10. ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തത്‌?
    a) ഡോ. മണിലാല്‍
    b) ഡോ. ശശി തരൂര്‍
    c) ലളിതാംബിക അന്തർജ്ജനം
    d) വി.ടി. ഭട്ടതിരിപ്പാട്
    Correct Answer: Option A, ഡോ. മണിലാല്‍
    Explanation
    പ്രസിദ്ധ സസ്യശാസ്ത്രജ്ഞനും കാലിക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്രവിഭാഗത്തിലെ എമിരൈറ്റ്‌സ് പ്രൊഫസറുമായ ഡോ.കെ.എസ്. മണിലാൽ ആണ് ഹോർത്തൂസ് മലബാറിക്കൂസിനെ ആധുനിക സസ്യശാസ്ത്രപ്രകാരം സമഗ്രമായി വിശദീകരിക്കുന്ന ഇംഗ്ലീഷ് പതിപ്പും (2003), മലയാളം പതിപ്പും (2008) തയ്യാറാക്കിയത്. കേരള സർവകലാശാലയാണ് ഇംഗ്ലീഷ്, മലയാളം പതിപ്പുകളുടെ പ്രസാധകർ.
    Source: wikipedia
  11. വഞ്ചിപ്പാട്ടിന്‍റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം?
    a) കടൽകാറ്റ്
    b) അരയന്നങ്ങൾ
    c) ആത്മാവിന്റെ ചിന്ത
    d) കരുണ
    Correct Answer: Option D, കരുണ
    Explanation
    ആധുനിക കവിത്രയത്തിലൊരാളായ കുമാരനാശാന്റെ പ്രസിദ്ധ കൃതികളിലൊന്നാണ് കരുണ. വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിന്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്ത(നതോന്നത)ത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. തൃഷ്ണ, തൃഷ്ണയുടെ ഫലമായ ദുഃഖം, തൃഷ്ണയുടെ നിരോധം, നിർവാണം എന്നിവയാണ് കരുണയുടെ ക്രിയാഘടന.
    Source: keralapsc.gov website
  12. ബാപ്പു നട്കർണി ഏതു മേഖലയിൽ പ്രശസ്തനാണ് ?
    a) സാഹിത്യം
    b) കായികം
    c) കല
    d) സാമൂഹിക പ്രവർത്തനം
    Correct Answer: Option B, കായികം
    Explanation
    ബാപ്പു നട്കര്‍ണി ടെസ്റ്റില്‍ തുടര്‍ച്ചയായി കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എന്ന റെക്കോഡ് ബാപ്പുനട്കര്‍ണിയുടെ പേരിലാണ്. റണ്‍സൊന്നും വിട്ടുകൊടുക്കാതെ 21 മെയ്ഡന്‍ ഓവറുകളാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ എറിഞ്ഞത്. 131 പന്തുകളില്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുത്തില്ല. 1964ല്‍ മദ്രാസില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തിലായിരുന്നു ബാപ്പുവിന്റെ പ്രകടനം.
    Source:keralapsc.gov website
  13. കായംകുളം NTPC താപനിലയത്തിൽ കൂളർ വാട്ടർ ആയി ഉപയോഗിക്കുന്നത് ഏത് നദിയിലെ ജലമാണ്?
    a) കല്ലടയാർ
    b) അച്ചൻകോവിലാർ
    c) മൂവാറ്റുപുഴയാർ
    d) കടലുണ്ടിപ്പുഴ
    Correct Answer: Option B, അച്ചൻകോവിലാർ
    Explanation
    കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ചിങ്ങോലി ചൂളത്തെരുവിൽ പ്രവർത്തിക്കുന്ന ഒരു താപ വൈദ്യുത നിലയമാണ് കായംകുളം താപനിലയം. 350 മെഗാവാട്ട് ശേഷിയുള്ള താപനിലയം നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെയും (N.T.P.C) ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെയും ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും കൂട്ടായ സം‌രഭമാണ്. കായംകുളം NTPC താപനിലയത്തിൽ കൂളർ വാട്ടർ ആയി ഉപയോഗിക്കുന്നത് അച്ചൻകോവിലാർ നദിയിലെ ജലമാണ്.
