Kerala PSC Question Bank | Previous Questions | 002
by Admin
No Comments
സത്യാഗ്രഹം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര് ?
a) ലാലാ ലജ്പത് റോയി
b) മഹാത്മാഗാന്ധി
c) ഭഗത് സിംഗ്
d) സുബാഷ് ചന്ദ്ര ബോസ്
Correct Answer: Option B, മഹാത്മാഗാന്ധി
Explanation
The term satyagraha was coined and developed by Mahatma Gandhi (1869–1948),who practised satyagraha in the Indian independence movement and also during his earlier struggles in South Africa for Indian rights. The terms originated in a competition in the news-sheet Indian Opinion in South Africa in 1906.[2] Mr. Maganlal Gandhi, grandson of an uncle of Mahatma Gandhi, came up with the word “Sadagraha” and won the prize. Subsequently, to make it clearer, Gandhi changed it to Satyagraha. Satyagraha theory influenced Martin Luther King Jr.’s and James Bevel’s campaigns during the Civil Rights Movement in the United States, as well as Nelson Mandela’s struggle against apartheid in South Africa and many other social justice and similar movements.
Source: wikipedia
ഇന്ത്യയിലേറ്റവുമധികം രാസവളം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ?
a) മഹാരാഷ്ട്ര
b) പഞ്ചാബ്
c) ആന്ധ്ര പ്രദേശ്
d) ഗുജറാത്ത്
Correct Answer: Option D, ഗുജറാത്ത്
Explanation
Gujarat is the largest producer of fertilizers in India and accounts for more than one- fourth of the production of nitrogenous as well as phosphatic fertilizers. More than 14% of the total fertilizer factories are located here.
ഇന്ത്യയിലെ മ്യൂച്ചൽ ഫണ്ടുകളെ നിയന്ത്രിക്കാൻ അധികാരമുള്ള സ്ഥാപനം ?
a) SEBI
b) RBI
c) NABARD
d) ISRO
Correct Answer: Option A, SEBI
Explanation
The Securities and Exchange Board of India was constituted as a non-statutory body on April 12, 1988 through a resolution of the Government of India.The Securities and Exchange Board of India was established as a statutory body in the year 1992 and the provisions of the Securities and Exchange Board of India Act, 1992 (15 of 1992) came into force on January 30, 1992.
Source: SEBI
തിരുവിതാംകൂറിൽ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രക്ഷോഭം
a) പൗരസമത്വവാദ പ്രക്ഷോഭം
b) ദേശ സേവികാ സംഘം
c) കാതുമുറി പ്രസ്ഥാനം
d) നിസ്സഹരണ പ്രസ്ഥാനം
Correct Answer: Option A, പൗരസമത്വവാദ പ്രക്ഷോഭം
Explanation