    Source:keralapsc.gov website
  14. ഓടക്കുഴല്‍ പുരസ്കാരം ആദ്യം ലഭിച്ചത്?
    a) കാവാലം നാരായണപ്പണിക്കർ
    b) വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
    c) രാമപുരത്തുവാര്യര്‍
    d) ചെറുശ്ശേരി
    Correct Answer: Option B, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
    Explanation
    മലയാളകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്കാരം. 1968-ൽ ജി. ശങ്കരക്കുറുപ്പ്, അദ്ദേഹത്തിന് ലഭിച്ച ജ്ഞാനപീഠ പുരസ്കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാർഡ് നിർണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കർത്താവിന് ഓടക്കുഴൽ പുരസ്കാരം നൽകുന്നത്. 1969 ൽ വെണ്ണിക്കുളം ഗോപാലക്കുറുപ്പിനു ഓടക്കുഴൽ അവാർഡ് ലഭിച്ചു .
    Source:keralapsc.gov website
  15. ഏതു നാടകത്തിന് ആണ് 1963-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം എസ്.എൽ പുരം സദാനന്ദനു ലഭിച്ചത് ?
    a) കുഞ്ഞാറ്റക്കിളികൾ
    b) ആയിരം ചിറകുള്ള മോഹം
    c) എന്നും പറക്കുന്ന പക്ഷി
    d) കാക്കപ്പൊന്ന്
    Correct Answer: Option D,കാക്കപ്പൊന്ന്
    Explanation
    മലയാളനാടകവേദിയിൽ നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെട്ട കലാകാരനാണ് എസ്. എൽ. പുരം സദാനന്ദൻ നാല്പതിലേറെ നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഇദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികനായും വിപ്ലവഗാനരചയിതാവായും ചലച്ചിത്രതിരക്കഥാകൃത്തായും അറിയപ്പെട്ടു. ആദ്യനാടകമായ കുടിയിറക്ക് എഴുതുമ്പോൾ ഇദ്ദേഹത്തിന്റെ പ്രായം 17 വയസ്സ് മാത്രമായിരുന്നു. കല്പനാ തിയേറ്റേഴ്സിന്റെ സ്ഥാപനത്തിലൂടെ നാടകസമിതിയിലും ഇദ്ദേഹം സജീവമായി. എന്നും പറക്കുന്ന പക്ഷി, ആയിരം ചിറകുള്ള മോഹം എന്നീ നാടകങ്ങളും ഈ സമിതിയുടേതായി അരങ്ങിലെത്തി.കാക്കപ്പൊന്ന് എന്ന നാടകത്തിന് 1963-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
    Source: keralapsc.gov website
  16. 1995 -ൽ പ്രവർത്തനം തുടങ്ങിയ കേരളം ഫോക്ക്‌ലോർ അക്കാദമിയുടെ ആസ്ഥാനമെവിടെ ?
    a) കണ്ണൂർ
    b) തിരുവനന്തപുരം
    c) ഇടുക്കി
    d) എറണാകുളം
    Correct Answer: Option A, കണ്ണൂർ
    Explanation
    നാടൻ കലകളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി കേരള സർക്കാർ കണ്ണൂർ ആസ്ഥാനമായി 1995 ൽ സ്ഥാപിച്ച സ്വയംഭരണ സ്ഥാപനമാണ് കേരള ഫോക്‌ലോർ അക്കാദമി. ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ രണ്ടാമത്തെ ശുദ്ധജല ചിറയായ ചിറക്കലിൽ ചിറയുടെ കരയിലാണ് കേരള ഫോക്ലോർ അക്കാദമി കേന്ദ്രം പ്രവർത്തിക്കുന്നത്. കേരള വാസ്തുകലാ മാതൃകയായ നാലുകെട്ട് രീതിയിലാണ് ആസ്ഥാനകേന്ദ്രം നിർമിച്ചിരിക്കുന്നത്.
    Source:keralapsc.gov website
  17. കുഞ്ഞാലി മരയ്ക്കാർ ഒന്നാമന്‍റെ പേര്?
    a) ഇസ്മായേൽ മരയ്ക്കാർ
    b) കോയ സലിം അലി
    c) മുഹമ്മദ് അലി
    d) കുട്ടി അഹമ്മദ് അലി
    Correct Answer: Option D,കുട്ടി അഹമ്മദ് അലി
    Explanation
    പോർച്ചുഗീസ് മേധാവിത്വത്തിനെതിരെ പട പൊരുതുകയും പിന്നീട് കോഴിക്കോട് രാജ്യ നാവിക സേനാധിപനായി മാറുകയും ചെയ്ത മരക്കാർ സൈന്യത്തിലെ രണ വീരനാണ് കുട്ടി അഹ്മദ് അലി എന്ന കുഞ്ഞാലി. ഇന്ത്യൻ രാജ്യങ്ങളിലെ ആദ്യ നാവിക സേനാധിപനെന്ന് ചരിത്രം രേഖപ്പെടുത്തിയ ഇദ്ദേഹമാണ് വിശ്വ പ്രസിദ്ധനായ കുഞ്ഞാലി ഒന്നാമൻ ഇന്ത്യൻ നേവിയുടെ കുഞ്ഞാലി എന്ന പടക്കപ്പൽ ഇദ്ദേഹത്തിൻറെ പ്രാമുഖ്യം അടയാളപ്പെടുത്തുന്നു
    Source: keralapsc.gov website
  18. വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്?