തിരുവിതാംകൂറിൽ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രക്ഷോഭമായിരുന്നു പൗര സമത്വ വാദ പ്രക്ഷോഭം. ഹൈന്ദവസമുദായത്തിലെ പിന്നോക്കകാരായിരുന്നു പ്രക്ഷോഭത്തിന് ആരംഭം കുറിച്ചതെങ്കിലും അതിന് ക്രിസ്ത്യന്‍-മുസ്ലിം സമുദായങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എ.ജെ.ജോണ്‍, ടി.കെ.മാധവന്‍, എൻ.വി.ജോസഫ് തുടങ്ങിയ നേതാക്കളായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ചത്. ഹൈന്ദവരുടെ ഇടയിലുള്ള അവര്‍ണ്ണരെ മാത്രമല്ല, മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും തിരുവിതാംകൂര്‍ രാജ്യത്ത് ലാന്‍ഡ് റവന്യൂ വകുപ്പില്‍ നിയമിച്ചിരുന്നില്ല. അതിനുകാരണമായി പറഞ്ഞിരുന്നത്, പിന്നോക്ക ഹിന്ദുക്കള്‍ക്കും ഹൈന്ദവേതരര്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രങ്ങളുടെ ഭരണം റവന്യൂ വകുപ്പിന്റെ കീഴിലായതിനാലാണ്. ഇതിനെതിരെ ടി.കെ.മാധവൻ, എ.ജെ.ജോൺ മുതലായവരുടെ നേതൃത്വത്തിൽ 1919-ല്‍ ഒരു പൗരാവകാശലീഗിന് രൂപം നൽകി. തുടർന്ന് ഗവൺമെന്റിന് ഒരു നിവേദനം നൽകുകയും ചെയ്തു. പൗരാവകാശ ലീഗ് നൽകിയ മെമ്മോറാണ്ടത്തിന്റെ ഫലമായി 1922 ഏപ്രിലില്‍ റവന്യൂ വകുപ്പിൽനിന്നു ദേവസ്വം വേർപെടുത്തി. ലാന്‍ഡ് റവന്യൂ വകുപ്പ് വിഭജിച്ചുകൊണ്ട് റവന്യൂ, ദേവസ്വം എന്നീ രണ്ടു വകുപ്പുകള്‍ നിലവില്‍ വന്നു. പുതിയ റവന്യൂ വകുപ്പില്‍ നിയമിക്കപ്പെടാന്‍ അവര്‍ണ്ണരും ഹൈന്ദവേതരരും അര്‍ഹരാണെന്ന് പ്രഖ്യാപിക്കപ്പെട്ടു.
1. തിരുവിതാംകൂറിൽ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രക്ഷോഭം – പൗരസമത്വവാദ പ്രക്ഷോഭം
2. പൗരസമത്വവാദ പ്രക്ഷോഭം ആരംഭിച്ച വർഷം – 1919
3. അവർണ്ണ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ എന്നിവർക്ക് ലാൻഡ് റവന്യൂ വകുപ്പിൽ നിയമനങ്ങൾ നിഷേധിച്ചതിനെതിരെ എല്ലാവർക്കും തുല്യ അവകാശങ്ങൾക്കായി നടന്ന പ്രക്ഷോഭം – പൗരസമത്വവാദ പ്രക്ഷോഭം
4. പൗരസമത്വവാദ പ്രക്ഷോഭത്തിലെ പ്രധാന നേതാക്കൾ – എ.ജെ.ജോണ്‍, ടി.കെ.മാധവന്‍, എൻ.വി.ജോസഫ്
5. പൗരസമത്വവാദ പ്രക്ഷോഭത്തെ പിന്തുണച്ച എ.കെ.പിള്ളയുടെ പത്രം – സ്വരാട്
6. പൗരസമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് – ശ്രീമൂലം തിരുനാൾ
7. പൗരസമത്വത്തിന് വേണ്ടി 1919-ല്‍ ടി.കെ.മാധവൻ, എ.ജെ.ജോൺ മുതലായവരുടെ നേതൃത്വത്തിൽ രൂപം നൽകിയ ലീഗ് – പൗരാവകാശ ലീഗ്
8. പൗരാവകാശ ലീഗ് നൽകിയ മെമ്മോറാണ്ടത്തിന്റെ ഫലമായി റവന്യൂ വകുപ്പിൽ നിന്നു ദേവസ്വം വേർപെടുത്തിയ വർഷം – 1922
9. പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിനായി ‘പൗരസമത്വവാദം’ (1918ൽ) എന്ന ലേഖനം എഴുതിയതാര് – ടി.കെ.മാധവൻ
Source: pscwebsite
കേരള കുടിയൊഴിപ്പിക്കൽ നിരോധന നിയമം നിലവിൽവന്നത് ഏതു വര്ഷം
a) 1957
b) 1952
c) 1953
d) 1954
Correct Answer: Option A, 1957
Explanation
1957 ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാരത്തിലെത്തിയതോടെ ‘കേരള കുടിയൊഴിപ്പിക്കൽ നിരോധന നിയമം’ 1957 പാസാക്കി. 1957 ഡിസംബർ 21 ന് കൊച്ചി, തിരുവിതാംകൂർ, മലബാർ പ്രദേശങ്ങളിലെ വിവിധ ഭൂനിയമങ്ങൾ ഏകീകരിച്ചുകൊണ്ട് റവന്യു മന്ത്രി കെ.ആർ.ഗൗരിയമ്മ സമഗ്രമായ കേരള കാർഷിക ബിൽ നിയമസഭയിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. പരിധിയിൽ കവിഞ്ഞ ഭൂമി ന്യായമായ നഷ്ടപരിഹാരം നൽകി ഭൂവുടമകളിൽനിന്ന് ഏറ്റെടുക്കാനുള്ള വകുപ്പുകൾ നിയമത്തിലുൾപ്പെടുത്തി. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിച്ചു 15 ഏക്കർ ഇരുപ്പുനിലമോ, 15 ഏക്കർ തോപ്പ് അല്ലെങ്കിൽ 30 ഏക്കർ മൊട്ടപ്പറമ്പോ ആണ് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി. കൂടുതലുള്ള ഭൂമി ലാൻഡ് ബോർഡിന് കൈമാറണം എന്നിങ്ങനെ വ്യവസ്ഥ ചെയ്തു.
1. കേരളത്തിൽ നിലനിന്നിരുന്ന ഒരു ഭൂവുടമ സമ്പ്രദായമാണ് – ജന്മി സമ്പ്രദായം
2. ജന്മി തന്റെ ഉടമസ്ഥതയിലുള്ള ഭൂമി കുടിയാന്മാർക്ക് കൃഷി ചെയ്യാൻ കൊടുക്കുകയും അവർ ആദായത്തിന്റെ ഒരംശം ജന്മിയ്ക്ക് പാട്ടമായി നൽകുകയും ചെയ്യുന്ന സമ്പ്രദായം – ജന്മി സമ്പ്രദായം
3. കൊച്ചിയിൽ ജന്മിഭരണം അവസാനിപ്പിച്ചത് – ശക്തൻ തമ്പുരാൻ
4. ജന്മി കുടിയാൻ വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ് – ആയില്യം തിരുനാൾ
5. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനുമുൻപ് തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്ന പ്രധാന ഭൂനിയമങ്ങൾ – പണ്ടാരപ്പാട്ട വിളംബരം (1865), ജന്മി-കുടിയാൻ നിയമം (1867)
6. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനുമുൻപ് കൊച്ചിയിൽ നിലവിലുണ്ടായിരുന്ന പ്രധാന ഭൂനിയമം – കുടിയാൻ നിയമം (1915, 1930)
7. ഒന്നാം ഇ.എം.എസ് മന്ത്രിസഭ കാർഷിക ബന്ധ നിയമം അവതരിപ്പിച്ച വർഷം – 1957
8. കാർഷിക ബന്ധനിയമം റദ്ദാക്കിയതിനെ തുടർന്ന് ആർ ശങ്കർ മന്ത്രിസഭ പാസ്സാക്കിയ പുതിയ നിയമം – കേരള ഭൂപരിഷ്കരണ നിയമം (1963)
9. സി.അച്യുതമേനോൻ മന്ത്രിസഭ 1969 ൽ പാസ്സാക്കിയ ഭൂപരിഷ്‌കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം – 1970 ജനുവരി 1
10. കേരള ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വരികയും ജന്മി സമ്പ്രദായം അവസാനിപ്പിക്കുകയും ചെയ്തത് ഏതു വർഷം – 1970
Source: pscwebsite
സാക്ഷരതയുടെ പിതാവ് എന്നറിയപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ്
a) കെ കേളപ്പൻ
b) കുര്യാക്കോസ് ഏലിയാസ് ചാവറ
c) നാരായണഗുരു
d) അയ്യങ്കാളി
Correct Answer: Option B, കുര്യാക്കോസ് ഏലിയാസ് ചാവറ
Explanation
എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. 1864ൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു. ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് കാരണമായി. സാധാരണക്കാർക്ക് വേണ്ടി സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരുന്നു പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ചുവയ്ക്കാൻ പ്രേരിപ്പിച്ചു. ആഴ്ചയുടെ അവസാനം ഈ അരി ആശ്രമത്തിൽ എത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്ക് നൽകി. ഇങ്ങനെ നൽകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയുംചെയ്തു.