    a) സുഭാഷ് ചന്ദ്രബോസ്
    b) രാജഗോപാലാചാരി
    c) കെ. കേളപ്പൻ
    d) ജവാഹർലാൽ നെഹ്‌റു
    Correct Answer: Option C, കെ. കേളപ്പൻ
    Explanation
    കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്നു കെ. കേളപ്പൻ. ഗാന്ധിജിയുടെ വ്യക്തിഗതസത്യഗ്രഹ പ്രസ്ഥാനത്തിലേക്ക് അദ്ദേഹം തെരെഞ്ഞെടുത്ത ആദ്യത്തെ കേരളീയനായിരുന്നു കേളപ്പൻ. വൈക്കം സത്യാഗ്രഹത്തിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. അതോടനുബന്ധിച്ച് തുടങ്ങിയ കോൺഗ്രസിന്റെ അയിത്തോച്ചാടന കമ്മിറ്റിയുടെ കൺവീനറായിരുന്നു കേളപ്പൻ. ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം.
    Source: keralapsc.gov website
  19. വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയുടെ പിതാവ്?
    a) എസ് കെ പൊറ്റക്കാട്
    b) ആർ രാജഗോപാലൻ
    c) ശ്രീകുമാർ തമ്പി
    d) എന്‍.എസ് മാധവന്‍
    Correct Answer: Option D, എന്‍.എസ് മാധവന്‍
    Explanation
    മലയാളത്തിലെ ശ്രദ്ധേയമായ രാഷ്ട്രീയകഥയാണ് ‘വന്മരങ്ങൾ വീഴുമ്പോൾ’. മികച്ച ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്.മാധവനാണ് ഈ കഥയുടെ രചയിതാവ്. സമകാലിക രാഷ്ട്രീയ സാംസ്കാരിക സംഭവങ്ങളെ തൂലികാവിഷയമാക്കുന്നതിലുള്ള അദ്ദേഹത്തിൻ്റെ പാടവം വന്മരങ്ങൾ വീഴുമ്പോൾ എന്ന കഥയിൽ കാണാം. തികച്ചും യഥാർത്ഥമായ, ഭാരതത്തെ ഇളക്കിമറിച്ച രാഷ്ട്രീയ സംഭവമാണ് ഈ കഥയുടെ പശ്ചാത്തലമായി നില്ക്കുന്നത്.
    Source: keralapsc.gov website
  20. 1505ൽ കണ്ണൂരിലെ സെന്റ് ആഞ്ജലോ കോട്ട കെട്ടിയത് ആര് ?
    a) ഡോൺ ഫ്രാൻസിസ്കോ ഡ അൽമേഡ
    b) അലി രാജ
    c) സുൽത്താൻ അബ്ദുൽ ഹമീദ്
    d) അഹമ്മദ് ജുമാൻ
    Correct Answer: Option A, ഡോൺ ഫ്രാൻസിസ്കോ ഡ അൽമേഡ
    Explanation
    1498-ൽ, വാസ്കോഡ ഗാമയുടെ ഇന്ത്യാ സന്ദർശന വേളയിൽ, പ്രാദേശിക കോലത്തിരി രാജാവ് ഇന്നത്തെ കേരളത്തിൽ ഒരു വാസസ്ഥലം നിർമ്മിക്കാൻ പോർച്ചുഗീസുകാർക്ക് ഭൂമി നൽകി. 1505 ഒക്ടോബർ 23-ന് അദ്ദേഹം പോർച്ചുഗീസ് നേതാവ് ഫ്രാൻസിസ്കോ ഡി അൽമേഡയ്ക്ക് ആ സ്ഥലത്ത് ഒരു കോട്ട പണിയാൻ അനുമതി നൽകി. 1505 ഒക്ടോബർ 24-ന് കണ്ണൂരിന്റെ പോർച്ചുഗീസ് ഘടകമായ ഗോങ്കലോ ഗിൽ ബാർബോസ തറക്കല്ലിട്ടതിന്റെ അടുത്ത ദിവസം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
    Source: keralapsc.gov website

Get the Next Set of Questions & Boost Your Kerala PSC Preparation

Loading