Source: wikipedia
ഇന്ത്യയിൽ ആദ്യത്തെ പഞ്ച വത്സര പദ്ധതി ആരംഭിച്ചത് ?
a) April 1, 1950
b)April 1, 1949
c) April 1, 1951
d) April 1, 1952
Correct Answer: Option C, April 1, 1951
Explanation
First Plan (1951–1956) Second Plan (1956–1961) Third Plan (1961–1966) Plan Holidays (1966–1969) Fourth Plan (1969–1974) Fifth Plan (1974–1978) Rolling Plan (1978–1980)
Sixth Plan (1980–1985) Seventh Plan (1985–1990) Annual Plans (1990–1992) Eighth Plan (1992–1997) Ninth Plan (1997–2002) Tenth Plan (2002–2007) Eleventh Plan (2007–2012)
The first Indian prime minister, Jawaharlal Nehru, presented the First Five-Year Plan to the Parliament of India and needed urgent attention. The First Five-year Plan was launched in 1951 which mainly focused in the development of the primary sector. The First Five-Year Plan was based on the Harrod–Domar model with few modifications. This five years plan’s president was Jawaharlal Nehru and Gulzarilal Nanda was the vice-president. The motto of first five years plan was ‘Development of agriculture’ and the aim was to solve different problems that formed due to the partition of the nation, second world war. Rebuilding the country after independence was the vision of this plan. Another main target was to lay down the foundation for industry, agriculture development in the country and to provide affordable healthcare, education in low price to the folks
Source: wikipedia
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിങ് സംസ്ഥാനം ഏത് ?
a) Gujarat
b) Goa
c) Tamil Nadu
d) Kerala
Correct Answer: Option D, Kerala
Explanation
Kerala has been declared as the first ‘total banking state’ in India in 2011, after successfully completing the campaign for total financial inclusion plan (FIP) ensuring banking facility to all families. The declaration was made as every household in all the 14 districts in the state having at least one bank account and the facility for need-based credit.
Source: wikipedia
1938-ൽ ദേശ സേവികാ സംഘം രൂപീകരിച്ചത് ?
a) ലളിതാംബിക അന്തർജ്ജനം
b) മഹാത്മാഗാന്ധി
c) അക്കാമ്മ ചെറിയാൻ
d) ആര്യാ പള്ളം
Correct Answer: Option C, അക്കാമ്മ ചെറിയാൻ
Explanation
തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന, സ്വാതന്ത്ര്യ സമരചരിത്രത്തിൽ കേരളത്തിന്റെ സംഭാവനയായ ധീര വനിത. 1938 ഒക്ടോബറില്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി, ദേശസേവിക സംഘം (സ്ത്രീ വളണ്ടിയര്‍ കോര്‍പ്‌സ്) സംഘടിപ്പിക്കാന്‍ അക്കാമ്മ ചെറിയാനെ ചുമതലപ്പെടുത്തി. സ്വാതന്ത്ര്യം ലഭിച്ച ശേഷം 1947 -ല്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് തിരുവിതാംകൂര്‍ നിയമസഭയിലേക്ക് എതിരില്ലാതെ അക്കാമ്മ തെഞ്ഞെടുക്കപ്പെട്ടു. ജീവിതം ഒരു സമരം ആത്മകഥയാണ് . “ഞാനാണ് ലീഡർ അവരെ കൊല്ലുന്നതിനു മുമ്പ് എന്നെ കൊല്ലുക” എന്നത് അവരുടെ വാക്കുകൾ ആണ്. അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാൻസി റാണി എന്ന് വിശേഷിപ്പിച്ചത് ഗാന്ധിജി ആണ്
Source: wikipedia
കാതുമുറി പ്രസ്ഥാനത്തിൻറെ നേതാവ് ?
a) ആര്യാ പള്ളം
b) കെ കേളപ്പൻ
c) ഇ എം സ്
d) വി.ടി. ഭട്ടതിരിപ്പാട്
Correct Answer: Option A, ആര്യാ പള്ളം
Explanation
സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ആര്യാപള്ളത്തിന്റെ നേതൃത്വത്തിൽ വിധവാ മിശ്രവിവാഹം, പന്തി ഭോജനം തുടങ്ങിയവ നടക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ധാരാളം നമ്പൂതിരി യുവാക്കളെ അണിചേർക്കുവാനും തുടർന്ന് സ്വാതന്ത്ര്യസമരത്തിലും പങ്കെടുപ്പിക്കാനും ഇവർക്കു് സാധിച്ചു. മലബാറിലെ സ്ത്രികളുടെ മാറ് മറയ്ക്കാനുള്ള സമരങ്ങൾക്ക് നേതൃത്വം നൽകി.താഴെക്കിടയിൽ ജീവിക്കുന്ന സ്ത്രീകൾ കഴുത്തിൽ കല്ലുമാലയും കെട്ടി നടക്കുന്നതിനെതിരേ വ്യാപകമായ പ്രചരണം സംഘടിപ്പിച്ചു. ഇതിനു വേണ്ടി ചങ്ങലയും, വളയും മറ്റാഭരണങ്ങളും അവർ ഉപേക്ഷിച്ചു.
Source: wikipedia
നന്തനാർ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്?
a) നാരായണൻ നായർ
b) പി ദാമോദരൻ
c) കുട്ടി കൃഷ്ണൻ
d) പി സി ഗോപാലൻ
Correct Answer: Option D, പി സി ഗോപാലൻ
Explanation
ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനാണ് നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പൂരപ്പറമ്പിൽ ചെങ്ങര ഗോപാലൻ
തമിഴ് ശിവഭക്തസന്യാസിയായിരുന്ന നന്ദനാരോടുള്ള ആദരസൂചകമായാണ് അദ്ദേഹം തൂലികാനാമം സ്വീകരിച്ചത്.
ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
Source: wikkipedia
ആത്മാവിന്റെ നോവുകൾ എന്ന നോവലിനു കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയതു ഏതു വർഷം ?
a) 1962
b) 1963
c) 1960
d) 1958
Correct Answer: Option B, 1963
Explanation
ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനാണ് നന്തനാർ.
ആത്മാവിന്റെ നോവുകൾ എന്ന നോവൽ 1963-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.
ആത്മാവിന്റെ നോവുകൾ ഇംഗ്ലീഷിലും ഹിന്ദിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.സൈനികജീവിതമാണ് കഥയുടെ പശ്ചാത്തലം
Source:keralapsc.gov website
ഭാരതപ്പുഴ പതിക്കുന്നതെവിടെ?
a) ഇന്ത്യൻ മഹാ സമുദ്രം
b) അറബിക്കടൽ
c) പസഫിക് സമുദ്രം
d) ലക്ഷദ്വീപ്
Correct Answer: Option B, അറബിക്കടൽ
Explanation
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു.
കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് ഭാരതപ്പുഴ.
പശ്ചിമ ഘട്ടത്തിൽനിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു.
വെറുമൊരു നദി എന്നതിനേക്കാൾ ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്.
Source:keralapsc.gov website
കാശ്മീരിലെ സിംഹം (ഷേർ ഇ കാശ്മീർ) എന്നറിയപ്പെടുന്നത്?
a) മുഹമ്മദ് ഖാൻ
b) ഷെയ്ക്ക് അബ്ദുള്ള
c) അലി ഖാൻ
d) ഇബ്രാഹം അലിഖാൻ
Correct Answer: Option B, ഷെയ്ക്ക് അബ്ദുള്ള
Explanation
ജമ്മു കശ്മീരിലെ രാഷ്ട്രീയത്തിൽ കേന്ദ്ര പങ്ക് വഹിച്ച ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് ഷെയ്ഖ് മുഹമ്മദ് അബ്ദുള്ള. ഓൾ ജമ്മു ആൻഡ് കാശ്മീർ മുസ്ലീം കോൺഫറൻസിന്റെ (പിന്നീട് ജമ്മു ആൻഡ് കാശ്മീർ നാഷണൽ കോൺഫറൻസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) സ്ഥാപക നേതാവായിരുന്നു അബ്ദുള്ള, ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് ശേഷം ജമ്മു കാശ്മീരിന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയും.
ഇദ്ദേഹത്തെ കശ്മീരിലെ സിംഹം എന്നും അറിയപ്പെടുന്നു .1974-ലെ ഇന്ദിരാ-ഷൈഖ് കരാറിനെ തുടർന്ന് ഷെയ്ഖ് അബ്ദുള്ള വീണ്ടും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി.
1982 സെപ്തംബർ 8-ന് അദ്ദേഹം മരിക്കുന്നതുവരെ ഏറ്റവും ഉയർന്ന സ്ഥാനക്കാരൻ
Source:keralapsc.gov website
പ്രാചീന കാലത്ത് പേരാർ എന്നറിയപ്പെടുന്ന നദി?
a) ഗോദാവരി
b) ബ്രഹ്മപുത്ര
c) പമ്പ
d) ഭാരതപ്പുഴ
Correct Answer: Option D,ഭാരതപ്പുഴ
Explanation
ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്.
മലയാള സാഹിത്യത്തിലും ഒട്ടേറെ മലയാളികളുടെ ജീവിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്.
പേരാർ, കോരയാർ, വരട്ടാർ, വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട്.
Source: wikkipedia
ഏത് രാജ്യത്തെ വാഹനനിർമ്മാണ കമ്പനിയാണ് ഔഡി?
a) ജർമ്മനി
b) അമേരിക്ക
c) ഇൻഡോനേഷ്യ
d) ജപ്പാൻ
Correct Answer: Option A, ജർമ്മനി
Explanation
ജർമ്മനിയിലെ ബവേറിയയിലെ ഇൻഗോൾസ്റ്റാഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളാണ് ഓഡി എജി.
അതിന്റെ മാതൃ കമ്പനിയായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഒരു ഉപസ്ഥാപനമെന്ന നിലയിൽ, ഓഡി ലോകമെമ്പാടുമുള്ള ഒമ്പത് ഉൽപാദന കേന്ദ്രങ്ങളിൽ വാഹനങ്ങൾ നിർമ്മിക്കുന്നു.
കമ്പനിയുടെ ഉത്ഭവം സങ്കീർണ്ണമാണ്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഞ്ചിനീയർ ഓഗസ്റ്റ് ഹോർച്ചും മറ്റ് രണ്ട് നിർമ്മാതാക്കളും ചേർന്ന് സ്ഥാപിച്ച പ്രാരംഭ സംരംഭങ്ങളും.
1932-ൽ ഓട്ടോ യൂണിയന്റെ അടിത്തറയിലേക്ക് നയിച്ചു
Source:keralapsc.gov website
ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ?
a) 50
b) 58
c) 55
d) 60
Correct Answer: Option D, 60
Explanation
നിയമങ്ങൾ നിർമ്മിക്കുന്നതിനും, നിലവിലുള്ളവക്ക് ഭേധഗതി വരുത്തുന്നതിനും പിൻവലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ് നിയമനിർമ്മാണസഭ എന്നു പറയുന്നത്
ജനാധിപത്യ രാജ്യങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ആയിരിക്കും നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ.
ഏകാധിപത്യ-രാജഭരണ വ്യവസ്ഥിതിയിൽ രാഷ്ട്രത്തലവൻ തന്നെയാണ് നിയമങ്ങൾ നിർമ്മിക്കുന്നത്.
ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ 60 ആണ് .
Source: keralapsc.gov website
ഇന്ത്യയില്‍ ഏറ്റവുമധികം ഇ-മാലിന്യം പുറന്തള്ളുന്ന സംസ്ഥാനം?
a) രാജസ്ഥാൻ
b) ഗുജറാത്ത്
c) മഹാരാഷ്ട്ര
d) തമിഴ്നാട്
Correct Answer: Option C, മഹാരാഷ്ട്ര
Explanation
ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്കൽ/ ഇലക്ട്രോണിക് ഉപകരണങ്ങളെയും ഉപകരണഭാഗങ്ങളെയും ചേർത്താണ് ഇ-മാലിന്യം അഥവാ ഇലക്ട്രോണിക് മാലിന്യം എന്ന പേരിൽ പരാമർശിക്കുന്നത്.
ഇവയിൽ ഉപയോഗശൂന്യമായ കംപ്യൂട്ടർ, ടെലിവിഷൻ, റഫ്രിജറേറ്റർ, മൊബൈൽ ഫോണുകൾ എന്നിവയടക്കം പല വസ്തുക്കളും ഉൾപ്പെടുന്നു.
ഇന്ത്യയില്‍ ഏറ്റവുമധികം ഇ-മാലിന്യം പുറന്തള്ളുന്ന സംസ്ഥാനം മഹാരാഷ്ട്ര ആണ് .
Source: wikipedia
തിരുവിതാംകൂറിലെ അടിമവ്യാപാരം നിർത്തലാക്കിയത് ഏതു രാജാവ് ആണ് ?
a) വലിയകോയി തമ്പുരാൻ
b) സ്വാതി തിരുന്നാൾ
c) കുഞ്ഞനന്തൻ വലിയകോയി തമ്പുരാൻ
d) ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
Correct Answer: Option D, ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
Explanation
ശ്രീ പത്മനാഭ ദാസ വഞ്ചിപാല ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ കുലശേഖര കിരീടപതി എന്നാണ് മുഴുവൻ പേര്.
ഉത്രം തിരുനാളിന്റെ കാലത്ത് ആതുരസേവന രംഗത്ത് വളരെ പുരോഗതി ലഭിച്ചു.
1851-ലുണ്ടായ അഗ്നിബാധമൂലം നശിച്ചതിനെ തുടർന്ന് ഓട് മേഞ്ഞ് നൽകുന്നതിലും, അതിനുവേണ്ട സാധനസ്സാമ്രഗികൾ രാജ്യത്ത് എത്തിക്കുന്നതിലും അദ്ദെഹം ശ്രദ്ധചെലുത്തി.
1853-ൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവാണ് തിരുവിതാംകൂറിലെ അടിമവ്യാപാരം നിർത്തലാക്കിയത്.
Source: web india
മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ച വര്‍ഷം?
a) 2013 മേയ് 23
b) 2013 ഡിസംബര്‍ 19
c) 2014 ഡിസംബര്‍ 19
d) 2015 ഡിസംബര്‍ 19
Correct Answer: Option A, 2013 മേയ് 23
Explanation
2000 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി.
2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്.
ഇതിനു മുൻപ് സാഹിത്യ അക്കാദമിയുടെ ഉപസമിതി മലയാളത്തിന് 2000 വർഷം പഴക്കമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ശ്രേഷ്ഠഭാഷാപദവി നിരസിച്ചിരുന്നു.
പിന്നീട് കേരളം 2000 വർഷത്തെ കാലപ്പഴക്കം തെളിയിക്കുകയായിരുന്നു.
Source: wikipedia